Sebastian Paul

  • Home
  • Sebastian Paul

Sebastian Paul Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sebastian Paul, Lawyer & Law Firm, .

Dr Sebastian Paul has been a familiar face in Kerala for the past several decades – as a teacher, writer, biographer, lawyer, journalist, columnist, activist, people’s representative and a social and political commentator

14/02/2023

പുരോഗമന കലാസാഹിത്യസംഘം പ്രസിദ്ധീകരിക്കുന്ന സാഹിത്യസംഘം മാസികയുടെ ജനുവരി ലക്കത്തിൽ വൈലോപ്പിള്ളിയുടെ ചിത്രത്തിനടിയിൽ വള്ളത്തോൾ എന്നു കാണുന്നത് വൈലോപ്പിള്ളി ശ്രീധര മേനോൻ എന്ന് തിരുത്തി വായിക്കണമെന്ന് പത്രാധിപർ അപേക്ഷിക്കുന്നു. സർവത്ര ചിന്താക്കുഴപ്പം!

ഭക്ഷണത്തിൽ മതം കലർത്തുന്ന സംഘപരിവാർ രാഷ്ട്രീയത്തിനെതിരെ DYFI Kerala സംഘടിപ്പിച്ച ഫുഡ് സ്ട്രീറ്റ് എറണാകുളത്തു ഉദ്‌ഘാടനം ച...
24/11/2021

ഭക്ഷണത്തിൽ മതം കലർത്തുന്ന സംഘപരിവാർ രാഷ്ട്രീയത്തിനെതിരെ DYFI Kerala സംഘടിപ്പിച്ച ഫുഡ് സ്ട്രീറ്റ് എറണാകുളത്തു ഉദ്‌ഘാടനം ചെയ്തു സംസാരിച്ചു.

കേരള നിയമ പരിഷ്കരണ കമ്മീഷൻ അംഗം Lizamma Augustine എഴുതിയ 'Forgotten Victims--Making Criminal Law Compassionate' എന്ന പുസ...
21/11/2021

കേരള നിയമ പരിഷ്കരണ കമ്മീഷൻ അംഗം Lizamma Augustine എഴുതിയ 'Forgotten Victims--Making Criminal Law Compassionate' എന്ന പുസ്‌തകം നിയമ വകുപ്പ് മന്ത്രി പി.രാജീവ് പ്രകാശനം ചെയ്തു. കേരള ബാർ കൗൺസിൽ ചെയർമാൻ ജോസഫ് ജോണിന് കൊച്ചിയിൽ നടന്ന ചടങ്ങിൽ മന്ത്രി പുസ്‌തകം കൈമാറി. അഡ്വക്കേറ്റ് ജനറൽ കെ ഗോപാലകൃഷ്ണ കുറുപ്, ഡോ. സെബാസ്റ്റ്യൻ പോൾ എന്നിവർ പങ്കെടുത്തു.

1985ൽ ജുഡീഷ്യൽ സർവിസിൽ പ്രവേശിച്ച ലിസമ്മ അഗസ്റ്റിൻ മജിസ്‌ട്രേറ്റ്, സബ് ജഡ്ജ് , ജില്ലാ ജഡ്ജി, ലോ ഡിപ്പാർട്മെന്റ് ജോയിന്റ് സെക്രട്ടറി എന്നീ ചുമതലകൾ നിർവഹിച്ചിട്ടുണ്ട്. കമ്പനി ലോ ബോർഡ് ചെന്നൈയിൽ മെമ്പറായും സേവനം അനുഷ്ഠിച്ചു .

കുറ്റകൃത്യങ്ങളിലും അപകടങ്ങളിലും ഇരകളാകുന്നവരുടെ അവകാശങ്ങളാണ് പുസ്തകത്തിൽ പ്രതിപാദിക്കുന്നത്.

The book is available on Amazon in the link given below.
https://www.amazon.in/dp/9354733093/ref=mp_s_a_1_5...

14/11/2021

I am sad and agitated to see a nefarious post allegedly written by me, eulogizing Narendra Modi, is again going the round in social media -- this time in English, describing the author as a former communist MP. For the sake of record, I formally deny the same. I am repeating the admonitory words of Duke of Wellington as a befitting reply to the masked coward: Publish and be damned (meaning you can publish if you like, I don't care). At the same time my request to my friends and well-wishers is this: please do not keep the clandestine post alive by sharing and forwarding it, albeit innocuously.

ഇന്ന് അറുപത് എഴുത്തുവർഷങ്ങൾ  പൂർത്തിയാകുന്നു. 1961 നവംബർ പതിനൊന്നിനാണ് ആദ്യത്തെ ലേഖനം കേരള ടൈംസിൽ അച്ചടിച്ചു വന്നത്. കഥയ...
11/11/2021

ഇന്ന് അറുപത് എഴുത്തുവർഷങ്ങൾ പൂർത്തിയാകുന്നു. 1961 നവംബർ പതിനൊന്നിനാണ് ആദ്യത്തെ ലേഖനം കേരള ടൈംസിൽ അച്ചടിച്ചു വന്നത്. കഥയുടെ കഥ എന്നായിരുന്നു ശീർഷകം. ഞാൻ എസ്എസ്‌എൽസി വിദ്യാർത്ഥിയായിരുന്നു. പിന്നെ തുടർച്ചയായി എഴുതി. ഇരുപത് പുസ്തകങ്ങളായി. ഇരുപതാമത്തെ പുസ്തകമായി ആത്മകഥ ഇന്നിറങ്ങി. എന്റെ കാലം എന്റെ ലോകം എന്നാണ് പേര്. എറണാകുളം പ്രസ് ക്ലബ് റോഡിൽ സിഐസിസി ബുക്സിൽ പുസ്തകം ലഭ്യമാണ്. ഫോൺ 9847165324. എന്നെ ഇത്രയും കാലം വായിച്ചവർക്കും ഇനി വായിക്കാനിരിക്കുന്നവർക്കും നന്ദി.

15/06/2021

ദീപികയിൽ വായിച്ച വാർത്തയിൽ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഗവർണ്ണർ ജനറൽ ആയി സി രാജഗോപാലാചാരിയുടെ പേരാണ് നൽകിയിരിക്കുന്നത്. ഇത് തെറ്റാണ്. മൗണ്ട്ബാറ്റൻ ആണ് സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഗവർണ്ണർ ജനറൽ. സ്വതന്ത്ര ഇന്ത്യയിലെ അവസാനത്തെ ഗവർണ്ണർ ജനറലും ആദ്യത്തെ ഇന്ത്യക്കാരനായ ഗവർണ്ണർ ജനറലുമാണ് രാജാജി എന്നറിയപ്പെടുന്ന രാജഗോപാലാചാരി. ആയിരക്കണക്കിന് വിദ്യാർഥികൾ എൽഎൽ ബി എൻട്രൻസ് പരീക്ഷയ്ക്ക് തയാറെടുക്കുന്ന സമയമാണിത്. അവർക്ക് മാർക്ക് നഷ്ടപ്പെടുത്തുകയും മൈനസ് മാർക്ക് നേടിക്കൊടുക്കുകയും ചെയ്യുന്ന തെറ്റായ വിവരമാണ് ദീപിക നൽകിയിരിക്കുന്നത്. Deepika Newspaper

05/06/2021

തിരഞ്ഞെടുപ്പിലെന്നപോലെ സോഷ്യൽ മീഡിയയിലും എനിക്കൊരു അപരൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. നരേന്ദ്ര മോദിയെ പുകഴ്ത്തുന്ന ഒരു കുറിപ്പ് കഴിഞ്ഞ വർഷം മലയാളത്തിലും ഇപ്പോൾ ഇംഗ്ലീഷിലും പ്രചരിക്കുന്നുണ്ട്. മുൻ സിപിഎം എംപി എന്ന അടിക്കുറിപ്പുള്ളതുകൊണ്ട് അപരനല്ല വ്യാജനാണ് ഈ സൈബർ ക്രിമിനൽ എന്നു വ്യക്തം. കൊച്ചിയിലെ സൈബർ പൊലീസിന് ഈ സൈബർ ഷണ്ഡനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എനിക്ക് വ്യക്തിപരമായി അപകീർത്തികരവും രാഷ്ട്രീയമായി ഹാനികരവുമായ ഈ വ്യാജ പോസ്റ്റ് ഷെയർ ചെയ്യുകയോ ഫോർവേഡ് ചെയ്യുകയോ ചെയ്യരുതെന്ന് സുഹൃത്തുക്കളോടും അഭ്യുദയകാംക്ഷികളോടും അഭ്യർത്ഥിക്കുന്നു. വ്യാജനെ സ്വാഭാവികമായി മരിക്കാൻ വിടുക. ആരും എന്നെ ബിജെപി ആക്കേണ്ട. മോദിയെ സ്തുതിക്കണമെന്ന് തോന്നിയാൽ ഞാനത് സ്വന്തനിലക്കു ചെയ്തുകൊള്ളാം.

Clarification on a fake and malicious statement viciously spreading in my name on various social media platforms.

02/04/2021

ഷാജി ജോർജിന് പ്രണത എന്ന പേര് ഞാൻ നൽകിയതാണ്. പ്രണാമവുമായി സാമ്യമുള്ള പേരാണ്. നമസ്കാരം എന്ന് ഏകദേശം അർത്ഥം പറയാം. ആ പേരുമായി ഷാജി പ്രസാധനരംഗത്തു ശ്രദ്ധേയനായി. ഇപ്പോൾ ഷാജിക്ക് പേരിനോട് പ്രണത എന്ന് ചേർക്കേണ്ടി വന്നു. അപരനിൽനിന്ന് വേറിട്ടു നിൽക്കുന്നതിനു വേണ്ടിയാണത്. അപരൻ ഷാജിയുടെ പേര് ഇതുവരെ ഒരിടത്തും കണ്ടില്ല. ചിഹ്‌നം എന്തെന്നും അറിയില്ല. എതിരാളിയുടെ നാണംകെട്ട കളിയിലെ അന്തസില്ലാത്ത ഉപകരണം മാത്രമാണയാൾ. പക്ഷേ എണ്ണുമ്പോൾ അയാൾക്കും കിട്ടും കുറേ വോട്ട്. അയാൾക്കു കിട്ടുന്ന ഓരോ വോട്ടും എറണാകുളത്തെ വോട്ടർമാരുടെ രാഷ്ട്രീയ പ്രബുദ്ധതയ്ക്കു നേരേയുള്ള വെല്ലുവിളിയായിരിക്കും. വോട്ട് അപമാനകരമായി ചെയ്യാനുള്ളതല്ല. പോളിങ് ബൂത്തിൽ ജാഗ്രതയും ഉണർവും ഉണ്ടായിരിക്കണം. ഷാജി ജോർജ് പ്രണത എന്ന പേര് വായിച്ചും ഫുട്ബോൾ എന്ന അടയാളം നോക്കിയും ശ്രദ്ധാപൂർവം ബട്ടൺ അമർത്തുക. ഉദ്ദേശ്യത്തോടെ ചെയ്യുന്ന വോട്ട് ഉദ്ദേശിക്കുന്ന ആൾക്കുതന്നെ ലഭിക്കണം.

https://www.youtube.com/watch?v=VPeP58Xlnbw&t=7sA film directed by my son Shawn Sebastian. Amazing photography and innoc...
14/02/2021

https://www.youtube.com/watch?v=VPeP58Xlnbw&t=7s

A film directed by my son Shawn Sebastian.

Amazing photography and innocently uncontrived acting make this remarkably short film a fantastic experience. The English subtitles written by Don Sebastian are lustrous. Feeling like hearing the irresistible call of the wild.

In Vellaramkuthu, Kerala, a picturesque tribal hamlet in the Western Ghats, an elderly tribesman sits around a bonfire to narrate an old tale to a group of c...

06/09/2020

നെടുംകുന്നം സ്കൂളിലെ കന്യാസ്ത്രിയായ അധ്യാപികയ്ക്ക് കറുകച്ചാൽ പൊലീസ് സ്റ്റേഷനിലുണ്ടായ അനുഭവം ഉചിതമായ അന്വേഷണത്തിന് വിധേയമാക്കണം. മഹാബലിയുടെ ഐതിഹ്യത്തിന് ആ അധ്യാപിക നൽകിയ വ്യാഖ്യാനം ഹിന്ദു ഐക്യവേദിക്ക് സ്വീകാര്യമായില്ല. അടിച്ചമർത്തപ്പെടുന്നവരുടെയും ചവിട്ടിത്താഴ്ത്തപ്പെടുന്നവരുടെയെയും ഓർമയാണ് ഓണം എന്ന് കുട്ടികൾക്ക് സന്ദേശം നൽകിയ പ്രിൻസിപ്പലിന് പൊലീസ് സ്റ്റേഷനിൽ മാപ്പെഴുതി വായിക്കേണ്ടിവന്നു. എസ് എച്ച് ഒ സജിമോന് മാപ്പെഴുതിക്കാനും മാപ്പ് വായിപ്പിക്കാനും ആരാണ് അധികാരം നൽകിയത്? കഥയിലെ നായകൻ മഹാബലിയാകാം, വാമനനാകാം . ചിലപ്പോൾ നായകൻ പ്രതിനായകനുമാകും. അസുര രാജാവിനെ നിഷ്കാസനം ചെയ്ത് ദൈവിക / വൈദിക ഭരണം സ്ഥാപിതമായി എന്ന് കഥയെ വ്യാഖ്യാനിച്ചാൽ എതിർക്കേണ്ടവർക്ക് എതിർക്കാം . പക്ഷേ പറയുന്നവരെ ആക്ഷേപിച്ചു ചവിട്ടിത്താഴ്ത്തരുത്. ബ്രാഹ്മണ്യത്തിന്റെയും ചാതുർവർണ്യത്തിന്റെയും തിരിച്ചുവരവാകരുത് മതേതരമായി മാറിക്കഴിഞ്ഞ ഓണം. വിദ്യാർത്ഥികൾക്കുള്ള വീഡിയോ സന്ദേശം ഹിന്ദു ഐക്യവേദിയുടെ അംഗീകാരത്തിന് വിധേയമാക്കരുത്.

05/09/2020

അധ്വാനം കൂടുകയും പ്രതിഫലം കുറയുകയും ചെയ്യുകയെന്നത് ഉപതിരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്. എറണാകുളം മണ്ഡലത്തിൽ മൂന്ന് ഉപതിരഞ്ഞെടുപ്പുകളിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി ജയിച്ച ആളാണ് ഞാൻ. 2003ൽ കെ കരുണാകരൻ പ്രശസ്തമാക്കിയ ടെലിവിഷൻ അടയാളത്തിൽ ജയിച്ചുചെന്ന എനിക്ക് ലോക്സഭയിൽ നാലു മാസം മാത്രമാണ് ഇരിക്കാൻ അവസരം കിട്ടിയത്. കാലാവധി പൂർത്തിയാകുന്നതിന് ആറു മാസം കൂടിയുള്ളപ്പോൾ ലോക്സഭ പിരിച്ചുവിട്ടതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. 2021 മേയിൽ കാലാവധി പൂർത്തിയാക്കുന്ന നിയമസഭയിലേക്ക് നവംബറിൽ രണ്ട് ഉപതിരഞ്ഞെടുപ്പുകൾ നടത്തുന്നതിൽ അസാംഗത്യമുണ്ട്. ഒഴിവ് വന്ന മുറയ്ക്ക് യഥാസമയം ഉപതിരഞ്ഞെടുപ്പ് നടത്തിയിരുന്നെങ്കിൽ ആക്ഷേപം ഉണ്ടാവില്ലായിരുന്നു. കുട്ടനാട്ടിലെ ഒഴിവ് കോവിഡിനു മുമ്പേ ഉണ്ടായതാണ്. വൈകിയെങ്കിലും ഉപതിരഞ്ഞെടുപ്പുകൾ നടക്കട്ടെ. വേണ്ടെന്നുവയ്ക്കാൻ കഴിയാത്തതാണ് ജനാധിപത്യത്തിലെ തിരഞ്ഞെടുപ്പുകൾ.

Address


682018

Alerts

Be the first to know and let us send you an email when Sebastian Paul posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Sebastian Paul:

  • Want your practice to be the top-listed Law Practice?

Share