Adv. Dipin Dileep

Adv. Dipin Dileep Kochi Municipal Corporation Councillor
Division 48

Happy Vishu ✨
15/04/2026

Happy Vishu ✨

“A special smile for a special day. Witnessing the beautiful beginning of Adv.Janardhana Shenoy and Adv.Anju Dileep jour...
06/04/2026

“A special smile for a special day. Witnessing the beautiful beginning of Adv.Janardhana Shenoy and Adv.Anju Dileep journey together. Wishing you both a lifetime of love and laughter!”

22/03/2026
കഴിഞ്ഞ കൗൺസിൽ കാലത്ത് കേരളത്തിലെ ആദ്യത്തെ ലോക്കൽ ഏരിയ പ്ലാൻ വൈറ്റിലയിൽ നമ്മൾ തുടങ്ങിയിരുന്നു. ഡിവിഷൻ ഏരിയ കൂട്ടിയപ്പോൾ ഏ...
11/03/2026

കഴിഞ്ഞ കൗൺസിൽ കാലത്ത് കേരളത്തിലെ ആദ്യത്തെ ലോക്കൽ ഏരിയ പ്ലാൻ വൈറ്റിലയിൽ നമ്മൾ തുടങ്ങിയിരുന്നു. ഡിവിഷൻ ഏരിയ കൂട്ടിയപ്പോൾ ഏരിയ പ്ലാനിൽ നമ്മുടെ പ്രദേശത്തിനു കൂടുതൽ പ്രാധാന്യം വന്നിരിക്കുന്നു. കുന്നറ പാർക്കിൽ ഞായാഴ്ച്ച സംഘടിപ്പിച്ച എക്സിബിഷനിൽ LAP ൽ റോഡ് വികസനവും ഗതാഗത പരിഹാരങ്ങളും, പൊതുഇടങ്ങളും സൗന്ദര്യവൽക്കരണവും, സോണിംഗ് മാറ്റങ്ങളും ചട്ടങ്ങളും (Zoning Reforms), ജലസംരക്ഷണവും പ്രകൃതിയും എന്നി വിഷയങ്ങളിൽ ഡിവിഷൻ കൗൺസിലർ സ.ബീന ദിവാകരൻ നിർദേശങ്ങൾ സമർപ്പിച്ചു. ഇനി ഡിവിഷൻ തലത്തിൽ കൂടുതൽ ചർച്ചകൾ സംഘടിപ്പിച്ചു വൈറ്റിലയുടെ LAP ജനകീയമാക്കും.
കഴിഞ്ഞ കൗൺസിൽ കാലത്ത് കൊച്ചി നഗരസഭ തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ ഗസറ്റ് വിജ്ഞാപനം കഴിഞ്ഞു നഗരസഭ പ്രദേശത്തു നടപ്പിലാക്കുവാൻ ആരംഭിച്ചതാണ് . മാസ്റ്റർ പ്ലാൻ എന്നത് 20 വർഷത്തേക്കുള്ള പദ്ധതികളുടെ ഒരു രൂപ രേഖയാണ്. മാസ്റ്റർ പ്ലാനിന്റെ തുടർച്ചയാണ് ലോക്കൽ ഏരിയ പ്ലാൻ ആസൂതരണം ചെയ്തത് .

കഴിഞ്ഞ കൗൺസിൽ കാലത്ത് കൊച്ചി നഗരത്തിന് ഒരു ഗതാഗത നയംഉയർത്തിപിടിച്ചിരുന്നു .ആ നയം പൊതുഗതാഗത സംവിധാനങ്ങൾക്ക് പ്രാമുഖ്യം കൊടുക്കുന്നതാണ്. കൊച്ചി നഗരത്തിലെ മെട്രോ റെയിൽ ,വാട്ടർ മെട്രോ , ബസ്സുകൾ ഓട്ടോറിക്ഷകൾ ഇതാണ് ഗതാഗതത്തിന് ഏറ്റവും അഭികാമ്യം. ഇവയെ പ്രോത്സാഹിപ്പിക്കുന്നതാണ് നഗര നയം. അതിനാണ് ട്രാൻസിറ്റ് ഓറിയന്റഡ് ഡെവലപ്മെൻ്റ് (TOD) മെട്രോ കടന്നു പോകുന്ന പരിസരങ്ങളിൽ കൂടുതൽ ആളുകളെ താമസിപ്പിക്കുന്നതാണ് നമ്മുടെ ആസൂത്രണം. മെട്രോ , വാട്ടർ മെട്രോ , മൊബിലിറ്റി ഹബ്, ഫ്ലൈഓവർ,മാലിന്യ സംസ്കരണ പ്ലാൻ്റ്, നാഷണൽ ഹൈവേ ഇവയെല്ലാം സംഗമിക്കുന്ന സ്ഥലമാണ് വൈറ്റില. അതിനാൽ വൈറ്റില കേന്ദ്രീകരിച്ച് അന്നത്തെ 5 ഡിവിഷനുകളിലെ സ്ഥലങ്ങൾ ഉൾക്കൊള്ളുന്ന ഒരു പ്രദേശം നമ്മൾ തിരഞ്ഞെടുത്തു.ഇവിടെ കേരളത്തിലെ ആദ്യ ലോക്കൽ ഏരിയ പ്ലാൻ പൂർണതയിൽ എത്തുകയാണ് .

ഇന്ന് അവിടെയുള്ള ജനസംഖ്യയുടെ 5 ഇരട്ടിയോളം കുടുംബങ്ങളെ അവിടെ പാർപ്പിക്കാൻ കഴിയും. അതിനാവശ്യമായ വിധത്തിൽ ആ പ്രദേശം കൂടുതൽ ആസൂത്രണം ചെയ്യും. കുറച്ചുകൂടി വീതിയുള്ള ഇട റോഡുകൾ, നല്ല നടപ്പാതകൾ, പാർക്കുകൾ ഓപ്പൺ സ്പേസുകൾ ഇവയെല്ലാം ഉൾക്കൊള്ളുന്നതായിരിക്കും ലോക്കൽ ഏരിയ പ്ലാൻ. സെപ്റ്റ് യൂണിവേഴ്സിറ്റിയിൽ പ്രവർത്തന പരിചയമുള്ള വിദഗദ്ധരുടെ പങ്കാളിത്തത്തോടെ ടൗൺ പ്ലാനിംഗ് ഡിപ്പാർട്ട്മെൻ്റാണ് ലോക്കൽ ഏരിയ പ്ലാൻ തയ്യാറാക്കിയത് .

പൊന്നുരുന്നിയിൽ വീണ്ടും ഒരുത്സവം
03/03/2026

പൊന്നുരുന്നിയിൽ വീണ്ടും ഒരുത്സവം

ഹരിതകേരളം ദേശീയ പരിസ്ഥിതി സമ്മേളനം സമാപിച്ചു: സുസ്ഥിര വികസനത്തിൽ മാതൃകയായി കേരളംകേരളത്തിന്റെ പരിസ്ഥിതി സൗഹൃദ വികസന കാഴ്ച...
25/02/2026

ഹരിതകേരളം ദേശീയ പരിസ്ഥിതി സമ്മേളനം സമാപിച്ചു: സുസ്ഥിര വികസനത്തിൽ മാതൃകയായി കേരളം
കേരളത്തിന്റെ പരിസ്ഥിതി സൗഹൃദ വികസന കാഴ്ചപ്പാടുകൾക്ക് ഊർജ്ജം പകർന്ന് തിരുവനന്തപുരത്ത് നടന്ന ഹരിതകേരളം ദേശീയ പരിസ്ഥിതി സമ്മേളനം ഇന്ന് സമാപിച്ചു. ഫെബ്രുവരി 23-ന് ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ മുഖ്യമന്ത്രി സ. പിണറായി വിജയനാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. പരിസ്ഥിതി സംരക്ഷണത്തിനായി ഇത്രയും വിപുലമായ സംവിധാനങ്ങളുള്ള രാജ്യത്തെ ഏക സംസ്ഥാനം കേരളമാണെന്നും നമ്മുടെ സുസ്ഥിര വികസന നേട്ടങ്ങൾ രാജ്യത്തിനാകെ മാതൃകയാണെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. വികസന പദ്ധതികളിൽ പരിസ്ഥിതിക്ക് മുൻഗണന നൽകുന്നതിനൊപ്പം, വരുംതലമുറയ്ക്കായി പ്രകൃതിസമ്പത്ത് കാത്തുസൂക്ഷിക്കാൻ ഗൗരവകരമായ നിർദ്ദേശങ്ങൾ ഈ സെമിനാറിൽ നിന്ന് ഉണ്ടാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
2016-ൽ രൂപീകൃതമായ ഹരിതകേരളം മിഷൻ ‘വെള്ളം, വൃത്തി, വിളവ്’ എന്ന മുദ്രാവാക്യത്തിലൂടെ സംസ്ഥാനത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് സൃഷ്ടിച്ചത്. വികസനത്തിന്റെ ഗുണഫലങ്ങൾ എല്ലാവരിലേക്കും എത്തിക്കുന്നതോടൊപ്പം പ്രകൃതിയെ സംരക്ഷിക്കുക എന്നതായിരുന്നു ഈ മിഷന്റെ അടിസ്ഥാന ലക്ഷ്യം. കാലഘട്ടം നേരിടുന്ന കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യ ശോഷണം, മലിനീകരണം തുടങ്ങിയ വെല്ലുവിളികളെ ശാസ്ത്രീയമായി നേരിടാൻ വിവിധ മേഖലകളിലെ പ്രതിനിധികൾ ഈ വേദിയിൽ ആശയവിനിമയം നടത്തി. ആഗോളതാപനത്തിന്റെ പശ്ചാത്തലത്തിൽ ‘സീറോ എമിഷൻ’ എന്ന ലക്ഷ്യത്തിലേക്ക് നാടിനെ നയിക്കാനുള്ള ക്രിയാത്മകമായ ചർച്ചകൾക്കും ഈ സമ്മേളനം വേദിയായി.
മാലിന്യ സംസ്കരണ രംഗത്തും ജലസ്രോതസ്സുകളുടെ വീണ്ടെടുപ്പിലും ജനകീയ പങ്കാളിത്തത്തോടെ കേരളം നടത്തിയ മുന്നേറ്റം ഏറെ പ്രശംസനീയമാണ്. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കിയ ‘പച്ചത്തുരുത്ത്’ പോലുള്ള പദ്ധതികൾ പരിസ്ഥിതി പുനഃസ്ഥാപനത്തിൽ വലിയ പങ്കുവഹിച്ചു. സമ്മേളനത്തിൽ പങ്കെടുത്ത മുൻ നഗരസഭാ അധ്യക്ഷന്മാരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യം ശ്രദ്ധേയമായിരുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഹരിതകേരളം മിഷൻ നേടിയ വൻ നേട്ടങ്ങൾക്ക് പിന്നിൽ ഡോ. സീമ ടീച്ചർ . ശ്രീ ആർ അജയകുമാർ വർമ്മ ഉൾപ്പെടെയുള്ള നേതൃത്വം നൽകിയ ക്രിയാത്മക ഇടപെടലുകൾ എടുത്തുപറയേണ്ടതാണ്. പ്രത്യേകിച്ച് എറണാകുളം ജില്ലയിൽ ശ്രീമതി. രഞ്ജിനിയും ശ്രീമതി. നിസയും നടത്തിയ സജീവമായ ഇടപെടലുകളും പ്രതിസന്ധി ഘട്ടങ്ങളിൽ അവർ നൽകിയ പിന്തുണയും പറയാതിരിക്കാനാവില്ല.

With my betterhalf 💕🧿
28/12/2025

With my betterhalf 💕🧿

26/12/2025
Kigelia africana, commonly known as the sausage tree, is native to tropical Africa. It is named for its large, sausage-s...
25/12/2025

Kigelia africana, commonly known as the sausage tree, is native to tropical Africa. It is named for its large, sausage-shaped fruit. The tree can grow up to 20 meters tall and is known for its striking red flowers. It thrives in seasonally dry tropical climates and is often found along riverbanks and floodplains.

Address

Chathankerithundi (H) Ponnurunni
Kochi

Telephone

+919895121003

Website

Alerts

Be the first to know and let us send you an email when Adv. Dipin Dileep posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Adv. Dipin Dileep:

Share