Adv Sandeep VG

Adv Sandeep VG Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Adv Sandeep VG, Lawyer & Law Firm, Kochi.

10/07/2022
സ്ത്രീധന നിരോധന നിയമംവിവാഹവുമായി ബന്ധപ്പെട്ട് നിർബന്ധിതമായോ മുൻ വ്യവസ്ഥകൾ പ്രകാരമോ നൽകുന്ന സമ്മാനമാണ് സ്ത്രീധനം ( Dowry)...
05/04/2022

സ്ത്രീധന നിരോധന നിയമം

വിവാഹവുമായി ബന്ധപ്പെട്ട് നിർബന്ധിതമായോ മുൻ വ്യവസ്ഥകൾ പ്രകാരമോ നൽകുന്ന സമ്മാനമാണ് സ്ത്രീധനം ( Dowry). സ്ത്രീധനം ചോദിക്കുന്നതും കൊടുക്കുന്നതും സ്വീകരിക്കുന്നതും നിരോധിച്ചുകൊണ്ട്, സ്ത്രീധനം എന്ന ശാപത്തിന് ഇരയായിത്തീരുന്നവരുടെ മോചനം ലക്ഷ്യമാക്കി, കേന്ദ്ര സർക്കാറാണ് 1961-ൽ സ്ത്രീധന നിരോധന നിയമം ( Dowry Prohibition Act ) പാസ്സാക്കിയത്.

സ്ഥിതി വിവര കണക്കുകൾ തിരുത്തുക
ഇന്ത്യയിൽ സ്ത്രീധനത്തിന്റെ പേരിൽ നടക്കുന്ന പീഡനങ്ങൾ നാൾക്കുനാൾ വർദ്ധിച്ചു വരുന്നു. കൊടുത്ത സ്ത്രീധനം മതിയാവാത്തതിന്റെ പേരിൽ ഭർത്താവിന്റെയും ഭർതൃ വീട്ടുകാരുടെയും മാനസിക ശാരീരിക പീഡനങ്ങൾക്കും സാമ്പത്തിക ചൂഷണങ്ങൾക്കും വിധേയരാവുന്ന സ്ത്രീകളുടെ വാർത്തകൾ മാധ്യമങ്ങളിലും മറ്റും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. രാജ്യത്തെ വിവിധ കോടതികളിലുള്ള കേസുകൾ പരിശോധിച്ചാൽ തന്നെ ഇക്കാര്യം വ്യക്തമാവുന്നതാണ്. രാജ്യത്ത് ഓരോ മണിക്കൂറിലും ഒരു സ്ത്രീ സ്ത്രീധനത്തിന്റെ പേരിൽ കൊല്ലപ്പെടുന്നുണ്ടെന്ന് റിപ്പോർട്ട് ചെയ്യുന്നു. ദേശീയ ക്രൈം റിക്കാർഡ് ബ്യൂറോയുടെ കണക്കുകൾ അനുസരിച്ച് 1-1-2001 മുതൽ 31-12-2012 വരെയുള്ള കാലഘട്ടത്തിൽ 91202 സ്ത്രീധനമരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം മരണങ്ങളുടെ എണ്ണം കൂടുന്നതായും കണക്കുകൾ രേഖപ്പെടുത്തുന്നുണ്ട്. 2001 -ൽ 6851 സ്ത്രീധന മരണങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ അത് 2006-ൽ 7618 ആയും 2012-ൽ 8233 ആയും വർദ്ധിച്ചതായി കാണുന്നുണ്ട്. 2012-ലെ കണക്കുകൾ പ്രകാരം ആൻഡ്രാപ്രദേശ് സംസ്ഥാനം 2511 സ്ത്രീധന കേസുകളുമായി ഒന്നാം സ്ഥാനത്തും 1487 കേസുകളുമായി ഒഡീഷ സംസ്ഥാനം തൊട്ടുപിന്നിലുമുണ്ട്. എന്നാൽ ഇതേ കാലയളവിൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങളായ ഹിമാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, സിക്കീം, ത്രിപുര എന്നിവിടങ്ങളിൽ കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

1961-ലെ സ്ത്രീധന നിരോധന നിയമം, സ്ത്രീധനം ചോദിക്കുന്നതും കൊടുക്കുന്നതും സ്വീകരിക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഈ നിയമം 1984-ൽ വീണ്ടും ഭേദഗതി ചെയ്യുകയുണ്ടായി. സ്ത്രീധനം എന്താണെന്നു ഈ നിയമത്തിൽ നിർവ്വചിച്ചിട്ടുണ്ട്. വിവാഹവുമായി ബന്ധപ്പെട്ട് വിവാഹസമയത്തോ അതിനു മുമ്പോ പിമ്പോ വിവാഹിതരാവുന്ന കക്ഷികളിൽ ഒരാൾ മറ്റൊരാൾക്കു കൊടുക്കുന്നതോ, വിവാഹിതരാവുന്നവരുടെ മാതാപിതാക്കളൊ മറ്റാരങ്കിലുമോ വധുവിനോ വരനോ മറ്റാർക്കെങ്കിലുമോ കൊടുക്കുന്ന എല്ലാ സ്വത്തുക്കളും വിലയുള്ള പ്രമാണങ്ങളും സ്ത്രീധനം ആണ്. [5] എന്നാൽ മുസ്ലിം വ്യക്തിനിയമമനുസരിച്ചുള്ള - വരൻ, വധുവിന് നൽകുന്ന വിവാഹമൂല്യം - മഹർ ഇതിൽ നിന്ന് ഒഴിവാണ്. വിവാഹച്ചിലവിലേക്ക് കൊടുക്കുന്ന തുകയും സ്ത്രീധനമാണ്. എന്നാൽ ആരും ആവശ്യപ്പെടാതെ വധൂ വരന്മാർക്ക് സ്വന്തം ഇഷ്ടവും കഴിവും അനുസരിച്ച് കൊടുക്കുന്ന പാരിതോഷികങ്ങൾ ഇതിന്റെ നിർവ്വചനത്തിൽ ഉൾപ്പെടുന്നില്ല. ഭാവിയിൽ ഒരു വ്യവഹാരം ഉണ്ടാകാതിരിക്കുവാനായി വധൂ വരന്മാർക്ക് ലഭിക്കുന്ന വസ്തു വകകളുടെ ഒരു ലിസ്റ്റ് തയ്യാറാക്കി ഇരുവരും അതിൽ ഒപ്പ് വച്ച് ആയത് സൂക്ഷിക്കേണ്ടതാണ്.

സ്ത്രീധനം കൊടുക്കുന്നതിനോ വാങ്ങുന്നതിനോ വേണ്ടിയുള്ള കാരാറുകൾ അസാധുവായിരിക്കുന്നതാണ്.

ശിക്ഷ തിരുത്തുക
സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും, വാങ്ങുന്നതിനും കൊടുക്കുന്നതിനും പ്രേരിപ്പിക്കുന്നതും, 5 വർഷത്തിൽ കുറയാത്ത തടവു ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. തടവു ശിക്ഷ കൂടാതെ, 15,000/- രൂപയോ , സ്ത്രീധനതുകയോ ഏതാണോ കൂടുതൽ, ആ സംഖ്യയ്ക്കുള്ള പിഴ ശിക്ഷയും ഉണ്ടായിരിക്കും. ഇപ്രകാരം കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയ കുറ്റവാളിക്ക്, അഞ്ച് വർഷത്തിൽ കുറവുള്ള ശിക്ഷയാണ് ചുമത്തുന്നതെങ്കിൽ, ആയതിനുള്ള കാരണം മജിസ്ട്രേറ്റ് രേഖപ്പെടുത്തേണ്ടാതാണ്.

വധൂവരന്മാരുടെ മാതാപിതാക്കളോടോ, ബന്ധുക്കളോടോ, രക്ഷിതാക്കളോടോ, പ്രത്യക്ഷമായോ പരോക്ഷമായോ സ്ത്രീധനം ആവശ്യപ്പെടുന്നത് കുറ്റകരവും 6 മാസത്തിൽ കുറയാത്തതും 2 വർഷത്തിൽ കൂടാത്തതുമായ തടവു ശിക്ഷയും 10,000/- രൂപ പിഴ ഒടുക്കുവാനും ഉള്ള ശിക്ഷയ്ക്ക് അർഹനുമായിരിക്കും.

സ്ത്രീധനം കൊടുക്കുന്നതിനോ വാങ്ങുന്നതിനോ ഉള്ള മാധ്യമ പരസ്യം കൊടുക്കുന്നയാൾക്ക്, 6 മാസം മുതൽ 5 വർഷം വരെയുള്ള കാലത്തേക്കുള്ള തടവ് ശിക്ഷ ലഭിക്കുന്നതാണ്. കൂടാതെ 15,000/- രൂപ വരെയുള്ള പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുന്നതാണ്.

സ്ത്രീധനതുക വധുവിന്റെ പേരിൽ നിർദ്ദേശിക്കപ്പെട്ട സമയ പരിധിക്കുള്ളിൽ നിക്ഷേപിച്ചിട്ടില്ലെങ്കിൽ, ചുരുങ്ങിയത് 6 മാസത്തിൽ കുറയാത്തതും 2 വർഷത്തിൽ കൂടാത്തതുമായ തടവോ, പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുന്നതാണ്. പിഴ ശിക്ഷ ചുരുങ്ങിയത് 5,000/- രൂപയും പരമാവധി 10,000/- രൂപ വരെയുമായിരിക്കും.

സ്ത്രീധന നിരോധന നിയമ പ്രകാരമുള്ള കേസുകളിൽ ജാമ്യം ലഭിക്കുവാൻ അർഹതയില്ലാത്തതും രാജിയാക്കാൻ വ്യവസ്ഥ ഇല്ലാത്തതുമാണ്.

സ്ത്രീധനം വധുവിന് അവകാശപ്പെട്ടതാണ് തിരുത്തുക
വധുവല്ലാതെ മറ്റാരെങ്കിലും സ്ത്രീധനം കൈവശം വയ്ക്കുകയാണെങ്കിൽ ആ സ്ത്രീധനം വധുവിനു കൈമാറേണ്ടതാണ്.

വിവാഹത്തിനു മുമ്പാണ് സ്ത്രീധനം കിട്ടിയിട്ടുള്ളതെങ്കിൽ അത് വിവാഹ ശേഷം 3 മാസത്തിനകം വധുവിന്റെ പേരിലേക്ക് മാറ്റേണ്ടതാണ്.
വിവാഹ സമയത്തോ അതിനു ശേഷമോ ആണ് സ്ത്രീധനം കിട്ടിയിട്ടുള്ളതെങ്കിൽ അത് കൈപറ്റി 3 മാസത്തിനകം വധുവിന്റെ പേരിലേക്ക് മാറ്റേണ്ടതാണ്.
വിവാഹ സമയത്ത് വധു മൈനറാണെങ്കിൽ, വധു മേജറായതിനു ശേഷം 3 മാസത്തിനകം സ്ത്രീധനം വധുവിന്റെ പേരിലേക്ക് മാറ്റേണ്ടതാണ്.
സ്ത്രീധനം മടക്കി വാങ്ങുന്നതിനു മുമ്പ് വധു മരണപ്പെടുകയാണെങ്കിൽ അവരുടെ അവകാശികൾക്ക് സ്ത്രീധനം കൈവശം വെച്ച ആളിൽ നിന്നും മടക്കി വാങ്ങാവുന്നതാണ്.
സ്ത്രീധനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ തിരുത്തുക
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304 ബി പ്രകാരം വിവാഹം കഴിഞ്ഞ ഒരു സ്ത്രീ ഏഴു കൊല്ലത്തിനകം തീപൊള്ളലേറ്റോ, മറ്റു മുറിവുകൾ മൂലമോ, ദുരൂഹ സാഹചര്യത്തിലോ മരണപ്പെടുകയും ഭർത്താവോ അയാളുടെ ബന്ധുക്കളോ മരണത്തിനു തൊട്ടു മുമ്പ് സ്ത്രീധനം ആവശ്യപ്പെട്ട് ക്രൂരമായി പെരുമാറുകയും ചെയ്താൽ അത്തരം മരണം സ്ത്രീധന കൊലപാതകമാണ്. സ്ത്രീധന കൊലപാതകത്തിനു ചുരുങ്ങിയത് 7 വർഷം തടവും പരമാവധി ജീവപര്യന്തം ശിക്ഷയുമാണ്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 498 എ പ്രകാരം ഭർത്താവോ അയാളുടെ ബന്ധുക്കളോ സ്ത്രീധനത്തിനു വേണ്ടി സ്ത്രീയെ പീഡിപ്പിച്ചാൽ അയാൾക്ക് 3 വർഷം വരെ തടവും കൂടാതെ പിഴ ശിക്ഷയും വിധിക്കുന്നതാണ്.
Team The Trust Legal

www.thetrustlegal.in

വസ്തു കൈമാറ്റം അറിഞ്ഞിരിക്കേണ്ട വസ്തുതകൾ........സാധാരണാർത്ഥത്തിൽ സ്വത്ത് കൈമാറ്റം എന്നത് ഒരുളുടെ കൈവശമുള്ള സ്വത്ത് മറ്റൊ...
29/06/2020

വസ്തു കൈമാറ്റം അറിഞ്ഞിരിക്കേണ്ട വസ്തുതകൾ........

സാധാരണാർത്ഥത്തിൽ സ്വത്ത് കൈമാറ്റം എന്നത് ഒരുളുടെ കൈവശമുള്ള സ്വത്ത് മറ്റൊരാളുടെ കൈവശത്തിലേക്ക് മാറ്റുന്നതിനെയാണ് അർത്ഥമാക്കുന്നത്. ജനാധിപത്യരാജ്യങ്ങളിൽ ഭരണഘടന ഭൂ വസ്‌തു വാങ്ങാനും വിൽക്കാനുമുള്ള അവകാശം പൗരന്മാർക്ക് ഉറപ്പുനൽകുന്നു.

ഇന്ത്യയിലെ സ്വത്ത് കൈമാറ്റ നിയമം( Transfer of Property Act) - 1882 എന്നത് സ്വത്ത് കൈമാറ്റമെന്നാൽ എന്താണെന്നും അതിന്റെ നിബന്ധനകൾ എന്താണെനെന്നും വ്യക്തമാക്കുന്ന നിയമമാണ്.
[1] ഈ നിയമപ്രകാരം "ജീവിച്ചിരിക്കുന്ന ഒരു വ്യക്തി ജീവിച്ചിരിക്കുന്ന മറ്റൊരു വ്യക്തിക്കോ, വ്യക്തികൾക്കോ, തനിക്കുതന്നെയോ സ്വത്ത് കൈമാറുന്നതിനെയാണ്" സ്വത്ത് കൈമാറ്റം എന്ന് പറയുന്നത്. സ്വത്തിന്റെ കൈമാറ്റങ്ങളിൽ, വില്പന, പാട്ടത്തിന് നൽകൽ, വാടകയ്ക്ക് നൽകൽ, പണയപ്പെടുത്തൽ, ദാനം നൽകൽ, പരസ്പര കൈമാറ്റം എന്നിവ ഈ നിയമത്തിന്റെ പരിധിയിൽ വരുന്നു. സ്വത്ത് കൈമാറ്റം എന്നത് തത്സമയത്തോ ഭാവിയിലോ നടക്കുന്നതാവാമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. അതേസമയം സ്വത്ത് കൈമാറ്റത്തിന് സമമായ ഭാഗ ഉടമ്പടി, പണംനൽകിയുള്ള താമസം, അവകാശം സൃഷ്ടിക്കൽ തുടങ്ങിയവ ഈ നിയമത്തിന്റെ പരിധിയിൽ വരുന്നുമില്ല.
[2] കൂടാതെ ജീവിച്ചിരിക്കുന്ന വ്യക്തി എന്നതിൽ വ്യക്തിയോ, രജിസ്റ്റർ ചെയ്തതോ അല്ലാത്തതോ ആയ കമ്പനിയോ, സംഘടനയോ, വ്യക്തികളുടെ കൂട്ടമോ ആകാവുന്നതാണ്. സ്ഥാവര വസ്തു ജംഗവസ്തു തുടങ്ങിയ ഏതുതരം സ്വത്തും ഈ കൈമാറ്റത്തിന്റെ പരിധിയിൽ വരാവുന്നതാണ്. ഇന്ത്യയിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാരായ ആളുകൾക്കാണ് ഈ നിയമപ്രകാരമ പ്രകാരം സ്വത്ത് കൈമാറ്റം ചെയ്യുന്നതിന് അവകാശമുള്ളത്. എന്നാൽ ഭാരതീയ റിസർവ്വ് ബാങ്ക് തയ്യാറാക്കിയിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി ഇന്ത്യയ്ക്കുവെളിൽ താമസിക്കുന്ന ഇന്ത്യാക്കാർക്കും, ഇന്ത്യൻ വംശജരായിട്ടുള്ളവർക്കും ഇന്ത്യയിൽ സ്വത്ത് കൈമാറ്റം ചെയ്യാവുന്നതാണ്.

ഇന്ത്യയിൽ വസ്തു വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
1. യഥാർഥ ആധാരം കണ്ടിട്ട് മാത്രം ഇടപാട് നടത്തുക. ചിലപ്പോൾ ഈ ആധാരം ഏതെങ്കിലും ഗ്രാമീണ / പൊതുമേഖലാ ബാങ്കിൽ പണയത്തിലാണെങ്കിൽ ബാദ്ധ്യതാ സർട്ടിഫിക്കറ്റ് എടുക്കുക വഴി നിലവിലുള്ള കടബാദ്ധ്യത അറിയാൻ സാധിക്കില്ല. കാരണം പണയവസ്തുവിനെക്കുറിച്ചുള്ള വിവരങ്ങൾ രജിസ്ട്രാർ ഓഫീസിൽ അറിയിക്കുകയോ ശേഖരിക്കുകയോ ചെയ്യുന്നില്ല.
2. കുറഞ്ഞത് 31 വർഷത്തെ ബാദ്ധ്യതാ സർട്ടിഫിക്കറ്റ് സബ് രജിസ്ട്രാർ ഓഫീസിൽ അപേഷ നൽകി ശേഖരിച്ച് നിയമ പരിജ്ഞാനമുള്ളവരെക്കൊണ്ട് പരിശോധിപ്പിക്കണം. ഒപ്പം അതിൽ പറഞ്ഞിരിക്കുന്ന ആധാരങ്ങളുടെ അസ്സലും പരിശോധിക്കണം. സാധാരണ ജനങ്ങൾ തമ്മിലുള്ള കേസുകൾ 12 വർഷം കഴിഞ്ഞാൽ നിലനിൽക്കില്ല. എന്നാൽ ഗവണ്മെന്റ് ഇടപെട്ട കേസുകൾ 30 വർഷം വരെ നില നിൽക്കും. ബാദ്ധ്യതാ സർട്ടിഫിക്കറ്റ് നോക്കി ആധാരങ്ങൾ തുടർച്ചയായി - എലുകയും (പലകൈമറിയുന്ന ആധാരങ്ങൾ നിരയായി) മറ്റും കൃത്യമായി വരുന്നുണ്ടോ എന്നും പരിശോധിക്കണം. ആധാരത്തിന്റെ സലയുടെ അടിസ്ഥാനത്തിൽ സ്റ്റാമ്പ് പേപ്പർ, ഫീസ് എന്നിവ ശരിയാണോ എന്ന് മാത്രമാണ് രജിസ്ട്രാർ നോക്കുന്നത്. മുന്നാധാരത്തിന്റെ തുടർച്ചയാണോ, എലുക ശരിയാണോ, വിസ്തീർണ്ണം ശരിയാണോ എന്നൊന്നും അദ്ദേഹം നോക്കാറില്ല.
ചിലപ്പോൾ വസ്തുവിന്റെ ഒരു ഭാഗം മാത്രം വങ്ങേണ്ടുന്ന സമയത്ത് അസ്സൽ ആധാരത്തിന്റെ ഫോട്ടോ കോപ്പി എടുത്തു നോട്ടറിയെ കൊണ്ട് സാക്ഷ്യപ്പെടുത്തി സൂക്ഷിക്കുക. (ഒപ്പം ബാദ്ധ്യതാ സർട്ടിഫിക്കറ്റ് പരിശോധന മുകളിൽ പറഞ്ഞ്പ്രകാരം ആവർത്തിക്കണം.) അപ്പോൾ നിങ്ങൾ വാങ്ങിയ സമയത്ത് ആധാരം പണയത്തിലല്ല എന്ന് ഉറപ്പിക്കാം. (ചിലർ നിലവിലുള്ള ബാദ്ധ്യത മറയ്ക്കാനായി തുടരെ കരണങ്ങൾ നടത്തുകയും മുൻ ആധാരങ്ങളില് കുഴപ്പമൊന്നും ഇല്ല എന്ന് തോന്നിപ്പിക്കുകയും ചെയ്യും. കിട്ടുന്ന അവകാശത്തിനു നിയമ സാധുത ഇല്ലെങ്കിൽ കൊടുക്കുന്ന അവകാശത്തിനും സാധുത ഇല്ല എന്ന് മനസ്സിലാക്കണം)
4. ചില ആധാരങ്ങൾ സ്ഥലത്തില്ലാത്തവർക്കു വേണ്ടി തീറാക്കാറുണ്ട്. അതിൽ പറയുന്ന മുക്ത്യാർ (പവർ ഓഫ് അറ്റോർണി) ഉൾപ്പെടുത്തിയെങ്കിലെ ആധാരം പൂർണ്ണമാകുകയുള്ളൂ. അല്ലാത്തപക്ഷം യഥാർഥ അവകാശി പിന്നീട് അവകാശം ഉന്നയിച്ചാൽ ഈ ആധാരം അസാധുവാകും.
ഭാരതത്തിന് വെളിയിലുള്ള വ്യക്തിക്കു വേണ്ടിയാണ് മുക്ത്യാർ ഒപ്പിടുന്നതെങ്കിൽ ആ രാജ്യത്തിന്റെ എംബസി മുക്ത്യാർ സാക്ഷ്യപ്പെടുത്തിയ ആൾ വേണം ആധാരത്തിന്റെ ഒപ്പം എഴുതി കൊടുക്കുവാൻ.
5. ചില ആധാരങ്ങൾ അവിഭക്ത ഹിന്ദുകുടുംബങ്ങൾ എഴുതിക്കൊടുക്കാറുണ്ട്. അതിന്റെ കാരണവർ ആണ് അധികാരപ്പെട്ട വ്യക്തി. അവരുടെ ബൈ-ലോ ആധാരത്തിന്റെ ഒപ്പം ആവശ്യമാണ്.
6. കൂട്ടുകച്ചവടക്കാരോടാണ് സ്ഥലം വാങ്ങുന്നതെങ്കിൽ അതിന്റെ രേഖയും ഒപ്പം ആവശ്യമാണ്. ചിലപ്പോൾ നിരവധി കക്ഷികൾ ചേർന്നായിരിക്കും കൂട്ടുകച്ചവടം ഉണ്ടാക്കിയിരിക്കുന്നത്. അതിൽ ആരെയാണ് വില്ക്കാൻ അധികാരപ്പെടുത്തിയതെന്നു ആ രേഖ പരിശോധിച്ചാൽ മാത്രമേ മനസ്സിലാകൂ.
7. ഒരു കമ്പനിയാണ് സ്ഥലം വില്ക്കുന്നതെങ്കിൽ അതിന്റെ ബൈ-ലോ വേണം. കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് കൂടിയ മീറ്റിങ്ങിന്റെ മിനിട്സും ഒപ്പം വയ്ക്കണം. അതിൽ വസ്തു വില്ക്കാൻ അധികാരപ്പെടുത്തിയ ആളുടെ വിവരങ്ങൾ ഉൾപ്പെട്ടിട്ടുണ്ടാകും അതും ഒപ്പം വയ്ക്കണം.
8. ക്ലബ്, അസോസിയേഷൻ എന്നിവൽ വില്ക്കുമ്പോഴും അവരുടെ ഭരണഘടനയും ആരെയാണ് വില്ക്കാൻ അധികാരപ്പെടുതിയതെന്നുള്ള കത്തും ഒപ്പം വയ്ക്കണം.
9. മരിച്ചുപോയ ആൾക്കു വേണ്ടി എഴുതുമ്പോൾ മരണ സർട്ടിഫിക്കറ്റ് ആധാരം എഴുതി കൊടുക്കുന്ന ആളുകൾ അനന്തരാവകാശികൾ ആണെന്നു വില്ലേജ് അധികാരി സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റും ആവശ്യമാണ്. എന്നാൽ മരണപ്പെട്ട വ്യക്തിയുടെ മക്കൾ പ്രായപൂർത്തിയാകാത്തവരാണെങ്കിൽ നിയമത്തിൽ അനവധി കടമ്പകൾ ഉണ്ട്.
10. ഗവണ്മെന്റ് പട്ടയങ്ങൾ നല്കുമ്പോഴും, കോപ്പറേറ്റീവ് സൊസൈറ്റി വീതിച്ചു നല്കുമ്പോഴും വസ്തു കുറെ വർഷങ്ങൾ കഴിഞ്ഞേ കൈമാറ്റം ചെയ്യാൻ പാടുള്ളൂ എന്നും നിജപ്പെടുത്തിയിരിക്കുന്നു. അതിനുള്ളിൽ നടക്കുന്ന കാരണങ്ങൾ സാധുവല്ല.
11. വസ്തു വാങ്ങിയ ശേഷം ആധാരത്തിന്റെ കോപ്പിയും ഒരു അപേക്ഷയും പുതിയ ഉടമസ്ഥൻ തന്നെ വില്ലജ് ഓഫീസിൽ എത്തിക്കണം. അവിടെ അവകാശിയുടെ പേരില് കിടക്കുന്ന ഭൂമി അവനവന്റെ പേരിൽ ആക്കി മറ്റും. പുതിയ ഒരു കണക്കുപുസ്‌തകത്താൾ നമ്മുടെ പേരിൽ വില്ലേജാഫീസിൽ തുടങ്ങും. അതാണ് നമ്മുടെ തണ്ടപ്പേര്. പിന്നീട് അവർ അത് രെജിസ്ട്രാർ ഓഫീസിലേക്ക് തിരികെ അയച്ചു കൊടുക്കും. ഇതാണ് പോക്കുവരവു ചെയ്യുക (mutation) എന്നു പറയുന്നത്. അപ്പോഴാണ് വാങ്ങുന്നവൻ ഭൂമിയുടെ യഥാർത്ഥ അവകാശി ആകുന്നത്. പിന്നീട് നമ്മുടെ പേരിൽ കരം അടക്കാന് സാധിക്കും. അതുവരെ പാട്ടദാർ എന്ന കോളത്തിൽ നമ്മുടെ പേരു വരികയില്ല. ഇത്രയും ചെയ്തു കഴിഞ്ഞാലെ ബാങ്കുകൾ പണയം ആയി ഇത് സ്വീകരിക്കുകയുള്ളൂ.
വില്ലജ് ഓഫീസിൽ നിന്നുള്ള സ്കെച്ച്, കൈവശാവകാശ സർട്ടിഫിക്കറ്റ് എന്നിവ ആധാരത്തിന്റെ കൂടെ വേണം. ഇത് വളരെ പ്രധാനമാണ്.
ആധാരത്തിൽ തിരുത്തലുകൾ പാടില്ല. അഥവാ ഉണ്ടെങ്കിൽ അവസാന താളിൽ പ്രത്യേകം അവ പരാമർശിച്ചിരിക്കും. രജിസ്റ്റർ ചെയ്തശേഷം പിനീടാണ് തെറ്റു കാണുന്നതെങ്കിൽ വേറെ തെറ്റുതിരുത്തൽ ആധാരം ചെയ്യണം. ആ ആധാരം യഥാർഥ ആധാരത്തിനൊപ്പം സൂക്ഷിക്കണം. രജിസ്റ്റർ ചെയ്ത ആധാരത്തിൽ തിരുത്തിയാൽ അത് അസാധുവാകും.
ചിലപ്പോൾ വയൽ/ചതുപ്പ് എന്നിവ അനധികൃതമായി നികത്തി കരഭൂമി ആക്കി ചിലർ വിൽക്കാറുണ്ട്. മുൻ ആധാരത്തിൽ നിലം/ചതുപ്പ് എന്നാണെങ്കിൽ എഴുതി കിട്ടുന്ന ആധാരത്തിലും അങ്ങനെയേ ലഭിക്കൂ. മാറ്റി എഴുതിയാൽ പിന്നീട് നിയമനടപടികൾ സ്വീകരിക്കേണ്ടിവരും.

Adv Sandeep VG
www.thetrustlegal.in

ചെക്ക് കേസ് നടത്തുന്ന നടപടിക്രമങ്ങൾ......നമ്മളിൽ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട്  പ്രകാരം ഉള്ള ചെക്ക്  പണം  എല്ലാവരും നട...
19/06/2020

ചെക്ക് കേസ് നടത്തുന്ന നടപടിക്രമങ്ങൾ......

നമ്മളിൽ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരം ഉള്ള ചെക്ക് പണം എല്ലാവരും നടത്താറുണ്ട് എന്നാൽ നമ്മളിൽ എത്ര പേര്‍ക്ക് ചെക്ക് അതിന്റെ കാല പരിധി നിയമ നടപടികൾ എന്നിവയെ കുറിച്ച് അറിയാം ?

2011 നു ശേഷം നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ടിൽ സർക്കാർ മാറ്റം വരുത്തിയത് അനുസരിച്ച് വിവിധ കാല പരിധികള്‍ നേര്‍ പകുതിയായി പരിമിത പെടുത്തിയിട്ടുണ്ട് അവ താഴെ വിവരിക്കുന്നു.

ചെക്ക്‌ കാലാവധി :- ചെക്കു തീയതി മുതല്‍ മുന്ന് മാസം

നോടിസു കാലാവധി :- ചെക്ക്‌ മടങ്ങിയ സ്ലിപ്പിലെ തിയ്യതി മുതല്‍ മുപ്പതു ദിവസം

നോടിസു മറുപടി കാലാവധി :- ചെക്ക്‌ മടങ്ങിയ നോടിസു ലഭിച്ചു പതിനഞ്ചു ദിവസം

നിയമ നടപടി ക്രിമിനല്‍ :- ചെക്കു മടങ്ങിയ നോടിസു അയച്ച പതിനഞ്ചു ദിവസം ഉള്‍പെടെ മുപ്പതു ദിവസം പൂര്‍ത്തിയകുന്നതിനിടയില്‍.

നോടിസു കാലാവധി പുതുക്കല്‍ : ചെക്കു കാലാവധി ആയ മുന്ന് മാസത്തിനുള്ളില്‍ ചെക്ക്‌ വീണ്ടു വേണ്ടും ബാങ്കില്‍ സമര്‍പ്പിച്ചു നോട്ടിസ് അവധി ആയ മുപ്പതു ദിവസം നീട്ടാവുന്നതാണ് , അതായതു ചെക്ക്‌ കാലാവധി തീരുന്ന മൂന്നാം മാസത്തെ അവസാന ബാങ്ക് പ്രവര്‍ത്തി ദിനത്തിലും ചെക്ക്‌ സമര്‍പ്പിച് മുപ്പതു ദിവസം നീട്ടി വാങ്ങാവുന്നതാണ്.

നിങ്ങളുടെ പേരെഴുതിയ കാശ് ചെക്ക്‌ നിങ്ങള്‍ മറ്റൊരാള്‍ക്ക്‌ കൈമാറ്റം ചെയ്തു ചെക്ക്ക് മടങ്ങിയാലും ആ ചെക്ക്‌ കയ്യില്‍ ഇരിക്കുന്ന ആള്‍ക്ക് ചെക്ക്‌ കൊടുത്ത ആള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാവുന്നതാണ്.

ഇതെല്ലം കഴിഞ്ഞു പോയാലും ചെക്കു മടങ്ങിയ തിയതി മുതല്‍ മുന്ന് വര്ഷം പൂര്‍ത്തിയകുന്നതിനിടയില്‍ പണം ആവശ്യപ്പെട്ടു സിവില്‍ അന്യായം ഫയല്‍ ചെയ്യാവുന്നതാണ്.
www.thetrustlegal.in

ഗാർഹികപീഡനത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമം 2005കുടുംബത്തിനുള്ളിൽ സ്ത്രീകൾക്കുനേരെ നടക്കുന്ന അതിക്രമങ്...
01/06/2020

ഗാർഹികപീഡനത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമം 2005

കുടുംബത്തിനുള്ളിൽ സ്ത്രീകൾക്കുനേരെ നടക്കുന്ന അതിക്രമങ്ങളെ തടയുവാൻ ഇന്ത്യയിൽ 2005-ൽ പ്രാബല്യത്തിൽ വന്ന നിയമമാണ് ഗാർഹികാതിക്രമങ്ങളിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്ന നിയമം.
ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന സ്ത്രീകൾക്കുള്ള അവകാശങ്ങൾ കൂടുതൽ കാര്യക്ഷമമായി സംരക്ഷിക്കുന്നതിനാണ് ഈ നിയമം. കുടുംബത്തിനകത്തോ, കുടുംബവുമായി ബന്ധപ്പെട്ടോ, അതുമായി ബന്ധപ്പെട്ട് സംഭവിച്ചതോ ആയ ഏതുതരം അക്രമത്തിനും ഇരയാകുന്ന സ്ത്രീകളുടെ സംരക്ഷണത്തിന് വേണ്ടിയുള്ളതാണ് ഈ നിയമം. ഈ നിയമത്തിന് 2006 ലെ 43-ം നിയമമായി 2006 ഒക്ടോബർ 26 ന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു.
ഈ നിയമപ്രകാരം ഹർജിക്കാരി/പരാതിക്കാരി നൽകുന്ന അപേക്ഷയിൽ ഒരു ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് വിവിധ തരത്തിലുള്ള ഉത്തരവുകൾ പുറപ്പെടുവിക്കാം. അതിക്രമങ്ങൾ തടഞ്ഞുകൊണ്ടുള്ള സംരക്ഷണ ഉത്തരവ്, പങ്കുപാർക്കുന്ന വീട്ടിൽ നിന്നും ഇറക്കിവിടരുതെന്നുള്ള താമസ സൗകര്യ ഉത്തരവ്, ധനസഹായം/ജീവനാംശം നൽഹകുവാനുള്ള ഉത്തരവ്, കുട്ടികളുടെ താൽക്കാലിഹിക സംരക്ഷണ ഉത്തരവ്, നഷ്ടപരിഹാഹര ഉത്തരവ് തുടങ്ങിയ ഗാർഹിക പീഡനത്തിഹനിരയായ സ്ത്രീയ്ക്ക് സംരക്ഷണം ഉറപ്പാക്കുന്ന ഏത് ഉത്തരവുകൾ പുറപ്പെടുവിക്കുവാനും മജിസ്‌ട്രേറ്റിന് അധികാരമുണ്ട്. ഹർജിക്കാരി ഇപ്രകാരം ഏതെങ്കിലും കോടതി ഉത്തരവുകൾ എതിർകക്ഷിക്കെതിരെ സമ്പാദിക്കുകയും എതിർകക്ഷി അത് അനുസരിക്കുവാൻ തയ്യാറാകാതെ ലംഘിക്കുകയും ചെയ്താൽ ആയത് ജാമ്യം ലഭിക്കാത്ത കുറ്റകൃത്യമായി മാറുന്നു. കോടതിയുത്തരവ് ലംഘിച്ചാൽ, ഹർജിക്കാരിയുടെ തുടർന്നുള്ള പരാതിയിന്മേൽ എതിർകക്ഷിയെ പോലീസിന് അറസ്റ്റ് ചെയ്യാം. ഈ നിയമ പ്രകാരമുള്ള പരാതികൾ, നിയമം നടപ്പാക്കുന്നതിന് മേൽ നോട്ടം വഹിക്കുന്ന ജില്ലാ പ്രൊട്ടക്ഷൻ ഓഫീസർക്കോ, പോലീസിനോ, മജിസ്‌ട്രേറ്റിന് മുൻപാകെ നേരിട്ടോ സമർപ്പിക്കാം. ഭർത്താവിന്റെ അഥവാ പങ്കാളിയുടെ, ഗാർഹിക പീഡനം നടത്തുന്ന സ്ത്രീകളായ ബന്ധുക്കൾക്കെതിരെയും ഈ നിയമപ്രകാരം പരാതി നൽകാം. ഗാർഹിക പീഡനത്തിന് ഇരയായ സ്ത്രീക്ക് മാത്രമല്ല അവർക്കുവേണ്ടി ആർക്കുവേണമെങ്കിലും ഹർജി സമർപ്പിക്കാവുന്നതാണ്. ഹർജി സമർപ്പിക്കുമ്പോൾ തന്നെ ആവശ്യമെങ്കിൽ പ്രത്യേക ഉപഹർജി പ്രകാരം എതിർകക്ഷിക്കെതിരായി മുൻപറഞ്ഞ പ്രകാരമുള്ള ഏതെങ്കിലും ഉത്തരവുകൾ ഇടക്കാല - എക്‌സ് പാർട്ടി ഉത്തരവായി പുറപ്പെടുവിക്കുവാനും മജിസ്‌ട്രേറ്റിനെ ഈ നിയമം അധികാരപ്പെടുത്തുന്നു. ഗാർഹിക പീഡന കേസുകൾ ലളിതമായ നടപടിക്രമത്തിലൂടെ, കഴിവതും 60 ദിവസത്തിനകം തീർപ്പുകൽപ്പിക്കണമെന്ന് നിയമം അനുശാസിക്കുന്നു.ആവശ്യമെങ്കിൽ സൗജന്യ നിയമസഹായത്തിനും വ്യവസ്ഥയുണ്ട്.
ഏതെങ്കിലും തരത്തിലുള്ള ഗാർഹിക പീഡനം നടക്കുന്ന പക്ഷം മുൻപറഞ്ഞതുപോലെ ഇരയാകപ്പെടുന്ന സ്ത്രീക്കോ, അവർക്കുവേണ്ടി മറ്റൊരാൾക്കോ, സന്നദ്ധ സംഘടനകൾക്കോ ഈ നിയമ പ്രകാരമുള്ള സംരക്ഷണ ഉത്തരവുകൾ നേടിയെടുക്കുവാനായി താഴെ പറയുന്നവരെ സമീപിക്കാവുന്നതാണ്.

1. സംരക്ഷണോദ്യോഗസ്ഥ
2. അഭിഭാഷകർ
3. മജിസ്ട്രേറ്റ്
ആത്യന്തികമായി എല്ലാപരാതിയും മജിസ്ട്രേറ്റിന് മുൻപാകെ എത്തുകയും അദ്ദേഹം അതിൽ ആവശ്യമായ ഉത്തരവുകൾ പുറപ്പെടുവിക്കുകയും ചെയ്യും.

ഗാർഹിക പീഡനക്കേസുകളിൽ ഇരയാകപ്പെടുന്നവരുടെ സഹായത്തിനായി ഈ നിയമത്തിന്റെ 8 -ആം വകുപ്പുപ്രകാരം നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥനാണ് സംരക്ഷണോദ്യോഗസ്ഥൻ. കഴിവതും ഒരു സ്ത്രീയെതന്നെ ഇങ്ങനെ ചുമതലപ്പെടുത്തണം എന്ന് നിയമം അനുശാസിക്കുന്നു. കേരളത്തിൽ സാമൂഹ്യക്ഷേമ വകുപ്പിന്റെ ജി.ഒ (പി) നം. 04/2007/സാ.ക്ഷേ.വ. പ്രകാരം അതത് ജില്ലകളിലെ പ്രൊബേഷൻ ഓഫീസർമാരെ ഈ നിയമ പ്രകാരമുള്ള സംരക്ഷണോദ്യോഗസ്ഥൻ എന്ന പദവി നൽകി ഉത്തരവായിട്ടുണ്ട്.

പരാതിക്കാരിക്കോ, അവർക്കുവേണ്ടി മറ്റാർക്കെങ്കിലുമോ അഭിഭാഷകൻ മുഖേനേ, ഗാർഹിക പീഡനത്തെക്കുറിച്ച് മജിസ്ട്രേറ്റിന് മുൻപാകെ നേരിട്ട് പരാതി ബോധിപ്പിക്കാം. പരാതിക്കാരിയോട്, ഈ നിയമപ്രകാരം ലഭിക്കുന്ന സംരക്ഷണങ്ങളെയും സഹായങ്ങളെയും കുറിച്ച് വിശദമാക്കുവാൻ മേല്പറഞ്ഞ ഓരോരുത്തരും ബാദ്ധ്യസ്ഥരാണ്. മജിസ്ട്രേറ്റിന് സമർപ്പിക്കുന്ന പരാതിയിൽ ഈ നിയമപ്രകാരമുള്ള ഒന്നോ അതിലധികമോ നിവർത്തികൾക്കുവേണ്ടി അപേക്ഷിക്കാവുന്നതാണ്. എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചുവരുത്തി അവരുടെ വിശദീകരണം/വാദം കേട്ടതിന് ശേഷം മജിസ്സ്ട്രേറ്റ്, പരാതിയിന്മേൽ ഉചിതമായ ഉത്തരവ് പുറപ്പെടുവിക്കും. പ്രത്യേകമായി അപേക്ഷ നൽകിയാൽ എതൃകക്ഷി ഹാജരാകുന്നതിന് മുൻപ്, പരാതി സ്വീകരിക്കുമ്പോൾ തന്നെ, ഇടക്കാല എക്സ് - പാർട്ടി ഉത്തരവ് പുറപ്പെടുവിക്കാനും മജിസ്ട്രേറ്റിന് കഴിയും.പരാതിക്കാരി സ്ഥിരമായോ, താല്താലികമായോ താമസിക്കുകയോ, ജോലിചെയ്യുകയോ ചെയ്യുന്ന സ്ഥലം, എതൃകക്ഷി താമസിക്കുകയോ, ജോലിചെയ്യുകയോ ചെയ്യുന്ന സ്ഥലം, പരാതിക്കാധാരമായ സംഭവം നടന്ന സ്ഥലം എന്നിവയിലെവിടെയെങ്കിലും ഉള്ള മജിസ്ട്രേറ്റ് മുൻപാകെയാണ് ഈ നിയമ പ്രകാരമുള്ള പരാതി സമർപ്പിക്കേണ്ടത്. ഈ നിയമ പ്രകാരം പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകൾ ഇന്ത്യയിലെവിടെയും നടപ്പാക്കാവുന്നതാണ്. പരാതിക്കാരി ആഗ്രഹിക്കുന്ന കാലം വരെയോ, മാറ്റം വരുത്തണമെന്ന് ആവശ്യപ്പെടുന്നതുവരെയോ ഉത്തരവുകൾ പ്രാബല്യത്തിലിരിക്കുന്നതാണ്.
ഗാർഹിക പീഡന നിരോധന നിയമപ്രകാരമുള്ള കോടതി ഉത്തരവുകൾ പാലിക്കുവാൻ എതിർകക്ഷികൾ ബാദ്ധ്യസ്ഥരാണ്. അതിനുവിരുദ്ധമായി സംരക്ഷണ ഉത്തരവോ, ഇടക്കാല സംരക്ഷണ ഉത്തരവോ എതിർകക്ഷി/കൾ ലംഘിച്ചാൽ അത് ഒരു വർഷം വരെ തടവുശിക്ഷയോ ഇരുപതിനായിരം രൂപ വരെയുള്ള പിഴയോ അല്ലെങ്കിൽ അതുരണ്ടും കൂടിയോ നൽകാവുന്ന കുറ്റമാണ്.
www.thetrustlegal.in

സ്ത്രീ സുരക്ഷാ നിയമങ്ങൾഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ തന്നെ സ്ത്രീസമത്വത്തിന്റെ ആവശ്യകത എടുത്തു കാണിക്കുന്നുണ്ട്. ഭരണഘടനയി...
31/05/2020

സ്ത്രീ സുരക്ഷാ നിയമങ്ങൾ

ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ തന്നെ സ്ത്രീസമത്വത്തിന്റെ ആവശ്യകത എടുത്തു കാണിക്കുന്നുണ്ട്. ഭരണഘടനയിലെ 243-ാം അനുഛേദം സ്ത്രീകളുടെ അവകാശങ്ങൾ തദ്ദേശഭരണസമിതികളിൽ സ്ത്രീസമത്വം ഉറപ്പാക്കാനുള്ള വ്യവസ്ഥകൾ ഉൾക്കൊള്ളുന്നു. തുല്യതയ്ക്കപ്പുറം, നിയമനിർമ്മാണങ്ങൾ നടത്തണമെന്നും, സ്ത്രീകൾക്ക് ദോഷകരമായി നിലനിൽക്കുന്ന സാമൂഹ്യവും സാമ്പത്തികവും വിദ്യാഭ്യാസപരവും രാഷ്ട്രീയവുമായ വിവേചനം ഇല്ലാതാക്കുക എന്ന ഉദ്ദേശത്തോടെയുമാണു ഭരണഘടന ഇത് വിഭാവനം ചെയ്തിരിക്കുന്നത്. തദ്ദേശഭരണസ്ഥാപനങ്ങളിലെ ഭരണഘടനയിൽ ഉൾപ്പെടുത്തിയ 73, 74 ഭേദഗതികളിലൂടെ അധികാരഘടനയിലേക്ക് കടന്നുനിൽക്കാൻ ഭരണഘടന സ്ത്രീകൾക്ക് വഴിയൊരുക്കുകയും ചെയ്യുന്നു.

ഭരണഘടനയും സ്ത്രീകളുംതിരുത്തുക
മൗലികാവകാശങ്ങൾ വിവരിക്കുന്ന ഭരണഘടനയുടെ ഭാഗം മൂന്നിലെ 14, 15, 15/3, 16 അനുഛേദങ്ങൾ സ്ത്രീയുടെ അവകാശ സംരക്ഷണത്തിൽ പ്രധാനപ്പെട്ടതാണു.
നയങ്ങൾ രൂപപ്പെടുത്താനുള്ള അടിസ്ഥാന തത്ത്വങ്ങൾ ഉൾപ്പെടുന്ന അനുഛേദം 39 തുല്യതയ്ക്കായി രൂപപ്പെടുത്തേണ്ട നയങ്ങൾക്ക് വഴികാട്ടുന്നു.
അനുഛേദം 42ഉം സ്ത്രീയുടെ അവകാശ സംരക്ഷണത്തിൽ പ്രധാനപ്പെട്ടതാണു.

സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന രീതിയിലുള്ളഅശ്ളീല പുസ്തകങ്ങൾ വിൽക്കുന്നതും, അശ്ലീല ഗാനങ്ങൾ പാടുന്നതും ഇന്ത്യൻ പീനൽ കോഡ് പ്രകാരം രണ്ടു വർഷം മുതലും, ‘5 വർഷം വരെ (രണ്ടാം വട്ടവും ചെയ്താൽ ) തടവും പിഴയും ലഭിക്കുന്ന കുറ്റകൃത്യമാണ്. ഏതെങ്കിലും സ്ത്രീയുടെ ശിശുവിനെ ജീവനോടെ പ്രസവിക്കുന്നത് തടയുന്നതും പ്രസവിച്ച ഉടനെ കൊന്നുകളയുന്നതും അമ്മയുടെ ജീവൻ രക്ഷിക്കണമെന്ന ഉദ്ദേശത്തോടെയല്ല ചെയ്തതെങ്കിൽ പത്തു വർഷം വരെ തടവും പിഴയും ലഭിക്കുന്ന കുറ്റമാണ്. പീനൽ കോഡിലെ 354, സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട വകുപ്പാണ്. മാനഭംഗപ്പെടുത്തണം എന്ന ഉദ്ദേശത്തോടെ ഒരാൾ അക്രമിക്കാൻ വന്നാലോ, അല്ലെങ്കിൽ താൻ അപമാനിക്കപ്പെട്ടു എന്ന തോന്നലുണ്ടായാലോ പോലും ഒരു സ്ത്രീക്ക് ഈ വകുപ്പ് പ്രകാരം കുറ്റകൃത്യം ചെയ്ത ആൾക്കെതിരെ നിയമ നടപടി കൈക്കൊള്ളാം. വിവാഹത്തിനോ, നിർബന്ധ ശാരീരിക ബന്ധത്തിനോ സ്ത്രീയെ വശീകരിച്ച് കടത്തികൊണ്ടു പോയാൽ, പത്തുവർഷം വരെ തടവും പിഴയും കിട്ടാവുന്ന കുറ്റകൃത്യമാണ്.ഈ പറഞ്ഞ ആവശ്യത്തിനായി സ്ത്രീയെ കടത്തിക്കൊണ്ടു വന്നാലും ശിക്ഷാർഹമാണ്. 376-ാം വകുപ്പ് പ്രകാരം ബലാൽസംഗത്തിന് ഏഴു മുതൽ പത്തുവർഷം വരെയോ ജീവപര്യന്തമോ തടവും പിഴയും ലഭിക്കും.പോലീസ് സ്റ്റേഷനിലുള്ളവർ, ജയിൽ അധികാരി, ആശുപത്രി മേധാവി, എന്നിവർ ഒരു സ്ത്രീയെ അവളുടെ സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിനടിമപ്പെടുത്തുക, ഗർഭിണി, പന്ത്രണ്ട് വയസിന് താഴെയുള്ള പെൺകുട്ടി, ഇവരെ ബലാൽസംഗം ചെയ്യുക, തുടങ്ങിയവയൊക്കെ ഈ വകുപ്പിന് കീഴിൽ പത്തു വർഷം മുതൽ ജീവപര്യന്തമോ, പിഴയോ ലഭിക്കാവുന്ന കുറ്റമാണ്. . വിവാഹബന്ധം വേർപെടുത്താതെ ഭാര്യ ജീവനോടെയുള്ളപ്പോൾ മറ്റു വിവാഹം കഴിച്ചാൽ ഏഴു വർഷം വരെ തടവും പിഴയും കിട്ടും, എന്നാൽ മുസ്ലിം സമുദായത്തിലെ പുരുഷന് നാല് വിവാഹം വരെ കഴിക്കാവുന്നതാണ്. വിവാഹ വിവരം മറച്ച് മറ്റു വിവാഹം ചെയ്യുന്നതും, തട്ടിപ്പ് നടത്തി വിവാഹം കഴിക്കുന്നതും പത്തു മുതൽ 7 വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാവും.

എന്താണ് സ്ത്രീധന മരണം?

വിവാഹം കഴിഞ്ഞ് 7 വർഷത്തിനുള്ളിൽ ഒരു സ്ത്രീ അസാധാരണ സാഹചര്യത്തിൽ പൊള്ളലേറ്റ് മരിക്കുകയും, മരിക്കുന്നതിന് മുൻപ് അവരെ ഭർത്താവും ബന്ധുക്കളും ഉപദ്രവിച്ചതായും തെളിഞ്ഞാലത് 306 B വകുപ്പ് പ്രകാരം സ്ത്രീധന മരണമായി കണക്കുകൂട്ടും. സ്ത്രീയെ ഭർത്താവോ ബന്ധുക്കളോ പീഡിപ്പിക്കുന്നതും കുറ്റകൃത്യമാണ്.

ഒരു സ്ത്രീയുടെ മാന്യതക്ക് കോട്ടം തട്ടുന്ന വിധത്തിൽ ഏതെങ്കിലും വാക്ക് ഉച്ചരിക്കുകയോ, ആംഗ്യം കാണിക്കുകയോ എന്തെങ്കിലും പ്രചരിപ്പിക്കുകയോ ചെയ്താൽ ഇന്ത്യൻ പീനൽ കോഡ് 509 വകുപ്പ് പ്രകാരം ഒരു വർഷം തടവോ പിഴയോ രണ്ടും ഒരുമിച്ചോ അനുഭവിക്കാൻ കുറ്റം ചെയ്തയാൾ നിയമത്തിന് മുന്നിൽ ബാധ്യസ്ഥനാണ്.. ഒരു സ്ത്രീയേയും, പോലീസ് സ്റ്റേഷനിലേക്ക് ചോദ്യം ചെയ്യാൻ വിളിപ്പിക്കാൻ പാടില്ല.. അവർ താമസിക്കുന്നതോ, നിർദ്ദേശിക്കുന്നതോ ആയ സ്ഥലത്ത് വെച്ച് ഒരു സ്ത്രീ പോലീസ് ഓഫീസറുടേയോ, കുടുംബാഗങ്ങളുടേയോ സുഹൃത്തുക്കളുടേയോ സാന്നിധ്യത്തിൽ മാത്രമേ, ചോദ്യം ചെയ്യാൻ പാടുള്ളു. ഇത് കൂടാതെ ഗാർഹിക പീഡന നിരോധന നിയമ പ്രകാരമുള്ള വകുപ്പുകളും സ്ത്രീ സംരക്ഷണത്തിനായിട്ടുണ്ട്. അതിനെ കുറിച്ച് പിന്നീട് വിശദീകരിക്കാം
www.thetrustlegal.in

31/05/2020

As Lockdown 4.0 comes to an end, the Ministry of Home Affairs (MHA) issued new guidelines called Unlock 1.0 allowing malls, restaurants, religious places to open in all areas except containment zones from June 8. It however prohibited opening of bars, gymnasiums, entertainment parks, cinema halls, m...

SPECIAL MARRIAGE ACT 1954തങ്ങളുടെ മത-വിശ്വാസ പ്രമാണങ്ങളേതാണെങ്കിൽപ്പോലും ഇന്ത്യയിലെ പ്രായപൂർത്തിയായ എല്ലാ പൗരന്മാർക്കും ...
31/05/2020

SPECIAL MARRIAGE ACT 1954

തങ്ങളുടെ മത-വിശ്വാസ പ്രമാണങ്ങളേതാണെങ്കിൽപ്പോലും ഇന്ത്യയിലെ പ്രായപൂർത്തിയായ എല്ലാ പൗരന്മാർക്കും പ്രവാസികളായ ഇന്ത്യക്കാർക്കും മതമോ ഗോത്രമോ ആചാരങ്ങളോ ഒരു പ്രശ്നം ആകാതെ മതേതരമായി പരസ്പരം വിവാഹിതരാകുന്നതിനുള്ള പ്രത്യേക വിവാഹ നടപടികൾ വ്യവസ്ഥ ചെയ്യുന്നതാണ് പ്രത്യേക വിവാഹ നിയമം അഥവാ സ്പെഷ്യൽ മാര്യേജ് ആക്ട് 1954 (Special Marriage Act 1954) എന്ന നിയമം. രജിസ്ട്രാർ ഓഫീസുകളിൽ വച്ച് ഇത്തരം വിവാഹങ്ങൾ ധാരാളം നടക്കാറുണ്ട്. ഇവയ്ക്ക് പൊതുവേ സാമ്പത്തിക ചെലവും കുറവായിരിക്കും.
1954 ഒക്ടോബർ 9 ന് അംഗീകരിച്ച ഈ നിയമം 1954 ഡിസംബർ 17 ന് നിലവിൽ വന്നു. ഈ നിയമത്തിലൂടെ പ്രധാനമായും താഴെ പറയുന്ന കാര്യങ്ങൾ ലക്ഷ്യമിടുന്നു.
ഈ നിയമപ്രകാരം വിവാഹം നടത്തുന്നതിന് പ്രത്യേകമായ നടപടിക്രമങ്ങൾ ഉണ്ട്.

1. ഇത്തരം വിവാഹങ്ങൾ രജിസ്റ്റർ ചെയ്യുവാനുള്ള സംവിധാനം.
2. ഇത്തരം ബന്ധങ്ങളിൽ വിവാഹമോചനം ആവശ്യമെങ്കിൽ അതിനുള്ള നടപടിക്രമങ്ങളും വ്യവസ്ഥകളും.
3. വിദേശത്തുവെച്ച് മതചടങ്ങുകൾ പ്രകാരം വിവാഹം നടത്തുവാൻ സാധിക്കാത്ത ഇന്ത്യാൻ വംശജരായ പ്രവാസികൾക്ക് വിവാഹ ഓഫീസർമാരായ (രജിസ്ട്രേഷൻ ഓഫീസർ) നയതന്ത്ര ഉദ്യോഗസ്ഥർ മുൻപാകെ വിവാഹം നടത്തുവാൻ സംവിധാനം ഉണ്ടാക്കുക.
4. മതപരമായ വിവാഹം മുമ്പ് നടത്തിയവർക്കും ഈ നിയമപ്രകാരം രജിസ്റ്റർ ചെയ്യുവാൻ സാധിക്കും
5. ഈ നിയമ പ്രകാരം വിവാഹിതരായവരുടെയും രജിസ്റ്റർ ചെയ്തവരുടെയും അവരുടെ മക്കളുടെയും പിന്തുടർച്ച, സാധാരണഗതിയിൽ ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമപ്രകാരമായിരിക്കും.
6. ദമ്പതികൾ ഇരുവരും ഹിന്ദു, ബുദ്ധ, ജൈന, സിഖ് മത വിശ്വാസികളാണെങ്കിൽ അവർക്ക് ഹിന്ദു പിന്തുടർച്ചാവകാശ നിയമം തന്നെയായിരിക്കും ബാധകമാകുക.

ജാതി-മത-സമുദായ ഭേദമന്യേ ഏതുവ്യക്തിക്കും ഇതുപ്രകാരം വിവാഹിതരാകാം.
ഹിന്ദു, ബുദ്ധ, ജൈന, സിഖ് മതവിശ്വാസികളായവർക്കും ഈ നിയമം തെരഞ്ഞെടുക്കാം.
മുസ്ലീം, ക്രൈസ്തവ, പാഴ്‌സി, ജൂത മത വിഭാഗങ്ങളിൽപ്പെടുന്നവർക്കും ഇത് തെരഞ്ഞെടക്കാം.
മിശ്ര വിവാഹം ആഗ്രഹിക്കുന്നവർക്കും
ജമ്മു കാശ്മീരിലൊഴികെ ഇന്ത്യയുടെ ഏതു ഭാഗത്തു വസിക്കുന്നവർക്കും പ്രവാസികളായ ഇന്ത്യൻ വംശജർക്കും ഇത് ബാധകമാകുന്നു.

പ്രത്യേക വിവാഹനിയമത്തിന്റെ വകുപ്പ് -4 പ്രകാരം, ഇത്തരം വിവാഹകർമ്മം നടത്തിക്കൊടുക്കുന്നതിന് താഴെപറയുന്ന വ്യവസ്ഥകൾ പാലിച്ചിരിക്കേണ്ടതുണ്ട്.

1. വിവാഹിതരാകുന്ന പുരുഷനോ സ്ത്രീക്കോ ജീവിച്ചിരിക്കുന്ന മറ്റൊരു ജീവിതപങ്കാളി ഉണ്ടാകുവാൻ പാടില്ല.
2. ഏതെങ്കിലും ഒരു കക്ഷിക്ക്
വിവാഹത്തിന് സാധുവായ സമ്മതം നൽകുവാൻ തക്കതായ മാനസികാരോഗ്യ ഇല്ലാതിരിക്കുക അഥവാ,
സാധുവായ സമ്മതം നൽകാനുള്ള കഴിവുണ്ടെന്നിരിക്കിലും മാനസികരോഗത്തിന് അടിപ്പെട്ടിരിക്കുകയോ, പ്രത്യുല്പാദനത്തിനോ ദാമ്പത്യജീവിതം നയിക്കുന്നതിനോ ലൈംഗിക ശേഷിയില്ലാതിരിക്കുക അഥവാ,
തുടർച്ചയായ ഭ്രാന്തോ, അപസ്മാരമോ ഉണ്ടായിരിക്കരുത്
3. പുരുഷന് 21 വയസ്സും സ്ത്രീക്ക് 18 വയസ്സും പൂർത്തിയായിരിക്കണം
4. വിലക്കപ്പെട്ട നിലയിലുള്ള ബന്ധത്തിൽ ഉൾപ്പെട്ടവരാകരുത്.

www.thetrustlegal.in

Address

Kochi
682018

Telephone

+919048134685

Website

Alerts

Be the first to know and let us send you an email when Adv Sandeep VG posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Adv Sandeep VG:

Share