AdamLex

AdamLex Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from AdamLex, Lawyer & Law Firm, Pukayoor, Tirurangadi.

വ്യക്തമായ കാരണം പറയാതെ അറസ്റ്റ് പറ്റില്ല; പോലീസ് ഏമാൻമാർക്ക് കർശന മുന്നറിയിപ്പുമായി സുപ്രീം കോടതിവ്യക്തമായ കാരണം പറയാതെ ...
09/02/2025

വ്യക്തമായ കാരണം പറയാതെ അറസ്റ്റ് പറ്റില്ല; പോലീസ് ഏമാൻമാർക്ക് കർശന മുന്നറിയിപ്പുമായി സുപ്രീം കോടതി

വ്യക്തമായ കാരണം പറയാതെ പോലീസ് ഏമാൻമാർക്ക് തോന്നുംപടി പൗരന്മാരെ അറസ്റ്റ് ചെയ്യാൻ അവകാശമില്ലെന്ന് സുപ്രീംകോടതി.
കാരണം അറിയാനുള്ള അവകാശം പ്രതിയുടെ മൗലികാവകാശമാണെന്നും സുപ്രധാന വിധി ന്യായത്തിൽ വ്യക്തമാക്കി. തട്ടിപ്പ്, വഞ്ചന തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയായ വിഹാൻ കുമാർ എന്നയാളെ ഉടൻ വിട്ടയക്കാനും സുപ്രീംകോടതി ഹരിയാന സർക്കാറിനോട് നിർദേശിച്ചു. അറസ്റ്റിൻ്റെ കാരണത്തെക്കുറിച്ച് ഇയാളെ അറിയിച്ചിട്ടില്ലെന്നും അറസ്റ്റ് ഭരണഘടനാ വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് വിധി. അറസ്റ്റിനുശേഷം വിഹാൻ കുമാറിനെ ആശുപത്രി കിടക്കയിൽ ചങ്ങലയിട്ട് ബന്ധിച്ചത് ആർട്ടിക്കിൾ 21 പ്രകാരമുള്ള പൗരന്റെ മൗലികാവകാശത്തിൻ്റെ കടുത്ത ലംഘനമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. എല്ലായിപ്പോഴും ഭരണഘടനയുടെ ആർട്ടിക്കിൾ 22 അനുസരിക്കണമെന്ന് പൊലീസിന് കോടതി നിർദേശം നൽകി.

പാറശ്ശാലയിൽ കഷായത്തിൽ വിഷം കലർത്തി കുടിപ്പിച്ച് കാമുകനായ ഷാരോൺ രാജിനെ കൊലപ്പെടുത്തിയെന്ന കേസിൽ പ്രതി ഗ്രീഷ്മക്ക് വധശിക്ഷ...
20/01/2025

പാറശ്ശാലയിൽ കഷായത്തിൽ വിഷം കലർത്തി കുടിപ്പിച്ച് കാമുകനായ ഷാരോൺ രാജിനെ കൊലപ്പെടുത്തിയെന്ന കേസിൽ പ്രതി ഗ്രീഷ്മക്ക് വധശിക്ഷ. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. അമ്മാവൻ നിർമലകുമാരൻ നായർക്ക് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചു. ഗ്രീഷ്‌മക്ക് വധശിക്ഷ കൂടാതെ 2 ലക്ഷം രുപ പിഴയും വിധിച്ചു. ഗ്രീഷ്മക്കെതിരെ കൊലപാതകം, വിഷം കൊടുത്തു, പോലിസിനെ തെറ്റിധരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് തെളിഞ്ഞിരിക്കുന്നത്. 586 പേജുള്ള വിധിന്യായമാണ് കോടതി പരിശോധിച്ചത്. നിർമല കുമാരൻ നായർക്കെതിരെ തെളിവു നശിപ്പിച്ചു എന്ന കുറ്റവും തെളിഞ്ഞു. അന്വേഷണ സംഘത്തെ കോടതി അഭിനന്ദിച്ചു. വിധി കേൾക്കാനായി ഷാരോണിന്റെ മാതാപിതാക്കൾ കോടതിമുറിക്കുള്ളിൽ ഉണ്ടായിരുന്നു.
ഗ്രീഷ്മക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം കോടതിയിൽ ആവശ്യപ്പെട്ടത്. സ്നേഹത്തെയാണ് ഗ്രീഷ്‌മ ഇല്ലാതെയാക്കിയതെന്നും അവർക്ക് ചെകുത്താന്റെ മനസാണെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. കൃത്യമായ ആസൂത്രണത്തോടെയാണ് ഷാരോണിനെ പ്രതി വകവരുത്തിയത്. ഷാരോൺ അനുഭവിച്ച വേദന ഡോക്‌ടർമാരുടെ മൊഴിയിലുണ്ട്. പ്രതി ഒരു ദയയും അർഹിക്കുന്നില്ലെന്നുമായിരുന്നു പ്രോസിക്യൂഷൻ പറഞ്ഞിരുന്നു. കേസിനെ അപൂർവ്വങ്ങളിൽ അപൂർവ്വം കേസായി കണ്ട് വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ്റെ ആവശ്യം. എന്നാൽ, ഗ്രീഷ്മയുടെ പ്രായവും മറ്റ് ക്രിമിനൽ പശ്ചാത്തലം ഇല്ലാത്തതും പരിഗണിച്ച് പരമാവധി ശിക്ഷ കുറക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

കുടുംബകോടതി നിർദേശിച്ച ശേഷവും ഭർത്താവിനൊപ്പം താമസിക്കാതിരിക്കാൻ വ്യക്തമായ കാരണമുണ്ടെങ്കിൽ ഭാര്യയ്ക്ക് ജീവനാംശത്തിന് അർഹത...
12/01/2025

കുടുംബകോടതി നിർദേശിച്ച ശേഷവും ഭർത്താവിനൊപ്പം താമസിക്കാതിരിക്കാൻ വ്യക്തമായ കാരണമുണ്ടെങ്കിൽ ഭാര്യയ്ക്ക് ജീവനാംശത്തിന് അർഹതയുണ്ടെന്ന് സുപ്രീം കോടതി വിധി. ജാർഖണ്ഡിലെ ദമ്ബതികളുടെ കേസിൽ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാർ എന്നിവരുടെ ബെഞ്ചിന്റേതാണ് വിധി.

ജീവനാംശത്തിനുള്ള ഭാര്യയുടെ അവകാശത്തിനാണു മുൻതൂക്കം നൽകേണ്ടത്. ഒപ്പം താമസിക്കണമെന്ന കോടതി ഉത്തരവ് ഭാര്യ അനുസരിചില്ലെന്നതു മാത്രം പരിഗണിച്ച് ജീവനാംശം നിഷേധിക്കാൻ കഴിയില്ലെന്നും വിവിധ ഹൈക്കോടതികളുടെ വിധികൾ കൂടി പരിഗണിച്ച ശേഷം കോടതി പറഞ്ഞു.

ഇക്കാര്യത്തിൽ നിയമപരമായ കടുംപിടിത്തമില്ലെന്നും തെളിവുകളും സാഹചര്യവും പരിഗണിച്ചാകണം തീരുമാനമെന്നും കോടതി പറഞ്ഞു. 2015ലാണ് ജാർഖണ്ഡിലെ ദമ്ബതികൾ വേർപിരിഞ്ഞത്. ഭാര്യ വീടു വിട്ടിറങ്ങിയതാണെന്നും തുടർച്ചയായി ആവശ്യപ്പെട്ടിട്ടും തിരികെ വന്നില്ലെന്നും ജീവനാംശം നൽകാനാവില്ലെന്നും കാണിച്ചു ഭർത്താവ് റാഞ്ചിയിലെ കുടുംബ കോടതിയിൽ ഹർജി നൽകി. അഞ്ച് ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് ശാരീരികമായും

മാനസികമായും പീഡിപ്പിച്ചുവെന്നാണ് ഭാര്യയുടെ വാദം. ഭാര്യ ഒപ്പം താമസിക്കണമെന്ന ഭർത്താവിന്റെ വാദം കുടുംബ കോടതി അംഗീകരിച്ചു. എന്നാൽ ഭാര്യ അനുസരിച്ചില്ല.

“Thrilled to unveil the new logo of AdamLex Legal Consultancy! A big thank you to Adv. Anoop V Nair, Secretary of Kerala...
04/01/2025

“Thrilled to unveil the new logo of AdamLex Legal Consultancy!

A big thank you to Adv. Anoop V Nair, Secretary of Kerala High Court Advocate Association, for the honor, and High Court Advocate Latheef Puthukkattil for gracing the occasion with your presence. A new step toward redefining legal excellence! ⚖️

സ്വത്തവകാശം ഭരണഘടനപരമെന്നും നിയമപ്രകാരം മതിയായ നഷ്ടപരിഹാരം നൽകാതെ വ്യക്തിയുടെ സ്വത്ത് ഏറ്റെടുക്കാനാവില്ലെന്നും സുപ്രീംകോ...
04/01/2025

സ്വത്തവകാശം ഭരണഘടനപരമെന്നും നിയമപ്രകാരം മതിയായ നഷ്ടപരിഹാരം നൽകാതെ വ്യക്തിയുടെ സ്വത്ത് ഏറ്റെടുക്കാനാവില്ലെന്നും സുപ്രീംകോടതി.
മൗലികാവകാശമല്ലെങ്കിലും സ്വത്തിനുള്ള അവകാശം ഭരണഘടനപരമായി അംഗീകരിക്കപ്പെടുന്ന മനുഷ്യാവകാശമാണെന്നും കോടതി നിരീക്ഷിച്ചു. 1894ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം വിജ്ഞാപനം പുറപ്പെടുവിക്കുന്ന തീയതിയിൽ നിലവിലുള്ള നിരക്കനുസരിച്ചാണ് നഷ്ടപരിഹാരം നിശ്ചയിക്കേണ്ടത്.കോടതി ഉടമയിൽനിന്ന് ഭൂമി ഏറ്റെടുത്ത ശേഷം നഷ്ടപരിഹാരം നൽകുന്നതിൽ കാലതാമസം വരുത്തുന്നത് നിയമവിരുദ്ധമാണെന്നും ആർട്ടിക്ൾ 300 എയുടെ ഉദ്ദേശ്യലക്ഷ്യത്തെ ആകെ നിരാകരിക്കുന്നതാണെന്നും വിലയിരുത്തി. അനുച്ഛേദം 142 പ്രകാരമുള്ള കോടതിയുടെ സവിശേഷാധികാരം ഉപയോഗിച്ച് 2019 ഏപ്രിൽ 22ലെ വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തിൽ ഭൂവുടമകൾക്ക് നഷ്ടപരിഹാരം നിർണയിക്കാനും ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരമുള്ള നിയമാനുസൃത ആനുകൂല്യങ്ങൾ നൽകാനും പ്രത്യേക ലാൻഡ് അക്വിസിഷൻ ഓഫിസറോട് ബെഞ്ച് നിർദേശിച്ചു
# trending

പെരിയ  ഇരട്ടക്കൊല കേസ്: വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ പോകുമെന്ന് പ്രതിഭാഗം അഭിഭാഷകൻപെരിയ ഇരട്ടക്കൊലക്കേസിൽ ഉടൻ അപ്പീൽ...
03/01/2025

പെരിയ ഇരട്ടക്കൊല കേസ്: വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ പോകുമെന്ന് പ്രതിഭാഗം അഭിഭാഷകൻ

പെരിയ ഇരട്ടക്കൊലക്കേസിൽ ഉടൻ അപ്പീൽ പോകുമെന്ന് പ്രതിഭാഗം അഭിഭാഷകൻ സികെ ശ്രീധരൻ. വിധിപ്പകർപ്പ് അൽപ്പ സമയത്തിനുളളിൽ ലഭിക്കും.അതിന് ശേഷം ഹൈക്കോടതിയിൽ അപ്പീൽ നൽകും. ശിക്ഷയുമായി ബന്ധപ്പെട്ട് വിധിപ്പകർപ്പ് ലഭിക്കാതെ ഒന്നും പറയാനാകില്ലെന്നും സികെ ശ്രീധരൻ വ്യക്തമാക്കി.

പെരിയ ഇരട്ടക്കൊലക്കേസിൽ കുറ്റവാളികളെന്ന് കണ്ടെത്തിയ 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും 2 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ഒന്ന് മുതൽ എട്ട് വരെ പ്രതികളായ എ പീതാംബരൻ (പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം), സജി സി ജോർജ്, കെ എം സുരേഷ്, കെ അനിൽകുമാർ, ഗിജിൻ, ആർ ശ്രീരാഗ്, എ അശ്വിൻ, സുബീഷ്, പത്താം പ്രതി ടി. രഞ്ജിത്ത്, 15-ാം പ്രതി എ സുരേന്ദ്രൻ എന്നിവർക്കാണ് ഇരട്ട ജീവപര്യന്തം.

5th year celebration 🎉 of LAMAN Solutions 🤝🏻
25/12/2024

5th year celebration 🎉 of LAMAN Solutions 🤝🏻

Our new venture 👍
24/10/2024

Our new venture 👍

12/10/2024

I am deeply saddened by the passing away of India’s legendary business personality and Tata Group’s Chairman Emeritus Sh...
10/10/2024

I am deeply saddened by the passing away of India’s legendary business personality and Tata Group’s Chairman Emeritus Shri. Ratan Naval Tata. Не was a visionary industrialist and a philanthropist who had always stood for the betterment of our society. Shri. Ratan Tata’s legacy will continue to inspire future generations.

I offer my heartfelt condolences to the family members and Tata Group in this profound moment of loss and I pray Almighty grant eternal peace to the noble departed soul.

Address

Pukayoor
Tirurangadi
676306

Alerts

Be the first to know and let us send you an email when AdamLex posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share