GST Practitioner

GST Practitioner www.gstpractitioner.in is a statutory tax practitioners and accounting firm located in India, Kerala, and Thrissur District.

Our firm has been providing sound tax advice to many clients for their entire working life over 10 years.

ജിഎസ്ടിആർ 1 ഫയലിങ് നടത്താൻ ഭൂരിഭാഗം വ്യാപാരികൾക്കും കഴിയാത്തതോടെ ജിഎസ്ടി വന്നതിനുശേഷമുള്ള ആദ്യ ആദായ നികുതി റിട്ടേൺ ഫയലിങ...
02/11/2018

ജിഎസ്ടിആർ 1 ഫയലിങ് നടത്താൻ ഭൂരിഭാഗം വ്യാപാരികൾക്കും കഴിയാത്തതോടെ ജിഎസ്ടി വന്നതിനുശേഷമുള്ള ആദ്യ ആദായ നികുതി റിട്ടേൺ ഫയലിങ് താറുമാറായി.
വ്യാപാരികൾക്ക് ഓഡിറ്റ് ചെയ്ത കണക്കുകൾ പ്രകാരം വരുമാനനികുതി റിട്ടേൺ സമർപ്പിക്കേണ്ട അവസാന തീയതി ഇന്നലെയായിരുന്നു. സമയപരിധി കഴിഞ്ഞതോടെ 5,000 മുതൽ 1.5 ലക്ഷം രൂപ വരെയാണു വ്യാപാരികൾ പിഴ നൽകേണ്ടത്. ജിഎസ്ടി നെറ്റ്‌വർക്കിലുണ്ടായ സാങ്കേതിക പ്രശ്നങ്ങളും തിരക്കും മൂലം ഫയലിങ് സമയത്തു നടക്കാത്തതാണു പ്രശ്നങ്ങൾക്കു കാരണം. ജിഎസ്ടിആർ1 ഫയൽ ചെയ്തതിനു ശേഷം, ജിഎസ്ടിആർ2 വെരിഫിക്കേഷൻ നടന്നാൽ മാത്രമേ ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കാനാവൂ.

ഫയലിങ് ഒരുമിച്ചുവന്നതു വിന

ജിഎസ്ടിആർ1, ജിഎസ്ടിആർ2എ വെരിഫിക്കേഷൻ, ജിഎസ്ടിആർ3ബി എന്നിവയുടെ ഫയലിങ് തീയതികളും ഇന്നലെ അവസാനിച്ചു. ജിഎസ്ടി റിട്ടേണുകൾക്കൊപ്പം വരുമാനനികുതി സമർപ്പണത്തിന്റെ സമയവും ഇന്നലെ അവസാനിച്ചതോടെയാണ് വ്യാപാരികൾ പ്രതിസന്ധിയിലായത്. കൂടുതൽ ഫയലിങ്ങുകൾ വന്നതോടെ ജിഎസ്ടി പോർട്ടലലിൽ ഉണ്ടായ തിരക്കും സാങ്കേതിക പ്രശ്നങ്ങളുമാണു പല വ്യപാരികളുടെയും സമർപ്പണം നടക്കാത്തതിന്റെ കാരണം.

പ്രളയം മൂലം ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ ജിഎസ്ടി സമർപ്പണം കേരളത്തിലെ വ്യാപാരികൾക്കു നീട്ടിക്കിട്ടിയിരുന്നു. പ്രളയത്തിൽ കണക്കുകൾ നഷ്ടപ്പെട്ടവരിൽ പൂർണമായി ഇതുവരെ തിരിച്ചുപിടിക്കാൻ സാധിക്കാത്ത വ്യാപാരികളുമുണ്ട്. മൂന്നു മാസത്തെ ഫയലിങ് ഒക്ടോബർ മാസത്തിലേക്കു വന്നതോടെ അവസാന ദിവസങ്ങളിലെല്ലാം ജിഎസ്ടി നെറ്റ്‌വർക്കിലെ തിരക്കു കൂടി. നിലവിൽ 10% മാത്രമാണു ദേശീയ തലത്തിൽ ജിഎസ്ടിആർ1 ഫയലിങ് നടന്നിട്ടുള്ളത്. കേരളത്തിൽ ഇത് 20%. ജിഎസ്ടിആർ1ഉം 3ബിയും തുലനപ്പെടുത്തിയശേഷമാണ് വരുമാന നികുതി സമർപ്പക്കേണ്ടത്.

പലപ്പോഴും ജിഎസ്ടി നെറ്റ്‌വർക്ക് പ്രവർത്തനരഹിതമായി. 80 ലക്ഷം പേർക്ക് ഒരേ സമയം കയറാവുന്ന വെബ്സൈറ്റിൽ 1.5 ലക്ഷം പേർ ഒരേ സമയം കയറുമ്പോൾ ഹാങ് ആകുന്ന സ്ഥിതിയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി, ‘1.5 ലക്ഷം പേർ നിലവിൽ സൈറ്റിലുള്ളതിനാൽ കാത്തിരിക്കൂ’ എന്ന സന്ദേശം മാത്രമാണു ലഭിക്കുന്നത്.

ജിഎസ്ടിനെറ്റ്‌വർക്കിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വ്യാപാരികളുടെ ദേശീയ സംഘടനാ പ്രതിനിധികൾ പലതവണ കേന്ദ്രധനമന്ത്രിയെ കണ്ടിരുന്നങ്കിലും തീയതി നീട്ടിക്കിട്ടിയില്ല. പ്രതിമാസം റിട്ടേൺ സമർപ്പിക്കേണ്ട അവസാന ദിവസങ്ങളിലും നെറ്റ്‌വർക്കിൽ സമാന പ്രശ്നങ്ങൾ പതിവാണ്.

GST Practitioner.
Goods and Services Tax ( GST ) - Kerala.
കടപ്പാട് : മലയാള മനോരമ.

ചോദ്യം:എനിക്കു പലവിധ ബിസിനസുകളിൽ നിന്നായി ഒരു മാസം ഒരു ലക്ഷത്തിൽ കൂടുതൽ സമ്പാദ്യമുണ്ട്. ഞാൻ ഇൻകം ടാക്സ് ഒന്നും കൊടുക്കുന...
01/11/2018

ചോദ്യം:

എനിക്കു പലവിധ ബിസിനസുകളിൽ നിന്നായി ഒരു മാസം ഒരു ലക്ഷത്തിൽ കൂടുതൽ സമ്പാദ്യമുണ്ട്. ഞാൻ ഇൻകം ടാക്സ് ഒന്നും കൊടുക്കുന്നില്ല. അതിനാൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ? ഉണ്ടെങ്കിൽ ഞാൻ എന്താണു ചെയ്യേണ്ടത്? എന്നാൽ ചിലപ്പോൾ ബിസിനസ് മോശമാകുമ്പോൾ ചില മാസങ്ങളിൽ വരവ് വളരെയേറെ താഴാറുമുണ്ട്. ഞാൻ എങ്ങനെയാണ് ഇൻകം ടാക്സ് അടയ്ക്കേണ്ടത്?

ഉത്തരം:

വാർഷിക വരുമാനം രണ്ടര ലക്ഷം രൂപ വരെയാണ് ആദായ നികുതി ഒഴിവിന്റെ പരിധി. താങ്കൾക്ക് പ്രതിമാസം ഒരു ലക്ഷം രൂപയിൽ കൂടുതൽ ബിസിനസ് വരുമാനമുണ്ടെന്നു സൂചിപ്പിച്ചിട്ടുണ്ട്. അതായത് 12 ലക്ഷം വാർഷിക വരുമാനം. താങ്കൾ ആദായ നികുതി അടയ്ക്കാനും റിട്ടേൺ നൽകാനും ബാധ്യസ്ഥനാണ്. നികുതി അടയ്ക്കാതിരിക്കുന്നതും റിട്ടേൺ നൽകാതിരിക്കുന്നതും നിയമ ലംഘനമാണ്.
പ്രഥമദൃഷ്ട്യാ താങ്കളുടെ മൊത്തം ബിസിനസിലെ വിറ്റുവരവു 2 കോടിയിൽ താഴെയാണെന്ന് അനുമാനിക്കുന്നു. അങ്ങനെയെങ്കിൽ താങ്കൾക്ക് ബിസിനസ് വിറ്റുവരവിന്റെ 8 ശതമാനം വരുമാനമായി കണക്കാക്കി 44 എഡി വകുപ്പ് പ്രകാരം നികുതി അടയ്ക്കാൻ സാധിക്കും. കണക്കുകൾ സൂക്ഷിക്കേണ്ടതില്ല. ഉദാഹരണത്തിനു വിറ്റുവരവ് ഒന്നരക്കോടി രൂപയാണെങ്കിൽ 8 ശതമാനം വരുമാനം 12 ലക്ഷം രൂപ വരും. ബാങ്ക് നിക്ഷേപങ്ങൾ ഉണ്ടെങ്കിൽ അതിൽ നിന്നുള്ള പലിശയും ചേർത്തു വേണം റിട്ടേൺ നൽകാൻ.

GST Practitioner

Goods and Services Tax ( GST ) - Kerala

കടപ്പാട് : മലയാള മനോരമ.

വിധിച്ചത് കേരളത്തിലെ അപ്പലേറ്റ് റൂളിങ് അതോറിറ്റി അഞ്ചുശതമാനം നികുതിയീടാക്കാം.ജീവനക്കാർക്കായി തൊഴിലുടമകൾ നടത്തുന്ന കാൻറീന...
01/11/2018

വിധിച്ചത് കേരളത്തിലെ അപ്പലേറ്റ് റൂളിങ് അതോറിറ്റി അഞ്ചുശതമാനം നികുതിയീടാക്കാം.

ജീവനക്കാർക്കായി തൊഴിലുടമകൾ നടത്തുന്ന കാൻറീനുകളിലെ ഭക്ഷണത്തിനും ജി.എസ്.ടി. നൽകേണ്ടി വരും. ലാഭം ഉണ്ടാക്കുന്നില്ലെങ്കിലും കാന്റീനുകളിൽനിന്ന് ഭക്ഷണം നൽകുന്നത് ‘വിൽപ്പന’(സപ്ലൈ)യുടെ നിർവചനത്തിൽ വരുമെന്നും ജി.എസ്.ടി. പ്രകാരം നികുതി ബാധകമാണെന്നും കേരള അപ്പലേറ്റ് അതോറിറ്റി ഫോർ അഡ്വാൻസ്ഡ് റൂളിങ് വിധിച്ചു.

വിധി പ്രാബല്യത്തിൽ വരുമ്പോൾ ഹോട്ടൽ ഭക്ഷണത്തിനുള്ള നികുതിയായിരിക്കും കാൻറീനുകൾക്കും ബാധകമാവുക. അഞ്ച് ശതമാനമാണ് ഹോട്ടൽ ഭക്ഷണത്തിന്റെ നികുതി.

മലപ്പുറത്തെ കാൾടെക് പോളിമേഴ്‌സ് കമ്പനിയുടെ അപേക്ഷയിലാണ് അപ്പലേറ്റ് അതോറിറ്റിയുടെ റൂളിങ്. ജീവനക്കാരുടെ കാന്റീനിലെ ഭക്ഷണത്തിന് നികുതി ബാധകമാണോ എന്ന പ്രശ്നവുമായി ആദ്യം അവർ അഡ്വാൻസ് റൂളിങ് അതോറിറ്റിയെ സമീപിച്ചു. ജീവനക്കാർക്ക് കാന്റീൻ സൗകര്യം നൽകേണ്ടത് ഫാക്ടറി നിയമപ്രകാരം അനിവാര്യമാണെന്ന് കമ്പനി വാദിച്ചു. ലാഭത്തിനല്ല കാന്റീൻ നടത്തുന്നത്. സേവന നികുതി നിലവിലുണ്ടായിരുന്ന കാലത്ത് ഫാക്ടറി നിയമപ്രകാരമുള്ള സ്ഥാപനങ്ങളിലെ കാൻറീനുകളെ ഇതിൽനിന്ന് കേന്ദ്രസർക്കാർ ഒഴിവാക്കിയിരുന്നതും അവർ ചൂണ്ടിക്കാട്ടി.

എന്നാൽ, നികുതി ബാധകമാണെന്നായിരുന്നു അഡ്വാൻസ് റൂളിങ് അതോറിറ്റിയുടെ വിധി. ഇതിനെതിരേ അവർ അപ്പലേറ്റ് അതോറിറ്റിയെ സമീപിച്ചു. തൊഴിലുടമയിൽനിന്ന് തൊഴിലാളികൾക്ക് ലഭിക്കുന്ന സേവനങ്ങൾ നികുതി ബാധകമല്ലെന്ന് വ്യക്തമാക്കി 2017 ജൂലായ് 10-ന് സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് പുറപ്പെടുവിച്ച പത്രക്കുറിപ്പും ഹാജരാക്കി.

എന്നാൽ, ഭക്ഷണത്തിന് ലാഭം ഉദ്ദേശിച്ചല്ലെങ്കിലും വില ഈടാക്കുന്നതുകൊണ്ട് അപ്പലേറ്റ് അതോറിറ്റി ഈ വാദങ്ങൾ തള്ളി. അപ്പലേറ്റ് അതോറിറ്റി അംഗങ്ങളായ സെൻട്രൽ എക്സൈസ് ആൻഡ് ചീഫ് തിരുവനന്തപുരം മേഖലാ ചീഫ് കമ്മിഷണർ പുല്ലേല നാഗേശ്വര റാവുവും സംസ്ഥാന വാണിജ്യനികുതി പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖോബ്രഗഡെയുമാണ് ആദ്യ വിധി ശരിവെച്ചത്. വിധി എല്ലാവർക്കും ബാധകമാണെന്ന് രാജൻ ഖോബ്രഗഡെ പറഞ്ഞു.

ഈ വിധിയുടെ അടിസ്ഥാനത്തിൽ സർക്കാർ ഇതുവരെ ഉത്തരവുകളൊന്നും ഇറക്കിയിട്ടില്ല. ഹൈക്കോടതിയിൽനിന്നോ ജി.എസ്.ടി. ട്രിബ്യൂണലിൽനിന്നോ മറ്റൊരു തീരുമാനമുണ്ടാവുന്നതുവരെ കേന്ദ്ര, സംസ്ഥാന ജി.എസ്.ടി. ഉദ്യോഗസ്ഥർ ഈ തീരുമാനം അംഗീകരിക്കാൻ ബാധ്യസ്ഥരാണ്.

കടപ്പാട് : മാതൃഭൂമി.

Financial Services Sector FAQs on GST related issues of Financial Sector
27/09/2018

Financial Services Sector
FAQs on GST related issues of Financial Sector

The 28th GST Council Meeting.GST Council Decisions to Benefit Textiles Industry.
27/09/2018

The 28th GST Council Meeting.
GST Council Decisions to Benefit Textiles Industry.

GST reduced on Electric Vehicle Lithium Ion battery from 28% to 18%  helping towards a greener future by making eco-frie...
27/09/2018

GST reduced on Electric Vehicle Lithium Ion battery from 28% to 18%

helping towards a greener future by making eco-friendly electric vehicles affordable.

രാജ്യത്തെ ചരക്ക് സേവന നികുതി ശൃംഖലയെ (ജിഎസ്ടിഎൻ) സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയാക്കണമെന്ന നിർദേശത്തിനു കേന്ദ്ര മന്ത്രിസഭ...
27/09/2018

രാജ്യത്തെ ചരക്ക് സേവന നികുതി ശൃംഖലയെ (ജിഎസ്ടിഎൻ) സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയാക്കണമെന്ന നിർദേശത്തിനു കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ധനമന്ത്രി അരുൺ ജയ്റ്റ്ലി അറിയിച്ചതാണിത്. കമ്പനിയുടെ 50% ഓഹരി കേന്ദ്ര സർക്കാരിനും ബാക്കി സംസ്ഥാന സർക്കാരുകൾക്കുമായിരിക്കും.

നിലവിൽ ജിഎസ്ടിഎന്നിൽ സർക്കാരിന് 49% ഓഹരിയാണുള്ളത്. ബാക്കി സ്വകാര്യ സ്ഥാപനങ്ങളായ എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എൻഎസ്ഇ സ്ട്രാറ്റജിക് ഇൻവെസ്റ്റ്മെന്റ് കമ്പനി, എൽഐസി ഹൗസിങ് ഫിനാൻസ് കമ്പനി എന്നിവയുടെ അധീനതയിലും. ജിഎസ്ടി യുടെ വിവരസാങ്കേതിക നർവഹണത്തിനുള്ള സംരംഭമാണ് ജിഎസ്ടിഎൻ.

ഇതിന്റെ 100%ഓഹരികളും സർക്കാർ അധീനതയിലാക്കണമെന്ന നിർദേശം നേരത്തേ ജിഎസ്ടി കൗൺസിൽ അംഗീകരിച്ചിരുന്നു. 2013 മാർച്ചിൽ യുപിഎ സർക്കാരിന്റെ കാലത്താണു കമ്പനി റജിസ്റ്റർ ചെയ്തത്.

Courtesy: Malayala Manorama.

27/09/2018

*27.09.18 Economic News*

👉SC Aadhaar Verdict: SC holds Aadhaar Scheme Constitutionally Valid and makes Aadhaar Mandatory to link with PAN & for filing Income Tax Returns, But it is Not Mandatory for opening Bank Accounts, Mobile Connections etc.

👉Cabinet approves Proposal to convert the Goods and Services Tax Network (GSTN) into a Government owned entity. As per the proposal, the Central Govt will acquire a 50% stake in GSTN while State Govts. will collectively hold the remaining 50%

👉New enhancements & Changes in E-Way Bill Generation Form to be rolled-out from October 1, 2018. There are 6 New Enhancements done in the E-Way Bill Generation Form

👉Commercial Taxes Dept busted a racket Involved In Issuing Fake GST Invoices to help some dealers claim Input Tax Credit (ITC) from the Govt. 3 Bengaluru-based businessmen, who have been arrested, had issued fake GST invoices worth Rs 203 Crore to Facilitate Bogus Claims

👉Government hikes Customs Duty on 19 items to curb their Import & hence widening Current Account Deficit (CAD).

👉BSE gets SEBI Approval to launch Delivery based Futures Contract in Gold and Silver. "Trading of these contracts will be launched on October 1, 2018. The commodity trading session will be from Monday to Friday 10 am to 11.30/11:55 pm.

👉SEBI issues Show-Cause Notices to 300 Brokerages whose clients lost significant money in the infamous Rs 5600 Crore National Spot Exchange (NSEL) Scam. SEBI’s notice alleged that these brokerages no longer meet the “Fit and Proper Person” criteria and hence should not be allowed to continue as intermediaries

👉ICAI makes use of Unique Document Identification Number (UDIN) mandatory from 1st January, 2019 for Practicing Chartered Accountants to secure the Certificates/Documents Attested/Certified by Practicing CAs & to trace out the fake CAs. Register at https://udin.icai.org/

👉Cabinet approves for signing of a Memorandum of Understanding (MoU) between the Institute of Chartered Accountants of India (ICAI) and the Institute of Certified Public Accountants of Kenya (ICPAK).

Copied

26/09/2018

*26.09.18 Economic News*

👉After an Annual Review Meeting of the Public Sector Banks, Finance Minister Arun Jaitley announces 3 initiatives to take Banking to the last mile, comprising a Financial Inclusion Index, Geographical Mapping of Banking Services and Common Online Portal for Hassle-Free Online Loans for MSMEs upto Rs 1 Crore approved through a Completely Automated Process within just 59 minutes. .

👉Finance Ministry extends the Exemptions granted to EoUs and STPIs from payment of IGST and Compensation Cess by six months till March 31, 2019. The Integrated GST (IGST) and cess exemption to Export Oriented Units (EoUs) and Software Technology Parks of India (STPI) was scheduled to come to an end on September 30.

👉Central Bureau of Investigation (CBI) arrests a Superintendent, working in the office of Commissioner, CGST Commissionerate, Rohtak (Haryana) in a bribery case.

👉SEBI tells Credit Rating Agencies — some of which were blindsided by the aura and size of IL&FS — to review borrowers as soon as their Bond Prices Crash, and even place such securities on ‘Rating Watch’ if prices continue to languish.

👉RBI will conduct Open Market Operations (OMO) on September 27, 2018 (Thursday) to Purchase Government Bonds to infuse liquidity of Rs 10000 Crores. The Purchase will happen through Multi-Security Auction using the Multiple Price Method

👉Yes Bank Board Seeks from RBI to Extend Rana Kapoor’s Term as CEO Till September 2019 and also forms a Five Member Panel including two members from outside the bank to find a successor to him

Copied.

The due date to file Form GSTR-6 is 30th September, 2018.
25/09/2018

The due date to file Form GSTR-6 is 30th September, 2018.

Regarding GST practitioners Exam &  Syllabus.
25/09/2018

Regarding GST practitioners Exam & Syllabus.

Address

Chentrappinni
Thrissur
680687

Alerts

Be the first to know and let us send you an email when GST Practitioner posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to GST Practitioner:

Share