Adv. Anilkumar

Adv. Anilkumar അവനവനാത്മസുഖത്തിനാചരിക്കു-
ന്നവയപര?

18/12/2024

ഗവേഷകനും ഭക്തിഗാന രചയിതാവുമായ
ശ്രീ രതീഷ് നാരായണൻ കറുകച്ചാലിൽ നിന്നും ചമ്പക്കരയമ്മയുടെ ഭദ്രപ്രസാദം എന്ന ഭക്തിഗാനം ആലപിച്ചതിനുള്ള ആദരവ്
പ്രശസ്ത പിന്നണി ഗായിക ഗാനകോകിലം
ഡോ.വൈക്കം വിജയലക്ഷ്മി
ഏറ്റു വാങ്ങുന്നു .
ശ്രീ വിദ്യാധിരാജാ ഗുരുകുലാശ്രമം ട്രസ്റ്റ് അംഗം
അഡ്വ. എസ്സ് അനിൽകുമാർ,
കവി അനന്ദ് അമരത്വ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

I have reached 200 followers! Thank you for your continued support. I could not have done it without each of you. 🙏🤗🎉
21/08/2024

I have reached 200 followers! Thank you for your continued support. I could not have done it without each of you. 🙏🤗🎉

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🙏
08/09/2022

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🙏

ഇപ്പോഴത്തെ സാഹചര്യത്തിൽ, ഒന്നിനും  വീട്ടിൽ നിന്ന് പുറത്ത് പോകരുത്, കാരണം രോഗത്തിൻ്റെഏറ്റവും മോശവശം ആരംഭിക്കുന്ന സമയമാണിത...
28/03/2020

ഇപ്പോഴത്തെ സാഹചര്യത്തിൽ, ഒന്നിനും വീട്ടിൽ നിന്ന് പുറത്ത് പോകരുത്, കാരണം രോഗത്തിൻ്റെഏറ്റവും മോശവശം ആരംഭിക്കുന്ന സമയമാണിത്.

ഇൻകുബേഷൻ തീയതി പാലിക്കുകയും ധാരാളം പോസിറ്റീവുകൾ പുറത്തുവരാൻ തുടങ്ങുകയും ധാരാളം ആളുകൾക്ക് അത് പകരുകയും ചെയ്യും, അതിനാൽ വീട്ടിൽ തന്നെ തുടരേണ്ടത് വളരെ പ്രധാനമാണ് .
എല്ലാവരും വളരെ ശ്രദ്ധാലുവായിരിക്കുക എന്നത് വളരെ പ്രധാനപ്പെട്ടതും വളരെ നിർണായകവുമാണ്

മാർച്ച് 27മുതൽ ഏപ്രിൽ 3 വരെ നാം നമ്മളെത്തന്നെ പരിപാലിക്കണം വൈറസിന്റെ ഏറ്റവും ഉയർന്ന സമയം രണ്ടാഴ്ചയാണ്, സാധാരണയായി ആ രണ്ടാഴ്ചയ്ക്കുള്ളിൽ എല്ലാ രോഗം പരത്തുന്ന മൂർധന്യാവസ്ഥ . തുടർന്ന് രണ്ടാഴ്ച ശാന്തതയുണ്ട്, തുടർന്ന് രണ്ടാഴ്ച അത് കുറയുന്നു.

ഇറ്റലിയിൽ സംഭവിച്ചത് പകർച്ചവ്യാധി സീസണിൽ അതിനെ അവഗണിക്കപ്പെട്ടു എന്നതാണ്, അതുകൊണ്ടാണ് എല്ലാ കേസ്സുകളും പെട്ടെന്ന് പടർന്നു പിടിച്ചത്.

അവസാനമായി പറയാനുള്ളത് , അവരവരുടെ കുടുംബത്തിൽ നിന്നുപോലും.മററാരിൽ നിന്നും ആരുടെ അടുത്തേക്കും സന്ദർശനത്തിന് പോകരുത്. ഇതെല്ലാം പറഞ്ഞത് എല്ലാവരുടെയും നന്മക്ക് വേണ്ടി മാത്രമാണ്.
നമ്മൾ ഇൻ‌ഫെക്ഷന്റെ പരമാവധി ഘട്ടത്തിലായിരിക്കും.

അതിനാൽ പ്രതിരോധത്തിന്റെ ഭാഗമായി താൽക്കാലികമായി മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കുകയും വ്യക്തിശുചിത്വം പാലിക്കുകയും ചെയ്യുക.

കടപ്പാട്.

26/02/2020

വിദുര നീതി

സ്വാസ്തീർണാനി ശയനാനി പ്രപന്നാ
ന വൈ ഭിന്നാ ജാതു നിദ്രാം ലഭന്തേ
ന സ്ത്രീഷു രാജൻ രതിമാപ്നുവന്തി
ന മാഗധൈഃ സ്തൂയമാനാ ന സൂതൈഃ

(ബന്ധുക്കളോട്) കലഹിച്ചിട്ടുളളവർക്ക് നന്നായി വിരിച്ച കിടക്കയിൽ കിടന്നാലും ഉറക്കം കിട്ടുകയില്ല. അല്ലയോ രാജൻ! അവർ സ്ത്രീകളിലോ, സ്തുതിപാഠകന്മാരുടെ പ്രശംസയിലോ സുഖം അനുഭവിക്കുന്നില്ല.

ശുഭദിനം

🗡️പിടക്കോഴി🐔🗡️ കൂവിതുടങ്ങുമ്പോൾ🐓....👉തുല്യത..... എന്നും പല കാര്യത്തിനും നല്ല ആശയംതന്നെ... പക്ഷെ..... സമൂഹത്തിലെ ചില സ്ത്...
16/12/2019

🗡️പിടക്കോഴി🐔🗡️ കൂവിതുടങ്ങുമ്പോൾ🐓....

👉തുല്യത..... എന്നും പല കാര്യത്തിനും നല്ല ആശയംതന്നെ... പക്ഷെ..... സമൂഹത്തിലെ ചില സ്ത്രീകളുടെ മൂർച്ചയേറിയബ്ലെയ്ഡുമായുള്ള കുതിപ്പ് നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു 👈.

ബ്ലെയ്ഡ് മാഫിയയും ഇപ്പോൾ സ്ത്രീ മേധാവിത്വത്തിന്റെ കൈകളിലേക്ക് എന്ന നടുക്കുന്ന പത്രവാർത്തയുമായിട്ടാണ് 12/12/19 ലെ ൽ *മാതൃഭൂമി ദിനപത്രം* ഗൃഹപ്രവേശം നടത്തിയത്...

കുടുംബ ബന്ധങ്ങൾ തച്ചുതകർത്ത് വ്യക്തികളേയും കുടുംബങ്ങളേയും മുച്ചൂടെമുടിച്ച് അവരുടെ പെലകുളി അടിയന്തിരം വരെ നടത്തുവാനും, കഴുത്തറപ്പൻ ബ്ലെയ്ഡു പലിശയുമായി ഇരകളെ പിടികൂടി അവരുടെ കഴുത്തിലെ ജീവനാഡിയിൽ തന്നെ ഇരുതലമൂർച്ചയുള്ള ബ്ലേയ്‌ഡും, നാവും ആഴത്തിൽ പ്രയോഗിച്ച്, സ്വയം കൃതപരിചാരകരുമായി ഈ സ്വയാരോപിത കുലസ്ത്രീകൾ രംഗത്തേക്ക് കടന്നു വന്നിരിക്കുന്നു....

ഗുണ്ടായിസവും 👊അൽപസ്വൽപം കയ്യാംക്കളിയുമൊക്കെ കൈമുതലായുള്ള കുപ്രസിദ്ധരായ ബ്ലെയ്ഡ് മാഫിയാ തലവന്മാരെപോലും ലഞ്ജിപ്പിക്കും വിധമാണ് മാസാദ്യം കൊള്ള പലിശപ്പിരിവിനായി ഇരകളെ സമീപിക്കുമ്പോഴുള്ള ഈ അഭിനഭ മഹിളാമണികളുടെ ചില നേരത്തെ പ്രകടനം.
കുടുംബിനികളും എണ്ണംപറഞ്ഞ കുടുംബത്തിൽ പിറന്നവരും, സദാചാരത്തിന്റെ കാവലാൾ എന്ന് സ്വയം അവകാശപ്പെടുന്നവരുമൊക്കെ...ബ്ലെയ്ഡ് കളിക്ക് മുതിരുമോ???.......

ഗ്രാമവാസികളായ സാധാരണക്കാർക്ക് തീർച്ചയായും സംശയവും ഞെട്ടലും ഉളവാക്കുന്ന വാർത്തയാണ് ദിനപ്രതം പ്രസിദ്ധീകരിച്ചത്.....
പല വിധമായ ധൂർത്തുകൾക്കും അടിമപ്പെട്ട് എത്രയും പെട്ടെന്ന് സാമ്പത്തിക നേട്ടം കൊയ്യാൻ ഇതാണ് ശരിയായ കുറുക്കുവഴി എന്ന ബോധം ഉള്ളിന്റെ ഉള്ളിൽ എപ്പോഴോ അതിക്രമിച്ചു കയറിക്കൂടിയതാണ് കുടുംബിനികളായ മഹാമഹിളകൾ ഈ പ്രതിഭാസത്തിന് അടിമപ്പെടാൻ ഉള്ള കാരണം.

എതു വിധേനയും അമിതമായി പണം സമ്പാദിക്കുവാനുള്ള ത്വരയും, സാമൂഹ്യദ്രോഹികളും കുബുദ്ധികളും കുടുംബംകലക്കികളും ക്രൂക്കട് മെന്റാലിറ്റികളുമായ ചില പുരുഷ വേഷധാരികളുടെ അകമഴിഞ്ഞ കടാക്ഷവും, ഒത്താശ ചെയ്യലും കുടപിടിച്ചുള്ളകപട സംരക്ഷണവും ഒക്കെ ബ്ലെയ്ഡു നടത്തിപ്പുകാരികൾക്ക് ഒരു വലിയ പ്രോത്സാഹനം തന്നെയാണ്.
സാമുദായിക, സാമൂഹ്യ, സംഘടനാ പശ്ചാത്തലത്തിലൂടെ നുഴഞ്ഞു കയറി ഇക്കൂട്ടർ ഇരകളെ കണ്ടെത്തി അവരുടെ നീരാളിപ്പിടുത്തത്തിൽ അകപ്പെടുത്തുന്നു.

👉മുതൽ മുടക്കുന്നവരും, കടംകൊള്ളുന്നവരും ഒരു പോലെ ഈ പരാന്നഭോജികളുടെ ഇരകളാണ് എന്നുള്ളതാണ് എറ്റവും രസകരമായ നഗ്നസത്യം👈.

ഇങ്ങനെ കുരുക്കിൽപെട്ടു പോയവരെ അതിശക്തമായ ബന്ധനത്തിലൂടെ ( നാണം കെടുത്തിയും / ഭീക്ഷണിപ്പെടുത്തിയും) അവരുടെ മനോവീര്യം തകർത്തും മാനസികമായി കഴുത്തിൽ കയർമുറുക്കിയും മുതൽ മുടക്കുകാരെ സമൂഹത്തിൽ നിന്നുതന്നെ ഇല്ലായ്മ ചെയ്യുകയാണ് പരമ ചെറ്റകളും....ജോളിമാർഗ്ഗികളുമായ ഈ ശൂർപ്പണകകൾ ചെയ്തു കൊണ്ടിരിക്കുന്നത്.

വരിയുടക്കപ്പെട്ട് രണ്ടും കെട്ടുനടന്ന് സാമ്പത്തിക നേട്ടം മാത്രം ലാക്കാക്കി വങ്കത്തരത്തിന്റെയും, സ്വാർത്ഥതയുടേയും ഉപാസകരായി.... സമൂഹത്തിൽ സ്പർദ്ദകൾ വളർത്തുകയും കുടുംബങ്ങളിൽ കയറി ഇറങ്ങി കല്ലുവച്ചനുണ പ്രയോഗത്തിലൂടെ കുത്തിതിരിപ്പുകൾ സൃഷ്ടിക്കുകയും അവിടുത്തെ സമാധാന അന്തരീക്ഷം നശിപ്പിക്കുകയും മറ്റും ചെയ്ത് പലരുടേയും പ്രാക്കുകളും ശാപവചനങ്ങളും ഏറ്റുവാങ്ങുന്ന ഈ നുണയശിരോമണികളെയും നാം തിരിച്ചറിയണം.

നുണ പ്രചരണത്തിലൂടെ ബന്ധങ്ങളിൽ വിള്ളലുണ്ടാക്കുകമാത്രമല്ല, കുടുംബ, സാമൂഹിക ബന്ധങ്ങളിന്മേലും ഇക്കൂട്ടർ വിഷം ചീറ്റുന്നു. അമിത പലിശക്ക് പണംകടം കൊടുത്ത് വിപത്തിൽ നിന്നും മഹാവിപത്തിലേക്കുള്ള പ്രയാണത്തിൽ മറ്റുള്ളവരുടെ നിലനിൽപ്പിനെ ഇല്ലായ്മ ചെയ്ത് കൊണ്ട്..... സ്വയം ഇല്ലാതെ ആവുകയാണ് എന്നുള്ള പരമാർത്ഥം ഒരിക്കലും ഇക്കൂട്ടർ ഉൾകൊള്ളുകയോ തിരിച്ചറിയുകയോ ചെയ്യില്ല.

എന്തിനോ വേണ്ടി അമിതമായി ധനം സമ്പാധിച്ചുകൂട്ടുക എന്ന കുറക്കുവഴിമാത്രമാണ് ഈ കുലംകുത്തികളുടെ പരമമായ ലക്ഷ്യം..... ഇവിടെ മാനുഷിക പരിഗണനകൾക്ക് യാതൊരു വിധമായ പരിഗണനയും പ്രാധാന്യവും ഈ നികൃഷ്ടർ നൽകില്ല....

👉നാം ഉണർന്നുചിന്തിച്ചു പ്രവർത്തിക്കേണ്ട സമയം ആഗതമായിരിക്കുന്നു......

👉സമൂഹത്തിൽ സമാധാന അന്തരീക്ഷവും, നന്മയും വർഷിക്കുവാനുള്ള സാഹചര്യം ഉണ്ടാവുകയും...... നിലനിർത്തപ്പെടുകയും വേണം....

👉 സമൂഹത്തിന്റെയും, കുടുംബങ്ങളുടേയും വ്യക്തികളുടേയും ഒക്കെ നിലനിൽപ്പ് തകർക്കുന്ന ഈ മഹാദ്രോഹിക്കളുടെ പ്രയാണത്തിന്മേൽ ഒരു കടിഞ്ഞാൺ സമൂഹത്തിൽ നിന്ന് തന്നേ ശക്തമായ തിരിച്ചടിയിലൂടെ എത്രയും പെട്ടെന്ന് ഉണ്ടാവണം👍

അഡ്വ. അനിൽകുമാർ

07/10/2019
🤯 *കേരളം... കേരളം... കേരളം... മഹത്തരം...* 🤯😠പാക്കിസ്ഥാൻ പതാക ദേശിയ പതാകയേക്കാൾ ഉയരത്തിൽ ഉയർത്തുന്ന ഇന്ത്യയിലേയും ലോകത്തി...
05/09/2019

🤯 *കേരളം... കേരളം... കേരളം... മഹത്തരം...* 🤯

😠പാക്കിസ്ഥാൻ പതാക ദേശിയ പതാകയേക്കാൾ ഉയരത്തിൽ ഉയർത്തുന്ന ഇന്ത്യയിലേയും ലോകത്തിലേയും ഒരേ ഒരു മതേതറ രാജ്യം...

😠സ്വന്തം ദേശീയ പതാകയേയും ഭരണാധികാരികളേയും പറ്റുന്നിടത്തൊക്കെ അപമാനിക്കുക. ദേശീയ ഗാനത്തെ ബഹുമാ നിക്കാതിരിക്കുക. ശത്രു രാജ്യത്തിന്റെ പതാക ഉയർത്തുക തുടങ്ങിയ കലാപരിപാടികൾ അരങ്ങേറുന്ന ഒരേ ഒരു മഹാരാജ്യം.

😠സ്വന്തം രാജ്യം നിന്നു കത്തുമ്പോഴും, തീവ്രവാദികളുടെ മനുഷ്യാവകാശങ്ങൾക്കും, വിഘടനവാദികളുടെ സംരക്ഷണത്തിനും, മറു രാജ്യങ്ങളുടേയും, ശത്രുരാജ്യങ്ങളുടേയും താത്പര്യങ്ങൾക്കുവേണ്ടി മുറവിളിയും നെഞ്ചത്തടിയും നടത്തുന്ന മഹത്തായ മാനവിക മൂല്യങ്ങൾ ഉയർത്തുന്ന മഹാപാരമ്പര്യത്തിന്റെ കടുത്ത പിൻതുടർച്ചാവകാശികൾ ഉള്ള സ്വയം ബുദ്ധിമാന്മാർ എന്നു വിശേഷിപ്പിക്കുന്ന ഒരു കൂട്ടം ജനങ്ങളുടെ മലയാളരാജ്യം.

😠അത്രക്ക് രാജ്യസ്നേഹം ഒലിച്ചിറങ്ങുക ആണ് ഇവിടെ ചിലർക്ക്. ഭാരതത്തോട് അല്ല.... പാകിസ്ഥാനോട് ആണെന്ന് മാത്രം.
രാഷ്ട്രീയ ഭേദമന്യേ ഇതര മതവിശ്വാസികളുടെ ശക്തിമത്തായ വിശ്വാസത്തെ മതേതരമായും, ഹൈന്തവശുഷ്കമത വിശ്വാസത്തെ വർഗ്ഗീയതയായും കാണാൻ സൻമനസ്സുള്ള രാഷ്ട്രീയത്തിൽ കൂടെ മാത്രം ജനങ്ങളെ നോക്കി കാണുന്ന മഹാത്മാക്കളുടെ സ്വന്തം കേരരാജ്യം...
ഐ എസ്സിന്റെ റിക്രൂട്ട്‌മെന്റ് കേന്ദ്രം ആയി കേരളം മാറിയത് അഭിമാനത്തോടെ കാണുന്ന മഹാമനസ്കർ വാഴുന്ന മലയാള രാജ്യം.

😠ലൗ ജിഹാദ് എന്ന ഹൈക്കോടതി നാമകരണം ചെയ്ത കലാപരിപാടി കണ്ട് പിടിച്ചതും കേരളമഹാ രാജ്യത്താണ് എന്ന് അഭിമാനപുരസരം സ്മരിക്കുകയും, ഇരകളായവരുടെ സംരക്ഷകർ തന്നെ പ്രതികളെ സഹൃദയനാക്കുകയും അവരെ മൃഷ്ടാന്നം ഊടിക്കുകയും ചെയ്യുന്ന സുകൃതികളുടെ രാജ്യം

😠ഒളിഞ്ഞും തെളിഞ്ഞും നക്കാപ്പിച്ച കാശും വാങ്ങി വോട്ട് എന്ന പേരും പറഞ്ഞ് സ്തുതിപാoകം നടത്തി ഇതിന് കൂട്ട് നിക്കുന്ന മാമാമാധ്യമ മുതലാളി മുതൽ സാംസ്‌ക്കാരശുന്യ നായകന്മാർ മുതൽ രാഷ്ട്രീയ കോമരങ്ങൾ വരെ വിലസിവിരാജിക്കുന്ന മനോഹര കേരള നാട്.

😠നമുക്കും സന്തോഷിക്കാം ഇന്ത്യയിൽ എറ്റവും കൂടുതൽ ആളുകളെ IS ലേക്ക്‌ സംഭാവന നൽകിയിരിക്കുന്നത് ഈ മഹത്തായ കേരളരാജ്യത്തു നിന്നും ആണ്.

🌚 *വർഗ്ഗീയത വളരട്ടെ...* 🌚 *മതേതരത്വം തുലയട്ടേ...* 🌚

😠പാകിസ്ഥാൻ പതാക എല്ലാ ജില്ലയിലും വാനോളം ഉയർന്നാലും... കേരളരാജ്യക്കാർ.......

അഡ്വ. അനിൽകുമാർ

എല്ലാ ഭാരതീയ മനസ്സുകളിലും ഒരോ റോസുകള്‍  വിരിയാന്‍ കൊതിച്ചതും ഇവിടുത്തെ യുവതലമുറയെ പ്രതീക്ഷയുടെ വലിയ സ്വപ്നങ്ങൾ കാണുവാനും...
25/08/2019

എല്ലാ ഭാരതീയ മനസ്സുകളിലും ഒരോ റോസുകള്‍ വിരിയാന്‍ കൊതിച്ചതും ഇവിടുത്തെ യുവതലമുറയെ പ്രതീക്ഷയുടെ വലിയ സ്വപ്നങ്ങൾ കാണുവാനും പഠിപ്പിച്ച യഥാര്‍ത്ഥ ഭാരത രത്നം

ഒരേ ഒരിന്ത്യ ഒരൊറ്റ ജനത🇮🇳✊
25/08/2019

ഒരേ ഒരിന്ത്യ ഒരൊറ്റ ജനത🇮🇳✊

Address

Thiruvalla (Tiruvalla)
689110

Telephone

+919447085309

Website

Alerts

Be the first to know and let us send you an email when Adv. Anilkumar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category