18/09/2024
പ്രിയപ്പെട്ട അഡ്വ.എം ജെ സെബാസ്റ്റ്യൻ സർ .
സൂര്യ തേജസ്സോടെ പ്രകാശം പരത്തി ജ്വലിച്ചുനിന്ന ആ വിളക്കണഞ്ഞു .
തളിപ്പറമ്പു് ബാറിൻ്റെ അഭിമാനമായിരുന്നു
അദ്ദേഹം
ഞങ്ങളുടെ മാർഗ്ഗദർശിയായിരുന്നു ,
എല്ലാവരുടേയും ആരാധ്യനായ സുഹൃത്തുമായിരുന്നു
അദ്ദേഹം .
ഒരഭിഭാഷകൻ എന്തായിരിക്കണം ,
എങ്ങിനെ ആയിരിക്കണം എന്നതിൻ്റെ
ജീവിക്കുന്ന റോൾ മോഡലായിരുന്നു
അദ്ദേഹം
ഒരിക്കലും തുളുമ്പാത്ത നിറകുടമായിരുന്നു
അദ്ദേഹം .
വാക്കിലും പ്രവർത്തിയിലും കുലീനത്വം
കാത്തുസൂക്ഷിച്ച ,താരതമൃങ്ങളില്ലാത്ത
വ്യക്തിത്വം .
പാതിപോലും നിറയുന്നതിനുമുമ്പേ പൊട്ടിയൊലിക്കുന്ന മറ്റ് പലർക്കും തിരിച്ചറിയാനും തിരുത്താനും ഒരു പാഠപുസ്തകമായി നമ്മുടെ മുന്നിലുണ്ടായിരുന്നു
അദ്ദേഹം ,തലയെടുപ്പോടെ .'
ഏതാനും വർഷങ്ങൾക്കു മുമ്പേ തന്നെ
നിയതി ആ പ്രകാശജ്വാലയെ തല്ലിക്കെടുത്തിയിരുന്നുവല്ലോ .
ഇന്നിതാ ,പ്രകാശം നഷ്ടപ്പെട്ട ,ചേതനയറ്റ
ആ ശരീരം ആറടിമണ്ണിലേക്ക് ,പ്രകൃതിയിലേക്ക്
ലയിച്ചു ചേരാനായി എടുക്കപ്പെടുന്നു .
നഷ്ടപ്പെട്ട ആ പ്രകാശധാരയെ തിരിച്ചെടുക്കാനാവില്ല എന്ന് ഞങ്ങൾ
തിരിച്ചറിയുന്നു .
പകരംവെക്കാൻ മറ്റൊരു MJS ഇനിഉണ്ടാവില്ലായെന്നും ഞങ്ങൾക്കറിയാം .
പ്രിയപ്പെട്ട M.J സർ ,
നാട്ടിലില്ലാത്തതിനാൽ അങ്ങയുടെ അന്ത്യയാത്രയിൽ അനുഗമിക്കാനാവാത്തതിൽ ദുഖമുണ്ട് .
ഒപ്പം ,
പ്രകാശം നഷ്ടപ്പെട്ട ,ചേതനയറ്റ ആ ശരീരം
അവസ്സാനമായി കാണുന്നതിലെ നിരർത്ഥകതയും ഞാൻ തിരിച്ചറിയുന്നു .
അങ്ങെന്നും എൻ്റെ മനസ്സിൽ
ജ്വലിച്ചുനില്ക്കുന്ന കെടാവിളക്കായി
നിറഞ്ഞുനില്ക്കട്ടെ .
അങ്ങയോടൊപ്പം പ്രവർത്തിക്കാനായ നല്ല കാലത്തെ അയവിറക്കിക്കൊണ്ട്
ഞാനെൻ്റെ യാത്ര തുടരട്ടെ .
അങ്ങേക്ക് ഈ പ്രിയ ശിഷ്യൻ്റെ ,
തളിപ്പറമ്പ് ബാറിൻ്റെ ,
അന്ത്യാദിവാദനങ്ങൾ .
വിട..വിട .
🙏🙏🙏🙏