25/07/2025
സംസ്ഥാന സര്‍ക്കാരിന്റെ കടുത്ത അവഗണനയില്‍ നിരാശരായ ആശമാര്‍ക്ക് ആശ്വാസവുമായി കേന്ദ്രസര്‍ക്കാര്‍. ആശാ വര്‍ക്കര്‍മാരുടെ ഇന്‍സന്റീവ് കേന്ദ്ര വിഹിതം വര്‍ധിപ്പിച്ചു കേന്ദ്രസര്‍ക്കാര്‍. പ്രതിമാസ ഇന്‍സന്റീവ് 2000 രൂപയില്‍നിന്ന് 3500 രൂപയായി വര്‍ധിപ്പിച്ചത് .
10 വര്‍ഷം സേവനമനുഷ്ഠിച്ച ശേഷം പിരിഞ്ഞു പോകുന്നവര്‍ക്കുള്ള ആനുകൂല്യം കേന്ദ്രസര്‍ക്കാര്‍ 20,000 രൂപയിൽ നിന്ന് 50,000 രൂപയാക്കി വര്‍ധിപ്പിക്കുകയും ചെയ്തു.
ആശമാർക്കു ഒരു രൂപപോലും കൂട്ടില്ല എന്ന് വാശിപിടിച്ചു നിൽക്കുന്ന കേരളാ സർക്കാർ, കേരളത്തിലെ ആശമാരെ അവഗണിക്കുന്ന സമയത്ത് കൂടെയുണ്ട് കേന്ദ്രസർക്കാർ.