Murugadas Viswanathan

Call Directions

Murugadas Viswanathan Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Murugadas Viswanathan, Labor & Employment Lawyer, Pattachery, Palghat.

അറിവിന്റെയും അക്ഷരങ്ങളുടെയും വെളിച്ചത്തിലേക്ക് ആദ്യ ചുവടുവെക്കുന്ന എല്ലാ പ്രിയപ്പെട്ട കുരുന്നുകൾക്കും ശോഭനമായ ഒരു ഭാവി ആ...
21/10/2026

അറിവിന്റെയും അക്ഷരങ്ങളുടെയും വെളിച്ചത്തിലേക്ക് ആദ്യ ചുവടുവെക്കുന്ന എല്ലാ പ്രിയപ്പെട്ട കുരുന്നുകൾക്കും ശോഭനമായ ഒരു ഭാവി ആശംസിക്കുന്നു.

അക്ഷരമുറ്റത്ത് വിരിയുന്ന ഓരോ കുഞ്ഞുസ്വപ്നങ്ങളും നാളെയുടെ വലിയ വിജയങ്ങളായി മാറട്ടെ. വിദ്യയുടെ അമൃതകിരണങ്ങൾ ഏവർക്കും വെളിച്ചവും വഴികാട്ടിയുമായി തീരട്ടെയെന്ന് ആശംസിക്കുന്നു.

ഏവർക്കും ഹൃദയം നിറഞ്ഞ വിജയദശമി-വിദ്യാരംഭ ആശംസകൾ!

18/10/2026

യൂറോപ്യൻ ചാമ്പ്യൻഷിപ്പിലെ റോഡ് റേസിൽ ഒന്നാം സ്ഥാനത്തോടെ സ്വർണ്ണമെഡൽ സ്വന്തമാക്കി ലോക ചാമ്പ്യൻ പദവിയിലേക്ക് നടന്നു കയറിയ പ്രിയ സുഹൃത്ത് വിനോദിന്റെ മകൻ അനിരുദ്ധ് വിനോദിന്റെ മാസ്മരിക പ്രകടനം!

ഈ വിജയക്കുതിപ്പ് ലോകത്തിന് മുന്നിൽ നമ്മുടെ നാടിന്റെ അഭിമാനം വാനോളമുയർത്തുകയാണ്. അഭിമാന നിമിഷങ്ങൾ കാണാം!

ഒരു മകന്റെ വലിയ സ്വപ്നങ്ങൾക്ക് വേണ്ടി സ്വന്തം ജീവിതത്തിലെ എല്ലാ സുഖങ്ങളും ആഗ്രഹങ്ങളും മാറ്റിവെച്ച്, തളരാതെ കൂടെനിന്ന ഒരു...
18/10/2026

ഒരു മകന്റെ വലിയ സ്വപ്നങ്ങൾക്ക് വേണ്ടി സ്വന്തം ജീവിതത്തിലെ എല്ലാ സുഖങ്ങളും ആഗ്രഹങ്ങളും മാറ്റിവെച്ച്, തളരാതെ കൂടെനിന്ന ഒരു അച്ഛന്റെയും അമ്മയുടെയും കഠിനാധ്വാനത്തിന്റെ കഥ കൂടിയാണ് പ്രിയ സുഹൃത്ത് വിനോദിന്റെ മകൻ അനിരുദ്ധ് വിനോദിന്റെ ഈ ലോക ചാമ്പ്യൻഷിപ് വിജയം!

12 വർഷങ്ങൾക്ക് മുമ്പുള്ള ആ ഓർമ്മകൾ ഇന്നും കണ്ണിൽ തെളിഞ്ഞുനിൽക്കുന്നുണ്ട്... അന്ന് അവന് വെറും ആറ് വയസ്സ്. അണ്ടർ-6, അണ്ടർ-7 കാറ്റഗറികളൊന്നും ഇല്ലാത്തതുകൊണ്ട് സൗത്ത് സോൺ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ അണ്ടർ-8 വിഭാഗത്തിലാണ് അവൻ മത്സരിക്കാൻ ഇറങ്ങുന്നത്. ഹൈദരാബാദിലേക്കും കോയമ്പത്തൂരിലേക്കും ബസ് കയറി, ഒരാഴ്ചയോളം നീണ്ട ആ യാത്രയും, അക്കാലത്ത് പാലക്കാടൊന്നും സ്കേറ്റിംഗിന് അത്രയധികം ട്രാക്കുകളോ സൗകര്യങ്ങളോ ഇല്ലാതിരുന്നതുകൊണ്ട് വലിയ ട്രാക്കുകൾ ആദ്യമായി കണ്ടപ്പോൾ ആ കുഞ്ഞു മനസ്സിലുണ്ടായ കൗതുകവുമെല്ലാം ഇന്നലെ കഴിഞ്ഞതുപോലെ തോന്നുന്നു.

സ്വന്തം കാലത്ത് ക്രിക്കറ്റിൽ തനിക്ക് ആഗ്രഹിച്ച ഉയരങ്ങളിൽ എത്താൻ കഴിയാതെ പോയതിന്റെയും, അന്ന് ആരും തുണയ്ക്കാനോ പ്രോത്സാഹിപ്പിക്കാനോ ഇല്ലാതിരുന്നതിന്റെയും വിഷമങ്ങൾ വിനോദ് തന്റെ മകനിലൂടെ തീർക്കുകയായിരുന്നു. നല്ല പ്രാക്ടീസും ഫയലുകളുമുള്ള ഒരു ഓഫീസിലെ അഭിഭാഷകനായ വിനോദും, ഒപ്പം താങ്ങായി നിന്ന അമ്മ ദീപയും (അഡ്വക്കേറ്റ്സ് ആണ് രണ്ടുപേരും) മകന്റെ സ്കേറ്റിംഗ് പ്രാക്ടീസിനും മത്സരങ്ങൾക്കും വേണ്ടി സ്വന്തം കരിയറിലെയും ജീവിതത്തിലെയും എത്രയെത്ര തിരക്കുകളും നഷ്ടങ്ങളും സഹിച്ചാണ് ഒപ്പം നിന്നത്! മകൻ പുലർച്ചെ മൂന്ന് മണിക്ക് എണീറ്റ് പ്രാക്ടീസ് ചെയ്യുമ്പോൾ, അവനെയും കൂട്ടി കാറിൽ കോയമ്പത്തൂരിലേക്ക് യാത്രാ ചെയ്ത്, പ്രാക്ടീസ് കഴിഞ്ഞ് തിരിച്ചുവരുന്ന വഴിയിൽ വണ്ടിയിൽ വെച്ച് ഭക്ഷണം കൊടുത്തു ഡ്രസ്സ് മാറ്റി നേരെ സ്കൂളിലേക്ക് എത്തിക്കുന്ന ആ അച്ഛന്റെയും അമ്മയുടെയും കരുതൽ ഏതൊരു മകനും ലഭിക്കാവുന്ന ഏറ്റവും വലിയ ഭാഗ്യമാണ്.

പിന്നീട് വലിയ മത്സരങ്ങൾക്കായി ഹൈ​ദരാബാദിലേയ്ക്ക് എത്തുമ്പോൾ ഞാനുമുണ്ടായിരുന്നു കൂടെ. ആ വലിയ ട്രാക്കിൽ കൊണ്ടുപോയി നിർത്തിയപ്പോൾ പേടികൊണ്ട് മടിച്ച് സമ്മർദ്ദത്തിലായ, ചേർത്തുനിർത്തി ഡ്രസ്സ് മാറി തിരികെ ട്രാക്കിലെത്തിച്ച ആ ആറുവയസ്സുകാരനിൽ നിന്ന്, അവൻ ഇന്നിവിടെ വരെ എത്തിനിൽക്കുന്നു! മത്സര ഓട്ടത്തിൽ അവനെ ആവേശത്തിലാക്കാൻ ട്രാക്കിന് ചുറ്റും ഒപ്പം ഓടിനടന്ന് പ്രോത്സാഹിപ്പിച്ച ആ പഴയ നാളുകൾക്ക് ഇന്ന് തികച്ചും അർത്ഥവത്തായ ഒരു മറുപടി ലഭിച്ചിരിക്കുകയാണ്. യൂറോപ്പിലെ ചാമ്പ്യൻഷിപ്പിൽ, സെക്കൻഡിന്റെ നൂറിലൊന്ന് (0.043) വ്യത്യാസത്തിൽ വെള്ളി മെഡൽ നേടി പോരാട്ടം തുടങ്ങിയ അവൻ, റോഡ് റേസിൽ ഒന്നാം സ്ഥാനത്തോടെ സ്വർണ്ണവും തൂക്കി ലോക ചാമ്പ്യൻ പദവിയിലേക്ക് നടന്നു കയറിയിരിക്കുന്നു!

ഈ വലിയ വിജയത്തിന് പിന്നിൽ ആ കുട്ടിയുടെ കഠിനാധ്വാനത്തോടൊപ്പം തന്നെ അച്ഛൻ വിനോദിന്റെയും അമ്മ ദീപയുടെയും അളവില്ലാത്ത ത്യാഗവും പ്രാർത്ഥനയുമുണ്ട്. തുടക്കം മുതൽ ആ കുഞ്ഞിക്കാലടികൾക്കൊപ്പം നിൽക്കാനും പ്രോത്സാഹിപ്പിക്കാനും സാധിച്ചതിൽ അതിയായ സന്തോഷവും അഭിമാനവും ചാരിതാർത്ഥ്യവുമുണ്ട്.

ലോകത്തിന്റെ നെറുകയിൽ നമ്മുടെ നാടിന്റെയും രാജ്യത്തിന്റെയും കൊടിയുയർത്തിയ പ്രിയപ്പെട്ട അനിരുദ്ധിനും, ആ താങ്ങായി നിന്ന വിനോദിനും കുടുംബത്തിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! തുടർ മത്സരങ്ങളിലും ഈ വിജയക്കുതിപ്പ് തുടരാനാകട്ടെ...

മണ്ണിന്റെ മണമറിഞ്ഞ്, വിത്തുകളുടെ വിലയറിഞ്ഞ്, പ്രകൃതിയുടെ പൈതൃകം നെഞ്ചോടുചേർത്ത് ലോകത്തിന് മാതൃകയായ പത്മശ്രീ ചെറുവയൽ രാമന...
15/10/2026

മണ്ണിന്റെ മണമറിഞ്ഞ്, വിത്തുകളുടെ വിലയറിഞ്ഞ്, പ്രകൃതിയുടെ പൈതൃകം നെഞ്ചോടുചേർത്ത് ലോകത്തിന് മാതൃകയായ പത്മശ്രീ ചെറുവയൽ രാമന്റെിയ ഓർമ്മകൾക്കുമുന്നിൽ ആദരാഞ്ജലികൾ.

തനത് നെൽവിത്തുകളെയും ജൈവകൃഷിയെയും സ്വന്തം ജീവശ്വാസം പോലെ സംരക്ഷിച്ചുകൊണ്ട് കേരളത്തിന്റെ ഹരിത പാരമ്പര്യത്തിന് കാവലാളായ മഹാമനുഷ്യൻ. തലമുറകൾക്കായി അദ്ദേഹം അവശേഷിപ്പിച്ചുപോയ അറിവുകളും വിത്തുകളും എന്നും നമുക്ക് വലിയൊരു പ്രചോദനമാണ്.

പ്രകൃതി സ്നേഹത്തിന്റെ ആ വലിയ മാതൃകയ്ക്ക് വിട!

ഇന്നത്തെ ഇന്ത്യയിൽ, പെൺകുട്ടികളുടെ ദിനത്തിൽ ധൈര്യത്തോടെ ഓർക്കേണ്ട ഒരേയൊരു പേര് — സഖാവ് ഐഷി ഘോഷ്!ഫാസിസ്റ്റ് ശക്തികളുടെയും...
11/10/2026

ഇന്നത്തെ ഇന്ത്യയിൽ, പെൺകുട്ടികളുടെ ദിനത്തിൽ ധൈര്യത്തോടെ ഓർക്കേണ്ട ഒരേയൊരു പേര് — സഖാവ് ഐഷി ഘോഷ്!

ഫാസിസ്റ്റ് ശക്തികളുടെയും ഭരണകൂട ഭീകരതയുടെയും കടന്നാക്രമണങ്ങൾക്ക് മുന്നിൽ തലകുനിക്കാതെ, പ്രതിസന്ധികളെ നെഞ്ചുറപ്പോടെ നേരിട്ട് പോരാട്ടത്തിന്റെ വഴികൾ വെട്ടിത്തുറന്ന യുവത്വത്തിന്റെ പ്രതീകമാണ് ഐഷി ഘോഷ്. അടിച്ചമർത്തലുകൾക്കും വേട്ടയാടലുകൾക്കും മുന്നിൽ പതറാതെ, ചെങ്കൊടിയുടെ കരുത്തുമായി സമരമുഖങ്ങളിൽ മുന്നിൽ നിന്ന് നയിച്ച ഈ പെൺപോരാളി ഇന്നത്തെ ഇന്ത്യയിലെ ഓരോ പെൺകുട്ടിക്കും വലിയൊരു പ്രചോദനമാണ്.

അധികാരത്തിന്റെ ധാർഷ്ട്യത്തിനും അസഹിഷ്ണുതയ്ക്കും മുന്നിൽ ഭയന്ന് പിന്മാറാതെ, സ്വന്തം അവകാശങ്ങൾക്കായും നീതിക്കായും ശബ്ദമുയർത്തുന്ന പെൺമക്കൾ തന്നെയാണ് വർത്തമാനകാല ഇന്ത്യയുടെ ഏറ്റവും വലിയ കരുത്ത്.

പറമ്പിക്കുളം-ആളിയാർ കരാർ പ്രകാരം കേരളത്തിന് അർഹതപ്പെട്ട വെള്ളം തമിഴ്‌നാട് സമയബന്ധിതമായി വിട്ടുനൽകാത്തതുമൂലം ചിറ്റൂരിലെയു...
03/10/2026

പറമ്പിക്കുളം-ആളിയാർ കരാർ പ്രകാരം കേരളത്തിന് അർഹതപ്പെട്ട വെള്ളം തമിഴ്‌നാട് സമയബന്ധിതമായി വിട്ടുനൽകാത്തതുമൂലം ചിറ്റൂരിലെയും പാലക്കാട്ടെയുമുള്ള ഒന്നാം വിള നെൽ കൃഷി പൂർണ്ണമായും ഉണങ്ങി നശിക്കുന്ന കടുത്ത പ്രതിസന്ധിയിലാണ് കർഷകർ. ആവശ്യത്തിന് വെള്ളം ലഭിക്കാതെ കർഷകരുടെ അധ്വാനം മണ്ണടിഞ്ഞപ്പോൾ അവരുടെ കണ്ണീരും ദുരിതവും തികഞ്ഞ ആശങ്കയോടെയാണ് നാം കാണുന്നത്.

ഈ അടിയന്തര സാഹചര്യത്തിൽ, വിള നശിച്ച കർഷകരുടെ ക്രോപ്പ് ലോണുകൾ പൂർണ്ണമായും എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ നേതാവും മുൻ മന്ത്രിയുമായ കെ. കൃഷ്ണൻകുട്ടി ശക്തമായി രംഗത്തുവന്നിരിക്കുകയാണ്.

വറുതിയുടെയും വരൾച്ചയുടെയും പിടിയിലായ കൃഷിക്കാരെ സംരക്ഷിക്കാൻ അടിയന്തര നടപടികൾ ഉണ്ടായേ തീരൂ. കർഷകരുടെ ന്യായമായ ഈ ആവശ്യത്തിന് എൽ.ഡി.എഫിന്റെ പൂർണ്ണ പിന്തുണയും പ്രതിരോധവും എന്നും ഒപ്പമുണ്ടാകും!

പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത്  വാർഡ് 9ൽ ജനക്ഷേമ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാൻ നമ്മുടെ സ്വന്തം ബിന്ദുകുമാരി എ. സത്യപ്രത...
03/10/2026

പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് വാർഡ് 9ൽ ജനക്ഷേമ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാൻ നമ്മുടെ സ്വന്തം ബിന്ദുകുമാരി എ. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു!

ജനങ്ങളുടെ വിശ്വാസവും പ്രതീക്ഷകളും നെഞ്ചിലേറ്റിക്കൊണ്ട്, വാർഡിന്റെ സമഗ്ര മുന്നേറ്റത്തിനായി എന്നും ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുമെന്ന് ഉറപ്പാണ്. വികസനത്തുടർച്ചയ്ക്കായി ജനങ്ങൾ നൽകിയ ഉറച്ച പിന്തുണയ്ക്ക് ഒരിക്കൽകൂടി ഹൃദയം നിറഞ്ഞ നന്ദി.

ബിന്ദുകുമാരിക്ക് ഹൃദയം നിറഞ്ഞ ആശംസകളും അഭിവാദ്യങ്ങളും!

സത്യത്തിന്റെയും ധർമ്മത്തിന്റെയും പാതയിൽ നടക്കാൻ ആളുകൾ മടിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഈ അവസ്ഥ കാണുമ്...
02/10/2026

സത്യത്തിന്റെയും ധർമ്മത്തിന്റെയും പാതയിൽ നടക്കാൻ ആളുകൾ മടിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഈ അവസ്ഥ കാണുമ്പോഴാണ് ആൽബർട്ട് ഐൻസ്റ്റീൻ കുറിച്ച വരികൾ അക്ഷരംപ്രതി ശരിയാണെന്ന് വീണ്ടും വീണ്ടും ബോധ്യപ്പെടുന്നത്

— രക്തവും മാംസവുമുള്ള ഇങ്ങനെയൊരു മനുഷ്യൻ ഈ ഭൂമിയിലൂടെ കടന്നുപോയി എന്ന് വരുംതലമുറകൾ വിശ്വസിച്ചെന്നുപോലും വരില്ല!

അധികാരത്തിനും വിഭജന രാഷ്ട്രീയത്തിനും വേണ്ടി സത്യത്തെയും നീതിയെയും തച്ചുടയ്ക്കുന്നവർക്കിടയിൽ, സത്യാഗ്രഹത്തെയും അഹിംസയെയും പോരാട്ടവീര്യമാക്കിയ മഹാത്മാവിന്റെ ആശയങ്ങൾ തന്നെയാണ് നമ്മുടെ ഏറ്റവും വലിയ പ്രതീക്ഷയും പ്രതിരോധവും!

എല്ലാവർക്കും ചിന്തോദ്ദീപകമായ ഗാന്ധിജയന്തി ആശംസകൾ!

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിന് പുറത്തുനിന്ന് അക്രമം അഴിച്ചുവിട്ട് അകത്തേക്ക് തീപ്പന്തമെറിഞ്ഞ യൂത്ത് കോൺഗ്രസുകാരെ ...
30/09/2026

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിന് പുറത്തുനിന്ന് അക്രമം അഴിച്ചുവിട്ട് അകത്തേക്ക് തീപ്പന്തമെറിഞ്ഞ യൂത്ത് കോൺഗ്രസുകാരെ കണ്ടില്ലെന്ന് നടിക്കുകയും, അതേസമയം ഹോസ്റ്റൽ മുറിക്കുള്ളിൽ സമാധാനപരമായി പരീക്ഷയ്ക്ക് പഠിച്ചുകൊണ്ടിരുന്ന നിരപരാധികളായ വിദ്യാർത്ഥികളെയും എസ്‌എഫ്‌ഐ പ്രവർത്തകരെയും തല്ലിച്ചതയ്ക്കുകയും ചെയ്ത പൊലീസിന്റെ ഏകപക്ഷീയമായ ക്രൂരതയിൽ ശക്തമായി പ്രതിഷേധിക്കുന്നു!

പഠനാന്തരീക്ഷം നിലനിൽക്കേണ്ട ക്യാമ്പസിലും വിദ്യാർത്ഥികളുടെ വാസസ്ഥലമായ ഹോസ്റ്റലിലും രാത്രിയിൽ ഇരച്ചുകയറി പെൺകുട്ടികൾ അടക്കമുള്ളവരെ വേട്ടയാടിയ പൊലീസ് രാജ് ജനാധിപത്യ സമൂഹത്തിന് കേട്ടുകേൾവിയില്ലാത്തതാണ്. കോൺഗ്രസ് അക്രമികൾക്ക് സംരക്ഷണവും സല്യൂട്ടും നൽകി, നിരപരാധികളായ കുട്ടികളുടെ തലമണ്ട അടിച്ചുപൊളിക്കുന്ന യു.ഡി.എഫ് സർക്കാരിന്റെ ഈ അധികാര ധാർഷ്ട്യം ജനാധിപത്യത്തിന് നേരെയുള്ള നഗ്നമായ തീക്കളിയാണ്.

പ്രതിപക്ഷ നേതാവ് സഖാവ് പിണറായി വിജയൻ ചൂണ്ടിക്കാണിച്ചതുപോലെ, ഈ വിദ്യാർത്ഥി വിരുദ്ധ ഭീകരതയ്ക്കും പൊലീസ് അതിക്രമങ്ങൾക്കും എതിരെ നാടുനീളെ ശക്തമായ ജനകീയ പ്രതിഷേധം ഇരമ്പിയടിക്കുക തന്നെ ചെയ്യും. ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കുക!

അക്രമ രാഷ്ട്രീയത്തിനും പൊലീസ് അതിക്രമങ്ങൾക്കുമെതിരെ ഉറച്ച ശബ്ദമുയർത്തുക!

ജനാധിപത്യം അട്ടിമറിക്കപ്പെടുമ്പോൾ പ്രതികരിക്കാതിരിക്കാൻ വയ്യ!ജനാധിപത്യ സ്ഥാപനങ്ങളുടെ വിശ്വാസ്യതയും, വോട്ടവകാശത്തിന്റെ സു...
29/09/2026

ജനാധിപത്യം അട്ടിമറിക്കപ്പെടുമ്പോൾ പ്രതികരിക്കാതിരിക്കാൻ വയ്യ!

ജനാധിപത്യ സ്ഥാപനങ്ങളുടെ വിശ്വാസ്യതയും, വോട്ടവകാശത്തിന്റെ സുരക്ഷയും, തിരഞ്ഞെടുപ്പ് നടപടികളുടെ സുതാര്യതയും സംബന്ധിച്ച് ഉയർന്നിരിക്കുന്ന ചോദ്യങ്ങൾ അപായകരമായ ഒരു രാഷ്ട്രീയ സാഹചര്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ആരോപണങ്ങൾക്കും മറുപടികൾക്കും അപ്പുറം സത്യം എന്തെന്ന് അറിയാനും, ഭരണഘടനാ സ്ഥാപനങ്ങൾ കൂടുതൽ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കാനും നാം തെരുവിൽ ഇറങ്ങി ചോദ്യങ്ങൾ ചോദിക്കുക തന്നെ വേണം!

ജനാധിപത്യത്തെ അട്ടിമറിക്കാൻ കൂട്ടുനിന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കുക!

ഈ ആവശ്യമുയർത്തി എൽ.ഡി.എഫ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ കൂട്ടായ്മയിൽ എല്ലാവരും പങ്കുചേരുക.

ജനാധിപത്യ സംരക്ഷണത്തിനായുള്ള ഈ വലിയ പോരാട്ടത്തിൽ പങ്കാളികളാകൂ! നാളെ പാലക്കാട്ടേക്ക്...

Address

Pattachery
Palghat
678532

Telephone

+919447442961

Website

Alerts

Be the first to know and let us send you an email when Murugadas Viswanathan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share