Adv SK Vishnu

Adv SK Vishnu Advocate SKL Pvt Ltd
Busîness_Professîon
Socîal_Worker

20/01/2024

Maga delivery 7 happy Customer

Sunday open
07/01/2024

Sunday open

Sunday Open
Time 10am to 7 pm
Pappanamcode Showroom
Vellarada Showroom

June 5
05/06/2023

June 5

04/06/2023
ബോധി എൻട്രൻസ് അക്കാദമി യുടെ നെയ്യാറ്റിൻകര സെന്ററിന്റെ ഉത്ഘാടനം നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി ചെയർമാൻ രാജ്മോഹനന്റെ സാനിധ...
04/06/2023

ബോധി എൻട്രൻസ് അക്കാദമി യുടെ നെയ്യാറ്റിൻകര സെന്ററിന്റെ ഉത്ഘാടനം നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി ചെയർമാൻ രാജ്മോഹനന്റെ സാനിധ്യത്തിൽ ബഹുമാനപ്പെട്ട നെയ്യാറ്റിൻകര നിയോജകമണ്ഡലം MLA ശ്രീ. ആൻസലൻ നിർവഹിച്ചു. ചടങ്ങിൽ വിദ്യാഭാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡോ. സാദത്ത്, വാർഡ് കൗൺസിലർമാരായ ഗ്രാമം പ്രവീൺ, s k അജിത, ബിജെപി സംസ്ഥാന സമിതി അംഗം മഞ്ചവിളാകം കാർത്തികേയൻ, സ്ഥാപന ഡയറക്ടർ ഡോ. ആതിര കൃഷ്ണ തുടങ്ങിയവർ സന്നിഹിതരായിരുന്നു. നെയ്യാറ്റിൻകര കോടതി പാലക്കടവ് റോഡിൽ ആരംഭിച്ച സ്ഥാപനത്തിൽ എൻട്രൻസ് repeaters ബാച്ചുകൾ, +1/+2 tuition സൗകര്യങ്ങളോടെയുള്ള എൻട്രൻസ് പരിശീലനം, std 7 മുതലുള്ള കുട്ടികൾക്കായുള്ള foundation കോഴ്സുകൾ തുടങ്ങിയവയും ആരംഭിച്ചു.



 #കാളിമലകൺകുളിർക്കെ കാണാം *കാളിമല* പോയാൽ..!!        തിരുവനന്തപുരത്തു നിന്നും 50 km മാറി വെള്ളറടക്കു സമീപം കേരളാ- തമിഴ്നാ...
05/05/2023

#കാളിമല
കൺകുളിർക്കെ കാണാം *കാളിമല* പോയാൽ..!!

തിരുവനന്തപുരത്തു നിന്നും 50 km മാറി വെള്ളറടക്കു സമീപം കേരളാ- തമിഴ്നാട് അതിർത്തിയിൽ 'കടയാലും മൂട് പഞ്ചായത്തിലെ "പത്തുകാണി"യിലാണ്‌ "കാളിമല" സ്ഥിതിചെയ്യുന്നത്.അഗസ്ത്യാർകൂടത്തിന് സമീപം സമുദ്രനിരപ്പിൽ നിന്നും 3000 ത്തോളം അടി ഉയരത്തിൽ "വരമ്പതി" മലനിരയിൽ ആണു "കാളിമല" ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. താഴെ വരെ വാഹനത്തിൽ എത്തിച്ചേരാം.പിന്നെ അങ്ങോട്ട് രണ്ടു കിലോമീറ്റർ നല്ല കയറ്റവും ഓഫ്‌റോഡും ആണ്.ഓഫ്‌റോഡ് ഡ്രൈവ് ഇഷ്ടപ്പെടുന്നവർക്ക് ബൈക്കിലോ ജീപ്പിലോ ഹിൽടോപ്പിൽ എത്താം.മുകളിൽ ചെക്‌പോസ്റ് ഉണ്ട്.അതുവരയെ വാഹനങ്ങൾ പോകു.

പേര് സൂചിപ്പിക്കുംപോലെ ഭദ്രകാളിയാണ് പ്രധാന ആരാധനാമൂർത്തി.ഒപ്പം തന്നെ ശിവൻ,ശാസ്താവ്,നാഗയക്ഷി,ഗണപതി, തുടങ്ങിയ ആരാധന മൂർത്തികളും ഉണ്ട്.വിശേഷ ദിവസങ്ങളിൽ ശബരിമലയെ ഓർമിപ്പിക്കും വിധം വൃതം അനുഷ്ഠിച്ചു മാലയിട്ട് ഇരുമുടികെട്ടും കെട്ടിയാണ് ഭക്തർ മലചവിട്ടുന്നത്.വർഷത്തിൽ ഒരിക്കൽ "ചിത്രപൗര്ണമി" നാളിൽ ആണു പ്രധാന ഉത്സവവും പൂജയും നടക്കുന്നത്.നൂറുകണക്കിന് ആളുകൾ എത്താറുണ്ട്.ചൊവ്വ,വെള്ളി,ഞായർ ദിവസങ്ങളിൽ രാവിലെ പൂജ ഉണ്ടായിരിക്കും.

'വരമ്പതി'മലയിൽ തപസനുഷ്ഠിച്ച അഗസ്ത്യമുനി ധർമശാസ്താവിനെ പ്രസാദിപ്പിച്ചു ദർശനം നേടിയെന്നും മുനിയുടെ തപശക്തിയിൽ മലമുകളിൽ രൂപം കൊണ്ട കാളീതീർഥം കൊടുംവേനലിലും വറ്റാതെ കവിഞ്ഞൊഴുകുമെന്നും എട്ടുവീട്ടിൽപിള്ളമാരുടെ ആക്രമണം ഭയന്നു കൂനിച്ചിമലയിലെത്തിയ മാർത്താണ്ഡവർമ മഹാരാജാവിനെ വനവാസി ബാലന്റെ രൂപത്തിലെത്തിയ ധർമശാസ്താവ് രക്ഷപ്പെടുത്തിയെന്നുമാണ് ഐതിഹ്യം.

കാളിമലയുടെ മുകളിൽ നിന്നുള്ള കാഴ്ച്ച ദൃശ്യമനോഹരമാണ്.തലയെടുപ്പോടെ നിൽക്കുന്ന പശ്ചിമഘട്ടമലനിരകൾ,അവയെതഴുകി പോകുന്ന മേഘകെട്ടുകൾ .പച്ചപുതച്ച താഴ്വാരത്തിനു ഇടയിൽ ജലസമൃദ്ധമായി കിടക്കുന്ന ശിവലോകം ഡാമുകളും(ചിറ്റാർ 1,2) നെയ്യാർഡാമും കാഴ്ചക്ക് വിരുന്നൊരുക്കുന്നു.അങ്ങകലെ പടുകൂറ്റൻ കെട്ടിടങ്ങൾ നഗരങ്ങളെ പ്രതിനിധികരിച്ചു നില്കുന്നത് കാണാം.ബൈനോക്കുലർ ഉണ്ടെങ്കിൽ ഉപകാരപ്പെടും.

അതിശക്തിയായി വീശുന്ന കാറ്റിനെ തഴുകി നിൽക്കുന്ന കാറ്റാടി മരങ്ങൾക്കിടയിലൂടെ നടന്നാൽ കുരുശുമലയിൽ എത്താം.ചിലപ്പോൾ 100 km വേഗതയിൽ വരെ കാറ്റു വീശാറുണ്ട്. അഗാതത്തിലേക്ക് എത്തിനോക്കുന്ന പാറക്കെട്ടിനു മുകളിൽ കയറി നിന്നാൽ മരങ്ങളെ ഉറുമ്പുകളെ പോലെ കാണാം.ശ്രദ്ധിച്ചില്ലെങ്കിൽ അപകടം ഉറപ്പ്.ആൾവാസം കുറവായതിനാൽ ഇഴജന്തുക്കളുടെ സാന്നിധ്യം ഉണ്ട്(അനുഭവം).ഇളം മഞ്ഞു പെയ്യുന്നത്കൊണ്ട് ഇവിടെ പൊതുവെ തണുത്ത കാലാവസ്ഥയാണ്.വെള്ളം കൂടെ കരുതുന്നത് ഉപകാരപ്പെടും.തിരികെപോകുന്ന വഴി ഡാമിൽ നിന്നും പിടിച് ഉണ്ടാക്കിയ മീൻകറിയും കപ്പയും കഴിച്ചുകൊണ്ട് ശിവലോകം ഡാമിന്റെ സൗന്ദര്യവും ആസ്വദിക്കാം...!!
ഈ യാത്രക്കിടയിൽ പകർത്തിയ ചിത്രങ്ങളും കൂടെ ചേർക്കുന്നു...


Happy Married life  abin sree
23/04/2023

Happy Married life abin sree

Address

Neyyattinkara
695503

Telephone

+918589923000

Website

Alerts

Be the first to know and let us send you an email when Adv SK Vishnu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share