Bangalore Malayali Legal Forum

Bangalore Malayali Legal Forum A Common Place For Discussing Legal matters and Informations..

29/07/2025

ഭൂമി വാങ്ങുമ്പോൾ പരിശോധിക്കേണ്ട സർട്ടിഫിക്കറ്റുകൾ:-

1.TitleDeed (ആധാരം ):- നമുക്ക് സ്ഥലം വിൽക്കുന്ന വ്യക്തിക്ക് ആ സ്ഥലത്തിന്മേലുള്ള നിയമപരമായ ഉടമസ്ഥ അവകാശം തെളിയിക്കുന്ന രേഖയാണ് ആധാരം. നമുക്ക് സ്ഥലം വിൽക്കുന്ന ഈ വ്യക്തി അയാൾക്ക് മുൻപ് ആ സ്ഥലത്തിന്റെ ഉടമയായിരുന്ന വ്യക്തിയിൽ നിന്നും നിയമപരമായ വഴിയിലൂടെ ആണോ ഈ സ്ഥലം ഏറ്റെടുത്തിട്ടുള്ളത് എന്നതിന്റെ തെളിവാണ് ഈ ആധാരം

2.മുന്നാധാരം :- ആധാരത്തിനു മുൻപുള്ള ആധാരം. നമുക്ക് സ്ഥലം വിൽക്കുന്ന വ്യക്തിക്ക് ആരാണോ സ്ഥലം വിറ്റത് അയാളുടെ ആധാരം ആണ് മുന്നാധാരം. അധാരവും മുന്നാധാരവും തമ്മിൽ വ്യത്യാസം ഉണ്ടാവരുത്. അങ്ങനെ ഉണ്ടെങ്കിൽ ശരിയാക്കാൻ വളരെയധികം ഫോർമാലിറ്റീസ് ഉണ്ട്. അതിനാൽ ഇത് ഒഴിവാക്കാൻ മുന്നാധാരം നല്ലത് പോലെ വായിച്ചു മനസ്സിലാക്കുക.

3.Encumbrance certificate ( ബാധ്യത സർട്ടിഫിക്കറ്റ്):- നമ്മൾ വാങ്ങാൻ പോകുന്ന വസ്തു ബാങ്കിലോ മറ്റേതെങ്കിലും ധനകാര്യ സ്ഥാപനങ്ങളിൽ ബാധ്യതപെടുത്തിയിട്ടുണ്ടോ എന്ന് തിരിച്ചറിയാനുള്ള സർട്ടിഫിക്കട്ടാണ് ബാധ്യത സർട്ടിഫിക്കറ്റ്. വസ്തു ബാധ്യതപെടുത്തിയിട്ടുണ്ടെങ്കിൽ അറിയാൻ സാധിക്കുന്നതാണ്.ഇതിനായി സബ് രജിസ്റ്റർ ഓഫീസിൽ അപേക്ഷിക്കാവുന്നതാണ്.

4.Possession certificate (കൈവശ അവകാശ സർട്ടിഫിക്കറ്റ്):- സ്ഥലത്തിന്റെ കൈവശ അവകാശം സ്ഥലം വിൽക്കുന്ന വ്യക്തിയിൽ തന്നെ നിലനിൽക്കുന്നു എന്ന് ഉറപ്പുവരുത്താൻ വേണ്ടിയുള്ള സർട്ടിഫിക്കറ്റ് ആണ് കൈവശ അവകാശ സർട്ടിഫിക്കറ്റ്. ഈ സർട്ടിഫിക്കട്ടിനു വേണ്ടി വില്ലേജ് ഓഫീസിൽ അപേക്ഷിക്കാവുന്നതാണ്.
5.Non Attachment certificate:- ഈ വസ്തുവിൽ എന്തെങ്കിലും നിയമ നടപടികൾക്ക് വിധേയമായിട്ടില്ല ജപ്തി നടപടികൾക്കും വിധേയമായിട്ടില്ല എന്ന് ഉറപ്പുവരുത്തുന്ന സർട്ടിഫിക്കറ്റ് ആണ്. ഇത് വില്ലേജ് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.

6.Land Tax Receipt(കരമടച്ച രസീത്):- ഏറ്റവും പുതിയ ഭൂനികുതി അടച്ച റെസിപ്റ്റ് ആണ് നോക്കേണ്ടത്. ആ വസ്തു സ്ഥിതി ചെയ്യുന്ന വില്ലേജ് ഓഫീസിൽ സ്ഥലത്തിന്റെ രേഖ റെക്കോർഡ് ചെയ്തിട്ടുണ്ട് എന്ന് ഉറപ്പുവരുത്തെണ്ടതാണ്. ഇതിനെയാണ് പോക്ക് വരവ് എന്ന് പറയുന്നത്.

7.Record of Right( അവകാശങ്ങളുടെ രേഖ):- ഈ വസ്തു ആരുടെ പേരിൽ എന്നും ഇതിൽ വേറെ അവകാശികൾ ഉണ്ടോ എന്നും അറിയുന്നതിന് റവന്യു ഓഫീസിൽ നിന്നും ലഭിക്കുന്ന സർട്ടിഫിക്കറ്റ് ആണ്

8.Basic Tax Register:- നമ്മൾ വാങ്ങാൻ പോകുന്ന ഭൂമി ഏതു തരം ഭൂമി എന്ന് ഉറപ്പുവരുത്താൻ സാധിക്കും. നിലം, തോട്ടം, പുരയിടം ഇതിൽ ഏതാണെന്നു അറിയാൻ ഈ സർട്ടിഫിക്കറ്റ് കൊണ്ട് സാധിക്കും.നിലം ആണെങ്കിൽ കെട്ടിടം വയ്ക്കാൻ സാധിക്കില്ല.

9.Location Sketch:- വസ്തുവിന്റെ അതിരുകളും ബന്ധപ്പെട്ട റോഡ്കളും കാണിച്ചു കൊണ്ട് വില്ലേജ് ഓഫീസിൽ നിന്നും ലഭിക്കുന്ന രേഖയാണ് ഇത്.

ഇതെല്ലാം പരിശോധിച്ച് ഉറപ്പുവരുത്തിയതിനു ശേഷം ഭൂമി വാങ്ങുക

16/07/2025

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകി ഉൽപ്പന്നം വിറ്റു, വ്യാപാരിക്ക് 15,519/- രൂപ പിഴ ചുമത്തി ഉപഭോക്തൃ കോടതി

കൊച്ചി: വ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടന വേളയിൽ 64% ഡിസ്‌കൗണ്ട് ഉണ്ടെന്ന് പരസ്യം നൽകി ഉപഭോക്താവിനെ കബളിച്ചെന്ന പരാതിയിൽ, വ്യാപാരി നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി.

എറണാകും, മാലിപ്പുറം സ്വദേശി,
മനുവൽ വിൻസെന്റ്, 2023 ഫെബ്രുവരി മാസത്തിലാണ് MyG Future എന്ന സ്ഥാപനം പ്രസിദ്ധീകരിച്ച പരസ്യത്തെ തുടർന്ന് 10 ലിറ്റർ ബിരിയാണി പോട്ട് 64% വിലക്കുറവിൽ ₹1,199/- രൂപയ്ക്ക് വാങ്ങി. എന്നാൽ ലഭിച്ച ഇൻവോയിസ് പ്രകാരം യഥാർത്ഥ വില വെറും ₹1,890/- ആയിരുന്നുവെന്ന് കണ്ടെത്തിയതോടെയാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്.

തെറ്റായ വിലക്കുറവ് കാണിച്ച് പരസ്യം ചെയ്ത് ഉപഭോക്താവിനെ കബളിപ്പിക്കുന്നത് ഉപഭോക്തൃ സംരക്ഷണ നിയമം 2019-ന്റെ സെക്ഷൻ 2(28) പരാമർശിക്കും പ്രകാരം തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം ആണെന്ന് ഡി.ബി ബിനു, അധ്യക്ഷനും വി.രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് വിലയിരുത്തി

തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം പരസ്യങ്ങൾ ഇനി പുറപ്പെടുവിക്കുന്നതിൽ നിന്നും എതിർകക്ഷി സ്ഥാപനത്തെ കോടതി വിലക്കി.
കൂടാതെ, എതിർ കക്ഷി ഉപഭോക്താവിൽ നിന്ന് അധികമായി ഈടാക്കിയ തുകയായ 519/- രൂപ തിരികെ നൽകാനും, നഷ്ടപരിഹാരം കോടതി ചെലവ് ഇനങ്ങളിൽ 15,000/- രൂപയും 45 ദിവസത്തിനകം നൽകാൻ എതിർകക്ഷികൾക്ക് കോടതി ഉത്തരവ് നൽകി

02/07/2025

സർവീസിന് കൊടുത്ത വാഹനം അപകടത്തിൽപ്പെട്ടാൽ കമ്പനി നഷ്ടപരിഹാരം നൽകുമോ?

സർവീസിനായി വാഹനം ഏൽപ്പിക്കുമ്പോൾ സർവീസ് അഡ്വൈസർ കാണിച്ചുതരുന്നിടത്തൊക്കെ ഒപ്പിട്ടുകൊടുത്ത്, സ്ഥലം വിടരുത്. ഒപ്പിടുന്നതിന് മുമ്പ് വായിച്ചു നോക്കണം...
എന്തൊക്കെയാണു ചെയ്യാൻ പോകുന്നത്, എത്ര ചാർജ് ആകും എന്നു വ്യക്തമായി മനസ്സിലാക്കുകയും നമുക്കു തരുന്ന സർവീസ് റിക്വസ്റ്റിന്റെ കോപ്പിയിൽ കൃത്യമായി രേഖപ്പെടുത്തി വാങ്ങുകയും ചെയ്യണം.

ചെലവേറിയ റിപ്പയർ വേണം എന്നറിയിച്ചാൽ അൽപം അസൗകര്യമാണെങ്കിലും സർവീസ് സെന്ററിൽ ഇടയ്ക്ക് പോയി കണ്ടു ബോധ്യപ്പെടണം.

പണി തീർന്നു കിടക്കുകയാണ് എന്നു സർവീസ് സെ‌ന്റർ അറിയിച്ചാൽ എങ്ങനെയെങ്കിലും ബിൽ തീർത്ത് വണ്ടിയുമായി പോകാൻ തിടുക്കപ്പെടരുത്. ചെയ്ത പണികൾ വിശദീകരിക്കാനും മാറിയ പാർട്ടുകൾ കാണിച്ചുതരാനും ആവശ്യപ്പെടാം.

റിപ്പയർ ബിൽ സൂക്ഷിച്ചുവയ്ക്കുക- ഒറിജനിൽ സ്പെയറുകൾക്കു കുറഞ്ഞത് ആറുമാസം വാറന്റിയുണ്ട്. മിക്ക നിർമാതാക്കളും മേജർ റിപ്പയറുകൾക്കും വാറന്റി നൽകുന്നുണ്ട്. ഈ വക കാര്യങ്ങൾ ചോദിച്ചറിയാനും എഴുതി വാങ്ങാനും മടിക്കരുത്.

പെയിന്റിങ്ങിലെ തകരാറ്, ട്രിമ്മിന്റെ ശബ്ദങ്ങൾ എന്നിവയെല്ലാം സൗജന്യ സർവീസ് കാലയളവിൽ പരിഹരിച്ചു വാങ്ങണം. വേണ്ടിവന്നാൽ വാഹന നിർമാതാവിന്റെ കസ്റ്റമർ സർവീസ് വിഭാഗവുമായി ബന്ധപ്പെടാനും മടിക്കരുത്.

ഡീലർഷിപ്പിനു വെളിയിൽ സെർവിസിന് കൊടുക്കും മുൻപ് ആവശ്യത്തിനുള്ള പരിചയവും ഉപകരണങ്ങളും അവർക്ക് ഉണ്ടോ എന്ന് അന്വേഷിക്കണം.

പ്രമുഖ കമ്പനികളുടെയെല്ലാം സർവ്വീസ് നിരക്കുകൾ അവരുടെ വെബ്സൈറ്റുകളിൽ ലഭ്യമാണ്. അതുപോലെ സ്​പെയർപാർട്സുകളുടെ വില കൃത്യമായി അറിയുവാനും സാധിക്കും.

ഓരോ സര്‍വീസ് സെന്ററിനും വാഹനത്തിന് ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് സര്‍വീസ് അഡ്വൈസറില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങളുള്ള ഒരു വർക് ഷീറ്റ് ഉണ്ടാകും. വാഹനം ഡെലിവര്‍ ചെയ്യുന്ന സമയത്ത് പ്രധാന പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിച്ചോ എന്ന് worksheet നോക്കി ഉറപ്പ് വരുത്തണം.

സർവീസിന് കൊടുക്കുന്നതിനു മുമ്പ് വാഹനത്തിന്റെ ഫോട്ടോ എടുത്ത് സൂക്ഷിച്ചു വയ്ക്കണം.

സര്‍വീസ് ബില്ല് വിശദമായി പരിശോധിക്കേണ്ടത് അനിവാര്യമാണ്. ഇനങ്ങളുടെ വില നിങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന ക്വട്ടേഷനുമായി പൊരുത്തപ്പെടുന്നുണ്ടോ ഇല്ലയോ എന്ന് സ്ഥിരീകരിക്കാതെ ബില്‍ തുക അടക്കരുത്. എഞ്ചിന്‍ ഓയില്‍ ടോപ്പ് അപ്പ് ചെയ്യുമ്പോള്‍ പണം അടയ്ക്കേണ്ടതില്ല. എഞ്ചിന്‍ ഓയില്‍ മാറ്റുന്നതിനാണ് പണം നൽകേണ്ടത്. ടോപ്പ് അപ്പ് ചെയ്തതിന് നിരക്ക് ഈടാക്കിയിട്ടില്ലെന്ന് സ്ഥിരീകരിക്കുക. വണ്ടിയുടെഏതെങ്കിലും ഭാഗങ്ങള്‍ മാറ്റിയത് വില കൂടുതലാണെന്ന് സംശയം തോന്നിയാല്‍ ഓൺലൈനായി അത് പരിശോധിക്കുക.

വാഹനം സര്‍വീസ് ചെയ്ത് കഴിഞ്ഞശേഷമുള്ള ഓയിലിന്റെ നിറം പരിശോധിച്ച് അത് മാറ്റിയിട്ടുണ്ടെന്ന് ഉറപ്പാക്കണം.

വാഹനം സർവ്വീസ് കഴിഞ്ഞ് തിരികെ ലഭിച്ചാലുടൻ ഒന്ന് ഓടിച്ച് നോക്കുന്നത് നല്ലതാണ്. നാം ചൂണ്ടിക്കാട്ടിയ പരാതികൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെങ്കിൽ ഉടൻ ത​െന്ന സർവ്വീസ് സെന്റുകാരെ അറിയിക്കുക. സർവ്വീസ് ഫീഡ്ബാക്ക് നൽകുന്നതിനുമുമ്പുതന്നെ ഇതുചെയ്താൽ അധിക ചിലവില്ലാതെ കുഴപ്പം പരിഹരിക്കാനാവും.
സർവീസ് ഫീഡ്ബാക്ക് കണ്ണടച്ച് ഒപ്പിട്ട് Excellent service എന്ന് മാർക്ക്‌ ചെയ്ത് കൊടുക്കരുത്. സെർവീസിൽ തർക്കം ഉണ്ടായാൽ അത് നിങ്ങൾക്ക് എതിരെയുള്ള തെളിവായി മാറും.

ബാറ്ററി, ടയർ മുതലായവ കൊടുത്തത്‌ തന്നെയാണോ കിട്ടിയതെന്ന് ശ്രദ്ധിക്കണം.

ഫുൾ ടാങ്ക് ഡീസൽ അടിച്ച് വാഹനം സർവീസിന് കൊടുക്കരുത്. സ്പീഡോമീറ്റർ reading എഴുതി വയ്ക്കണം.

ബില്ല് സൂക്ഷിച്ചു വയ്ക്കണം... പരാതിയുണ്ടെങ്കിൽ ഉപഭോക്ത കോടതിയെ സമീപിച്ചാൽ അർഹമായ നഷ്ടപരിഹാരം ലഭിച്ചേക്കാം...

സർവീസിന് കൊടുക്കുന്ന വാഹനത്തിന് അപകടം ഉണ്ടാവുകയോ ഏതെങ്കിലും ഭാഗത്ത് ഡാമേജ് ഉണ്ടാവുകയൊ ചെയ്താൽ ഉത്തരവാദി സർവീസ് സെന്റർ ആയിരിക്കും.......കമ്പനി അല്ല.. നേരെ മറിച്ച് മാനുഫാക്ചറിങ് ഡിഫകറ്റിന് ഉത്തരവാദി കമ്പനിയായിരിക്കും..ഡീലർ അല്ല... വാഹനത്തിന് മാനുഫാക്ചറിങ് ഡിഫക്ട് ഉണ്ടെന്നു തോന്നിയാൽ ആദ്യത്തെ 10,000 കിലോമീറ്റർ കടക്കുന്നതിന് മുമ്പ് തന്നെ രേഖാമൂലം കമ്പനിയെയും ഡീലറെയും രേഖാ മൂലം അറിയിക്കണം..... ഇല്ലെങ്കിൽ നഷ്ടപരിഹാരം ലഭിക്കുവാൻ ബുദ്ധിമുട്ടാണ്...
(കടപ്പാട് )

25/05/2025
08/02/2025

Noting that informing an arrested individual of the grounds for their arrest is a fundamental right under Article 22(1) of the Constitution, the Supreme Court today (February 7) stressed that this information must be conveyed clearly and effectively.
Link in comment box

9562066960
28/10/2024

9562066960

https://www.madhyamam.com/n-1343255
25/10/2024

https://www.madhyamam.com/n-1343255

ന്യൂഡൽഹി: വയസ്സ് കണക്കാക്കാനുള്ള രേഖയായി ആധാർ പരിഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി. റോഡപകടത്തിൽ മരിച്ചയാളുട.....

Address

Mysore
560043

Alerts

Be the first to know and let us send you an email when Bangalore Malayali Legal Forum posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Bangalore Malayali Legal Forum:

Share

Category