09/05/2015
കേരളാ നിയമസഹായ സമിതിയുടെ പ്രഥമ അവാർഡുകൾ പ്രഖ്യാപിച്ചു :
ഈ വർഷത്തെ "നിയമ ജേതാ പുരസ്കാരം" മുൻ ISRO ശാസ്ത്രജ്ഞൻ ശ്രീ. നമ്പി നാരായണനും
"സമര പോരാളി പുരസ്കാരം" സാമൂഹ്യ പ്രവർത്തക സി കെ ജാനുവിനും
" ട്രൂത്ത് സൂം ഫോട്ടോഗ്രാഫർ പുരസ്കാരം " ശ്രീ. മനു വിശ്വനാഥനും (ദേശാഭിമാനി ദിനപ്പത്രം) നല്കുവാൻ തീരുമാനിച്ചു.
ഡോ. കെ ആർ വിശ്വംഭരൻ ഐ എ എസ് (റിട്ട.) ചെയർമാനും, ഡോ. ബി കെ അശോക് കുമാർ ജനറൽ കണ്‍വീനറും , അഡ്വ. ടി കെ രാജേഷ് കുമാർ കണ്‍വീനറും, അഡ്വ. പി എൽ വേണുകുമാർ ജോയിന്റ് കണ്‍വീനറും, കെ എൻ എസ് എസ് ജനറൽ സെക്രട്ടറി പായിപ്ര സോമൻ ,കെ എൻ എസ് എസ് ഓർഗനൈസിംഗ് സെക്രട്ടറി സി എസ് സുമേഷ് കൃഷ്ണയും അംഗങ്ങളായ അവാർഡ് നിർണയ കമ്മിറ്റിയാണ് പുരസ്കാരങ്ങൾക്കർഹരായ വ്യക്തികളെ തിരഞ്ഞെടുത്തത് .