Students' Union Goverment Law College kozhikode

Students' Union Goverment Law College kozhikode Official page of government law college union , Kozhikode

2019 സെപ്റ്റംബർ 5 , ഡിസംബറിൽ നടക്കാറുള്ള ലോ കോളേജ് ഇലക്ഷന് പതിവിൽ നിന്നും വ്യത്യസ്തമായി സെപ്റ്റംബർ മാസം നടക്കാൻ തീരുമാനി...
05/09/2020

2019 സെപ്റ്റംബർ 5 , ഡിസംബറിൽ നടക്കാറുള്ള ലോ കോളേജ് ഇലക്ഷന് പതിവിൽ നിന്നും വ്യത്യസ്തമായി സെപ്റ്റംബർ മാസം നടക്കാൻ തീരുമാനിക്കുകയും അന്ന് നടന്ന ഇലക്ഷനിൽ മികച്ച ഭൂരിപക്ഷം നൽകിക്കൊണ്ട് തന്നെ SFI പാനലിൽ മത്സരിച്ച 21 ൽ 20 പേരെയും ലോ കോളേജിലെ വിദ്യാർഥികൾ നെഞ്ചിലേറ്റുകയും ചെയ്തിട്ട് ഇന്നേക്ക് ഒരു വർഷം തികയുകയാണ്. പിന്നീട് കോളേജ് ഓണം അവധിക്കായി അടക്കുകയും എന്നാൽ സംസ്ഥാനത്ത് ഉണ്ടായ പ്രളയ സാഹചര്യത്തിൽ കോളേജ് സെപ്റ്റംബർ അവസാനത്തോട് കൂടിയാണ് തുറന്നത്...യൂണിയൻ സെപ്റ്റംബർ .. ൻ സത്യപ്രതിജ്ഞ ചെയ്തു.

പിന്നീട് സെപ്റ്റംബർ 24,25,26 തീയതികളിലായി *'കൊടിയേറ്റം 2K19'* എന്ന പേരിൽ മൂന്ന് ദിവസങ്ങളിലായി ബുക്ക് ഫെസ്റ്റ്, ഫിലിം ഫെസ്റ്റ്, വിവിധ മത്സര പരിപാടികൾ ഉൾപ്പെടുത്തി *Ethnic Fest* നടത്തുകയും ചെയ്തു.

പിന്നീട് യൂണിയൻ ഇലക്ഷൻ കാലഘട്ടത്തിൽ പറഞ്ഞതു പോലെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്റെ പരിപാടി നമ്മുടെ കോളേജിൽ വച്ച് ഒക്ടോബർ 15,16 തീയതികളിലായി *'The Darkest Period of Democracy'* എന്ന വിഷയത്തിൽ ഒരു സെമിനാർ നടത്തുകയുണ്ടായി. മുൻ വിദ്യാഭ്യാസ മന്ത്രി എം.എ ബേബി ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖർ രണ്ട് ദിവസങ്ങളിലായി പങ്കെടുത്തു.

യൂണിയന്റെ ഉത്ഘാടനം 2019 നവംബർ 8 ന് പ്രശസ്ത സിനിമ താരവും, ഗായകനുമായ വിനീത് ശ്രീനിവാസൻ നിർവഹിച്ചു.

ലോ കോളേജിലെ ഫുട്‌ബോൾ മാമാങ്കം ആയ *'Law college Premiere League'* നവംബർ 19,20,21 തീയതികളിലായി നടന്നു.

*'Indian Constitution @70'* എന്ന വിഷയത്തിൽ നവംബർ 27 ന് യൂണിയൻ *ചർച്ചാ വേദി* സംഘടിപ്പിച്ചു.

കോഴിക്കോട് ലോ കോളേജിന്റെ നിയമ യുദ്ധം ആയ *Nomikos Polemos* നാഷണൽ ലോ ഫെസ്റ്റ് നാല് ദിവസങ്ങളിൽ ഡിസംബർ 9,10 തീയതികളിലായി നമ്മുടെ കോളേജിലെ വിദ്യാർത്ഥികൾക്കും, 11,12 തീയതികളിൽ രാജ്യത്തെ മിക്ക ലോ കോളേജിലെ വിദ്യാർഥികളും പങ്കെടുത്ത നിയമ മത്സരങ്ങൾ സംഘടിപ്പിച്ചു.

ഡിസംബർ 13 ന് കേന്ദ്രസർക്കാർ നടപ്പിലാക്കിയ Citizenship Amendment Act പിൻവലിക്കണം എന്നാവശ്യപ്പെട്ട് വിദ്യാർത്ഥി മതിൽ തീർത്തു. CAA act കത്തിച്ചു പ്രതിഷേധം രേഖപ്പെടുത്തി.

2020 ജനുവരി 21 ന് യൂണിയൻ Lecture Series തുടക്കം എന്ന നിലയിൽ *'Constitutional and Legal Aspects of Citizenship in India'* എന്ന വിഷയത്തിൽ ക്ലാസ് നടത്തി.

ജനുവരി 30 ന് Lecture Series ന്റെ ഭാഗമായി രണ്ടാമത്തെ lecture *'Cross Examination of Forensic Evidences'* എന്ന വിഷയത്തിൽ നടത്തി.

ഫെബ്രുവരി 5ന് യൂണിയൻ കലാവേദി സംഘടിപ്പിച്ചു.

ഫെബ്രുവരി 11,12 തീയതികളിലായി ലോ കോളേജിന്റെ കലാ മാമാങ്കമായ ഫൈൻ ആർട്‌സ് ഫെസ്റ്റ് *'Las Artes 2020- കാലപഭൂമിയിൽ കലയോടൊപ്പം'* എന്ന പേരിൽ സംഘടിപ്പിച്ചു.

ഫെബ്രുവരി 26,27,28 തീയതികളിൽ *'ESPORTES 2020'* എന്ന പേരിൽ *Inter Law College Sports Fest* സംഘടിപ്പിച്ചു. പരിപാടിയിൽ കേരളത്തിലെ 13 ലോ കോളേജുകളിൽ നിന്നായി 100 ലേറെ വിദ്യാർഥികൾ പങ്കെടുത്തു.

മാർച്ച് 3 ന് 'ഇന്ത്യ ആരുടേതാണ്' എന്ന വിഷയത്തിൽ *ചർച്ചാ വേദി* സംഘടിപ്പിച്ചു.

മാർച്ച് 5 ന് ലോ കോളേജിലെ വിദ്യാർത്ഥികൾക്ക് മൂട്ട് കോർട്ടിനെ പറ്റി കൂടുതൽ മനസ്സിലാക്കുന്നതിനായി 'Moot Court Preparation' എന്ന വിഷയത്തിൽ Work Shop സംഘടിപ്പിച്ചു.

മാർച്ച് 10 ന് അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർഥിനികൾക്ക് 'Arm Wresling' മത്സരം സംഘടിപ്പിച്ചു.

പിന്നീട് കോവിഡ്‌ കാലഘട്ടത്തിൽ നമ്മുടെ കോളേജ് അടച്ചെങ്കിലും ഓൺലൈനിലൂടെ വിവിധ മത്സരങ്ങളും ,

ലോ എൻട്രൻസിന് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്ക് വേണ്ടി 'Online Law Entrance Coaching' 2020 ജൂണ് മാസം നടത്തി.

Lecture Series ന്റെ തുടർച്ചയായി ഓണ്ലൈനിലൂടെ 'Quia Lex' എന്ന പേരിൽ Legal Webinar Series നിലവിൽ യൂണിയൻ നടത്തിക്കൊണ്ടിരിക്കുന്നു.

ഈ ഒരു കാലഘട്ടത്തിന്റെ സാഹചര്യത്തിൽ ഓണാഘോഷം *'ഓണാവാനോണം'* എന്ന പേരിൽ 2020 ആഗസ്റ്റ് 28,29,30 തീയതികളിൽ ഓൺലൈനായി സംഘടിപ്പിച്ചു.

ഇത് കൂടാതെ ചരിത്രത്തിൽ ആദ്യമായി യൂണിവേഴ്‌സിറ്റി A-Zone അത്ലറ്റിക്സിൽ നമ്മുടെ കോളേജിനെ പ്രതിനിധീകരിച്ചു ഒട്ടു മിക്ക ഇനങ്ങളിലും വിദ്യാർത്ഥികൾ പങ്കെടുപ്പിക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട്.

വൈകാതെ തന്നെ ലോ കോളേജിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു സ്പോർട്സ് മാഗസിൻ ഇറക്കാൻ യൂണിയൻ തയ്യാറെടുക്കുന്നുണ്ട്. അത് പോലെ കോളേജ് മാഗസിനും അണിയറയിൽ ഒരുങ്ങുന്നുണ്ട്.

-- ഒരു വർഷം പൂർത്തിയാകുമ്പോൾ നിങ്ങൾ ഞങ്ങളിൽ അർപ്പിച്ച വിശ്വാസം സംരക്ഷിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട് എന്ന് തന്നെയാണ് ഞങ്ങൾ വിശ്വസിക്കുന്നത്.
ഇനിയുള്ള ദിവസങ്ങളിലും മികച്ച പരിപാടികൾ ഏറ്റെടുത്തുകൊണ്ട് , വിദ്യാർഥികളുടെ വിഷമങ്ങൾ മനസ്സിലാക്കി കോണ്ട് അതൊക്കെ ഏറ്റെടുത്തു കൊണ്ട് അതിന് പരിഹാരം കാണുവാനും ഞങ്ങൾ കൂടെയുണ്ടാവും എന്ന് ഒരിക്കൽ കൂടി ഓർമിപ്പിക്കുന്നു.....

*STUDENTS UNION GLCK 2019-20*

നമ്മുടെ നാട് അതിസങ്കീർണമായ ഒരു ഘട്ടത്തിലൂടെ കടന്നു പോകുമ്പോൾ, സധൈര്യം അതിനെ അതിജീവിക്കാനുള്ള കരുത്ത് നമ്മൾ ആർജ്ജിച്ചെടുക...
13/05/2020

നമ്മുടെ നാട് അതിസങ്കീർണമായ ഒരു ഘട്ടത്തിലൂടെ കടന്നു പോകുമ്പോൾ, സധൈര്യം അതിനെ അതിജീവിക്കാനുള്ള കരുത്ത് നമ്മൾ ആർജ്ജിച്ചെടുക്കേണ്ടതുണ്ട് . ഈ അവസരത്തിൽ കൊറോണ എന്ന വിപത്തിൽ നിന്നും രക്ഷ നേടാൻ ശാരീരിക അകലം പാലിച്ചുകൊണ്ട്, സാമൂഹിക ഒരുമയ്ക്കായി നാമെല്ലാവരും നിലകൊള്ളേണ്ടതുണ്ട്. രോഗപ്രതിരോധത്തിൽ സ്വയം പര്യാപ്തമാവാൻ നമ്മളാലാവും വിധം പ്രതിരോധമാർഗ്ഗങ്ങൾ നമ്മൾ തന്നെ സ്വീകരിക്കേണ്ടതുണ്ട്.

ഈ ഘട്ടത്തിൽ നമ്മുടെ കലാലയം പ്രവർത്തനമാരംഭിക്കുന്ന അവസരത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷയെ മുൻനിർത്തി നമ്മുടെ ക്യാമ്പസിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ,അധ്യാപക-അനദ്ധ്യാപകർക്കും ,മറ്റ് ജീവനക്കാർക്കും മാസ്കുകൾ വിതരണം ചെയ്യാൻ വിദ്യാർത്ഥി യൂണിയൻ തീരുമാനിച്ചിരിക്കുകയാണെന്ന വിവരം ഏവരേയും അറിയിക്കുന്നു.

#ഒന്നിച്ചു_പോരാടാം_ഈ മഹാമാരിക്കെതിരെ



STUDENTS UNION GLCK 2019-20

കോളേജ് യൂണിയൻ പുറത്തിറക്കുന്ന Sports Magazine ലേക്കുള്ള entries ക്ഷണിക്കുന്നു.കോഴിക്കോട് ഗവ ലോ കോളേജിലെ വിദ്യാർത്ഥികൾക്ക...
22/04/2020

കോളേജ് യൂണിയൻ പുറത്തിറക്കുന്ന Sports Magazine ലേക്കുള്ള entries ക്ഷണിക്കുന്നു.കോഴിക്കോട് ഗവ ലോ കോളേജിലെ വിദ്യാർത്ഥികൾക്ക് അവരുടെ സ്പോർട്സ് ഓർമകളും മറ്റും പങ്കു വെക്കാം..

-STUDENTS UNION 2019-20

പ്ലസ്ടു യോഗ്യത ഉള്ളവർക്കുള്ള 5 വർഷ എൽ എൽ ബി ഡബിൾ ഡിഗ്രി ഇന്റഗ്രേറ്റഡ് പരീക്ഷക്കുള്ള അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക് ...
30/04/2019

പ്ലസ്ടു യോഗ്യത ഉള്ളവർക്കുള്ള 5 വർഷ എൽ എൽ ബി ഡബിൾ ഡിഗ്രി ഇന്റഗ്രേറ്റഡ് പരീക്ഷക്കുള്ള അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക.

22/02/2019

കാലികറ്റ് സര്‍വകലാശാല യൂണിയന്‍ ബി സോണ്‍ കലോത്സവം ''ബേർണിംഗ് ബെഞ്ച്'' ന്റെ സ്റ്റേജിന മത്സരങ്ങൾ പേരാമ്പ്ര സി കെ ജി ഗവണ്മെന്‍റ് കോളേജില്‍ ഇന്ന് 22-02-2019 ന് രാവിലെ ആരംഭിക്കും. കാലികറ്റ് സര്‍വ്വകലാശാല യൂണിയന്‍ ബി സോണ്‍ കലോത്സവം
ബേർണിംഗ് ബെഞ്ച്‌ 2019 ന്‍റെ ഔദോഗിക ഉദഘാടനം നിപ്പ വയറസിനെതിരെയുള്ള പോരാട്ടത്തില്‍ സ്വജീവന്‍ ത്യജിച്ചും സേവനനിരതയായി മരണമടഞ്ഞ സിസ്റ്റര്‍ ലിനിയുടെ ഭർത്താവ് സജീഷും മക്കളായ ഋതുലും സിദ്ധാർഥും ചേർന്ന് നിർവഹിക്കുന്നു. നിപ്പയെ പോരാടി തോൽപ്പിച്ച പേരാമ്പ്രയുടെ വിപ്ലവമണ്ണിൽ കലാമാമാങ്കത്തിന് ഇന്ന് 22/02/2019 വൈകുന്നേരം 5 മണിക്ക് ഔദ്യോദികമായി തിരിതെളിയും.
കേരള നവോത്ഥാന പോരാട്ടത്തിലെ സ്ഥലനാമ സങ്കല്‍പ്പങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് കലോത്സവത്തിനും വിവിധ വേദികള്‍ക്കും പേര് നല്‍കിയിരിക്കുന്നത് പഞ്ചമിയെന്ന അടിയാളത്തി പെണ്‍കുട്ടി സ്കൂള്‍ പ്രവേശനം നടത്തി എന്ന പേരില്‍ സവര്‍ണ്ണര്‍ തീവെച്ചു നശിപ്പിച്ച ഊരുട്ടംബലത്തെ സ്കൂളിലെ അഗ്നിശുദ്ധി വരുത്തിയ ചരിത്ര സ്മാരകത്തെ അടയാളപെടുത്തിയാണ് കലോത്സവത്തിന് ''ബേർണിംഗ് ബെഞ്ച്‌'' എന്ന പേരിട്ടിരിക്കുന്നത്.

നവോത്ഥാന ഏടുകളിലെ സാന്നിധ്യങ്ങളായ പഞ്ചമിയുടെയും നങ്ങേലിയുടെയും കുഞ്ഞാക്കമ്മയുടെയും പൂമാതൈയുടെയും ഇമ്പിച്ചിപെണ്ണിന്റെയും പേരിലാണ് അഞ്ചു വേദികളുടെയും നാമങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്.
ഏവരെയും ഏറെ സ്നേഹത്തോടെ ഗാന്ധിക്കുന്നിലെ കലോത്സവനഗരിയിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.

©മീഡിയ ബുള്ളറ്റിൻ

കാലിക്കറ്റ് സർവ്വകലാശാലാ ബി.സോൺ കലോൽസവം ഫെബ്രുവരി 20 മുതൽ 24 വരെ പേരാമ്പ്ര സി കെ ജി എം ഗവ കോളേജിൽ വെച്ച് നടക്കുന്നു. ബേർ...
19/02/2019

കാലിക്കറ്റ് സർവ്വകലാശാലാ ബി.സോൺ കലോൽസവം
ഫെബ്രുവരി 20 മുതൽ 24 വരെ പേരാമ്പ്ര സി കെ ജി എം ഗവ കോളേജിൽ വെച്ച് നടക്കുന്നു.

ബേർണിങ്ങ് ബെഞ്ച് 2019

രചനാ മത്സരങ്ങളുടെ ഔപചാരിക ഉദ്ഘാടനം കേരളാ സാഹിത്യ അക്കാഡമി അവാർഡ് ജേതാവും കവിയും അധ്യാപകനുമായ
വീരാൻ കുട്ടി മാഷ് നാളെ നിർവ്വഹിക്കും.

കലോത്സവത്തിനും വിവിധ മത്സര ഇനങ്ങളിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും കോഴിക്കോട് ലോ കോളേജ് വിദ്യാർത്ഥി യൂണിയന്റെ ഹൃദ്യമായ അഭിവാദ്യങ്ങൾ.

ഗാന്ധി മരിച്ചത് ഓട്ടോ ഇടിച്ചല്ല
30/01/2019

ഗാന്ധി മരിച്ചത് ഓട്ടോ ഇടിച്ചല്ല

മൂന്ന് ദിവസമായി കോഴിക്കോട് ലോ കോളേജിൽ നടന്നുകൊണ്ടിരിക്കുന്ന അന്തരാഷ്ട്ര സെമിനാറിൽ നിരവധി ലോകപ്രശസ്ത നിയമവിദഗ്ധർ പങ്കെടുത...
29/01/2019

മൂന്ന് ദിവസമായി കോഴിക്കോട് ലോ കോളേജിൽ നടന്നുകൊണ്ടിരിക്കുന്ന അന്തരാഷ്ട്ര സെമിനാറിൽ നിരവധി ലോകപ്രശസ്ത നിയമവിദഗ്ധർ പങ്കെടുത്തുകൊണ്ടിരിക്കുന്നു.
The Future of International criminal law എന്ന വിഷയത്തിൽ ഓസ്‌ട്രേലിയൻ ക്രിമിനൽ നിയമ വിദഗ്ധയായ Shannon Maree Torrens സെമിനാർ എടുക്കുന്നു.

WE BELIEVE IN YOU
14/01/2019

WE BELIEVE IN YOU

09/01/2019

Address

Kozhikode

Alerts

Be the first to know and let us send you an email when Students' Union Goverment Law College kozhikode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share