News moments & kottayam real estate

News moments & kottayam real estate news stories

06/08/2026
02/08/2026

കോട്ടയം കളക്ടർമാർ ശ്രദ്ധ നേടുന്നു ❤️

കോട്ടയത്ത് അടുത്തകാലത്ത് ചുമതലയേറ്റ ജില്ലാ കളക്ടർമാർ വ്യത്യസ്തമായ ആശയങ്ങളിലൂടെയും ഇടപെടലുകളിലൂടെയും ശ്രദ്ധ നേടുകയാണ്.

മുൻ ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ആരംഭിച്ച ‘Wall of Love’ ഏറെ ശ്രദ്ധിക്കപ്പെട്ട നല്ലൊരു സംരംഭമായിരുന്നു.

പിന്നീട് വന്ന ജോൺ സാമുവൽ കോട്ടയം ജില്ലയിൽ കൂടുതൽ ഐ.ടി പാർക്കുകൾ വരേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി. ഇപ്പോഴിതാ നാട്ടകത്തും പുതുപ്പള്ളിയിലും ഐ.ടി പാർക്കുകൾ വരുന്നു. കോട്ടയം ടൗണിൽ ആകാശപാതയും യാഥാർഥ്യമാകുന്നു.

ഇപ്പോഴത്തെ ജില്ലാ കളക്ടർ ചേതൻകുമാർ മീണ ഇന്ന് മഴയെ തുടർന്ന് കുട്ടികൾക്ക് അവധി പ്രഖ്യാപിച്ചതിനൊപ്പം എഴുതിയ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ഔദ്യോഗികമായ ഒരു അവധി പ്രഖ്യാപനത്തിനപ്പുറം, കുട്ടികളോട് സ്നേഹത്തോടെയും കരുതലോടെയും ഉത്തരവാദിത്വബോധത്തോടെയും സംസാരിക്കുന്ന ഒരു കളക്ടറെയാണ് ഈ കുറിപ്പിൽ കാണുന്നത്.

കളക്ടർ ബ്രോ കുട്ടികളോട് പറഞ്ഞത് ❤️

“പ്രിയ വിദ്യാർത്ഥികളേ,

ഓരോ ദിവസവും അവധി പ്രഖ്യാപിക്കുമ്പോഴുള്ള നിങ്ങളുടെ സന്തോഷം എത്രമാത്രമുണ്ടെന്ന് എനിക്കറിയാം. പക്ഷേ, ഒന്നോർക്കുക, ഇത് കാലാവസ്ഥ സമ്മാനിച്ച ഒരു അവധിക്കാലമല്ല. നിങ്ങളുടെ സുരക്ഷയ്ക്കായുള്ള മുൻകരുതലാണ്.

അതുകൊണ്ട് ഈ അവധി ദിവസങ്ങളിൽ ജില്ലാ കളക്ടർ നിങ്ങൾക്ക് ചെറിയൊരു ചലഞ്ച് തരികയാണ്.

📚 കുറച്ച് പഠിക്കുക.
📖 നല്ലൊരു പുസ്തകം വായിക്കുക.
👨‍👩‍👧 കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുക.
☕ മാതാപിതാക്കൾക്ക് മറ്റൊരു ‘ഹോം വർക്കായി’ സ്വയം മാറാതെ അവരെ സഹായിക്കുക.

ഏറ്റവും പ്രധാനപ്പെട്ടൊരു കാര്യം, അത്യാവശ്യ കാര്യങ്ങളില്ലെങ്കിൽ വീട്ടിൽത്തന്നെ കഴിച്ചുകൂട്ടുക.

നദികളുടെയും പുഴകളുടെയും വെള്ളച്ചാട്ടങ്ങളുടെയും അടുത്തേക്കും വെള്ളക്കെട്ടുള്ള റോഡുകളിലും മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിലും പോകാതിരിക്കുക. പ്രകൃതി സുന്ദരമാണ്. പക്ഷേ, കനത്ത മഴ പെയ്യുമ്പോൾ പ്രകൃതിയെ ബഹുമാനിച്ചുകൊണ്ടുതന്നെ സുരക്ഷിതമായ അകലം പാലിക്കുക.

ആറും തോടും നിറഞ്ഞുകവിഞ്ഞൊഴുകുന്നത് കാണാൻ പോകാം എന്ന് കൂട്ടുകാർ വിളിച്ചാൽ ‘ഇല്ല’ എന്ന് ഉറപ്പിച്ചു പറയാൻ നിങ്ങൾക്കു കഴിയണം.

മാതാപിതാക്കൾ, വീട്ടിലെ പ്രായമായവർ, മറ്റു ബന്ധുക്കൾ, അയൽവാസികൾ എന്നിവരുടെയും വളർത്തുമൃഗങ്ങളുടെയും കാര്യത്തിൽ കുട്ടികൾ കരുതലുള്ളവരായിരിക്കണം. ഉത്തരവാദിത്വമുള്ള വിദ്യാർത്ഥി കുടുംബത്തിന്റെ അഭിമാനവും ശക്തിയുമാണ്.

വീണ്ടും സ്കൂൾ തുറക്കുമ്പോൾ നിറഞ്ഞ പുഞ്ചിരിയോടെ ക്ലാസിലെത്താൻ, മഴദിവസങ്ങൾ എങ്ങനെ ചെലവഴിച്ചു എന്ന് കൂട്ടുകാരോട് പറയാൻ നിങ്ങൾക്കു കഴിയണം.

അതുവരെ കുറച്ച് പഠിക്കുക.
ഒത്തിരി സന്തോഷിക്കുക.

പുറത്ത് വെള്ളം പൊങ്ങിയ സ്ഥലങ്ങളേക്കുറിച്ചുള്ള ആകാംക്ഷയല്ല, പുതിയ അറിവുകൾ നിങ്ങളുടെ മനസിൽ നിറഞ്ഞു കവിയട്ടെ.

സുരക്ഷിതരായിരിക്കുക, ജാഗ്രത പുലർത്തുക.

സ്നേഹത്തോടെ,
ചേതൻകുമാർ മീണ
ജില്ലാ കളക്ടർ”

❤️ ഒരു കളക്ടർ എന്നത് ഫയലുകളിൽ ഒപ്പിടുന്ന ഒരു ഉദ്യോഗസ്ഥൻ മാത്രമല്ല; ഒരു ജില്ലയ്ക്ക് പുതിയ ആശയങ്ങൾ നൽകാനും വികസനത്തിന് ദിശ കാണിക്കാനും ജനങ്ങളോടും കുട്ടികളോടും ഹൃദയപൂർവം സംവദിക്കാനും കഴിയുന്ന വ്യക്തിയുമാണ്.

കോട്ടയത്തിന് നല്ല ആശയങ്ങൾ പറയുന്ന, ജനങ്ങളോട് ചേർന്നുനിൽക്കുന്ന കളക്ടർമാർ ഇനിയും ഉണ്ടാകട്ടെ.

02/08/2026

പ്രിയ വിദ്യാര്‍ഥികളേ,

ഓരോ ദിവസവും അവധി പ്രഖ്യാപിക്കുമ്പോഴുള്ള നിങ്ങളുടെ സന്തോഷം എത്രമാത്രമുണ്ടെന്ന് എനിക്കറിയാം.
പക്ഷേ, ഒന്നോര്‍ക്കുക, ഇത് കാലാവസ്ഥ സമ്മാനിച്ച ഒരു അവധിക്കാലമല്ല. നിങ്ങളുടെ സുരക്ഷയ്ക്കായുള്ള മുന്‍കരുതലാണ്.

അതുകൊണ്ട് ഈ അവധി ദിവസങ്ങളില്‍ ജില്ലാ കളക്ടര്‍ നിങ്ങള്‍ക്ക് ചെറിയൊരു ചലഞ്ച് തരികയാണ്.

📚 കുറച്ച് പഠിക്കുക.
📖 നല്ലൊരു പുസ്തകം വായിക്കുക.
👨‍👩‍👧 കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുക.
☕ മാതാപിതാക്കള്‍ക്ക് മറ്റൊരു 'ഹോം വര്‍ക്കായി' സ്വയം മാറാതെ അവരെ സഹായിക്കുക.

ഏറ്റവും പ്രധാനപ്പെട്ടൊരു കാര്യം, അത്യാവശ്യ കാര്യങ്ങളില്ലെങ്കില്‍ വീട്ടില്‍തന്നെ കഴിച്ചുകൂട്ടുക.
നദികളുടെയും പുഴകളുടെയും വെള്ളച്ചാട്ടങ്ങളുടെയും അടുത്തേക്കും വെള്ളക്കെട്ടുള്ള റോഡുകളിലും മണ്ണിടിച്ചില്‍ സാധ്യതയുള്ള സ്ഥലങ്ങളിലും പോകാതിരിക്കുക. പ്രകൃതി സുന്ദരമാണ്. പക്ഷേ, കനത്ത മഴ പെയ്യുമ്പോള്‍ പ്രകൃതിയെ ബഹുമാനിച്ചുകൊണ്ടുതന്നെ സുരക്ഷിതമായ അകലം പാലിക്കുക.

ആറും തോടും നിറഞ്ഞുകവിഞ്ഞൊഴുകുന്നത് കാണാന്‍ പോകാം എന്ന് കൂട്ടുകാര്‍ വിളിച്ചാല്‍ ഇല്ല എന്ന് ഉറപ്പിച്ചു പറയാന്‍ നിങ്ങള്‍ക്കു കഴിയണം.

മാതാപിതാക്കള്‍, വീട്ടിലെ പ്രായമായവര്‍, മറ്റു ബന്ധുക്കള്‍, അയല്‍വാസികള്‍ എന്നിവരുടെയും വളര്‍ത്തു മൃഗങ്ങളുടെയും കാര്യത്തില്‍ കുട്ടികള്‍ കരുതലുള്ളവരായിരിക്കണം. ഉത്തരവാദിത്വമുള്ള വിദ്യാര്‍ഥി കുടുംബത്തിന്‍റെ അഭിമാനവും ശക്തിയുമാണ്.

വീണ്ടും സ്കൂള്‍ തുറക്കുമ്പോള്‍ നിറഞ്ഞ പുഞ്ചിരിയോടെ ക്ലാസിലെത്താന്‍, മഴദിവസങ്ങള്‍ എങ്ങനെ ചെലവഴിച്ചു എന്ന് കൂട്ടുകാരോട് പറയാന്‍ നിങ്ങള്‍ക്കു കഴിയണം.

അതുവരെ കുറച്ച് പഠിക്കുക.
ഒത്തിരി സന്തോഷിക്കുക.

പുറത്ത് വെള്ളം പൊങ്ങിയ സ്ഥലങ്ങളേക്കുറിച്ചുള്ള ആകാംക്ഷയല്ല, പുതിയ അറിവുകള്‍ നിങ്ങളുടെ മനസില്‍ നിറഞ്ഞു കവിയട്ടെ.

സുരക്ഷിതരായിരിക്കുക, ജാഗ്രത പുലര്‍ത്തുക

സ്നേഹത്തോടെ

ചേതന്‍കുമാര്‍ മീണ
ജില്ലാ കളക്ടര്

കോടിമത ബോട്ട് ജെട്ടിക്ക് അടുത്തുള്ള sign Laban
01/08/2026

കോടിമത ബോട്ട് ജെട്ടിക്ക് അടുത്തുള്ള sign Laban

31/07/2026

സംസ്ഥാനത്ത് 52 ദിവസത്തെ ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധ രാത്രിയോടെ പൂർത്തിയാവും

31/07/2026

K K റോഡിൽ മനോരമയുടെ ഓപ്പോസിറ്റ് ഉള്ള thali റെസ്റ്റോറന്റ് ലെ പുഡിങ് .. നല്ല പുഡിങ് ആണ്. കുട്ടികാലത്ത് അമ്മ ഉണ്ടാക്കി തന്നത് പോലെത്തെ പുഡിങ്. അതേ രുചി

K K റോഡിൽ മനോരമയുടെ ഓപ്പോസിറ്റ് ഉള്ള thali റെസ്റ്റോറന്റ് ന്റെ മെനു കാർഡും പുഡ്ഡിംങും.. നല്ല പുഡിങ് ആണ്. കുട്ടികാലത്ത് അമ...
31/07/2026

K K റോഡിൽ മനോരമയുടെ ഓപ്പോസിറ്റ് ഉള്ള thali റെസ്റ്റോറന്റ് ന്റെ മെനു കാർഡും പുഡ്ഡിംങും.. നല്ല പുഡിങ് ആണ്. കുട്ടികാലത്ത് അമ്മ ഉണ്ടാക്കി തന്നത് പോലെത്തെ പുഡിങ്. അതേ രുചി

വാർത്താക്കുറിപ്പ് (മലയാളം)പരമ്പരാഗത മാട്രിമോണി പ്ലാറ്റ്ഫോമുകൾക്ക് വെല്ലുവിളിയുമായി "Anti Matrimony Squad" വാട്സ്ആപ്പ് ചാ...
30/07/2026

വാർത്താക്കുറിപ്പ് (മലയാളം)

പരമ്പരാഗത മാട്രിമോണി പ്ലാറ്റ്ഫോമുകൾക്ക് വെല്ലുവിളിയുമായി "Anti Matrimony Squad" വാട്സ്ആപ്പ് ചാനൽ

കോട്ടയം: Infusions Global കമ്പനിയുടെ സംരംഭകനും Kerala Startup Garage (KSG) സ്ഥാപകനുമായ അനുപ് ജോസ് "Anti Matrimony Squad" എന്ന പേരിൽ പുതിയ വാട്സ്ആപ്പ് ചാനൽ ആരംഭിച്ചു. സംരംഭകർക്കും യുവജനങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്ന KSGയുടെ സ്ഥാപകനായാണ് അദ്ദേഹം കൂടുതൽ അറിയപ്പെടുന്നത്.

പരമ്പരാഗത മാട്രിമോണി പ്ലാറ്റ്ഫോമുകളെ ചോദ്യം ചെയ്യുന്ന ഒരു സാമൂഹിക പരീക്ഷണമാണ് ഈ ചാനലിന്റെ ലക്ഷ്യമെന്നാണ് അറിയിച്ചിരിക്കുന്നത്. കുടുംബങ്ങൾ മുഖേനയുള്ള വിവാഹനിശ്ചയ രീതിക്ക് പകരം, ആളുകൾ സ്വാഭാവികമായ പരിചയങ്ങളിലൂടെയും സൗഹൃദത്തിലൂടെയും പരസ്പരം മനസ്സിലാക്കി ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാൻ കഴിയുമോ എന്ന ആശയമാണ് ഈ സംരംഭം മുന്നോട്ടുവയ്ക്കുന്നത്. ഈ ചാനൽ ഒരു ഡേറ്റിംഗ് സംസ്കാരത്തെക്കുറിച്ചുള്ള സംവാദത്തിനും സാമൂഹിക പരീക്ഷണത്തിനും വേദിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിവാഹ പങ്കാളിയെ തിരഞ്ഞെടുക്കുന്നതിൽ യുവതലമുറയുടെ സമീപനത്തിൽ മാറ്റം വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ഈ സംരംഭം കേരളത്തിൽ പുതിയ ചർച്ചകൾക്ക് വഴിതെളിക്കുമോയെന്നതാണ് ഇനി ശ്രദ്ധേയമാകുന്നത്.

> കുറിപ്പ്: ഈ ചാനലിന്റെ ലക്ഷ്യത്തെക്കുറിച്ചുള്ള വിവരണം ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതിന്റെ വിജയമോ ഫലമോ സംബന്ധിച്ച അവകാശവാദങ്ങൾ സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

Address

Baker Junction
Kottayam
686001

Website

Alerts

Be the first to know and let us send you an email when News moments & kottayam real estate posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share