Adv Shamil Basheer

Adv Shamil Basheer നിയമം അറിയില്ല എന്നുള്ളത് ഒരു excuse അല്?

06/01/2022
അവകാശപ്പെരുമഴക്കാലം ! ഭാര്യയുമൊത്ത് താമസിക്കുന്ന ഭർത്താവിന്  ഭാര്യയല്ലാത്ത മറ്റൊരു സ്ത്രീയിൽ കുട്ടി ജനിക്കുന്നു; ഭർത്താവ...
26/10/2021

അവകാശപ്പെരുമഴക്കാലം !

ഭാര്യയുമൊത്ത് താമസിക്കുന്ന ഭർത്താവിന് ഭാര്യയല്ലാത്ത മറ്റൊരു സ്ത്രീയിൽ കുട്ടി ജനിക്കുന്നു; ഭർത്താവിൻറെ കൂടെയുള്ള ഭാര്യ, മറ്റൊരാളുടെ ഭാര്യയായിരുന്നു..
കഥയുടെ പിന്നാമ്പുറങ്ങൾ തേടുമ്പോൾ സീരിയൽ കഥകളെ വെല്ലുന്ന ഒർജിനൽ സംഭവങ്ങൾ.
ശരിതെറ്റുകൾ വിവേചിച്ചറിയാൻ, ധാർമികതയുടെ അളവുകോലിന് ഇവിടെ പ്രസക്തിയില്ല വ്യക്തി സ്വാതന്ത്ര്യവും അവകാശങ്ങളും മാത്രമാണ് ചർച്ചയാകുന്നത്.

പരപുരുഷ - പരസ്ത്രീ ബന്ധം

ഇന്ത്യൻ ശിക്ഷാ നിയമത്തിൽ 497 എന്ന ഒരു വകുപ്പ് ഉണ്ടായിരുന്നു. 158 വർഷം പഴക്കം ഉണ്ടായിരുന്ന വകുപ്പ് 2018 ൽ സുപ്രീംകോടതി [Writ Petition (Criminal) 194.2017, Judgment dated 27.09.2018] റദ്ദാക്കിയതിനെ തുടർന്ന് ഇന്ന് നിലവിലില്ല. മറ്റൊരാളുടെ ഭാര്യയുമായി ഭർത്താവിൻറെ സമ്മതമില്ലാതെ ലൈംഗികബന്ധം നടത്തിയാൽ സ്ത്രീയുടെ ഭർത്താവിന് ജാരനതിരെ അഞ്ചു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കേസ് നൽകാം എന്നതായിരുന്നു ഈ വകുപ്പ്. എന്നാൽ ഈ നിയമത്തിൽ സ്ത്രീയെ ഭർത്താവിൻറെ സ്വകാര്യ വസ്തുവായി കണക്കാക്കുന്നു എന്ന കാരണം കൊണ്ടും സ്ത്രീയുടെ മാന്യതയ്ക്ക് എതിരാണ് ഈ നിയമം എന്നതുകൊണ്ടും ഇന്ത്യൻ ശിക്ഷാ നിയമത്തിൽ നിന്ന് ഈ വകുപ്പ് സുപ്രീംകോടതി റദ്ദാക്കി. ഭർത്താവിന് മാത്രമേ ഭാര്യയുടെ പരപുരുഷ ബന്ധം സംബന്ധിച്ച കേസ് നൽകാനാകൂ എന്ന ക്രിമിനൽ നടപടിക്രമത്തിലെ വകുപ്പ്
198(2) ഉം ഇതോടൊപ്പം റദ്ദാക്കി. അതേസമയം വിവാഹമോചനത്തിനുള്ള കാരണങ്ങളിലൊന്നായി ഇത് തുടരാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. രാജ്യം അടിച്ചേൽപ്പിക്കുന്ന ധാർമികതയല്ല, അവകാശങ്ങൾക്കധിഷ്ഠിതമായ സാമൂഹിക- വ്യക്തിബന്ധങ്ങളാണത്രേ ഉണ്ടാവേണ്ടത്.

അപഥസഞ്ചാരങ്ങൾ കൂടുമോ ?

497 എന്ന (adultery) വകുപ്പ് ഉണ്ടായിരുന്നത് കൊണ്ട് വിശ്വസ്തതയ്ക്ക് ഭംഗം വരുത്തുന്ന ഇടപാടുകൾ ഉണ്ടാകാതിരുന്നിട്ടില്ല. 2018 മുതൽ പേരിനു പോലുമുള്ള ക്രിമിനൽ നടപടികളും ഉണ്ടാവില്ല. റദ്ദാക്കപ്പെട്ട നിയമത്തിനു പകരം സ്ത്രീയുടെ കൂടി മാന്യത നിലനിർത്തിക്കൊണ്ടുള്ള, പുതിയ നിയമ നിർമ്ണം ഇനിയും ഉണ്ടായിട്ടില്ല; കാരണം വ്യക്തി സ്വാതന്ത്ര്യം എന്ന പുതിയകാല തത്വം തന്നെ. ദാമ്പത്യ ബന്ധം നിലനിൽക്കെ ഏതെങ്കിലും ഒരു പങ്കാളി അവിശ്വസ്തതയോടെ പ്രവർത്തിച്ചാൽ, സ്ത്രീപുരുഷഭേദമന്യേ ഇരുവർക്കുമെതിരെയും അതിന് കാരണക്കാരാവുന്നവർക്കെതിരെയും നടപടികൾ ഉണ്ടാകുന്ന പുതിയ നിയമം വേണം എന്ന് പറയുന്നവരുമുണ്ട്.

വിശ്വാസവഞ്ചന തന്നെയല്ലേ ചതി എന്നു പറയുന്നതും ?

ഒരാൾ മറ്റൊരാളോട്എന്തെങ്കിലും കാര്യങ്ങൾ ചെയ്യാമെന്ന്/ ചെയ്യില്ല എന്ന് പറഞ്ഞു വിശ്വസിപ്പിച്ച്തിൻറെ അടിസ്ഥാനത്തിൽ ഇരുകൂട്ടരും പ്രവർത്തിക്കുകയും പിന്നീട് ഒരാൾ അതിനു വിപരീതമായി പ്രവർത്തിക്കുകയും ചെയ്താൽ അതിനെ ചതി എന്നും വഞ്ചന എന്നും പറയും.

മതാചാരപ്രകാരമുള്ള വിവാഹങ്ങളിൽ വിവിധ മതങ്ങളിൽ വ്യത്യസ്തരീതിയിലാണ് ബന്ധം ഏറ്റുപറയുന്നത്. കൃസ്ത്യൻ വിവാഹങ്ങളിൽ, പള്ളിയിൽ നടക്കുന്ന ഔപചാരിക ചടങ്ങുകളുടെ ഭാഗമായി തന്നെ പരസ്യമായി ഏറ്റു പറയുന്ന കാര്യമാണ് ദാമ്പത്യജീവിതത്തിലെ വിശ്വസ്തത. അത്തരത്തിൽ പറഞ്ഞു വിശ്വസിപ്പിച്ച്തിൻറെ അടിസ്ഥാനത്തിലാണ് വിവാഹിതരായത് എന്നുവരെ, ദാമ്പത്യജീവിതത്തിൽ വഞ്ചനാപരമായ നിലപാട് സ്വീകരിച്ചാൽ മറു കക്ഷിക്ക് വേണമെങ്കിൽ പറയാം. വിവാഹ സമയം വഞ്ചിക്കണമെന്ന് ഉദ്ദേശം ഇല്ലായിരുന്നു എന്ന മറുവാദങ്ങളുമുയരാം.
ഏതായാലും ദാമ്പത്യജീവിതത്തിലെ അവിശ്വാസ പ്രവർത്തനങ്ങൾ, വ്യക്തി സ്വതന്ത്ര്യങ്ങൾക്ക് പുറത്താണ്
എന്ന് കരുതുന്നവർ കുടുംബ കോടതി കേസുകൾക്കപ്പുറത്ത് ഇത്തരം വിശ്വാസവഞ്ചനകളെ നിയമപരമായി നേരിടാൻ പുതിയ അന്യായങ്ങളും ഹർജികളും പരീക്ഷിച്ചേക്കാം.
കടപ്പാട്: Adv Sherry J Thomas

പോലീസ് വാഹന പരിശോധന നടത്തുന്ന സമയം നമുക്കും അതു ക്യാമറയിൽ ചിത്രീകരിക്കാൻ നിയമപരമായി സാധിക്കുമോ?സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു ...
14/02/2021

പോലീസ് വാഹന പരിശോധന നടത്തുന്ന സമയം നമുക്കും അതു ക്യാമറയിൽ ചിത്രീകരിക്കാൻ നിയമപരമായി സാധിക്കുമോ?

സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന വീഡിയോകളിൽ ഒന്നാണ് പോലീസ് വാഹന പരിശോധന നടത്തുന്നതിന്റെ മൊബൈലിലും മറ്റും ചിത്രീകരിച്ച ദൃശ്യങ്ങൾ. എന്നാൽ ഇവയിൽ പലതും അവരറിയാതെ പകർത്തിയതാണ് എന്നുള്ളത് വീഡിയോ കാണുബോൾ നമുക്ക് മനസിലാകും. കൂടാതെ ചില ദൃശ്യങ്ങളിൽ അവർ വീഡിയോ ഷൂട്ട് ചെയ്യുന്നതിനെ പല കാരണങ്ങൾ പറഞ്ഞു തടയുന്നതും, ക്യാമറ കൈവശപ്പെടുത്തുന്നതും കാണാം. പോലീസ് നിയമവിരുദമായി ഡ്യൂട്ടി ചെയ്യുബോഴാണ് നാം ഓരോരുത്തരും അതു ചിത്രീകരിക്കാൻ നിർബന്ധിദരാവുന്നത് എന്നുള്ളതാണ് വാസ്തവം.

ഇവിടെ നാം മനസിലാക്കേണ്ടത്.
വാഹന പരിശോധനയും മറ്റും നടതുബോൾ പോലീസ് അവ ചിത്രീകരിക്കുന്നത് കൂട്ടുകാർ കണ്ടിട്ടുണ്ടാവുമല്ലോ ? അപ്രകാരം ക്യാമറയുമായി നിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥന് പോലും ഒരു പക്ഷെ അറിയില്ല താൻ ചെയ്യുന്നത് വാഹന പരിശോധന നടതുബോൾ പാലിക്കേണ്ട നടപടികൾ വിശദീകരിക്കുന്ന ബഹു.ഡി ജി പി യുടെ സർക്കുലർ ന്റെയും, കേരള പോലീസ് ആക്റ്റ് വകുപ്പ് 33 ഖണ്ഡിക 1 ൽ പറയുന്നതിന്റെയും, അടിസ്ഥാനത്തിൽ ആണ് എന്നുള്ളത്. പോലീസിന്റെ നടപടികളിലെ സുതാര്യത ഉറപ്പുവരുത്താനും,തെളിവിനായി ഉപയോഗിക്കാനുമാണ് ഈപ്രകാരം ചെയ്യുന്നത്.ഇതേ വകുപ്പിന്റെ ഖണ്ഡിക 2 ൽ ഇതേ അധികാരം പൊതുജനങ്ങൾക്കും നൽകുന്നുണ്ട് എന്നുള്ളത് ഇന്നു മുതൽ എന്റെ എല്ലാ കൂട്ടുകാരും ഓർത്തു വയ്ക്കുമല്ലോ?. മാത്രവുമല്ല അവ തെളിവിനായി നിങ്ങൾക്കും അധികാരികൾക്ക് മുമ്പിൽ ഹാജറാക്കാവുന്നതും അതിനു നിയമ സാധുതയുള്ളതുമാണ്. വാഹന പരിശോധന മാത്രമല്ല,പൊതുസ്ഥലത്തോ സ്വകാര്യ സ്ഥലത്തോ നടത്തുന്ന പോലീസിന്റെ എല്ലാ ലീഗൽ ഡ്യൂട്ടിസും നിയമപരമായി ചിത്രീകരിക്കുന്നത് ഇതിൽ ഉൾപ്പെടും.അവ ചിത്രങ്ങൾ ,ദൃശ്യങ്ങൾ,ഓഡിയോ റെക്കോർഡ് ഏതും ആവാം. ഇത്‌ തടയാൻ പൊലീസിന് യാതൊരു അതികാരവുമില്ല എന്നു കുറിച്ചു കൊണ്ടു നിർത്തട്ടെ.

NB.പോസ്റ്റ് ചെയ്യപ്പെടുന്ന അറിവുകൾ ചുരുക്കി വിവരിക്കുന്നതിനാലും, നിങ്ങൾ ഓരോരുത്തരുടെയും പ്രശ്നങ്ങൾക്കും,കേസുകളുടെ സ്വാഭാവത്തിനും അനുസൃതമായി കാര്യങ്ങൾ വിത്യാസപ്പെടുന്നതിനാലും കൂടുതൽ വിവരങ്ങൾക്ക് വാട്‌സ് ആപ്പിലൂടെ മാത്രം ബന്ധപ്പെടാൻ ശ്രദിക്കുമല്ലോ.നിയമപരമായ ഓരോ അറിവും വലുതാണ് അവ കൃത്യമായി ലഭിക്കാൻ എന്റെ പേജ് സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ....😊

നമുക്ക് ഉണ്ടാകുന്ന പരാതികൾ,പ്രശ്നങ്ങൾ അത് എന്തുമാകട്ടെ മനസിൽ ആദ്യം വരുന്ന ഉപായം പരിഹാരത്തിനോ തുടർ നടപടിക്കോ ആയി പോലീസിൽ ...
12/01/2021

നമുക്ക് ഉണ്ടാകുന്ന പരാതികൾ,പ്രശ്നങ്ങൾ അത് എന്തുമാകട്ടെ മനസിൽ ആദ്യം വരുന്ന ഉപായം പരിഹാരത്തിനോ തുടർ നടപടിക്കോ ആയി പോലീസിൽ പരാതി നൽകുക എന്നുള്ളതാണ്. അത്‌ കൊണ്ടു തന്നെയാണ് പൊലീസിന് കേസ് എടുക്കാൻ സാധ്യമല്ലാത്ത ഫാമിലി,സിവിൽ തർക്കങ്ങൾക്ക് പോലും നാം ആദ്യം പോലീസിനെ സമീപിക്കുന്നത്. ഇന്ന് നമ്മൾ മനസിലാക്കാൻ പോകുന്നത് പൊലീസിന് നേരിട്ട് കേസ് എടുക്കാൻ സാധിക്കുന്നതായ ക്രിമിനൽ കേസുകളിൽ എങ്ങിനെ പരാതി നൽകും?തുടർനടപടികൾ എങ്ങിനെ?നമ്മുടെ പരാതിയിന്മേൽ നടപടി സ്വീകരിക്കാത്ത പക്ഷം നാം എന്തു ചെയ്യും?എപ്പോഴാണ് കോടതിയെ സമീപിക്കാൻ സാധിക്കുക? എന്നീ ചോദ്യങ്ങളും അതിന്റെ ഉത്തരങ്ങളും ആണ്.

1. എങ്ങിനെ പോലീസിൽ പരാതി നൽകാം?

പോലീസിൽ പരാതി നൽകാൻ പ്രിത്യേക ഫോർമാറ്റുകൾ ഒന്നും തന്നെ ഇല്ല. രേഖമൂലമോ അല്ലാതെയോ എങ്ങിനെ വേണേലും പരാതി നൽകാം.

2.മേൽ പരാതിയിൽ പോലീസ് സ്വീകരിക്കേണ്ട തുടർ നടപടി എന്ത്?

ഇവിടെ ആദ്യം പോലീസ് ചെയ്യേണ്ടത് നമ്മുടെ പരാതിയുടെ ഒരു സംഗ്രഹം എഴുതി തയാറാക്കുക എന്നുള്ളതാണ്. തുടർന്ന് അത്‌ പരാതിക്കാരനെ വായിച്ചു കേൾപ്പിക്കുകയും ഒപ്പിടിക്കുകയും ചെയ്യുക.തുടർന്ന് ഈ വിവരം രജിസ്റ്ററിൽ രേഖപ്പെടുത്തുകയും ഇതിന്റെ ഒരു പകർപ്പ് പരാതിക്കാരന് അപ്പോൾ തന്നെ സൗജന്യമായി നൽകുകയും ചെയ്യണം എന്നുള്ളതാണ്. ഇപ്രകാരം ഉള്ള പരാതിക്ക് പറയുന്ന പേരാണ് F I S (First Information Statement). തുടർന്ന് ഇതിൽ പ്രാഥമിക അന്വേഷണം നടത്തി കേസ് രെജിസ്റ്റർ ചെയ്യുക എന്നുള്ളതാണ്.ഇതിനെയാണ് നാം F I R(First Information Report) എന്ന് പറയുന്നത്. ഇവ തമ്മിലുള്ള വ്യത്യാസം വിശദമായി മറ്റൊരു പോസ്റ്റിൽ കൂട്ടുകർക്കായി വിശദമാക്കാം.

3. നിങ്ങളുടെ പരാതിയിൽ മേൽ പറഞ്ഞ തരത്തിലുള്ള നടപടികൾ എടുത്തില്ല എങ്കിൽ എന്ത് ചെയ്യും?

അങ്ങിനെ ഒരു സ്ഥിതി ഉണ്ടായാൽ ബഹു. ജില്ലാ പോലീസ് മേധാവിക്ക് നേരിട്ടോ റെജിസ്റ്റഡ് ആയോ പരാതി എഴുതി നൽകുക എന്നുള്ളതാണ്. അപ്രകാരം നൽകുന്ന പരാതി SP നേരിട്ടോ അല്ലെങ്കിൽ തന്റെ കീഴിലുള്ള ഏതെങ്കിലും ഉദ്യോഗസ്ഥനെകൊണ്ട് അന്വേഷിപ്പിച്ചോ തുടർനടപടികൾ സ്വീകരിക്കും.

4. മേൽ പറഞ്ഞ തരത്തിൽ പരാതി നൽകിയിട്ടും പോലീസ് കേസ് എടുക്കുകയോ?നടപടികൾ സ്വീകരിക്കുകയോ ചെയ്തില്ല എങ്കിൽ നാം എന്തു ചെയ്യും?

ഈ ചോദ്യമാണ് ഇന്നത്തെ നമ്മുടെ വിഷയവും. ഇവിടെയാണ് നമ്മുടെ രക്ഷക്കായി കോടതിയെ സമീപിക്കാൻ സാധിക്കുന്നത്. CRPC യുടെ 190,200 വകുപ്പുകൾ പ്രകാരം ഒരു CMP ആയി നമ്മുടെ പരാതി ഫയൽ ചെയ്യുക എന്നുള്ളതാണ്.ഇത്തരത്തിൽ ഒരു പരാതി ലഭിക്കുന്ന കോടതി പരാതിക്കാരന്റെ സങ്കടം നേരിട്ടു കേട്ട് മൊഴി രേഖപ്പെടുത്തുകയും നേരിട്ട് കേസ് എടുക്കുകയും ചെയ്യും. അല്ലെങ്കിൽ മേൽ പരാതി(CMP) അന്വേഷണത്തിനായി പോലീസ് സ്റ്റേഷനിലേക്ക് റഫർ ചെയ്യുകയും,അത്തരത്തിൽ ലഭിക്കുന്ന പരാതിയിൽ പോലീസ് നിർബന്ധമായും FIR രെജിസ്റ്റർ ചെയ്തു കേസ് എടുക്കുകയും,അന്വേഷണം നടത്തുകയും ചെയ്തിരിക്കണം എന്നുള്ളതാണ്.ഇതിൽ നിന്നു പൊലീസിന് ഒരിക്കലും ഒഴിഞ്ഞുമാറാൻ സാധിക്കില്ല.

NB.പോസ്റ്റ് ചെയ്യപ്പെടുന്ന അറിവുകൾ ചുരുക്കി വിവരിക്കുന്നതിനാലും, നിങ്ങൾ ഓരോരുത്തരുടെയും പ്രശ്നങ്ങൾക്കും,കേസുകളുടെ സ്വാഭാവത്തിനും അനുസൃതമായി കാര്യങ്ങൾ വിത്യാസപ്പെടുന്നതിനാലും കൂടുതൽ വിവരങ്ങൾക്ക് വാട്‌സ് ആപ്പിലൂടെ മാത്രം ബന്ധപ്പെടാൻ ശ്രദിക്കുമല്ലോ.ഓരോ അറിവും വലുതാണ് അവ കൃത്യമായി ലഭിക്കാൻ എന്റെ പേജ് സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ....😊

മാദൃദിനത്തിൽ മാത്രം ഓർമിക്കാനും പിന്നീട് അവകണിക്കപ്പെടുകയും ചെയ്യുന്ന വിഭാഗമായി മാറിയിരിക്കുകയാണ് നമ്മുടെ മാതാപിതാക്കളും...
31/12/2020

മാദൃദിനത്തിൽ മാത്രം ഓർമിക്കാനും പിന്നീട് അവകണിക്കപ്പെടുകയും ചെയ്യുന്ന വിഭാഗമായി മാറിയിരിക്കുകയാണ് നമ്മുടെ മാതാപിതാക്കളും,സമൂഹത്തിലെ മുതിർന്ന പൗരന്മാരും. ഇവരുടെ സംരക്ഷണവും,ഇവർക്ക് വേണ്ട നിയമ സഹായങ്ങൾ നൽകുന്നതിനും സമൂഹത്തിന് കൂടി പങ്കുണ്ട്.കാരണം സഹായിക്കേണ്ടവർ ആദ്യം കയ്യ് ഒഴിയുന്ന കാലഘട്ടമാണ് ഇന്ന്. അതിനാൽ ഇവരുടെ സംരക്ഷണത്തിനായുള്ള ഒരു നിയമം നാം ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
Maintenance and welfare of parents and senior citizen Act 2007 എന്ന നിയമമാണ് ഇത്. 2008 ൽ കേരളത്തിൽ ഇതിന്റെ ചട്ടങ്ങൾ നിലവിൽ വരികയും R D O മാർക്ക് ഇതിന്റെ പരിഗണന ചുമതലയും,കളക്ടർക്ക് അപ്പീൽ അധികാരം നൽകുകയും ചെയ്തു. രോഗത്തിലും അവശതയിലും കഴിയുന്നവർ ആണെങ്കിൽ ഇവർക്ക് വേണ്ടി മറ്റു വ്യക്തികൾക്കോ ,സംഘടനകൾക്കോ പരാതി നൽകാം എന്നുള്ളതും ഈ നിയമത്തിന്റെ പ്രിത്യേകത ആണ്.90 മുതൽ 120 ദിവസങ്ങൾക്കുള്ളിൽ പരിഹാരം ഉറപ്പാക്കാം എന്നുള്ളതാണ് മറ്റൊരു സവിശേഷത. മാതാപിതാക്കൾക്ക് അവരുടെ മക്കളിൽ നിന്നും വേണ്ടി വന്നാൽ കൊച്ചുമക്കളിൽ നിന്നും മക്കളില്ലാത്തവർക്കു അനന്തരാവകാശം എങ്ങിനെ ആണോ പിന്നെ പോകുന്നത് അവരിൽ നിന്നും ചെലവിനുള്ള തുകയും സംരക്ഷണവും ആവശ്യപ്പെടാം. തരാത്ത പക്ഷം അവരെ വാറന്റിൽ പിടിക്കാനും ജയിലിൽ ഇടുവാനും പീഡനങ്ങൾ ഉണ്ടായാലും ,തെരുവിൽ ഉപേക്ഷിച്ചാലും പൊലീസിന് നേരിട്ടു കേസ് എടുക്കുവാനും എല്ലാം സാധിക്കും.അതുപോലെ തന്നെ സംരക്ഷിക്കാം എന്നുള്ള ഉറപ്പിൽ ഇവരുടെ സ്വത്തുക്കൾ കയിക്കലാക്കുകയും പിന്നീട് ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്നത് ഇന്ന് പുതുമയല്ല.അങ്ങിനെ വന്നാൽ ഈ നിയമത്തിന്റെ വകുപ്പ് 23 പ്രകാരം അപ്രകാരം നൽകിയ ആദാരം റദു ചെയ്യുവാനും R D O ക്കു അധികാരം ഉണ്ട്. മറിച്ചു ഈ ഒരു നിയമം ഇല്ലായിരുന്നു എങ്കിൽ സിവിൽ കോടതിയുടെ സങ്കീർണമായ നടപടികളിലൂടെ മാത്രമെ ഇത്‌ സാധിക്കു. ആണ്മക്കൾക്കു മാത്രമാണ് സംരക്ഷണ ബാത്യത എന്ന്‌ ഒരു ധാരണ നമുക്കുണ്ട് എന്നാൽ അത്‌ തികച്ചും തെറ്റാണ് കെട്ടിച്ചു വിട്ട പെണ്മക്കൾ അടക്കം ഇതിൽ വരും. ആരും ഇല്ലാത്ത മുതിർന്ന പൗരന്മാരെ സംരക്ഷിക്കാൻ അതതു സർക്കാരുകൾക്ക് 100 ശദമാനവും ബാത്യത ഉണ്ട്.അതിനായി സർക്കാർ ഇവർക്ക് വേണ്ട അടിസ്ഥാ സൗകര്യങ്ങൾ ഒരുക്കേണ്ടതും അതിനായി 'ഫണ്ട്' ഇല്ല എന്ന് പറയാൻ പാടില്ല എന്നും വകുപ്പ് 30 പറയുന്നു. 'ഞങ്ങളെ ചെറുപ്പകാലത്ത് സ്നേഹിക്കുകയോ,സംരക്ഷിക്കുകയോ,പിന്നീട് സ്വത്തുക്കൾ എന്തെകിലും തരുകയോ ചെയ്തില്ല' എന്ന് ഏതെങ്കിലും മക്കൾ തങ്ങളുടെ മാതാപിതാക്കളെ പറ്റി പഴി പറഞ്ഞു നിയമത്തിന്റെ ബാധ്യതയിൽ നിന്നും ഒഴിയാൻ ശ്രമിച്ചാൽ അതിന് ഒരു നിലക്കും കഴിയില്ല എന്ന്‌ ഓർമിപ്പിച്ചു കൊണ്ട് നിർത്തട്ടെ.

NB.പോസ്റ്റ് ചെയ്യപ്പെടുന്ന അറിവുകൾ ചുരുക്കി വിവരിക്കുന്നതിനാലും, നിങ്ങൾ ഓരോരുത്തരുടെയും പ്രശ്നങ്ങൾക്കും,കേസുകളുടെ സ്വാഭാവത്തിനും അനുസൃതമായി കാര്യങ്ങൾ വിത്യാസപ്പെടുന്നതിനാലും കൂടുതൽ വിവരങ്ങൾക്ക് വാട്‌സ് ആപ്പിലൂടെ മാത്രം ബന്ധപ്പെടാൻ ശ്രദിക്കുമല്ലോ.

മാതാപിതാകളുടെ സംരക്ഷണത്തിനും,മക്കൾക്കെതിരെ നടപടികൾ സ്വീകരിക്കുന്നതിനുമുള്ള പ്രിത്യേക നിയമം ഏത്? അത്‌ എങ്ങിനെ ഉപയോഗപ്പെടു...
30/12/2020

മാതാപിതാകളുടെ സംരക്ഷണത്തിനും,മക്കൾക്കെതിരെ നടപടികൾ സ്വീകരിക്കുന്നതിനുമുള്ള പ്രിത്യേക നിയമം ഏത്? അത്‌ എങ്ങിനെ ഉപയോഗപ്പെടുത്താം? എഴുതി കൊടുത്തുപോയ സ്വത്തുക്കൾ തിരികെ വാങ്ങാൻ സാധിക്കുമോ?കെട്ടിച്ചുവിട്ട പെണ്മക്കൾ ബാത്യതയിൽ നിന്നും ഒഴിവാകുമോ?കുട്ടികൾ ഇല്ലാത്തവർ സംരക്ഷണത്തിനും ചിലവിനുമായി എന്ത് ചെയ്യാൻ സാധിക്കും?

മറുപടി നാളെ എന്റെ പേജിൽ പോസ്റ്റ് ചെയ്യുന്നതായിരിക്കും . കൂട്ടുകാർ ഫോളോ ചെയ്യാൻ മറക്കല്ലേ.

യാത്ര ചെയ്യാൻ നമുക്ക് നല്ല റോഡുകൾ ഉണ്ടായേ തീരു. നികുതിയും,സെസ്സും പോരാത്തതിന് ടോളും എല്ലാം നൽകിയിട്ടും നമുക്ക് അതു ലഭിക്...
27/12/2020

യാത്ര ചെയ്യാൻ നമുക്ക് നല്ല റോഡുകൾ ഉണ്ടായേ തീരു. നികുതിയും,സെസ്സും പോരാത്തതിന് ടോളും എല്ലാം നൽകിയിട്ടും നമുക്ക് അതു ലഭിക്കുന്നില്ലങ്കിൽ നിയമപരമായി എന്ത് ചെയ്യാൻ സാദിക്കും???

'സഞ്ചാരി' ഗ്രൂപ്പിലെ ചില സുഹൃത്തുക്കൾ കുണ്ടന്നൂർ ഭാഗത്തുകൂടി കടന്നു പോകുന്ന ദേശീയ പാഥയെ മുൻനിർത്തി എന്നോട് ചോദിച്ച ചോദ്യമാണ് ഞാൻ മുകളിൽ പങ്കുവച്ചത്. നിയമം നടപ്പാക്കുന്നത് ഉദ്യോഗസ്ഥ സംവീദാനത്തിലൂടെ ആയതു കൊണ്ട് രാഷ്ട്രീയം മാറ്റിവച്ച് കാര്യങ്ങൾ കുറിക്കട്ടെ. 1.9.2019 മുതൽ പുതിയ മോട്ടോർ വാഹന നിയമം വരുകയും പുതുക്കിയ പിഴ തുകയും മറ്റും നാം കണ്ടു,ചിലർ ഇതിനോടകം അതു നൽകുകയും ചെയ്തിട്ടുണ്ടാവും. എന്നാൽ അത്‌ മാത്രം പോരല്ലോ? തകർന്ന റോഡിന്റെ കാരണങ്ങൾ എന്തുമാകട്ടെ .പുതിയ അമൻമെന്റിലൂടെ കൂട്ടി ചേർക്കപ്പെട്ട ഈ നിയമത്തിലെ 198 (A) വകുപ്പ് പ്രകാരം ഇത്തരം റോഡിലൂടെ സഞ്ചരിക്കുബോൾ ഒരു വ്യക്തിക്ക് അപകടമോ അതുമായി ബന്ധപ്പെട്ട് permanent disability യോ ഉണ്ടായാൽ അയാൾക്ക്‌ ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിന്നും ഒരു ലക്ഷം രൂപ വരെ നഷ്ടപരിഹാരം ചോദിക്കാൻ സാധിക്കും എന്നുള്ള കാര്യമാണ്.അപകടം ഉണ്ടായാലും ഇല്ലെങ്കിലും ദുരവസ്ഥക്കെതിരെ പ്രതികരിക്കേണ്ടതാണ്. അതിനായി തകർന്ന റോഡിന്റെ ഡിസൈൻ ചെയ്തത്,നിർമ്മിച്ചത്,മെയിന്റനൻസിന് ചുമതല പെട്ടവർ ആരാണ് എന്നുള്ളത് വിവരവകാശത്തിലൂടെ കണ്ടെത്തുക ആദ്യ പടി.ഒരു പക്ഷെ ഇത് ഏതെങ്കിലും കോണ്ട്രാക്ടർ ആവാം,ചിലപ്പോ സർക്കാരിന്റെ ബന്ധപ്പെട്ട ഒരു വകുപ്പ് ആകാം അതുമല്ലെങ്കിൽ ഒരു കണ്സൾട്ടൻസി ആവാം. ശേഷം ഇവരിലേക്കോ ഇവരുടെ പ്രവർത്തനങ്ങളിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥനിലേക്കോ നിയമപരമായി ബാധ്യത പെടുത്തുക എന്നുള്ളതാണ്. റോഡുകളുടെ തരം അനുസരിച്ചു കാര്യങ്ങൾ ചെറിയ നിലയിൽ വിത്യാസപ്പെടുമെങ്കിലും അവകാശങ്ങൾ നേടി എടുക്കാൻ നിയമത്തിന്റെ പിൻബലം ഒന്നുതന്നെയാണ്.

NB.പോസ്റ്റ് ചെയ്യപ്പെടുന്ന അറിവുകൾ ചുരുക്കി വിവരിക്കുന്നതിനാലും, നിങ്ങൾ ഓരോരുത്തരുടെയും പ്രശ്നങ്ങൾക്കും,കേസുകളുടെ സ്വാഭാവത്തിനും അനുസൃതമായി കാര്യങ്ങൾ വിത്യാസപ്പെടുന്നതിനാലും കൂടുതൽ വിവരങ്ങൾക്ക് വാട്‌സ് ആപ്പിലൂടെ മാത്രം ബന്ധപ്പെടാൻ ശ്രദിക്കുമല്ലോ.ഓരോ അറിവും വലുതാണ് അവ കൃത്യമായി ലഭിക്കാൻ ഈ പേജ് സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ....😊

നിങ്ങൾ ആവശ്യപ്പെടുന്നതും ആഗ്രഹിക്കുന്നതുമായ നിയമ അറിവുകൾ നൽകുന്നതിനും തുടർന്നുണ്ടാകുന്ന സംശയങ്ങൾക്ക്‌ ഉത്തരം നല്കുന്നതിന...
26/12/2020

നിങ്ങൾ ആവശ്യപ്പെടുന്നതും ആഗ്രഹിക്കുന്നതുമായ നിയമ അറിവുകൾ നൽകുന്നതിനും തുടർന്നുണ്ടാകുന്ന സംശയങ്ങൾക്ക്‌ ഉത്തരം നല്കുന്നതിനുമാണ് ഈ പേജ് ഒരുക്കിയിരിക്കുന്നത്.പോസ്റ്റ് ചെയ്യപ്പെടുന്ന അറിവുകൾ ചുരുക്കി വിവരിക്കുന്നതിനാലും, നിങ്ങൾ ഓരോരുത്തരുടെയും പ്രശ്നങ്ങൾക്കും,കേസുകളുടെ സ്വാഭാവത്തിനും അനുസൃതമായി കാര്യങ്ങൾ വിത്യാസപ്പെടുന്നതിനാലും കൂടുതൽ വിവരങ്ങൾക്ക് വാട്‌സ് ആപ്പിലൂടെ മാത്രം ബന്ധപ്പെടാൻ ശ്രദിക്കുമല്ലോ.ഓരോ അറിവും വലുതാണ് അവ കൃത്യമായി ലഭിക്കാൻ ഈ പേജ് സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ....😊

Address

Kottayam
686002

Telephone

+919847286338

Website

Alerts

Be the first to know and let us send you an email when Adv Shamil Basheer posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Adv Shamil Basheer:

Share