Adv Ahammed Sha

Adv Ahammed Sha Advocate practicing in various courts in Kerala including Highcourt of Kerala.

Consequences of not accepting a Lawyer Notice​❓ Question:​Is there any problem if a lawyer's notice is sent but not acce...
08/11/2025

Consequences of not accepting a Lawyer Notice

​❓ Question:
​Is there any problem if a lawyer's notice is sent but not accepted?

​Reply:
​By not accepting a lawyer's notice, there is currently no immediate problem.

However, if the person who sent the notice proceeds to file a lawsuit regarding the matter for which you received the aforementioned notice, you will definitely receive a summons from the court, which you must accept, and you will be obliged to appear in court.

​At that time, you will not be able to raise an argument that you were unaware of the issue, or that everything could have been resolved if you had been informed.
​If the complainant argues that a notice detailing all these matters was sent to you, and because you did not receive the notice, the problems remained unresolved, compelling them to approach the court, neither you nor your advocate will be able to argue otherwise in court.

​Furthermore, if a party deliberately refuses to accept the notice, some courts, in certain situations, treat it as though they have received it (deemed service). In cases involving multiple related parties, if one person accepts the notice, the court may consider the others to have received it as well.
​In many situations, the purpose of a lawyer's notice is to resolve the dispute outside of court, without escalating it to a lawsuit.

​In certain cases, such as cheque bounce cases (under the Negotiable Instruments Act), sending a notice is mandatory. There is a specific time frame for sending a reply to it. Failure to accept it will adversely affect the recipient throughout the case, favoring the opposing party.

- Adv Ahammed Sha

തലശേരി എ.കെ ട്രേഡേഴ്സ് ഒന്നാം പ്രതിയും, മലബാർ ബിരിയാണി സ്പൈസ് പത്തനംതിട്ട രണ്ടാം പ്രതിയും, ബ്രാൻഡ് അംബാസഡർ ദുൽഖർ സൽമാൻ മ...
05/11/2025

തലശേരി എ.കെ ട്രേഡേഴ്സ് ഒന്നാം പ്രതിയും, മലബാർ ബിരിയാണി സ്പൈസ് പത്തനംതിട്ട രണ്ടാം പ്രതിയും, ബ്രാൻഡ് അംബാസഡർ ദുൽഖർ സൽമാൻ മൂന്നാം പ്രതിയായും ആണ് പത്തനംതിട്ട സ്വദേശിയായ കാറ്ററിങ് കാരൻ കമ്മീഷനിൽ ഹരജി ഫയൽ ചെയ്തത്.

ദുൽഖർ സൽമാൻ നേരിട്ട് ഹാജരാവണമെന്നില്ല. ഒരു വക്കീൽ മുഖേന ഹാജരായാൽ മതി. ഇത്തരം കേസുകളിൽ പ്രതികൾക്ക് നോട്ടീസ് അയക്കുന്നത് സർവ്വസാധാരണമാണ്. അതൊരു സെലിബ്രിറ്റി ആയതുകൊണ്ട് വാർത്തയായി എന്ന് മാത്രം .

Adv Ahammed Sha

If a family photo is uploaded to obscene groups...❓ Question:Someone took a photo that my wife posted on social media, a...
02/11/2025

If a family photo is uploaded to obscene groups...

❓ Question:
Someone took a photo that my wife posted on social media, added s*xually suggestive captions, and circulated it in s*x groups. Where should I file a complaint? What should I do?

✅ Reply:
Stealing photos that an individual has posted themselves on social media and circulating them in s*x groups or other platforms is a serious crime.

​The very first thing you should do is file a complaint at the nearest Police Station.
The complaint must clearly detail the incident, where the photo is being circulated, and from whose account it was received.

Keep screenshots and links of the photo's circulation as evidence.
​If the procedures at the police station are not effective, or depending on the seriousness of the case, file a complaint with the Cyber Cell.

​Along with that, immediately report the photos on the social media platform where they were originally uploaded. Most platforms have options like 'Report Abuse' or 'Report a violation of intellectual property rights' available to remove such content.

Furthermore, a significant international law that provides legal protection to an individual in such circumstances is the DMCA (Digital Millennium Copyright Act).

​Most major social media platforms and websites around the world come under the purview of the DMCA. An individual's photo, writing, video, and other artistic works are all objects that receive Copyright protection. No one has the right to upload these materials onto any platform without our consent.
​If someone takes a photo and uploads it onto another platform without permission, either in a modified form or as is, it is a violation of DMCA law.

​If something is posted in violation of DMCA law, that platform has a legal obligation to remove it immediately.
​Therefore, if the victim of such a crime contacts an advocate and immediately prepares and sends a DMCA Takedown Notice to the aforementioned platform, these photos can be removed from the internet very quickly.

​Remember, our life does not end just because some photos appeared on social media. It does not affect life in any way. Use all legal possibilities to confront and fight such crimes.

​Adv Ahammed Sha

❓ ചോദ്യം:വാടക കരാർ എഴുതുന്നതിന് ആരുടെ പേരിലാണ് മുദ്രപത്രം വാങ്ങിക്കേണ്ടത് ? ✅ മറുപടി :നിലവിൽ ഓൺലൈൻ ആയി മുദ്രപത്രം വാങ്ങു...
30/10/2025

❓ ചോദ്യം:
വാടക കരാർ എഴുതുന്നതിന് ആരുടെ പേരിലാണ് മുദ്രപത്രം വാങ്ങിക്കേണ്ടത് ?

✅ മറുപടി :
നിലവിൽ ഓൺലൈൻ ആയി മുദ്രപത്രം വാങ്ങുന്നതിന് ഇരു കക്ഷികളുടെയും പേരും വിലാസവും ആവശ്യമാണ്. എന്നാൽ അത് വെൻഡർമാരുടെ രജിസ്റ്ററിൽ രേഖപ്പെടുത്തുന്നത് ഒരാളുടെ മാത്രം പേരിലായിരിക്കും. അയാളുടെ ഫോൺ നമ്പർ മുഖേന ഒടിപി വെരിഫിക്കേഷനും ചെയ്യണം .

അത് ഉടമസ്ഥന്റെയോ വാടകക്കാരന്റെയോ പേരിൽ ആവാം.

എന്നാൽ താങ്കൾ ഉടമസ്ഥൻ ആണെങ്കിൽ വാടകക്കാരന്റെ പേരിൽ വാങ്ങാൻ ശ്രമിക്കുക. അയാളുടെ ഫോൺ നമ്പർ നൽകി തന്നെ വാങ്ങുക.

ഇനി താങ്കൾ വാടകക്കാരൻ ആണെങ്കിൽ ഉടമസ്ഥന്റെ പേരിൽ ഫോൺ നമ്പറും മറ്റും നൽകി വാങ്ങുക.

കരാർ നോട്ടറി പബ്ലിക് മുമ്പാകെ ഒപ്പിടുകയാണെങ്കിൽ അതിന്റെ ആധികാരികത ചോദ്യം ചെയ്യപ്പെടുകയില്ല.

നോട്ടറി പബ്ലിക് മുമ്പാകെ അല്ല ഒപ്പിടുന്നതെങ്കിൽ എന്തെങ്കിലും ഒരു ഘട്ടത്തിൽ ഒരു നിയമപ്രശ്നം വരികയും കരാർ ചോദ്യം ചെയ്യപ്പെടുകയും ചെയ്താൽ എതിർകക്ഷി കരാർ നിഷേധിക്കുമ്പോൾ അത് എതിർകക്ഷി തന്നെ വാങ്ങിയ കരാർ ആണെന്ന് നമുക്ക് വാദിക്കാം.

അല്ലായെങ്കിൽ അത് നമ്മൾ വാങ്ങി വ്യാജമായി ഉണ്ടാക്കിയ കരാർ ആണെന്നും മറ്റും ഒരു വാദം എടുക്കാൻ എതിർകക്ഷിക്ക് സാധിക്കും.

ഉദാഹരണമായി പറഞ്ഞാൽ . താങ്കൾ ഈ കേസിൽ ഉടമസ്ഥൻ ആണെന്ന് വിചാരിക്കുക. താങ്കൾ താങ്കളുടെ പേരിൽ മുദ്രപത്രം വാങ്ങി കരാർ എഴുതി ഇരുകക്ഷികളും ഒപ്പിട്ടു. കരാറിൽ പറഞ്ഞ സമയത്തിനുശേഷം താങ്കളും വാടകക്കാരനും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായി. വാടകക്കാരനെ തുടരാൻ താങ്കൾ ഉദ്ദേശിക്കുന്നില്ല. വാടകക്കാരനോട് താങ്കൾ ഇറങ്ങാൻ ആവശ്യപ്പെട്ടു. പക്ഷേ അയാൾ ഇറങ്ങാൻ തയ്യാറല്ല.

അതിനാൽ തന്നെ ബന്ധപ്പെട്ട കോടതിയിൽ താങ്കൾ കേസ് ഫയൽ ചെയ്തു. താങ്കളും എതിർകക്ഷിയും തമ്മിൽ ഒപ്പിട്ട കരാർ കോടതിയിൽ ഹാജരാക്കി.

പക്ഷേ ഇതല്ല നിങ്ങൾ തമ്മിൽ ഉണ്ടായ കരാറെന്നും യഥാർത്ഥത്തിൽ ഉണ്ടായ കരാർ മറ്റൊന്നാണെന്നും അതിൽ തീയതികൾ മറ്റൊന്നാണെന്നും ആ കരാർ താങ്കളുടെ കയ്യിൽ ഉണ്ട് താങ്കൾ ഹാജരാക്കാതിരിക്കുകയാണ് എന്നും എതിർകക്ഷി കോടതിയിൽ വാദിച്ചാൽ താങ്കൾ ഹാജരാക്കിയ കരാറിനെ താങ്കൾക്ക് കോടതിക്കു മുമ്പിൽ തെളിയിക്കാൻ സാധിക്കാതെ വരും.

ഇനി അതിൽ എതിർകക്ഷിയുടെ പേരും ഫോൺ നമ്പർ മുഖേന ഒടിപി വെരിഫിക്കേഷനും ഉണ്ടെങ്കിൽ അത് എതിർകക്ഷി കൂടി അറിഞ്ഞു ഉണ്ടാക്കിയ കരാർ ആണെന്ന ഒരർത്ഥം സ്വമേധയാ വരുന്നുണ്ട് . അതുകൊണ്ടുതന്നെ തർക്കങ്ങൾ ഉണ്ടായാൽ താങ്കളുടെ ഭാഗം തെളിയിക്കാൻ എളുപ്പമായിരിക്കും.

Adv Ahammed Sha

Beware of stamp paper fraud! ⚠️❓ Question:What is the correct price a stamp paper vendor should charge for a 50 RS stamp...
30/10/2025

Beware of stamp paper fraud! ⚠️

❓ Question:
What is the correct price a stamp paper vendor should charge for a 50 RS stamp paper ? My wife was charged rupees 160 just for the stamp paper. No any matter was typed on it. Isn't this ₹160 excessive?

✅ Answer:
The Face Value of each stamp paper is its exact, correct price.
That is, a ₹50 stamp paper should only be sold for ₹50.

Legally, the stamp vendor is not authorized to charge even a single rupee more than this.

If any matter is typed or written on the stamp paper, the vendor is only entitled to charge an additional service fee for that. However, typing matter on the stamp paper in that manner is not part of the vendor's job. Their license is not intended for that service.

In your case, charging ₹160 for purchasing a ₹50 stamp paper is completely wrong and a violation of the law.

Please share this information to be helpful to others. You can comment your legal doubts below.

- Adv Ahammed Sha

KM Nanavati V State of MaharashtraK.M. Nanavati, a Commander in the Indian Navy, lived with his wife, Sylvia, and their ...
28/10/2025

KM Nanavati V State of Maharashtra

K.M. Nanavati, a Commander in the Indian Navy, lived with his wife, Sylvia, and their two children in Mumbai. Due to the demands of his job, Nanavati was often away from home, leading to a drift in his relationship with Sylvia. She began an affair with Prem Ahuja, a close friend of Nanavati's. When Nanavati returned home on leave on November 1, 1959, he noticed a change in his wife's behavior towards him. After initial hesitation, Sylvia confessed to her infidelity.

Nanavati, trying to maintain composure, took his family to a movie and then dropped them off at the Metro Cinema. He then proceeded to the Naval Base, retrieved his service revolver, and went to Ahuja's office. Upon finding Ahuja absent, Nanavati went to his flat, where he shot Ahuja three times after asking if he would marry Sylvia and take care of the children. Ahuja's response, "Do you think I can marry every woman I sleep with?" enraged Nanavati, leading to the shooting.

Nanavati surrendered to the authorities and was arrested. The case went to trial, with the court ultimately sentencing him to life imprisonment. The defense appealed the verdict, but it was upheld by the higher courts.

The case sparked controversy due to the potential for ethnic tensions between the Sindhi and Parsi communities. However, Ahuja's sister, Mamie Ahuja, forgave Nanavati, which led to the then-Maharashtra Governor, Vijaya Lakshmi Pandit, commuting his sentence.

Nanavati was released from prison after serving three years and later moved to Canada with his family. Despite the challenges, Nanavati chose to stand by his wife and children, showcasing a complex mix of love, loyalty, and forgiveness.

- Adv Ahammed Sha

സ്റ്റേറ്റ് ഓഫ് കേരള (പോലീസ്) v ഷൈബിൻ അഷറഫ് മുതൽ പേർ നിലമ്പൂരിൽ പാരമ്പര്യവൈദ്യൻ ശാബാ ശരീഫിനെ തടവിൽ പാർപ്പിച്ച് ക്രൂരമായി ...
06/12/2023

സ്റ്റേറ്റ് ഓഫ് കേരള (പോലീസ്) v ഷൈബിൻ അഷറഫ് മുതൽ പേർ

നിലമ്പൂരിൽ പാരമ്പര്യവൈദ്യൻ ശാബാ ശരീഫിനെ തടവിൽ പാർപ്പിച്ച് ക്രൂരമായി കൊലപ്പെടുത്തിയ കേരള മനസ്സാക്ഷിയെ ഞെട്ടിച്ച കേസിന്റെ വിചാരണ നവംബർ ഒന്നു മുതൽ നടത്താൻ അഡീഷണൽ ജില്ലാ സെഷൻസ് കോടതി മഞ്ചേരി വെച്ചിരുന്നതാണ്.

പ്രമാദമായ ഈ കേസിന്റെ ഇതുവരെയുള്ള ചില ഹിയറിങ്ങുകളുടെ വിവരങ്ങളും മറ്റും എഴുതുകയും വിചാരണ തുടങ്ങുന്ന സമയത്ത് അത് കൃത്യമായി എഴുതാമെന്ന് ഉറപ്പു നൽകുകയും ചെയ്തതാണ് . അതുകൊണ്ടുതന്നെ നവംബർ ഒന്നു മുതൽ ചില സുഹൃത്തുക്കളും മറ്റും ഫോണിലും മെസ്സേജിലും നേരിട്ടും ഈ കേസിന്റെ വിവരങ്ങൾ ചോദിച്ചറിയാറുണ്ട്.

അതിൽ പലരും പ്രധാനമായി ചോദിച്ച കാര്യം ഇതാണ് . കേസ് ഹൈക്കോടതിയിലേക്ക് മാറ്റിയോ ? അതുകൊണ്ടാണോ എഴുതാത്തത് ? ഇത്രയും വലിയ കേസൊക്കെ നമ്മുടെ ഈ ചെറിയ കോടതിയിലാണോ നടക്കുന്നത് ?

തുടർച്ചയായി അവധി വന്നതിനാലും ഭാഷയുടെ പരിമിതി മൂലവും മറ്റും വിചാരണയ്ക്ക് മുമ്പായി ചെയ്തു തീർക്കേണ്ട ചില കാര്യങ്ങൾ ചെയ്തു തീരാത്തതിനാലാണ് കോടതി വിചാരണ വീണ്ടും മാറ്റിവെച്ചിരുന്നത്. എല്ലാം കഴിഞ്ഞപ്പോൾ നിലവിൽ ഈ കോടതിയിൽ ഉണ്ടായിരുന്ന ജഡ്ജ് സ്ഥലം മാറി മറ്റൊരു കോടതിയിലേക്ക് മാറിയിട്ടുണ്ട്.

ഇങ്ങനെ ചില സാങ്കേതിക കാരണങ്ങൾ ഉള്ളതുകൊണ്ടാണ് വിചാരണ വൈകുന്നത്. അതുകൊണ്ടാണ് എഴുതാത്തതും.

ഇനി അടുത്ത ചോദ്യത്തിനുള്ള ഉത്തരം ; കേസിന്റെ പ്രശസ്തി നോക്കിയല്ല കോടതി തീരുമാനിക്കുന്നത്. ഓരോ കോടതിക്കും പരിഗണിക്കാവുന്ന കേസുകളുടെ കാര്യത്തിൽ ചില നിബന്ധനകൾ ഉണ്ട് . അത് ചിലപ്പോൾ ശിക്ഷ മാനദണ്ഡമാക്കിയായിരിക്കാം , സിവിൽ കേസുകളിൽ ആണെങ്കിൽ അതിലെ സംഖ്യ മാനദണ്ഡമായിരിക്കാം.

ഒരു ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് വിധിക്കാവുന്ന പരമാവധി ശിക്ഷ മൂന്നു വർഷം തടവും 5000 രൂപ പിഴയുമാണ്. അപ്പോൾ ആ പരിധിയിൽ വരുന്ന കുറ്റകൃത്യങ്ങൾ മാത്രമേ ഈ കോടതി പരിഗണിക്കൂ അതിനേക്കാൾ വലിയ ശിക്ഷ ലഭിക്കേണ്ടുന്ന കേസുകൾ വിചാരണ ചെയ്യാൻ നിയമപരമായി അധികാരമുള്ള കോടതികളിലേക്ക് ട്രാൻസ്ഫർ (Committ) ചെയ്യുകയാണ് കീഴ് കോടതികളുടെ ജോലി

ഐപിസി സെക്ഷൻ 279 പ്രകാരം അശ്രദ്ധമായും അപകടകരമായും വാഹനമോടിച്ചാൽ ലഭിക്കാവുന്ന പരമാവധി ശിക്ഷ ആറ് മാസം തടവും 1000 രൂപ പിഴയുമാണ് . മജിസ്ട്രേറ്റ് തലത്തിലുള്ള ഒരു കോടതിക്ക് തീർപ്പു കൽപ്പിക്കാവുന്ന ശിക്ഷയാണിത്.

ഏതൊരു ക്രിമിനൽ കേസും ആദ്യം പരിഗണിക്കുക അതാത് മജിസ്ട്രേറ്റ് കോടതികൾ ആയിരിക്കും. ആ മജിസ്ട്രേറ്റ് കോടതിയുടെ പരിധിയിൽ നിൽക്കുന്നതല്ല ആ കേസ് എങ്കിൽ അതിനു മുകളിലുള്ള കോടതിയിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നതാണ്.

ഷാബ ശരീഫ് വധക്കേസിൽ ആദ്യമായി നിലമ്പൂർ പോലീസ് കേസെടുക്കുകയും ആ പോലീസ് സ്റ്റേഷന്റെ അധികാരപരിധിയുള്ള മജിസ്ട്രേറ്റ് കോടതിയിൽ കേസ് വിവരങ്ങളും അറസ്റ്റ് ചെയ്ത പ്രതികളെയും ഹാജരാക്കും. ടി കേസിൽ ഐപിസി സെക്ഷൻ 302 (കൊലപാതകം) ഉൾപ്പെടെ മറ്റനേകം ഗുരുതര കുറ്റകൃത്യങ്ങൾ ഉൾപ്പെട്ടതുകൊണ്ടുതന്നെ പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ ആറുമാസത്തേക്കാൾ കൂടുതൽ ശിക്ഷ ലഭിക്കുമെന്ന് ഉറപ്പാണ്.

അതിനാൽ ഇത് മജിസ്ട്രേറ്റ് കോടതിക്ക് തീർപ്പ് കൽപ്പിക്കാൻ അധികാരം ഇല്ലാത്ത കേസാണ്. ഈ അവസരത്തിൽ മേൽപ്പറഞ്ഞ മജിസ്ട്രേറ്റ് കോടതി അത് അധികാരമുള്ള സെഷൻസ് കോടതിയിലേക്ക് ട്രാൻസ്ഫർ ചെയ്യുകയാണ് ഉണ്ടായത്. സെഷൻസ് കോടതിയിലെ കേസുകളുടെ ബാഹുല്യം കാരണം കേസുകൾ അഡീഷണൽ സെഷൻസ് കോടതിയിലേക്ക് മാറ്റുകയും ഉണ്ടായി.

ജീവപര്യന്തം തടവ് മുതൽ ഹൈക്കോടതിയുടെ അനുവാദത്തോടെ വധശിക്ഷ വരെ വിധിക്കാൻ അധികാരമുള്ള കോടതിയാണ് സെഷൻസ് കോടതികൾ .

ഈ കേസ് വിചാരണ ചെയ്യുന്നതും ശിക്ഷ വിധിക്കുന്നതും എല്ലാം ഇനി ഈ സെഷൻസ് കോടതിയാണ്.
അതിനുശേഷം പ്രതികൾക്കോ വാദി ഭാഗത്തിനോ വല്ല അപ്പീലും ഉണ്ടെങ്കിൽ മാത്രമേ കേസ് മുകളിലുള്ള ഹൈക്കോടതിയിലേക്കോ സുപ്രീംകോടതിയിലേക്കോ എത്തുകയുള്ളൂ.

Address

Adv Ahammed Sha, Elaneerkkara Road, Kottukkara
Kondotty
673638

Alerts

Be the first to know and let us send you an email when Adv Ahammed Sha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Adv Ahammed Sha:

Share