Dheeraj Thoppil Ravi

Dheeraj Thoppil Ravi Social and political issues,literature and poetry.

കളഞ്ഞു കിട്ടിയവർ തിരികെ ഏൽപ്പിച്ചാൽ 5000/- രൂപ പാരിതോഷികം നൽകാം ..എന്റെ “cross” -ന്റെ ഒരു പേന ഒരു വർഷം മുൻപ് നഷ്ട്ടപ്പെട...
14/04/2026

കളഞ്ഞു കിട്ടിയവർ തിരികെ ഏൽപ്പിച്ചാൽ 5000/- രൂപ പാരിതോഷികം നൽകാം ..

എന്റെ “cross” -ന്റെ ഒരു പേന ഒരു വർഷം മുൻപ് നഷ്ട്ടപ്പെട്ടു .കൊല്ലം കളക്ട്രേറ്റിന്‌ സമീപമുള്ള വക്കീൽ ഓഫീസിൽ നിന്ന് താഴെ പാർക്ക് ചെയ്തിരുന്ന കാറിലേക്കുള്ള നടത്തത്തിനിടയിൽ എങ്ങനെയോ പോക്കറ്റിൽ നിന്ന് വീണ് പോയതാണ് .കാറിൽ കയറിയ ഉടൻ ബോധ്യപ്പെട്ട് ഓഫീസിലും വഴിയിലുമെല്ലാം അരിച്ചു പെറുക്കിയെങ്കിലും നാളിതുവരെ കിട്ടിയില്ല .അച്ഛൻ മരിക്കുന്നതിന് ഏതാനം ദിവസങ്ങൾക്ക് മുൻപ് വിദേശത്ത് നിന്ന് കൊണ്ട് വന്ന രണ്ട്‌ പേനകൾ പിന്നീട് ഞാനും അണ്ണനും ഉപയോഗിക്കുകയായിരുന്നു .ഇടനെഞ്ചിനോട് ചേർത്ത് എന്നും കുത്തി വെച്ചിരുന്ന അച്ഛന്റെ സാന്നിധ്യമായിരുന്നു .പൊലിമയൊക്കെ മങ്ങി റീഫിൽ പുറത്തേക്ക് വരാൻ അൽപ്പ സ്വല്പ ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായിരുന്നെങ്കിലും ,ഒട്ടനവധി വില കൂടിയ മറ്റ് പേനകൾ കൈവശം ഉണ്ടെങ്കിലും ഞാൻ ഇത് മാത്രമേ നെഞ്ചിൽ ചേർത്ത് വെച്ചിരുന്നുള്ളു .എന്നും പേന കണ്ടെത്താൻ മാത്രമായി ഓഫീസിലെ മുക്കിലും മൂലയിലും ഫയലുകൾക്കിടയിലും റോഡിലുമെല്ലാം പ്രതീക്ഷയോടെ കണ്ണുകൾ പരതുന്നു …ആർക്കെങ്കിലും പഴകിയ ഒളിമങ്ങിയ ആ പേന കിട്ടിയെങ്കിൽ തിരികെ തരണമെന്ന് അപേക്ഷിക്കുന്നു ..🙏.കളഞ്ഞു കിട്ടിയവർ തിരികെ ഏൽപ്പിച്ചാൽ 5000/- രൂപ പാരിതോഷികം നൽകാം ..



07/04/2026
07/04/2026

വീണ്ടെടുക്കാം ചാത്തന്നൂരിനെ
വിശ്വസിക്കാം സൂരജിനെ …



05/04/2026

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം ,ഏറെ ആരാധിച്ചിരുന്ന, ക്രിക്കറ്റ് കളിച്ചിരുന്ന കാലത്ത് പ്രചോദനമായിരുന്ന
ശ്രീ മുഹമ്മദ് അസറുദീൻ ഇന്ന് അണ്ണന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം എത്തിയപ്പോൾ ,ഹൃദയത്തിൽ എന്നും ഞാൻ കരുതി വെച്ചിരുന്ന ഒരു shake hand..





05/04/2026

വീണ്ടെടുക്കും ചാത്തന്നൂരിനെ …
വിശ്വസിക്കാം സൂരജിനെ ..


24/04/2021

തൂ മഞ്ഞിൻ നെഞ്ചിലൊതുങ്ങി...

തന്നിൽ അർപ്പിതമായ ഉത്തരവാദിത്തങ്ങൾ ഒരു വശത്തും കുട്ടികാലം മുതൽ അറിയാവുന്ന വ്യക്തിയോടുള്ള സ്നേഹം മറു വശത്തും..സുഹാസിനി അവതരിപ്പിച്ച രാജലെക്ഷ്മിയുടെയും,രാജലക്ഷ്മിയുടെ ബാല്യം മുതൽ കൂടെയുള്ള,സ്നേഹിക്കുന്ന സുധാകരന്റെയും((സുരേഷ് ഗോപി) ബന്ധത്തിൽ വിള്ളലുണ്ടാക്കുന്ന വിധത്തിലേക്ക് ആഗ്രഹിച്ചതല്ലെങ്കിലും കടന്നു വന്ന അകൽച്ചയിലെ ഗാനം ...കൈതപ്രം വരികളാക്കി,ജോൺസൺ മാഷ് ഈണം നൽകി,ഗന്ധർവ നാദത്തിലൂടെ ഒഴുകി ഇറങ്ങിയപ്പോൾ തലമുറകൾ കൈമാറി വരുന്ന ഗാനം പിറവി കൊണ്ടു..

25/12/2020

ഈറൻ മേഘം,പൂവും കൊണ്ട് ...

അവർ വരും ...വന്നിരിക്കും ..പുസ്തക താളുകളിൽ നിന്നും നിങ്ങൾ ചരിത്രം എത്ര മായ്ച്ചാലും,സംഘ പരിവാർ സ്വയം ചികയണം ചരിത്രം,...അറ...
04/10/2020

അവർ വരും ...വന്നിരിക്കും ..
പുസ്തക താളുകളിൽ നിന്നും നിങ്ങൾ ചരിത്രം എത്ര മായ്ച്ചാലും,സംഘ പരിവാർ സ്വയം ചികയണം ചരിത്രം,...അറിയണം ഇവർ ആരെന്ന്,അറിയാൻ ശ്രമിക്കണം,അറിയില്ലെങ്കിൽ ചോദിച്ചറിയണം,ബ്രിട്ടീഷുകാരന് മാപ്പെഴുതി നൽകിയ സവർക്കർ മാത്രമല്ല ചരിത്രം,നിങ്ങൾ മറയ്ക്കാൻ ശ്രമിക്കുന്ന ഇന്ദിരയുടെ,രാജീവിന്റെ ചരിത്രം ഇവർ നിങ്ങളെ പഠിപ്പിക്കും...എത്ര കോട്ടകൾ തീർത്താലും അത് ത്തകർത്തെറിഞ്ഞു കൊണ്ടിവർ വരും..

വെടിയുണ്ടകൾ ഏറ്റു വാങ്ങി, രക്തത്തിൽ കുളിച്ചു മരണപ്പെട്ടു കിടക്കുന്ന സ്വന്തം മുത്തശ്ശിയെ 14 വയസുള്ളപ്പോഴും,ബോംബ് സ്‌ഫോടനത...
02/10/2020

വെടിയുണ്ടകൾ ഏറ്റു വാങ്ങി, രക്തത്തിൽ കുളിച്ചു മരണപ്പെട്ടു കിടക്കുന്ന സ്വന്തം മുത്തശ്ശിയെ 14 വയസുള്ളപ്പോഴും,ബോംബ് സ്‌ഫോടനത്തിൽ ചിതറി തെറിച്ച സ്വന്തം പിതാവിന്റെ ശരീരം 21 വയസുള്ളപ്പോഴും കാണേണ്ടി വന്ന,രാഹുൽ ഗാന്ധിയെന്ന തീയിൽ കുരുത്തവനോടാണോ,യോഗി ആദിത്യനാഥിന്റെ ഉണക്ക പോലീസ് ലാത്തി കാണിച്ചു വിരട്ടാൻ നോക്കുന്നത് ...വിട്ടു പിടി സ്വാമി,ഇത് ഗോമൂത്രവും,ചാണകവും തിന്നുണ്ടാക്കിയ രക്തമല്ല...

Address

Kollam
691009

Telephone

+919447103033

Website

Alerts

Be the first to know and let us send you an email when Dheeraj Thoppil Ravi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dheeraj Thoppil Ravi:

Share