20/07/2023
മണിപ്പൂരിൽ കുക്കി സ്ത്രീകൾക്ക് നേരെ അതിക്രമം നടന്നിട്ട് ഇന്നേക്ക് രണ്ട് മാസങ്ങളും 17 ദിവസങ്ങളും കഴിഞ്ഞിരിക്കുന്നു.
ജൂലൈ 19നു മാത്രം ആണ് വനിതാ ശിശു വികസന മന്ത്രിയുടേതായി ഒരു ട്വീറ്റ് പോലും ഉണ്ടായത് ഈ
ഭരണകൂട നിസംഗത കാണുമ്പോൾ സമാനമായ മറ്റൊരു സംഭവം ഓർമ്മവരുന്നു. ലക്ഷ്മി ഒറാങ് എന്ന അസം സ്വദേശിനി.
27/11/2007 ലെ ഒരു നട്ടുച്ചനേരം. സ്ഥലം ഗുവാഹത്തി നഗരത്തിലെ ബെൽറ്റൊലിയ തെരുവ്.
നഗരകാഴ്ചകൾക്ക് നടുവിലൂടെ ഒരു പ്രകടനം തികച്ചും സമാധാനപരമായി നീങ്ങി. അന്ന് ലക്ഷ്മിക്ക് 16വയസാണ് പ്രായം.അവൾ ഉൾപ്പെടുന്ന ആദിവാസിസമൂഹത്തിന് പട്ടികവർഗ്ഗ പദവി നേടിയെടുക്കാൻ വേണ്ടിയായിരുന്നു ആ പ്രകടനം.
പെട്ടെന്ന് പ്രകടനം ബഹളമയമായി. പിന്നിലായി നടന്നിരുന്ന പുരുഷന്മാരെല്ലാം ജാഥയുടെ മുൻ നിരയിലേക്ക് ഓടുന്നു.പലർക്കും ഒന്നും മനസിലായില്ല.എല്ലാവരും ഓടുകയാണു.“ജാഥയ്ക്കിടയിലെക്ക് ആരോ ഒരുവൻ ബൈക്കോടിച്ച്കയറ്റി..എതോ ആദിവാസി സ്ത്രീയ്ക്ക് ഗുരുതരമായി പരുക്കേറ്റു.ചോദ്യം ചെയ്ത നേതാക്കളെ ആൾക്കൂട്ടം കയ്യേറ്റം ചെയുന്നു..” ആരോ ഇത് പറഞ്ഞുകൊണ്ടോടി.ജാഥ ചിന്നി ചിതറി..ആരൊക്കെയൊ റോഡിൽ കിടന്ന കാറുകളുടെ ചില്ലുകളെറിഞ്ഞുടച്ചു. ആദിവാസി സഭയുടെ മുദ്രാവാക്യങ്ങൾ ബലമില്ലാതെ എവിടെയൊ മുഴ്ങ്ങി. പെണ്ണുങ്ങൾ അലറിക്കൊണ്ടോടുന്നു. അടിയേറ്റ നേതാവിന്റെ തല രണ്ടായി പിളർന്നു. ചേട്ടത്തിയൂടെ കൈയുമ്പിടിച്ച് അവളോടി..മുന്നിലുള്ളതൊന്നും അവൾ കണ്ടില്ല.ഭീതി മാത്രം.നഗരം അവരെ വളഞ്ഞിരിക്കുന്നു. കുറുവടികളേന്തിയ ഒരുപറ്റം ചെറുപ്പക്കാർ അവർക്ക് നേരെ പാഞ്ഞടുത്തു.അരികിലേക്ക് ഓടിയടുക്കുന്നവരിൽ ഒരുവന്ന്റ്റെ കണ്ണുകൾ തനിക്ക് നേരെ ആണെന്നു തിരിച്ചറിഞ്ഞ ആ പെണ്ണ് സഹോദരിയുടെ യുടെ കൈയിലെ പിടിവിട്ട് അവളെ സുരക്ഷിതയാക്കി.
എതാനും വാര അകലെ നിയമസഭയക്ക് മുന്നിൽ പാർക്ക് ചെയ്തിരിക്കുന്ന പോലിസ് വാനിനടുതേക്ക് സർവ്വശക്തിയുമെടുത്ത് അവളോടി. പിറകിലെ പാഞ്ഞ ബലിഷ്ഠമായ കരങ്ങൾക്ക് പിടികൊടുക്കാതെ പായാനുള്ള കരുത്തില്ലായിരുന്നു.മുഖമടച്ച് വീണു.
അവൾ തിരിച്ചറിഞ്ഞു..ഇപ്പൊ അവളേതാണ്ട് പരിപൂർണ്ണ നഗ്നയായിക്കഴിഞ്ഞിരിക്കുന്നു.അട്ടഹസിച്ചുകൊണ്ട് നിൽക്കുന്ന നരധാമന്മാരുടെ കൈകൾഅവളുടെ ഉടുതുണി അമ്മാനമാടി.അവളലറിക്കരഞ്ഞു..അവളിൽ അവശേഷിച്ച തുണിയും ആരൊ പറിച്ച്മാറ്റി. അവളുടെ നാഭിയിലേക്ക് ബൂട്ട്സുകൾ മാറി മാറി ചവുട്ടി.കുതറിയോടാനൊരുമ്പെട്ടവളെകുതികാലിട്ടുവീഴ്ത്തി,ആഞ്ഞാഞ്ഞു തൊഴിച്ചു.
നട്ടുച്ച് നേരത്ത് ഗുവാഹത്തി നഗരത്തിന്റെ ഹൃദയഭാഗത്ത് നിരാലംബയായ സ്ത്രീത്വം അപമാനിതയായി.
കാമറകണ്ണ്കൾ സാക്ഷി.സാമാജികർ സാക്ഷി,നിയമപാലകർ സാക്ഷി.പുരുഷകേസരികൾ സാക്ഷി
2016ൽ കാംരൂപ് സ്പെഷ്യൽ മാജിസ്‌ട്രേറ്റ് കോടതി നാലു പ്രതികളെയും വെറുതേ വിട്ടു അന്വേഷണത്തിലും, പ്രോസീക്യൂഷനിലും വന്ന കുറ്റകരമായ അനേകം വീഴ്ചകളുടെ ഫലം.
സർക്കാർ അതിനു അപ്പീൽ പോലും പോയില്ല എന്നത് തന്നെ അനീതിക്ക് കൂട്ടു നിൽക്കലായി. ഒരു മുഖ്യ ധാരാ മാധ്യമവും അതു ചർച്ച ചെയ്തില്ല.
ഇനി മറ്റൊരു കഥ
**********************
ലക്ഷ്മി അപമാനിക്കപ്പെടുന്ന ചിത്രങ്ങൾ ഉപയോഗിച്ചു 2017ൽ വ്യാജ വാർത്ത പ്രചരിപ്പിച്ചതിന്റെ പേരിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് നിയമ നടപടി നേരിടുകയാണ്
"പശ്ചിമ ബംഗാളിൽ ബി ജെ പി അനുകൂല മുദ്രാവാക്യം മുഴക്കിയ ഹിന്ദു സ്ത്രീയെ കോൺഗ്രസ് പ്രവർത്തകർ നഗ്നയാക്കി മർദിക്കുന്നു "എന്ന തലക്കെട്ടോടെ ആയിരുന്നു പ്രസ്തുത വ്യാജ വാർത്ത.ഒരു ലക്ഷത്തോളം ഫോളോവേഴ്സ് ഉള്ള യോഗിയുടെ എഫ് ബി ഫാൻ പേജിലാണ് വാർത്ത വന്നത്.
അത്കൊണ്ട് ഈ നിസംഗത ഒരു പുതുമയല്ല
അഡ്വ ശരത്കൃഷ്ണൻ