Adv. A V Indira & Associates

Adv. A V Indira & Associates Legal services with Expertise, Integrity and Ethics

എന്ത് സപ്പോർട്ടിംഗ് മെക്കാനിസം ആണ് ഇന്ത്യയിൽ/കേരളത്തിൽ പ്രാക്ടീസ് ചെയ്യുന്ന വനിതാഭിഭാഷകർക്കുള്ളത്?More number of women a...
22/03/2026

എന്ത് സപ്പോർട്ടിംഗ് മെക്കാനിസം ആണ് ഇന്ത്യയിൽ/കേരളത്തിൽ പ്രാക്ടീസ് ചെയ്യുന്ന വനിതാഭിഭാഷകർക്കുള്ളത്?

More number of women are joining the Bar but.....: What CJI Surya Kant said
“There is a growing trend in the last couple of years that women are joining the Bar. The problem starts after that,” CJI Surya Kant said on Saturday.

Chief Justice of India (CJI) Surya Kant on Saturday said that although there has been a steady rise in the number of women joining the legal profession, only a small percentage ultimately continue to lead what he described as the “true professional life in the law.

The CJI said that there is considerable equality at the entry level, whether in law schools or the legal profession.

However, he noted that very few women are able to sustain that equality at later stages of their careers.

"There is a very growing trend in the last couple of years that women are joining the Bar. The problem starts after that. I think the question is that, are we able to maintain that equality at the subsequent stages of progression in professional life,” he stated.

The Chief Justice was speaking at the National Conference organised by the Supreme Court Bar Association (SCBA) on the theme “Reimagining Judicial Governance: Strengthening Institutions for Democratic Justice.”

He addressed the third session on the topic “Inclusive Institutions and Women in the Legal Profession.”

At the outset, the CJI lauded a first of its kind national survey on the welfare of women advocates. He noted that the report not only identifies challenges faced by women lawyers but also provides a roadmap to address them.

“The best part of the report is that it merely does not flag the problem or the issue or the challenge, it also tries to respond to it as to what can be the effective response to that, and the answer given is gender based discrimination in work allocation, briefing and empanelment,” he remarked.

CJI Kant went on to underscore that equality within the constitutional framework cannot remain confined to paper and must translate into lived experiences.

“I personally believe that when we talk of equality within our constitutional framework, this equality is not merely on papers. So the equality has to be translated into the lived experiences, and for that we have to take initiative at different levels,” he said.

He suggested that at least 50 percent representation of women should be ensured in government empanelment and legal aid panels.

“I always find that in the government empanelment of advocates, let us ensure that we do not go by 30 percent, but at least 50 percent women lawyers should be empanelled as government counsel,” he suggested.

He added that such a measure would provide both opportunity and a degree of professional stability to women lawyers.

The CJI also stressed the need for institutional support mechanisms, including maternity protection, financial assistance in the early years of practice and the creation of safe working environments.

He described the report as a guiding document for reform.

“So this report itself, to my mind, is a guide. It is a guidebook. It is something it really should hold as a smaller mini constitution for us, and we should follow all the analysis done in it,” he remarked.

Chief Justice of India (CJI) Surya Kant on Saturday said that although there has been a steady rise in the number of women joining the legal profession, only a

20/03/2026

പൊതുജനത്തിന് ഓപ്ഷണലായി ചിന്തിക്കാവുന്നതേയുള്ളൂ.

പൊതു തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ ഒരു പ്രായപരിധിയൊക്കെ വേണ്ടതല്ലേ?
Preferably 75?

ജനപ്രതിനിധികൾക്ക് കുറഞ്ഞത് ഒരു ബിരുദം നിർബന്ധമാക്കുക. നിയമനിർമ്മാണ സഭകളുടെ നിലവാരം ഉയർത്താൻ വിദ്യാഭ്യാസ യോഗ്യത നിർണായകമാണ്. ഒരു ബിരുദമെങ്കിലും നിർബന്ധമാക്കിയാൽ നയനിർമ്മാണത്തിൽ കൂടുതൽ ഗൗരവവും ഗുണമേന്മയും വന്നേക്കുമോ🤔

MP ആയവർ MLA ഇലക്ഷന് മത്സരിക്കുന്നതും, MLA ആകുമ്പോൾ MP ഇലക്ഷന് മത്സരിക്കുന്ന തരത്തിലുള്ള പരിപാടി നിർത്തലാക്കണം. ഇങ്ങനെ നിൽക്കാൻ നിർബന്ധമുള്ളവർ, തങ്ങളുടെ സ്ഥാനം രാജി വെച്ച ശേഷം മാത്രമേ ഇലക്ഷന് മത്സരിക്കാൻ പാടുള്ളു എന്ന തരത്തിൽ നിയമം ഭേദഗതി ചെയ്യണം. തിരഞ്ഞെടുക്കപ്പെടുന്ന പക്ഷം ഒഴിവു നികത്താനായി നടത്തുന്ന തെരഞ്ഞെടുപ്പിന്റെ മുഴുവൻ ചെലവും സ്വന്തം ഉത്തരവാദിത്തമായോ താൻ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ ഉത്തരവാദിത്തമായോ മാറ്റി നിയമനിർമ്മാണം നടത്തേണ്ടതാണ്. നിരപരാധികൾ നൽകുന്ന നികുതി പണം ഇടക്കാല തിരഞ്ഞെടുപ്പ് എന്ന അധിക ചെലവിനായി വകയിരുത്തപ്പെടുന്നത് കടുത്ത അന്യായമാണ്.

തെരഞ്ഞെടുക്കുന്ന MLA/MPമാർക്ക് നല്ലൊരു ആരോഗ്യ ഇൻഷുറൻസ് പോളിസി എടുക്കുക. അവർക്കു രോഗം വന്നാൽ അതിന്റെ ചികിത്സകൾക്ക് പൊതു ഖജനാവിൽ നിന്നും പണം എടുക്കുന്ന രീതി നിർത്തലാക്കുക.

ഇന്ത്യയിൽ എവിടെയും വിളിക്കാവുന്ന പ്ലാനുകൾ മൊബൈൽ കമ്പനികൾ മത്സര അടിസ്ഥാനത്തിൽ ലഭ്യമാക്കുമ്പോൾ, മന്ത്രിമാർക്കും, MLAമാർക്കും ഫോൺ ബില്ല് ഇനത്തിൽ വൻ തുക ചിലവിടുന്ന സമ്പ്രദായം ഒഴിവാക്കുക.

മന്ത്രിമാരുടെ എണ്ണവും അവരുടെ PA മാരുടെ എണ്ണവും നിയന്ത്രിക്കുക. PA മാർക്കുള്ള പെൻഷൻ സമ്പ്രദായം നിർത്തലാക്കുക. മന്ത്രി മാറുമ്പോൾ അല്ലാതെ പി എ മാറുന്ന സമ്പ്രദായം നിർത്തലാക്കുക.

ജന പ്രതിനിധികളുടെ( മറ്റ് so called രാഷ്ട്രീയ നേതാക്കളുടെയും) ആസ്‌തി വിവരങ്ങൾ ഓരോ വർഷവും പൊതു ജനങ്ങൾക്ക് പരിശോധിക്കാവുന്ന രീതിയിൽ വെബ് സൈറ്റുകളിൽ പ്രസിദ്ധീകരിക്കണം. ഇത് സുതാര്യതയും ഉത്തരവാദിത്ത ബോധവും വർധിപ്പിക്കും.

വിരമിച്ച ഉദ്യോഗസ്ഥരുടെ Re-appointment നിർത്തലാക്കുക . വിരമിച്ചവരെ ഉയർന്ന ശമ്പളത്തിൽ വീണ്ടും നിയമിക്കുന്ന രീതി അവസാനിപ്പിക്കണം. ഇത് പുതു തലമുറയ്ക്ക് കൂടുതൽ അവസരം നൽകുന്നതിനൊപ്പം ഖജനാവിന്റെ ഭാരവും കുറയ്ക്കും. പെൻഷൻ കൈപ്പറ്റുന്നവരിൽ നിന്ന് സാധ്യമായ രീതിയിലുള്ള നിർബന്ധിത സേവനങ്ങൾ നിലവിൽ വരുത്തുക.

വിരമിച്ച ന്യായാധിപർ സർക്കാർ വെച്ചു നീട്ടുന്ന പദവികളും ആനുകൂല്യങ്ങളും സ്വീകരിക്കുന്നതിനെതിരായി സുപ്രീംകോടതി Chief Justice അടുത്തിടെ നടത്തിയ നിരീക്ഷണം ഈ അവസരത്തിൽ ശ്രദ്ധേയമാണ്.

രാഷ്ട്രീയ അടിസ്ഥാനത്തിലുള്ള നിയമനങ്ങൾ കഴിയുന്നതും ഒഴിവാക്കുക. സർക്കാർ ശമ്പളം നൽകുന്ന പദവികൾ ഉദ്യോഗാർത്ഥിയുടെ മെറിറ്റ് പരിഗണിച്ചു മാത്രം നിയമനം നൽകുക. അല്ലാത്തപക്ഷം അത്തരം പദവികൾക്ക് തൽപര രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ശമ്പളം നൽകുക. മതപരമായ പദവികൾക്ക് പൊതു ഖജനാവിൽ നിന്ന് ശമ്പളമോ മറ്റു ചിലവുകളോ അനുവദിക്കാതിരിക്കുക. സ്വയം പര്യാപ്തമായ ബോർഡുകൾ രൂപീകരിച്ച് ചിലവുകൾ അതിനകത്ത് മാത്രം ഒതുക്കുക. ഭരണഘടന പല സ്വാതന്ത്ര്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും അത് മറ്റുള്ളവരുടെ ചെലവിൽ ആകണമെന്ന് എവിടെയും നിർബന്ധ പരാമർശം ഇല്ല. ആയതിനുള്ള നിയമനിർമാണങ്ങൾ നിലവിൽ കൊണ്ടുവരിക.

പല വിദേശരാജ്യങ്ങളും യാത്ര ചെയ്തു കാണാനും പഠിക്കാനും ഇട വന്നിട്ടുണ്ട്. നിരീക്ഷണത്തിൽ വന്ന പോസിറ്റീവ് ആയ ചില കാര്യങ്ങൾ പറയാം. ലോകോത്തര മാതൃകകൾ അനുകരണീയമാണെങ്കിൽ അവർ പിന്തുടരുന്നതിൽ യാതൊരു സങ്കോചത്തിന്റെയും ആവശ്യമില്ലതന്നെ.

വിദേശ രാജ്യങ്ങളിൽ രാഷ്ട്രീയം ഒരു കരിയറിന്റെ ഭാഗം മാത്രമാണ്, ജീവിതകാലം മുഴുവൻ അവർ ആ കസേരകളിൽ അള്ളി പിടിച്ചു ഇരിക്കാൻ താത്‌പര്യപ്പെടുന്നില്ല. രാഷ്ട്രീയ ജീവിതം വിട്ട ശേഷം പുസ്തകങ്ങൾ എഴുതുക, അധ്യാപനം, കൺസൾട്ടിംഗ്, ബിസിനസ്, സാമൂഹിക പ്രവർത്തനം തുടങ്ങിയ മേഖലകളിലേക്കാണ് പലരും മാറുന്നത്.

ഉദാഹരണം- 🇺🇸 ബറാക് ഒബാമ :- പ്രസിഡന്റായിരുന്ന കാലം കഴിഞ്ഞ് അദ്ദേഹം എഴുത്തിലും, Netflix–ലുള്ള ഡോക്യുമെന്ററി നിർമ്മാണത്തിലും, പൊതുപ്രഭാഷണങ്ങളിലും ശ്രദ്ധിച്ചു കുടുംബത്തോടൊപ്പം ശാന്തമായ ജീവിതം നയിച്ചു പോകുന്നു.

🇺🇸 ആൽ ഗോർ :- വൈസ് പ്രസിഡന്റായിരുന്ന ശേഷം പരിസ്ഥിതി പ്രവർത്തകനായി മാറി. കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള ഡോക്യുമെന്ററികൾ നിർമ്മിച്ചു, നോബൽ സമാധാന പുരസ്‌ക്കാരവും നേടി സ്വസ്ഥമായി കഴിയുന്നു.

🇬🇧 ഡേവിഡ് ക്യാമറൺ :- പ്രധാനമന്ത്രിസ്ഥാനം വിട്ട ശേഷം പുസ്‌തകങ്ങൾ എഴുതി, സ്വകാര്യ മേഖലയിൽ ജോലികൾ ചെയ്‌ത അദ്ദേഹം വീണ്ടും വിദേശകാര്യ സെക്രട്ടറിയായി തിരിച്ചു വന്നത്.

🇩🇪 ആംഗല മെർക്കൽ :- 16 വർഷം ജർമ്മൻ ചാൻസലറായിരുന്ന ശേഷം, പൂർണ്ണമായും പൊതു ജീവിതത്തിൽ നിന്ന് പിന്മാറി. ഇപ്പോൾ കുടുംബത്തോടൊപ്പം, യാത്രകളും വായനയും ആസ്വദിക്കുന്ന ഒരു ശാന്തമായ വിരമിക്കൽ ജീവിതവുമായി പോകുന്നു,

കാട്ടിലെ തടിയും തേവരുടെ ആനയും ഒന്നുമല്ല വലിക്കപ്പെടുന്നത്. നാട്ടിൽ നികുതിപ്പണം നൽകിയും സേവനങ്ങൾ ചെയ്തും ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഇരയാക്കപ്പെടുന്നത് പൊതുജനമാണ്. എന്തെങ്കിലും ഒരു നികുതി നൽകാത്ത ഒരു വ്യക്തിയും ഇന്ന് സമൂഹത്തിൽ ഇല്ല തന്നെ. ഇരകൾ നമ്മൾ തന്നെയാണ് എന്നതാണ് പച്ചപരമാർത്ഥം😆😆

20/01/2026

നമുടെ സമൂഹത്തിൽ നിയമബോധം വർദ്ധിപ്പിക്കുകയും പീഡനങ്ങൾ തടയുകയും എല്ലാവർക്കും നീതി ഉറപ്പാക്കുകയും ചെയ്യാൻ പബ്ലിക് ലീഗൽ സർവീസ് ഇനിഷ്യേറ്റിവുകൾ തുടങ്ങാനായി ഒരുപാട് കാലങ്ങളായി ആഗ്രഹിച്ചുവരുന്നതാണ്.
25 വർഷം മുൻപ് പാലക്കാട് ജില്ലയിലെ ചെറിയൊരു ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധിയായി തുടങ്ങിയ സാമൂഹ്യപ്രതിബദ്ധത അക്കാലത്തൊക്കെ പല ഡിപ്പാർട്ട്മെന്റുകളിലെയും ഉദ്യോഗസ്ഥർക്ക് ക്ലാസുകൾ എടുത്ത് കൊടുക്കുന്നതിനും നിയമ വശങ്ങളിലും മറ്റും പൊതുജനത്തിന് ബോധവൽക്കരണം നടത്തുന്നതിനും ഒക്കെ ഇടയാക്കിയിരുന്നു.
തിരക്കുകൾ മൂലം ക്ലാസുകൾ നിയമജ്ഞർക്കും നിയമവിദ്യാർത്ഥികൾക്കും മാത്രമായി ചുരുക്കേണ്ടതായി വന്നു. പ്രാക്ടീസിൽ ഫോക്കസ് ചെയ്യുന്ന ഞാനും സമാന മനസ്കരായ കുറച്ച് അഭിഭാഷകരും ഇത്തരം സാമൂഹ്യ പ്രതിബദ്ധതയെ കുറിച്ച് അടുത്തിടെ ചർച്ച ചെയ്തതിൽ നിന്ന് ഉരുത്തിരിഞ്ഞ ആശയങ്ങളാണ് ഇത്തരമൊരു സേവനത്തിന് ഉണ്ടായ തീരുമാനത്തിന് നിദാനം.

ഇവയിലൂടെ പൊതുജനങ്ങൾ, വനിതകൾ, കുട്ടികൾ, സീനിയർ സിറ്റിസൺ, സർക്കാർ ജീവനക്കാർ എന്നിവർക്ക് നിയമ സഹായം ലഭ്യമാക്കാൻ ഉദ്ദേശിക്കുന്നു. ഞാൻ ഉൾപ്പെടുന്ന ഒരു കൂട്ടം അഭിഭാഷകരുടെ ഈ കൂട്ടായ്മയിൽ പൊതുസമൂഹത്തിന് രാഷ്ട്രീയ മത ലിംഗ വിവേചനം കൂടാതെയുള്ള ഒരു സേവനം എന്നതു മാത്രമാണ് ഉദ്ദേശിക്കുന്നത് 🙏

1. വനിതകളും കുട്ടികളും:
(നിയമ ബോധവൽക്കരണ ക്ലാസുകൾ)

സുരക്ഷ, സൈബർ ക്രൈം, ഓൺലൈൻ ഭീഷണികൾ
ഗാർഹിക പീഡനം, അവകാശങ്ങൾ,
POCSO ബോധവൽക്കരണം, (മാതാപിതാക്കൾക്കും അധ്യാപകർക്കും)

2. പൊലീസ് സ്റ്റേഷൻ നിയമ സഹായ സെൽ:

പോലീസ് സ്റ്റേഷനിൽ പരാതികളുമായി ബന്ധപ്പെട്ട് പോകുമ്പോൾ, പ്രതിചേർക്കപ്പെട്ടു പോലീസ് അന്വേഷിക്കുമ്പോൾ,
FIR, അറസ്റ്റ്, ജാമ്യം,
പോലീസ് നടപടികൾ,
പ്രതിയും പരാതിക്കാരനും ഉള്ള അവകാശങ്ങൾ എന്നിവയിൽ ബോധവൽക്കരണം.

3. സർവീസ് മാറ്റർ ഹെൽപ് ഡെസ്ക്:

സർക്കാർ ജീവനക്കാർക്ക്
ശിക്ഷണ നടപടികൾ,
സസ്പെൻഷൻ, ട്രാൻസ്ഫർ, പ്രമോഷൻ
വിഗിലൻസ്, വകുപ്പു അന്വേഷണം എന്നിവയിൽ മാർഗ്ഗനിർദ്ദേശങ്ങൾ.

4. ഭൂമി & സ്വത്ത് തർക്കം:

രേഖകൾ പരിശോധന,
ഭൂമി ഇടപാടുകളിൽ തട്ടിപ്പ് ഒഴിവാക്കൽ,
പാർട്ടീഷൻ, ബൗണ്ടറി വിഷയങ്ങൾ
വിൽപ്പന/ വാങ്ങൽ കരാറുകൾ സുരക്ഷിതമായി നടത്തൽ.

5. ഹൈക്കോടതി മാർഗനിർദ്ദേശ ക്ലിനിക്:

Writകൾ, അപീലുകൾ, ജാമ്യ അപേക്ഷകൾ,
കോടതിയിലെ നടപടികൾ മനസിലാക്കൽ,
അനാവശ്യ നിയമ നടപടികൾ ഒഴിവാക്കൽ.

6. കമ്മ്യൂണിറ്റി മീഡിയേഷൻ & ആർബിറ്റേഷൻ സെന്റർ:
കുടുംബ തർക്കങ്ങൾ,
ചെറിയ സിവിൽ & സാമ്പത്തിക തർക്കങ്ങൾ,
അയൽക്കൂട്ടം, വ്യാപാര തർക്കങ്ങൾ

7. മുതിർന്ന പൗരന്മാർക്ക് നിയമ സഹായം:
വിൽപത്രം, സറ്റിൽമെന്റ് ഡീഡ്,
സ്വത്ത് സംരക്ഷണം,
പീഡനത്തിനെതിരെ നിയമ അവകാശങ്ങളും പരിഹാര മാർഗങ്ങളും.

എല്ലാ സേവനങ്ങളും നിയമബോധം വളർത്തുക, പീഡനങ്ങൾ തടയുക, എല്ലാവർക്കും നീതി സമവായം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ അർഹരായവർക്ക് മാത്രം നൽകുന്നു.

ഇനിഷ്യേറ്റീവ് സംഘടിപ്പിക്കുന്നത്:
Adv. A. V. Indira & Associates,
Kochi
Ph: 9446035941

In our continued effort to serve society and make legal support accessible to all, we are pleased to announce the launch of a series of Public Legal Service Initiatives for the benefit of the general public, women, children, senior citizens, and government employees.
1. Legal Awareness for Women & Children
Free monthly sessions on:
Safety, cybercrime, and online threats
Domestic violence, maintenance, and property rights
POCSO awareness for parents and teachers
2. Police Station Legal Support Cell
Guidance for individuals approaching police stations regarding:
FIR, arrest, bail
Complaints, settlements, and police procedures
Rights of accused and victims
3. Service Matter Help Desk
Support for government employees on:
Disciplinary proceedings
Suspensions, transfers, promotions
Vigilance and departmental inquiries
4. Land & Property Dispute Prevention Clinic
Public orientation on:
Document verification
Avoiding fraud in land deals
Partition and boundary issues
Safe ex*****on of sale/lease agreements
5. High Court Guidance Clinic
consultation guidance on:
Writs, appeals, and
Understanding court procedures,
Preventing unnecessary litigation
6. Community Mediation & Arbitration Centre
Assistance in settling:
Family disputes
Minor civil and financial disputes
Neighbourhood and commercial issues
7. Senior Citizens Legal Support
Dedicated guidance on:
Wills, settlement deeds
Property protection
Legal rights and remedies against exploitation
All services are provided with the sole intention of promoting legal awareness, preventing exploitation, and ensuring equal access to justice for all sections of society.
Adv A.V. INDIRA & ASSOCIATES
Kochi
Ph: 9446035941

Address

1st Floor, Kannikkal Building, Market Road North End, Kochi-
Kochi
682018

Website

Alerts

Be the first to know and let us send you an email when Adv. A V Indira & Associates posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share