05/11/2025
https://www.facebook.com/share/p/1BfaipcNQQ/
യോഗ്യതയുള്ള *എല്ലാ പൗരന്മാരെയും പരമാവധി ഉൾപ്പെടുത്തണമെന്ന് സിദ്ധാന്തിക്കുന്ന* ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോട് എതിരാകുന്നതാണ് നിലവിൽ നടപ്പാക്കി കൊണ്ടിരിക്കുന്ന SIR.ഇതിലൂടെ *വലിയ തോതിൽ പേരുകൾ നീക്കം ചെയ്യപ്പെട്ടതിന്* നാം സാക്ഷിയായതാണ് (Bihar). *നിലവിൽ വോട്ടർമാരായവർ സ്വയം പൗരത്വം തെളിയിക്കേണ്ടി* വരുന്ന സാഹചര്യം വലിയ ആശങ്കയുള്ളവാക്കുന്നതിനാൽ SIR ൻ്റെ സുതാര്യത ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്.
Eg:-അടുത്തിടെ നടന്ന ലോക്നീതി–CSDS സർവേയിൽ *അഞ്ചു സംസ്ഥാനങ്ങളിലെ വലിയൊരു ശതമാനം ആളുകൾക്കും പ്രധാന രേഖകൾ ഇല്ലെന്ന്* കണ്ടെത്തുകയുണ്ടായി— 52% പേർക്ക് മാത്രമേ ജനന സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നുള്ളു, 41% പേർക്ക് ഡോമിസൈൽ സർട്ടിഫിക്കറ്റ് , 42% പേർക്ക് ജാതി സർട്ടിഫിക്കറ്റ് ഇല്ലായിരുന്നു. അതിനാൽ, *യോഗ്യരായ വോട്ടർമാർ തന്നെ ഒഴിവാക്കപ്പെടാനുള്ള വലിയ അപകടസാധ്യതയുണ്ട്* .
നിലവിൽ യോഗ്യരായ വോട്ടർമാർ പുറന്തള്ളപ്പെടുമ്പോൾ ഭരണഘടന ആർട്ടിക്കിൾ 326 പ്രകാരം ഉറപ്പാക്കിയിട്ടുള്ള അവരുടെ വോട്ടവകാശമാണ് നഷ്ടപ്പെടുന്നത്.
മുന്‍ വോട്ടര്‍ പട്ടിക പൂര്‍ണമായും നഷ്ടപ്പെടുകയോ, നശിക്കുകയോ, ഗുരുതരമായ അഴിമതി ഉണ്ടാകുകയോ, പുതിയ ഡെലിമിറ്റേഷന്‍ നടക്കുകയോ ചെയ്താല്‍ മാത്രമേ *പുതുതായി പട്ടിക തയ്യാറാക്കാനുള്ള സാഹചര്യം* ഉണ്ടാവൂ. അതിനാൽ ജനപ്രതിനിധി നിയമം, 1950 പ്രകാരം SIR-ന് ഉറച്ച നിയമാടിസ്ഥാനം ഇല്ല. കൂടാതെ, *പൗരത്വം നിർണയിക്കുന്ന ഉത്തരവാദിത്വം കേന്ദ്രസർക്കാരിനാണ്* — തിരഞ്ഞെടുപ്പ് കമ്മീഷനല്ല — അതിനാൽ ഇത് " *പ്രായോഗികമായി NRC പോലെയാണ്* ". തിരഞ്ഞെടുപ്പ് കമ്മീഷന്റെ കടമ പഴയ പട്ടിക പുതുക്കലാണ്, പൗരത്വ പരിശോധനയല്ല.
കോടിക്കണക്കിനാളുകളെ മാസങ്ങൾക്കുള്ളിൽ വീണ്ടും രജിസ്റ്റർ ചെയ്യിക്കുക എന്നത് പ്രാക്ടിക്കൽ അല്ല,അഥവാ *വലിയ പിഴവുകൾക്ക് സാധ്യതയൊരുക്കുന്നതാണ്* .1% പിശകുപോലും ലക്ഷക്കണക്കിന് പൗരന്മാരുടെ വോട്ടവകാശം നഷ്ടപ്പെടുത്തും. മുതിർന്നവരും വൈകല്യമുള്ളവരും ഈ *പ്രക്രിയയെക്കുറിച്ച് അറിയാതെ പോകാനും, സമയത്ത് വീണ്ടും രജിസ്റ്റർ ചെയ്യാൻ കഴിയാതെ പോകാനും* സാധ്യതയുണ്ട്. (സർവേപ്രകാരം 47% പേർക്ക് മാത്രമേ SIR സംബന്ധമായി അറിവുള്ളൂ).
സുപ്രീംകോടതി ഇതിനകം തന്നെ തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ പട്ടികയിലെ *മാറ്റങ്ങളെ പൊതുവായി പ്രസിദ്ധീകരിക്കേണ്ടതുണ്ടെന്ന് ഓർമ്മപ്പെടുത്തിയിട്ടുണ്ട്* , കൂടാതെ ഒഴിവാക്കപ്പെട്ടതിന്റെ കാരണങ്ങളും നിരത്തേണ്ടതുണ്ട്.വിഷയംനിലവിൽ കോടതിയുടെ പരിഗണനയിലാണ്.
SIR തിരഞ്ഞെടുപ്പ് പട്ടികയിലെ വ്യത്യാസങ്ങൾ പരിഹരിക്കുന്നതിനുള്ള *പരിഹാരമല്ല. പകരം തെളിവുകളെ അടിസ്ഥാനമാക്കി കൃത്യമായിട്ട് ടാർഗറ്റ് ചെയ്തുള്ള പരിശോധനകൾ ,സംശയമുള്ള പ്രദേശങ്ങളിലോ നിയോജകമണ്ഡലങ്ങളിലോ നടത്താൻ നിർദേശിക്കണം.* ഇതിലൂടെ ആശങ്ക അകറ്റാനും,കൂടുതൽ സുതാര്യത കൊണ്ടുവരാനും സാധിക്കും.
*NRCയുമായി സാമ്യം:*
രണ്ടും പൗരത്വപരിശോധന തന്നെയാണ്.ആദ്യത്തേതിൽ പക്ഷേ സുപ്രീംകോടതിയുടെ മേൽനോട്ടമെങ്കിലും ഉണ്ടായിരുന്നു.
Stay informed.Jai Hind🇮🇳
Adv.MA Nettoor