Sherry Legal Associates

Sherry Legal Associates is a law firm for court litigation, family settlement, legal documentation, enforcement of statutory rights, matrimonial rights, women's rights, child rights and other legal liaison activities.

വഖഫ് നിയമഭേദഗതി ബിൽ 2024വഖഫ് നിയമ ഭേദഗതി സംബന്ധിച്ച് പലതരത്തിലുള്ള ചർച്ചകൾ നടക്കുന്നുണ്ട്. അവയിൽ ചിലത്  വിദ്വേഷ പ്രചാരണങ...
15/08/2024

വഖഫ് നിയമഭേദഗതി ബിൽ 2024

വഖഫ് നിയമ ഭേദഗതി സംബന്ധിച്ച് പലതരത്തിലുള്ള ചർച്ചകൾ നടക്കുന്നുണ്ട്. അവയിൽ ചിലത് വിദ്വേഷ പ്രചാരണങ്ങളിലും എത്തിനിൽക്കുന്നു. എന്താണ് വസ്തുതകൾ എന്ന് മനസ്സിലാക്കിയുള്ള ചർച്ചകൾ കൂടുതൽ ആരോഗ്യപ്രദവും ഗുണകരവും ആയിരിക്കും.

ചർച്ചകളും തീരുമാനങ്ങളും ആരോഗ്യകരവും സൗഹാർദ്ദപരവും ആകണം

നിലവിൽ കൊണ്ടുവരുന്ന ഭേദഗതികൾ സംസ്ഥാന വഖഫ് ബോർഡുകളുടെ അധികാരം സംബന്ധിച്ചും, വഖഫ് ഭൂമിയുടെ രജിസ്ട്രേഷൻ സർവ്വേ എന്നിവ സംബന്ധിച്ചും, അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നത് സംബന്ധിച്ചുമാണ് എന്നാണ് ബന്ധപ്പെട്ട കേന്ദ്രമന്ത്രിയുടെ ഔദ്യോഗിക ഭാഷ്യം. ഏകീകൃത വഖഫ് പരിപാലനം, ശാക്തീകരണം, കാര്യക്ഷമത, വികസനം എന്നിവയൊക്കെ ഉൾപ്പെടുന്ന തരത്തിൽ പേരിൽ തന്നെ മാറ്റം വരുന്ന രീതിയിലാണ് പുതിയ ഭേദഗതി.

വഖഫ് നിയമഭേദഗതി

വഖഫ് ബില്‍ 2024 ഓഗസ്റ്റ് എട്ടിനാണ് ലോകസഭയില്‍ അവതരിപ്പിച്ചത്. 1955 ലെ വഖഫ് നിയമം ഭേദഗതി ചെയ്യുന്നതിനായിരുന്നു അത്. അന്നുതന്നെ അത് സംയുക്ത പാര്‍ലമെന്‍റ് സമിതിക്ക് വിട്ടു.

എന്താണ് വഖഫ്

മുസ്ലിം നിയമം അനുശാസിക്കുന്ന പ്രകാരം മതപരമോ ജീവകാരുണ്യപരമോ ആയി അംഗീകരിക്കുന്ന ഏതൊരു ആവശ്യത്തിനും വേണ്ടിയുള്ള ഒരു വ്യക്തിയുടെ സ്ഥിരമായ സമര്‍പ്പണമാണ് വഖഫ്. ഭൂമി, കെട്ടിടം, മറ്റ് ആസ്തികള്‍ എന്നിവയൊക്കെ അതില്‍ ഉള്‍പ്പെടാം.

എന്തൊക്കെ ഭേദഗതികളാണ് നിര്‍ദ്ദേശിക്കുന്നത്

കല്പിത വഖഫ് സ്വത്തുക്കളുടെ ഉടമസ്ഥാവകാശം വഖഫ് സ്വത്തായി പുതിയ ഭേദഗതി പ്രകാരം പരിഗണിക്കില്ല. രേഖപ്രകാരം വഖഫ് ചെയ്യപ്പെടാത്ത, എന്നാല്‍ വര്‍ഷങ്ങളായി വഖഫ് സ്വത്തായി കണക്കാക്കപ്പെടുകയും ഉപയോഗിക്കപ്പെടുകയും ചെയ്യുന്ന ഭൂമിയും സ്വത്തുവഹകളും ആണ് കല്‍പിത വഖഫ് സ്വത്തുക്കള്‍. (Deemed Waqaf or Waqaf by use). ഇങ്ങനെ കൈവശം വച്ചിരിക്കുന്ന ധാരാളം ഭൂമി ഇപ്പോള്‍ വഖഫ് ഭൂമിയായി നിലവിലുണ്ട്. നിര്‍ദിഷ്ട ഭേദഗതി പ്രകാരം വഖഫ് ആയി നല്‍കുന്ന ഭൂമി ഉടമസ്ഥതയിലുള്ളതായിരിക്കണം, കേവലം കൈവശാവകാശം മാത്രമാകരുത്.

ചുരുങ്ങിയത് അഞ്ചുവര്‍ഷമെങ്കിലും ഇസ്ലാം മതം അനുഷ്ഠിക്കുന്നവരാണ് വഖഫ് നല്‍കേണ്ടത്.

സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള അനന്തരാവകാശികള്‍ക്ക് പിന്തുടര്‍ച്ചാവകാശം നിഷേധിക്കുന്ന തരത്തില്‍ ആകരുത് വഖഫ് അലല്‍ ഉലാദ് എന്നും ഭേദഗതിയില്‍ പറയുന്നു.

ഈ നിയമപ്രകാരം ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മുഴുവന്‍ വഖഫ് വസ്തുവഹകളുടെയും വിവരങ്ങള്‍ ഭേദഗതി നിയമം നടപ്പിലായി ആറുമാസത്തിനകം വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യണം. അത്തരം വിവരങ്ങളില്‍ വസ്തുവകകളുടെ അതിരുകള്‍, വഖഫ് നല്‍കിയ ആളുടെ വിവരങ്ങള്‍, അതില്‍ നിന്നുള്ള വരുമാനം, കോടതി വ്യവഹാരങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ എന്നിവ അപ്ലോഡ് ചെയ്യണം.

വഖഫ് ഭൂമി സര്‍ക്കാര്‍ ഭൂമി ആയി കണ്ടെത്തിയിട്ടുണ്ടെങ്കില്‍ അത് വഖഫ് അല്ലാതാവും. സംശയമുള്ള സാഹചര്യങ്ങളില്‍ ബന്ധപ്പെട്ട കളക്ടര്‍ ഉടമസ്ഥത സംബന്ധിച്ച തീരുമാനമെടുത്ത് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. സര്‍ക്കാര്‍ ഭൂമിയായി കണക്കാക്കപ്പെട്ടാല്‍ റവന്യൂ രേഖകളില്‍ മാറ്റം വരുത്തും.

നിലവില്‍ ഉള്ള നിയമത്തില്‍ ഒരു വസ്തു വഖഫ് ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നതിന് അന്വേഷണം നടത്തേണ്ടത് വഖഫ് ബോര്‍ഡ് ആണ്. ആ അധികാരം ഭേദഗതിയില്‍ എടുത്തു മാറ്റിയിരിക്കുന്നു.

വഖഫ് ഭൂമി സര്‍വ്വേ നടത്തുന്നതിന് സര്‍വ്വേ കമ്മീഷണറെ നിയമിക്കാനുള്ള അധികാരം ഇല്ലാതാകും. നിര്‍ദിഷ്ട ഭേദഗതി പ്രകാരം സര്‍വ്വേ നടത്തുന്നതിനുള്ള അധികാരം ജില്ലാ കളക്ടര്‍ക്കാണ്. നിലവില്‍ നടന്നുവരുന്ന സര്‍വ്വേകള്‍ സംസ്ഥാനത്തുള്ള റവന്യൂ നിയമപ്രകാരം നടക്കും.

കേന്ദ്ര വഖഫ് കൗണ്‍സില

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെയും വഖഫ് ബോര്‍ഡുകളെയും ഉപദേശിക്കുന്നതിന് കേന്ദ്ര വഖഫ് കൗണ്‍സില്‍ പ്രവര്‍ത്തിക്കുന്നു. വഖഫിന്‍റെ ചുമതലയുള്ള കേന്ദ്രമന്ത്രിയാണ് ഈ കൗണ്‍സിലിന്‍റെ എക്സ് ഒഫീഷ്യോ ചെയര്‍പേഴ്സണ്‍. കൗണ്‍സില്‍ അംഗങ്ങള്‍ എല്ലാവരും മുസ്ലിം ആയിരിക്കണം എന്നും അതില്‍ രണ്ടുപേരെങ്കിലും സ്ത്രീകള്‍ ആയിരിക്കണം എന്നും നിലവിലെ നിയമം പറയുന്നു. എന്നാല്‍ ഭേദഗതിയില്‍ കൗണ്‍സിലിലെ രണ്ട് അംഗങ്ങള്‍ മുസ്ലീങ്ങള്‍ അല്ലാത്തവര്‍ ആയിരിക്കണം എന്ന് പറയുന്നു. കൗണ്‍സിലിലേക്ക് നിയമിക്കപ്പെടുന്ന പാര്‍ലമെന്‍റ് അംഗങ്ങള്‍ മുന്‍ ജഡ്ജിമാര്‍ മറ്റു പ്രഗല്‍ഭരായവര്‍ എന്നിവര്‍ മുസ്ലിം ആകണമെന്നില്ല. അതേസമയം മുസ്ലിം സംഘടനകളുടെ പ്രതിനിധികള്‍, ഇസ്ലാമിക നിയമത്തിലെ പണ്ഡിതന്മാര്‍, വഖഫ് ബോര്‍ഡ് ചെയര്‍പേഴ്സണ്‍ എന്നിവര്‍ മുസ്ലീങ്ങള്‍ ആകേണ്ടതും അവരില്‍ രണ്ടുപേര്‍ വനിതകള്‍ ആയിരിക്കേണ്ടതുമാണ്.

വഖഫ് ബോര്‍ഡ്

മുസ്ലിം ഇലക്ടറല്‍ കോളേജില്‍ നിന്ന് രണ്ട് എംപിമാര്‍, 2 എംഎല്‍എമാര്‍, രണ്ട് ബാര്‍ കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരെ തിരഞ്ഞെടുക്കണം എന്നതാണ് നിലവിലെ നിയമം. എന്നാല്‍ നിയമഭേദഗതിയില്‍ സംസ്ഥാന സര്‍ക്കാരിന് മേല്‍പ്പറഞ്ഞ വിഭാഗം ആളുകളില്‍ നിന്ന് ഓരോരുത്തരെ വീതം നിയമിക്കാം. അവര്‍ മുസ്ലീങ്ങള്‍ ആകണമെന്നില്ല. ബോര്‍ഡിലും രണ്ട് മുസ്ലിങ്ങള്‍ അല്ലാത്ത അംഗങ്ങള്‍ ഉണ്ടാകണമെന്ന് ഭേദഗതിയില്‍ പറയുന്നു. ചുരുങ്ങിയത് ഒരു അംഗമെങ്കിലും ഷിയാ, സുന്നി, മുസ്ലിം വിഭാഗത്തിലെ പിന്നാക്ക വിഭാഗങ്ങളില്‍ നിന്നായിരിക്കണം. ബോഹ്റ, അഖഗാനി വിഭാഗങ്ങള്‍ക്ക് വഖഫ് ഉണ്ടെങ്കില്‍ അവയില്‍ നിന്നും ഓരോ അംഗങ്ങള്‍ ഉണ്ടാകണം. ചുരുങ്ങിയത് രണ്ട് അംഗങ്ങള്‍ എങ്കിലും വനിതകള്‍ ആയിരിക്കണം എന്ന് നിലവിലെ നിയമം പറയുമ്പോള്‍ രണ്ട് മുസ്ലിം അംഗങ്ങള്‍ വനിതകള്‍ ആയിരിക്കണം എന്ന് നിയമഭേദഗതിയില്‍ പറയുന്നു.

ട്രൈബ്യൂണല

സംസ്ഥാനങ്ങള്‍ വഖഫ് തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ട്രൈബ്യൂണലുകളെ നിയമിക്കണം. ജില്ലാ ജഡ്ജിയുടെ തത്തുല്യ പദവിയിലുള്ള ആള്‍ ആയിരിക്കണം ട്രൈബ്യൂണല്‍ ചെയര്‍മാന്‍. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ്, മുസ്ലിം നിയമത്തില്‍ പാണ്ഡിത്യമുള്ള ഒരാള്‍ എന്നിവര്‍ ആയിരിക്കണം മറ്റ് അംഗങ്ങള്‍. ഭേദഗതിയില്‍ മുസ്ലിം നിയമത്തില്‍ പാണ്ഡിത്യമുള്ള ആളെ ഒഴിവാക്കി. ഭേദഗതി പ്രകാരമുള്ള ട്രൈബ്യൂണലില്‍ ചെയര്‍മാനായി പ്രവര്‍ത്തിക്കേണ്ടത് നിലവിലുള്ളതോ മുന്‍ ജില്ലാ ജഡ്ജിയോ ആണ്. കൂടാതെ സംസ്ഥാന സര്‍ക്കാരിന്‍റെ ജോയിന്‍റ് സെക്രട്ടറി പദവിയില്‍ ഉള്ള നിലവിലുള്ളതോ റിട്ടയര്‍ ചെയ്തതോ ആയ ഉദ്യോഗസ്ഥന്‍ എന്നിവരും ആയിരിക്കും അംഗങ്ങള്‍.

നിലവിലെ നിയമത്തില്‍ ട്രൈബ്യൂണല്‍ തീരുമാനങ്ങള്‍ക്കെതിരെ അപ്പീല്‍ നടപടികള്‍ ഇല്ല. ഹൈക്കോടതിക്ക് സ്വമേധയായോ ബോര്‍ഡിന്‍റെ അപേക്ഷയിലോ വിധി മൂലം ബാധിക്കപ്പെട്ട വ്യക്തിയുടെയോ അപേക്ഷയോ പരിഗണിക്കാം. എന്നാല്‍ ബില്ലില്‍ 90 ദിവസത്തിനകം ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ആക്കാനുള്ള വ്യവസ്ഥ കൊണ്ടുവന്നു. ട്രൈബ്യൂണല്‍ തീരുമാനങ്ങള്‍ അന്തിമമെന്ന രീതിക്ക് മാറ്റം വരുത്തി.

ഇപ്പോഴുള്ള നിയമപ്രകാരം സംസ്ഥാന സര്‍ക്കാരിന് വഖഫ് ഓഡിറ്റ് ചെയ്യാം. ഭേദഗതി പ്രകാരം കേന്ദ്ര ഗവണ്‍മെന്‍റിനും ഉദ്യോഗസ്ഥരിലൂടെ ഇത് ഓഡിറ്റ് ചെയ്യാനുള്ള അധികാരം നല്‍കുന്നു.

ഷിയാ വിഭാഗത്തിന് 15 ശതമാനത്തില്‍ അധികം വഖഫ് വസ്തുവഹകള്‍ ഉണ്ടെങ്കില്‍ ഷിയാ, സുന്നി വിഭാഗങ്ങള്‍ക്ക് വെവ്വേറെ വഖഫ് ബോര്‍ഡുകള്‍ ഉണ്ടാക്കാം.നിയമ ഭേദഗതിയില്‍ അഖക്കാനി, ബോറ വിഭാഗങ്ങള്‍ക്കും പ്രത്യേകമായി വഖഫ് ബോര്‍ഡ് ഉണ്ടാക്കുന്നതിന് അനുവാദം നല്‍കുന്നു. 44 എണ്ണമായിട്ടാണ് ഭേദഗതി അവതരിപ്പിച്ചിരിക്കുന്നത്. അവയില്‍ പ്രധാനപ്പെട്ടത് എന്ന് തോന്നിയ ഭാഗങ്ങളാണ് ഈ കുറിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. prsindia.org എന്ന വെബ്സൈറ്റില്‍ നിയമ ഭേദഗതിയുടെ മുഴുവന്‍ പിഡിഎഫ് ഫയല്‍ ലഭ്യമാണ്.

ചര്‍ച്ചകള്‍ തുടരുകയാണ്

സംബന്ധിച്ച് സംയുക്ത പാര്‍ലമെന്‍ററി സമിതി ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തുമ്പോള്‍ തന്നെ പുറത്തും ചര്‍ച്ചകള്‍ തുടരുകയാണ്. തങ്ങളുടെ സ്വത്ത് ഇന്ന രീതിയില്‍ കൈകാര്യം ചെയ്യപ്പെടും എന്ന നിയമപരമായ ഉറപ്പിന്‍റെ അടിസ്ഥാനത്തില്‍ നല്‍കിയ വഖഫ്, പിന്നീട് ആ നിയമത്തിന് മാറ്റം വരുമ്പോള്‍ എങ്ങനെയാകും എന്ന് ആശങ്കയുള്ളവര്‍ ഉണ്ട്. അതേസമയം കൈവശ ഭൂമി അവകാശ തര്‍ക്കങ്ങള്‍ സംബന്ധിച്ച കേസുകളും ഉണ്ട്. പുതിയ ഭേദഗതിയിൽ ഭൂമി സംബന്ധിച്ച വിവരങ്ങൾ സുതാര്യമായി വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യപ്പെടുന്നത് ഭൂവിനിയോഗത്തിന് കൂടുതൽ ഗുണപ്രദമാകും. തീറാധാരം ഉണ്ടായിട്ടും വഖഫ് ബോര്‍ഡ് അവകാശം ഉന്നയിക്കുന്നതിന്‍റെ പേരില്‍ ഭൂമി അനുഭവിക്കാന്‍ പറ്റാത്ത ഇതര മതസ്ഥര്‍ ഉള്‍പ്പെട്ട കേസുകളും ഉണ്ട്. പ്രായോഗിക തലത്തില്‍ ഇത്തരം കാര്യങ്ങള്‍ നിലനില്‍ക്കുമ്പോഴും തെരഞ്ഞെടുപ്പ് മൂലം ഒരു മത വിഭാഗത്തിലെ ആളുകള്‍ കൈകാര്യം ചെയ്തിരുന്ന അധികാരം സര്‍ക്കാര്‍ നോമിനേറ്റ് ചെയ്യുന്ന ആളുകളിലേക്ക് മാറുമ്പോള്‍ ഭരണഘടനാപരമായി നല്‍കിയിട്ടുള്ള ഉറപ്പുകളെ അത് എങ്ങനെ ബാധിക്കുന്നു എന്നതുകൂടി വിശകലനത്തിന് വിധേയമാകും.

30/01/2024
30/01/2024

വാഹനമിടിച്ച് നിർത്താതെ പോയാൽ ഇനി പഴയപോലെയാകില്ല ശിക്ഷ

രാജ്യത്ത് 1860 ലെ പീനൽ കോഡിന് (IPC)പകരം ഭാരതീയ ന്യായ സംഹിത (BNS) 2023 നടപ്പിൽ വരുകയാണ്. ചില നിയമങ്ങൾക്കും ശിക്ഷയ്ക്കും കാതലായ മാറ്റമുണ്ട്. അതിൽ ഒന്നാണ് വാഹനം ഇടിച്ചിട്ട് നിർത്താതെ പോവുകയും പരിക്കേറ്റയാൾ മരിക്കുകയും ചെയ്താൽ ഉണ്ടാകുന്ന കുറ്റം.

നിലവിലുള്ള ഇന്ത്യൻ ശിക്ഷാനിയമം വകുപ്പ് 304 എ പ്രകാരം അശ്രദ്ധ മൂലം മരണമുണ്ടാക്കിയാൽ രണ്ടുവർഷം വരെ തടവ് ശിക്ഷയോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണ്.

എന്നാൽ പുതിയ നിയമത്തിൽ ഇതേ കുറ്റത്തിന് [106(1)] അഞ്ചുവർഷം വരെ ശിക്ഷ ലഭിക്കാം. ജാമ്യം ലഭിക്കുന്ന കുറ്റം തന്നെയാണ് പുതിയ നിയമത്തിലും. അതേസമയം അലക്ഷ്യമായും അശ്രദ്ധമായും ഓടിച്ച വാഹനമിടിച്ച് ആൾ മരിക്കുകയും അക്കാര്യം ഉടനെ തന്നെ പോലീസ് ഉദ്യോഗസ്ഥനെയോ മജിസ്ട്രേറ്റിനെയോ അറിയിക്കാതിരിക്കുകയും ചെയ്താൽ ജാമ്യം ലഭിക്കാത്ത കുറ്റമാണ് [106(2)]. പത്തുവർഷം വരെ തടവ് ശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റവുമാകും.

വാഹനാപകട മരണം ഉണ്ടാകുന്ന സാഹചര്യങ്ങളിൽ ജനക്കൂട്ട ആക്രമണങ്ങൾ ഭയന്ന് വാഹനം നിർത്താതെ പോകുന്ന സംഭവങ്ങൾ ഉണ്ടാകാറുണ്ട്. പുതിയ നിയമത്തിൽ എപ്രകാരമാണ് അറിയിക്കേണ്ടത് എന്നത് സംബന്ധിച്ച നടപടിക്രമങ്ങൾ വ്യക്തമല്ല എന്നും, ഇത്രയും കർക്കശമായ ശിക്ഷ ഉണ്ടാകുന്ന ഈ വകുപ്പ് നടപ്പിലാക്കരുത് എന്നും ആവശ്യപ്പെട്ട് അഖിലേന്ത്യാതലത്തിൽ തന്നെ വാഹന യൂണിയനുകൾ സമരം നടത്തുകയും നിയമം പ്രവർത്തികമാക്കുന്നതിന് മുമ്പ് തുടർച്ചർച്ചകൾ ഉണ്ടാകുമെന്ന് വാർത്തകൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്.


30/01/2024
30/01/2024

മുമ്പ് പണികഴിപ്പിച്ച കെട്ടിടത്തിന് ഇപ്പോൾ സെസ്സ് ആവശ്യപ്പെടുന്നു ?

കെട്ടിട നിർമ്മാണ, മറ്റു നിർമ്മാണ തൊഴിലാളികളുടെ ക്ഷേമത്തിനായി സംസ്ഥാന സർക്കാർ സ്ഥാപിച്ചിരിക്കുന്ന സംവിധാനമാണ് ബിൽഡിംഗ് ആൻഡ് അദർ വർക്കേഴ്സ് വെൽഫെയർ ബോർഡ്. ഇതിനായി പ്രത്യേകം ഉണ്ടാക്കിയിട്ടുള്ള ബിൽഡിങ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫയർ സെസ് നിയമം 1996 പ്രകാരം ചുരുങ്ങിയത് ഒരു ശതമാനവും പരമാവധി രണ്ട് ശതമാനവും എന്ന നിരക്കിൽ കെട്ടിടത്തിന്റെയോ മറ്റ് നിർമ്മാണ പ്രവർത്തനങ്ങളുടെയോ തൊഴിലുടമ സെസ് നൽകണം. തദ്ദേശ ഭരണകൂടങ്ങളാണ് അത് പിരിച്ചു നൽകേണ്ടത്.

ബിൽഡിങ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫയർ സെസ് നിയമപ്രകാരം ഓരോ തൊഴിലുടമയും (return) കണക്ക് നൽകണം. അത്തരത്തിൽ സെസ് നൽകാൻ ബാധ്യതപ്പെട്ട തൊഴിലുടമ കണക്ക് നൽകിയില്ലെങ്കിൽ ബന്ധപ്പെട്ട അധികാരിക്ക് നോട്ടീസ് നൽകി നിശ്ചിത സമയത്തിനുള്ളിൽ കണക്ക് സമർപ്പിക്കാൻ ആവശ്യപ്പെടാം. അങ്ങനെ ലഭിക്കുന്ന കണക്കിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥന് അന്വേഷണം നടത്തി തുക നിശ്ചയിക്കാം. കണക്ക് നൽകാത്ത സാഹചര്യങ്ങളിലും അന്വേഷണം നടത്തി ഉദ്യോഗസ്ഥന് തുക നിശ്ചയിക്കാം. ഇക്കാര്യങ്ങൾക്കുവേണ്ടി ചുമതലപ്പെട്ട ഉദ്യോഗസ്ഥന് അന്വേഷണം നടത്തുന്നതിനായി ന്യായമായ സമയത്തും സ്ഥലത്തും എവിടെയും കയറിച്ചെല്ലുന്നതിന് അധികാരം ഉണ്ട്.

സെസ് ആവശ്യപ്പെട്ട് നോട്ടീസിൽ പറഞ്ഞിരിക്കുന്ന നിശ്ചിത തീയതിക്കുള്ളിൽ പണം അടച്ചില്ലെങ്കിൽ രണ്ടു ശതമാനം പലിശ വീതം ഓരോ മാസവും തുക വർദ്ധിക്കും. കൂടാതെ സെസ് തുകയിൽ അധികമാകാത്ത തുക പിഴയായും ഈടാക്കാം. എന്നാൽ അത്തരത്തിൽ പിഴ ഈടാക്കുന്നതിന് മുമ്പ് തൊഴിലുടമയെ കേൾക്കുന്നതിന് അവസരം ഉണ്ടാകണം, മതിയായ കാരണങ്ങൾ ഉള്ളതുകൊണ്ടാണ് അടക്കാതിരുന്നത് എന്ന് ബോധ്യപ്പെട്ടാൽ പിഴ ഒഴിവാക്കണം. നിശ്ചയിച്ച തുക അടച്ചില്ലെങ്കിൽ റവന്യൂ റിക്കവറി നടപടികൾ നേരിടേണ്ടി വരും. അപ്പീൽ നടപടികൾ ഉണ്ട്, അപ്പീൽ തീരുമാനം അന്തിമമായിരിക്കും, കോടതികളിൽ ചോദ്യം ചെയ്യപ്പെടാൻ ആവില്ല എന്നാണ് വകുപ്പ് 11ൽ പറയുന്നത്.

മനപ്പൂർവ്വം തെറ്റായ രീതിയിൽ കണക്ക് സമർപ്പിക്കുന്നത് കുറ്റകരമാണ്- ആറുമാസം തടവോ 1000 രൂപ പിഴയോ രണ്ടും കൂടിയോ ലഭിക്കാം. നിയമ പ്രകാരം തുക അടക്കേണ്ടയാൾ അത് അടക്കാതിരുന്നാലും മേൽപ്പറഞ്ഞ ശിക്ഷ നേരിടേണ്ടി വരും. (വകുപ്പ് 12).

30/01/2024

ഒരേ കാര്യത്തിന് ഒരേസമയം രണ്ട് മാനദണ്ഡം ?

1.7.2022 ചേർന്ന NCZMA യോഗത്തിൽ കേരളത്തിലെ 175 തീരദേശ പഞ്ചായത്തുകളെ CRZ III ൽ നിന്ന് CRZ II ലേക്ക് മാറ്റുന്നതിന് അർബൻ കാറ്റഗറി ആക്കി സംസ്ഥാന സർക്കാർ ഉത്തരവിറങ്ങിയിരുന്നെങ്കിലും 2019 ജനുവരി മാസത്തിൽ അർബൻ എന്ന ഉത്തരവ് നിലവിൽ ഇല്ലാതിരുന്നതുകൊണ്ട് 66 പഞ്ചായത്തുകൾക്ക് മാത്രമായി CRZ II കാറ്റഗറി ഒതുക്കിയിരുന്നു. അതിൻറെ മിനിറ്റ്സാണ് ഇമേജ് ഫയലിൽ. ശേഷം 7.7.2022ൽ ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാരിന് കേന്ദ്രം കത്ത് നൽകിയിരുന്നു.

അതായത് 2019 ജനുവരിയിൽ അർബൻ അല്ലാതിരുന്നത് കൊണ്ട് ആ പഞ്ചായത്തുകൾക്ക് അത്തരം പരിഗണന CRZ II ആക്കുന്ന കാര്യത്തിൽ നൽകാനാവില്ല എന്ന്. അതേസമയം പ്ലാനിന്റെ അന്തിമ രൂപം ഇപ്പോഴും പൂർത്തിയായിട്ടില്ല. അനർത്ഥം ഇപ്പോഴും പഴയ പ്ലാൻ തന്നെയാണ് നിലവിലുള്ളത് എന്നാണ്.

പ്ലാനിന്റെ അന്തിമരൂപം പുറത്താക്കുന്ന തീയതിയിലുള്ള പഞ്ചായത്തുകളുടെ അർബൻ സ്റ്റാറ്റസ് അല്ലേ പരിഗണിക്കേണ്ടത് എന്ന ചോദ്യം ന്യായമാണ്.

വിജ്ഞാപനത്തിന്റെ ഗുണം ലഭിക്കുന്നതിന് വിജ്ഞാപനം ഇറങ്ങിയ തീയതി മുതൽ പ്രാബല്യം നൽകില്ല, കാരണം പ്ലാൻ ആയിട്ടില്ല എന്ന് പറയുന്നു; എന്നാൽ അർബൻ കാര്യത്തിന്റെ പരിശോധന വരുമ്പോൾ വിജ്ഞാപനം ഇറങ്ങിയ തീയതിയിൽ അർബൻ ആയിട്ടില്ല, വിജ്ഞാപനം ഇറങ്ങിയ തീയതിയാണ് നോക്കുന്നത് എന്നും പറയുന്നു !

12/10/2022

ചെക്ക് ഹാജരാക്കുമ്പോൾ ഇതും ശ്രദ്ധിക്കണം

പരസ്പരം നൽകാനുള്ള തുകയ്ക്ക് ചെക്ക് നൽകി പണമിടപാടുകൾ നടത്തുമ്പോൾ, ചെക്ക് നൽകിയതിനു ശേഷം തരാനുള്ള തുകയുടെ ഒരു ഭാഗം വാങ്ങിയിട്ടുണ്ടെങ്കിൽ അക്കാര്യം ചെക്കിൽ എൻഡോർസ് ചെയ്യണം. അതല്ലാതെ മുഴുവൻ തുകയും എഴുതിയ ചെക്ക് ഹാജരാക്കി മടങ്ങിയാൽ ആ കാര്യത്തിന് നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് നിയമം പ്രകാരമുള്ള കുറ്റം ആരോപിക്കാനാവില്ല. നെഗോഷ്യബിൾ ഇൻഷുറൻസ് വകുപ്പ് 56 പ്രകാരം ഇത്തരം സാഹചര്യങ്ങളിൽ ചെയ്യേണ്ട എൻഡോസ്മെൻറ് സംബന്ധിച്ച കാര്യം വീണ്ടും സുപ്രീം കോടതി പരാമർശിച്ചു.
Criminal Appeal No. 1497 of 2022; October 11, 2022
Dashrathbhai Trikambhai Patel Vs. Hitesh Mahendrabhai Patel & Anr

08/09/2022

Home/CRZ - II എന്ത് ഇളവാണ് ലഭിക് Article CRZ - II എന്ത് ഇളവാണ് ലഭിക്കുന്നത് ? niyamadarsi_editor September 3, 2022, 7:27 0 3 12 hours 37 minutes 4 seconds ago Share Facebook Twitter Google+ LinkedIn WhatsApp Telegram Share...

08/09/2022

സാധാരണയായി മനുഷ്യൻ പാമ്പിനെ കണ്ടാൽ പേടിക്കും; ഇപ്പോൾ വഴിയിൽ പട്ടിയെ കണ്ടാലും പേടിക്കണം. കൂട്ടംകൂടി നിൽക്കുന്ന തെരുവുനായ്ക്കളുടെ വീര്യം കൂടി വരികയാണ് എന്നാണ് റിപ്പോർട്ട്. രാവിലെ നടക്കാൻ ഇറങ്ങുന്നവർ ആണെങ്കിലും വെറുതെ വഴിയേ പോകുന്നവർ ആണെങ്കിലും മാലിന്യ കൂമ്പാരങ്ങൾക്ക് സമീപമുള്ള അവരുടെ സങ്കേതത്തിലേക്ക് അതിക്രമിച്ചു കിടക്കുന്നതായി നായ്ക്കൾ കണക്കാക്കുന്ന സംഭവങ്ങൾ നിരവധി.

രാജ്യത്ത് മൃഗങ്ങളെ കൊല്ലുന്നത് കുറ്റകരമാണെന്ന് നിയമമുണ്ട്; എന്നാൽ പട്ടി കടിച്ചവർക്ക് നഷ്ടപരിഹാരം നൽകാൻ നിയമമില്ല. ഒറ്റപ്പെട്ട സംഭവങ്ങളിൽ ഭരണഘടനാ കോടതികൾ നഷ്ടപരിഹാരം നൽകിയ കേസുകളും ഉണ്ട്.

തെരുവുനായ കടിച്ചുണ്ടാകുന്ന അപകടങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച കാര്യങ്ങൾ നിശ്ചയിക്കാൻ 2016 ൽ ജസ്റ്റിസ് സിരിജഗൻ അധ്യക്ഷനായി ഒരു കമ്മിറ്റിയെ സുപ്രീംകോടതി നിയോഗിച്ചിരുന്നു. കേരളത്തിൽ 2022 ഓഗസ്റ്റ് മാസം വരെയുള്ള റിപ്പോർട്ടുകൾ പ്രകാരം 2496 അപേക്ഷകൾ ലഭിച്ചതിൽ 456 എണ്ണം നഷ്ടപരിഹാരം നൽകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അനുവദിച്ച് തീർപ്പാക്കിയിട്ടുണ്ട്.

2015 ൽ തെരുവുനായ സംബന്ധിച്ചുള്ള കേസിൽ കേരളഹൈക്കോടതി Prevention of Cruelty to Animal Act, 1960,
Animal Birth Control (Dog) Rules, 2001 നിയമങ്ങൾ വിശകലനം ചെയ്ത് പുറത്തിറക്കിയ ഉത്തരവിലെ നിർദ്ദേശങ്ങൾ -

(i) All Local Authorities shall exercise the power of:

(a) capturing of stray dogs in accordance with Rule 7 of the 2001 Rules and take immediate action on receipt of complaint.

(b) Carry on destruction of stray dogs in accordance with Rules 9 and 10 of the 2001 Rules and directions of the Monitoring Committee under Rule 5(b) if any as well as any instruction of the Animal Welfare Board given under Section 9(f) of the 1960 Act.

(ii) All the Local Authorities who have not yet formed Monitoring Committee as required by Rule 4 of the 2001 Rules shall form the Monitoring Committee within two weeks from the date a copy of this judgment is produced before the Commissioner/Chief of the Local Authority.

(iii) All the Local Authorities in consultation with the Monitoring Committee shall set up a dog control cell to receive complaints about dog menace, dog bites and information about rabid dogs within two weeks from formation of the Monitoring Committee. Public notice of such dog control cell shall also be given.

(iv) All Local Authorities shall provide for dog ponds (including kennels, shelter), dog vans with driver and dog catchers, ambulance-cum-clinical van, incinerators as required by Rule 6 of the 2001 Rules at the earliest and not later than by the next financial year.

(v) The State Government shall also ensure that necessary infrastructure as directed above be acquired by all the Local Authorities and the financial commitment be fulfilled by the Local Authorities. The State shall also provide necessary financial assistance to the extent necessary to the Local Authorities.

(vi) All the Local Authorities under the supervision of Animal Husbandry Department shall carry on vaccination and sterilization programme of stray dogs as contemplated by Government Order dated 17.09.2015.

(vii) The Animal Husbandry Department of the State in collaboration with the concerned Local Authorities shall ensure that veterinary hospitals are set up if not already in existence at all District level, poly clinics at Taluk Head Quarters level and Taluk level as contemplated by Government Order dated 17.09.2015.

(viii) The Animal Welfare Board of India shall also take steps for providing
financial assistance wherever necessary for construction of sheds, water-troughs and the like and by providing for veterinary assistance as contemplated by Section 9(d) and rescue homes and animal shelters as contemplated by Section 9(g) of the 1960 Act.
(WPC 28255.2011 Judgment dated 4.11.2015)

Address

Sherry Legal Associates, Banerjee Road, Near High Court Junction
Kochi
682031

Alerts

Be the first to know and let us send you an email when Sherry Legal Associates posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share