Sherry Legal

Sherry Legal Sherry Legal is a legal firm in Kochi, near High court of Kerala.

18/06/2019

#വിൽപത്രം കീറിക്കളഞ്ഞാൽ റദ്ദാകുമോ
of will by burning or tearing will not invalidate a registered will

ഒരാളുടെ സ്വത്തുവകകൾ അയാളുടെ കാലശേഷം എങ്ങനെ വിഭജിച്ചു പോകണം എന്ന് മുൻകൂട്ടി തീരുമാനിച്ചിരിക്കുന്നത് ആണല്ലോ വിൽപത്രം. മരണശേഷം മാത്രം നടപ്പിലാകുന്ന വിൽപത്രം ജീവിതകാലത്ത് എപ്പോൾ വേണമെങ്കിലും മാറ്റി എഴുതാം. വിൽപത്രം റദ്ദാക്കണം എങ്കിൽ ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമത്തിലെ വകുപ്പ് 70 ൽ പറഞ്ഞിരിക്കുന്ന പ്രകാരം റദ്ദാക്കാനുള്ള കാര്യങ്ങൾ ചെയ്യണം. പുതിയൊരു വിൽപത്രം എഴുതി പഴയ വിൽപത്രം റദ്ദാക്കാനുള്ള ഉദ്ദേശം വ്യക്തമാക്കാം. അല്ലെങ്കിൽ കത്തിച്ചു കളയുകയോ കീറിക്കളയുകയോ മറ്റേതെങ്കിലും രീതിയിൽ നശിപ്പിക്കുകയോ ചെയ്തും റദ്ദാക്കാം.

#രജിസ്ട്രേഡ് വിൽപത്രം ആണെങ്കിലോ ?

രജിസ്റ്റർ ചെയ്ത വിൽപത്രം റദ്ദാക്കുന്നതിന് കത്തിച്ചു കളയുകയോ കീറി കളയുകയോ മറ്റൊരു രീതിയിൽ നശിപ്പിച്ചു കളയുകയോ ചെയ്തതുകൊണ്ട് ആവില്ല. അതേസമയം വിവാഹത്തിലൂടെയോ, മറ്റൊരു വിൽപത്രം ഉണ്ടാക്കിയതിലൂടെയോ വിൽപത്രം റദ്ദാക്കണമെന്ന് ഉദ്ദേശിച്ചുള്ള മറ്റൊരു രേഖയിലൂടെയോ റദ്ദാക്കാം. രജിസ്റ്റർ ചെയ്ത വിൽപത്രങ്ങൾ റദ്ദാക്കുന്നതിന് അവ പൂർണ്ണമായും നശിപ്പിച്ചു കളഞ്ഞത്കൊണ്ടോ, വിൽപത്രകിരൻറെ ഉദ്ദേശം റദ്ദാക്കണം എന്നായിരുന്നു എന്നതുകൊണ്ടോ വിൽപത്രം റദ്ദ് ആവില്ല. വിൽപത്രം ഇല്ലാതാക്കണമെന്ന് കൃത്യമായ നിർദ്ദേശം രേഖാമൂലം ഉണ്ടാകണം. കേരള ഹൈക്കോടതി ഈയിടെയും ഇക്കാര്യത്തിൽ സ്പഷ്ടീകരണം വരുത്തി ഉത്തരവിറക്കിയിരുന്നു.
RSA 911.2008 Judgment Dated 4.2.19

© Sherry J Thomas 14.06.19

To get these kind of legal updates, subscribe Admin only WhatsApp group

 #തൊഴിലാളികൾക്കുള്ള  #ആനുകൂല്യം- കരാർ നിയമനവും നേരിട്ടുള്ള നിയമനവും  എങ്ങനെ തീരുമാനിക്കും?ആനുകൂല്യം നൽകാൻ ആർക്കാണ്  #ബാധ...
18/06/2019

#തൊഴിലാളികൾക്കുള്ള #ആനുകൂല്യം- കരാർ നിയമനവും നേരിട്ടുള്ള നിയമനവും എങ്ങനെ തീരുമാനിക്കും?
ആനുകൂല്യം നൽകാൻ ആർക്കാണ് #ബാധ്യത?


പല സ്ഥാപനങ്ങളും നേരിട്ട് തൊഴിലാളികളെ നിയമിക്കുന്നതിന് പകരം തൊഴിലാളി നിയമനത്തിന് മൊത്തമായി കരാർ നൽകും. അത്തരത്തിൽ ജോലി എടുക്കുന്ന തൊഴിലാളികൾ സ്ഥാപനത്തിൻറെ തൊഴിലാളികൾ ആണോ എന്നത് സംബന്ധിച്ച അവകാശവാദം പലപ്പോഴും തർക്കങ്ങൾക്ക് ഇടയാക്കാറുണ്ട്. BHEL (ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ്) നടത്തിയ വ്യവഹാരത്തിൽ വിഷയം സുപ്രീംകോടതി വരെ എത്തി. മുമ്പ് 2011 ബംഗാളിലെ ഒരു കേസിലും ഇക്കാര്യം സുപ്രീം കോടതി വിശദീകരിച്ചിരുന്നു.

തൊഴിൽ നിയമത്തിലെ തൊഴിലാളികൾ എന്ന നിർവചനത്തിൽ ഉൾപ്പെടണം എങ്കിൽ തൊഴിലുടമ എന്ന ഉത്തരവാദിത്വം ഏറ്റെടുക്കേണ്ട സ്ഥാപനത്തിൻറെ നേരിട്ടുള്ള തൊഴിലാളികൾ ആയിരിക്കണം, അല്ലാതെ കരാർ നിയമനത്തിൽ ജോലിചെയ്യുന്നവർ ഈ നിർവചനത്തിൽ വരാത്ത കരാർ തൊഴിലാളികൾ എന്നാണ് തർക്കത്തിനിടെയാണ് വാദം. ഇക്കാര്യം തീരുമാനിക്കുന്നതിന് രണ്ട് മാനദണ്ഡങ്ങൾ സുപ്രീംകോടതി വീണ്ടും എടുത്തുപറഞ്ഞു.

#എന്തൊക്കെയാണ് #മാനദണ്ഡങ്ങൾ

1. തൊഴിലാളികൾക്ക് ശമ്പളം കൊടുക്കുന്നത് (യഥാർത്ഥ തൊഴിലുടമ) സ്ഥാപനമാണോ കരാറുകാരൻ ആണോ എന്നത്.

2. തൊഴിലാളിയുടെ തൊഴിൽപരമായ കാര്യങ്ങൾ നിയന്ത്രിക്കുന്നതും മേൽനോട്ടം വഹിക്കുന്നതും യഥാർത്ഥ തൊഴിലുടമയാണോ എന്നത്.

മേൽ സൂചിപ്പിച്ച BHEL കേസിൽ ഈ മാനദണ്ഡങ്ങൾ പരിശോധിച്ചതിൻറെ അടിസ്ഥാനത്തിൽ തൊഴിലുടമയുടെ നേരിട്ടുള്ള നിയമനത്തിലുള്ള തൊഴിലാളികൾ അല്ല എന്നാണ് കോടതി കണ്ടെത്തിയത്.

Civil Appeal 1799.2019 dated 20.2.2019

© Sherry J Thomas
www.niyamadarsi.com
( First legal blog in Malayalam)

സൈബർ ശല്യം - എന്ത് ചെയ്യണമെന്ന് പോലീസ് സർക്കുലർ ആശയ വിനിമയ സ്വാതന്ത്ര്യ...

വ്യത്യസ്ത മേഖലയിലെ നിയമപരമായ കാര്യങ്ങൾ ഓൺലൈനായി ചോദിച്ച് മനസ്സിലാക്കുന്നതിനും നിയമവിദഗ്ധരുമായി നേരിട്ട്ആശയവിനിമയം ചെയ്യു...
18/06/2019

വ്യത്യസ്ത മേഖലയിലെ നിയമപരമായ കാര്യങ്ങൾ ഓൺലൈനായി ചോദിച്ച് മനസ്സിലാക്കുന്നതിനും നിയമവിദഗ്ധരുമായി നേരിട്ട്ആശയവിനിമയം ചെയ്യുന്നതിനും വെബ്സൈറ്റ് ഉപയോഗിക്കാം.

ആൻഡ്രോയ്ഡ്ഡ് പ്ലേസ്റ്റോറിൽ നിന്ന്
sherry legal https://play.google.com/store/apps/details?id=com.app.pathlegal_1437 എന്ന മൊബൈൽ ആപ്പ്ഡൗൺലോഡ് ചെയ്തു ചാറ്റ് എന്ന ലിങ്കിലോ, FAQ എന്ന ലിങ്കിലോ ചോദ്യങ്ങൾ ചോദിക്കുകയോ നേരിട്ട് www.sherrylegal.com വെബ്സൈറ്റിൽ കയറി ചാറ്റ് എന്ന ലിങ്കിലോ, FAQ എന്ന ലിങ്കിലോ ചോദ്യങ്ങൾ പോസ്റ്റ് ചെയ്യുകയുമാകാം.

നിയമസംബന്ധിയായ ലേഖനങ്ങളും നിയമങ്ങളും www.niyamadarsi.com എന്ന വെബ്സൈറ്റിറിൽ നിന്നും ആവശ്യാനുസരണം ഡൗൺലോഡ് ചെയ്യുകയുമാകാം. മലയാളത്തിലെ ആദ്യ നിയമ ബ്ലോഗാണ് നിയമദർശി

20/07/2018

---അധ്യാപികയുടെ വീഡിയോ എടുത്ത് വിദ്യാർത്ഥികൾ പ്രചരിപ്പിച്ചു....പൊതുസ്ഥലത്ത് വെച്ച് സ്ത്രീയുടെ വീഡിയോ എടുക്കുന്നത് കുറ്റമാണോ ?---
കേരള പോലീസ് നിയമം വകുപ്പ് 119 (ബി) പ്രകാരം സ്ത്രീയുടെ സ്വകാര്യതയ്ക്ക് ഭംഗം വരുത്തുന്ന രീതിയിൽ അവരുടെ വീഡിയോയോ ഫോട്ടോയോ എടുക്കുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്. കോളേജിൽ വിദ്യാർഥികൾ സ്ഥാപിച്ചിരുന്ന ബാനറുകൾ നീക്കം ചെയ്യുന്ന അധ്യാപികയുടെ വീഡിയോ വിദ്യാർത്ഥികൾ തന്നെ എടുക്കുകയും അത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു. അത്തരത്തിൽ വീഡിയോ പ്രചരിപ്പിച്ചത് തൻറെ സ്വകാര്യതയെ ബാധിക്കുന്നതാണ് എന്ന് കാണിച്ച് അദ്ധ്യാപിക നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു. അന്വേഷണത്തിനുശേഷം കുറ്റപത്രം നൽകിയ കേസ് പക്ഷേ ഹൈക്കോടതി റദ്ദാക്കി. പരസ്യമായി എല്ലാ ആളുകളും കാൺകെ ചെയ്ത പ്രവർത്തി റെക്കോർഡ് ചെയ്തത് മൂലം സ്വകാര്യതയ്ക്ക് ഭംഗം വന്നു എന്ന് പറയാനാകില്ല എന്ന് കോടതി !.

18/07/2018

----സമാധാനം നിലനിർത്താൻ ആർക്കെതിരെയും നടപടിയെടുക്കാമോ---

സമൂഹത്തിൽ സമാധാന അന്തരീക്ഷം തകർക്കുന്നതിന് ശ്രമിക്കുന്നു എന്ന അറിവു കിട്ടിയാൽ, അല്ലെങ്കിൽ സമാധാനം തകർക്കുന്നതിനുള്ള എന്തെങ്കിലും പ്രവർത്തി ചെയ്യാൻ സാധ്യതയുണ്ട് എന്ന അറിവ് കിട്ടിയാൽ അതിന് സാധ്യതയുള്ള ആളുകളെ തങ്ങൾ സമാധാനം ലംഘിക്കുന്ന പ്രവർത്തനങ്ങൾ ഒന്നും ചെയ്യുകയില്ല എന്ന് ജാമ്യം രേഖപ്പെടുത്തി ജാമ്യക്കാരോട് കൂടിയോ അല്ലാതെയോ പരമാവധി ഒരു വർഷം വരെയുള്ള കാലയളവിലേക്ക് കരുതൽ ഉത്തരവുകൾ കളക്ടർക്കും സബ്ഡിവിഷനൽ മജിസ്ട്രേറ്റിനും ഇറക്കാവുന്നതാണ്. അങ്ങനെയുള്ള അറിവ് മജിസ്ട്രേറ്റിന് കിട്ടുന്നത് പോലീസ് റിപ്പോർട്ടുകളിലൂടെ ആയിരിക്കും. നിസ്സാരമായ കുറ്റകൃത്യത്തിൽ ഉൾപ്പെട്ട ആളെപ്പോലും വേണമെന്ന് വെച്ചാൽ പോലീസിന് ഇത്തരമൊരു റിപ്പോർട്ട് നല്കി മജിസ്ട്രേറ്റ് ക്രിമിനൽ നടപടിക്രമം വകുപ്പ് 107 പ്രകാരം സമാധാനം നിലനിർത്തുന്നതിനുള്ള കരുതൽ ഉത്തരവുകൾ ഇറക്കുക സാധാരണമായിരിക്കുന്നു. എന്നാൽ മതിയായ കാരണമില്ലാതെ നിസ്സാര കുറ്റകൃത്യങ്ങൾ ആരോപിക്കപ്പെട്ടതും മറ്റു കേസുകളിലൊന്നും ഉൾപ്പെടാത്ത വരമായ് ആളുകൾക്കെതിരെ ഇത്തരം നടപടികൾ എടുക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഫോർട്ടുകൊച്ചി
സബ്ഡിവിഷനൽ മജിസ്ട്രേറ്റ് ഇത്തരത്തിൽ എടുത്ത നടപടി റദ്ദാക്കിയാണ് ഉത്തരവ്. CRL MC 294.2018

sherrylegal
21/06/2018

sherrylegal

★★★★★ · Servicios legales · Infant Jesus Building No.2, Banerjee Road Side, Near High Court Junction

 #ബോർഡുകളുംബാനറുകളുംവയ്ക്കുമ്പോൾറോഡുകളിൽ രാഷ്ട്രീയ പാർട്ടികളും സംഘടനകളും പരസ്യ ഏജൻസികളും കോടികളും ബോർഡുകളും ബാനറുകളും വയ...
09/06/2018

#ബോർഡുകളുംബാനറുകളുംവയ്ക്കുമ്പോൾ
റോഡുകളിൽ രാഷ്ട്രീയ പാർട്ടികളും സംഘടനകളും പരസ്യ ഏജൻസികളും കോടികളും ബോർഡുകളും ബാനറുകളും വയ്ക്കുന്നത് സംബന്ധിച്ച നിയമം പണ്ടേ യുണ്ടെങ്കിലും രാഷ്ട്രീയപാർട്ടികൾ സ്ഥാപിക്കുന്ന ബോർഡുകൾ എതിർ കക്ഷിക്കാർ തകർക്കുകയും സംഘട്ടനത്തിനും അക്രമത്തിന് കാരണമാകുന്നു എന്നും തദ്ദേശ വകുപ്പിൻറെ ശ്രദ്ധയിൽപെട്ടിട്ടുണ്ട് എന്നാണ് പുതിയ വാർത്ത. പഞ്ചായത്ത് രാജ് നിയമത്തിലെ വകുപ്പ് 209 സി പ്രകാരവും മുനിസിപ്പാലിറ്റി നിയമത്തിലെ വകുപ്പ് 275 പ്രകാരവും അത് നീക്കം ചെയ്യാൻ സെക്രട്ടറിമാർക്ക് നടപടിയെടുക്കാമെന്ന കാര്യം വകുപ്പുതലത്തിൽ വീണ്ടുമൊരു സർക്കുലർ ആയി ഇറങ്ങിയിട്ടുണ്ട്.
സർക്കുലർ നമ്പർ 41 (7.3.18)

Address

Infant Jesus Building, Banerjee Road, Ernakulam, Marine Drive
Kochi
682031

Alerts

Be the first to know and let us send you an email when Sherry Legal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category