Advocate Aji V. Dev/അഡ്വക്കേറ്റ് അജി വി. ദേവ്

  • Home
  • India
  • Kochi
  • Advocate Aji V. Dev/അഡ്വക്കേറ്റ് അജി വി. ദേവ്

Advocate Aji V. Dev/അഡ്വക്കേറ്റ് അജി വി. ദേവ് നികുതി, ബാങ്കിംഗ്, കമ്പനി നിയമങ്ങള്‍ ?

നികുതി നിയമപ്രകാരമുള്ള നോട്ടീസുകള്‍. കണ്‍സ്യുമര്‍ ഫോറത്തിന് ഇടപെടാന്‍ അധികാരം ഇല്ലെന്ന് കേരള ഹൈക്കോടതിജി. എസ്. റ്റി. ഉദ്...
07/12/2025

നികുതി നിയമപ്രകാരമുള്ള നോട്ടീസുകള്‍. കണ്‍സ്യുമര്‍ ഫോറത്തിന് ഇടപെടാന്‍ അധികാരം ഇല്ലെന്ന് കേരള ഹൈക്കോടതി

ജി. എസ്. റ്റി. ഉദ്യോഗസ്ഥരുടെ നിയമാനുസൃതം ഉള്ള നടപടി ക്രമങ്ങളില്‍ ഇടപെടുവാനോ അവര്‍ പുറപ്പെടുവിക്കുന്ന നോട്ടിസുകള്‍, ഉത്തരവുകള്‍ എന്നിവ റദ്ദു ചെയ്യാനോ പൊതുവേ കണ്‍സ്യുമര്‍ ഫോറം എന്നറിയപ്പെടുന്നDistrict Consumer Disputes Redressal Commission (DCDRC) ന് അധികാരം ഉണ്ടോ എന്ന പ്രശ്നം അടുത്തിടെ കേരള ഹൈക്കോടതിയില്‍ എത്തിയിരുന്നു. State Tax OfficerVs. Girish Neeliyath Ramakrishnan (WP(C) No. 16641 of 2024) എന്ന കേസ്സില്‍ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറംരണ്ടാം കക്ഷിയാണ്. ഹൈക്കോടതി പരിഗണിച്ച മേല്‍ റിട്ട് പെറ്റിഷനിലെ ഒന്നാം എതിര്‍ കക്ഷിയായ ഗിരിഷ്, ജി എസ് റ്റി രജിസ്ട്രേഷനുള്ള വ്യാപാരിയാണ്....

ജി. എസ്. റ്റി. ഉദ്യോഗസ്ഥരുടെ നിയമാനുസൃതം ഉള്ള നടപടി ക്രമങ്ങളില്‍ ഇടപെടുവാനോ അവര്‍ പുറപ്പെടുവിക്കുന്ന നോട്ടിസു....

കോവിഡ് ഭീതി ജനകമായ രീതിയില്‍ പടരുകയും ലോക്ക് ഡൌണുകള്‍ പതിവാകുകയും ചെയ്തിരുന്ന കാലത്ത് കേരളത്തില്‍ ബാര്‍ ഹോട്ടലുകള്‍/K.S....
10/12/2023

കോവിഡ് ഭീതി ജനകമായ രീതിയില്‍ പടരുകയും ലോക്ക് ഡൌണുകള്‍ പതിവാകുകയും ചെയ്തിരുന്ന കാലത്ത് കേരളത്തില്‍ ബാര്‍ ഹോട്ടലുകള്‍/K.S.B.C യുടെ റീറ്റൈല്‍ ഷോപ്പുകള്‍ ഒക്കെ അടഞ്ഞു കിടക്കുകയായിരുന്നു. എന്നാല്‍ ഇതിനിടയില്‍ 22.05.2020 മുതല്‍ 21.12.2020 വരെയും 15.06.2021 മുതല്‍ 25.09.2021 വരെയും ബാര്‍ ഹോട്ടലുകള്‍ക്ക് മദ്യ വില്‍പ്പനക്ക് കേരള സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഈ രണ്ട് കാല ഘട്ടങ്ങളില്‍ മദ്യ വില്‍പ്പനക്ക് അനുമതി നല്‍കിയത് ബാര്‍ ഹോട്ടലില്‍/അവിടുത്തെ റസ്റ്റോറന്‍റില്‍ മദ്യം വിളമ്പാൻ പാടില്ല എന്നും കുപ്പിയായി മാത്രമേ [പാര്‍സല്‍] വില്‍ക്കാന്‍ പാടുള്ളൂ എന്നും ഉള്ള വ്യവസ്ഥകളോട് കൂടി ആയിരുന്നു....

      കോവിഡ് ഭീതി ജനകമായ രീതിയില്‍ പടരുകയും ലോക്ക് ഡൌണുകള്‍ പതിവാകുകയും ചെയ്തിരുന്ന കാലത്ത് കേരളത്തില്‍ ബാര്‍ ....

ജി എസ് റ്റി നിയമങ്ങള്‍ നടപ്പാക്കിത്തുടങ്ങിയ ആദ്യ വര്‍ഷങ്ങളില്‍ ദേശ വ്യാപകമായി ഉയര്‍ന്നു വന്നതും നികുതി ദായകര്‍ക്ക് വലിയ ...
15/10/2023

ജി എസ് റ്റി നിയമങ്ങള്‍ നടപ്പാക്കിത്തുടങ്ങിയ ആദ്യ വര്‍ഷങ്ങളില്‍ ദേശ വ്യാപകമായി ഉയര്‍ന്നു വന്നതും നികുതി ദായകര്‍ക്ക് വലിയ തലവേദന സൃഷ്ടിച്ചതുമായ ഒന്നാണ് ഇന്‍പുട്ട് ടാക്സൂമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍. അതില്‍ തന്നെ പ്രാധാന്യം ഏറിയ ഒന്നാണ് ചരക്ക് അഥവാ സേവനം നല്‍കിയ ആള്‍ ( Supplier) റിട്ടേൺ ഫയല്‍ ചെയ്യാതിരിക്കുകയോ ഫയല്‍ ചെയ്ത റിട്ടേണില്‍ പിശകുകള്‍ വരുത്തുകയോ ചെയ്യുന്നത് കൊണ്ട് വാങ്ങിയ ആളുടെ ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് നിഷേധിക്കുന്ന സാഹചര്യം. ജി എസ് റ്റി നിയമങ്ങളിലെ വകുപ്പ് 16 (2) [c] പ്രകാരം ചരക്ക് അഥവാ സേവനം വാങ്ങുന്ന ആള്‍ക്ക് (Recipient) ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് ലഭ്യമാവണമെങ്കില്‍ ചരക്ക്/ സേവനം നല്‍കിയ ആള്‍ ( Supplier) റിട്ടേൺ ഫയല്‍ ചെയ്തിരിക്കുകയും നികുതി അടച്ചിരിക്കുകയും വേണം....

ജി എസ് റ്റി നിയമങ്ങള്‍ നടപ്പാക്കിത്തുടങ്ങിയ ആദ്യ വര്‍ഷങ്ങളില്‍ ദേശ വ്യാപകമായി ഉയര്‍ന്നു വന്നതും നികുതി ദായകര...

ജി എസ് റ്റി നിയമത്തിലെ വകുപ്പ് 16(4)  അനുസരിച്ച് ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ്‌ എടുക്കുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടുണ...
17/09/2023

ജി എസ് റ്റി നിയമത്തിലെ വകുപ്പ് 16(4) അനുസരിച്ച് ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ്‌ എടുക്കുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടുണ്ട്. അത് പ്രകാരം നിലവില്‍, തൊട്ടടുത്ത വര്‍ഷം നവംബര്‍ 30 ആണ് ( സെപ്റ്റംബര്‍ മാസത്തെ റിട്ടേൺ ഫയല്‍ ചെയ്യുവാനുള്ള അവസാന ദിവസം) ഇങ്ങനെ ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ്‌ റിട്ടേണുകളിലൂടെ എടുക്കുവാന്‍ അനുവദനീയമായ അവസാന ദിവസം. അതാതയത് 2022-23 സാമ്പത്തിക വര്‍ഷവുമായി ബന്ധപ്പെട്ടിട്ടുള്ള ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ്‌ പ്രതിമാസ റിട്ടേൺ വഴി എടുക്കുവാന്‍ വിട്ടു പോയിട്ടുണ്ടെങ്കില്‍ 2023 നവംബര്‍ 30 നുള്ളില്‍ ഏതെങ്കിലും റിട്ടേണിലുടെ ഉപയോഗ പ്പെടുത്താവുന്നതാണ്....

ജി എസ് റ്റി നിയമത്തിലെ വകുപ്പ് 16(4) അനുസരിച്ച് ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ്‌ എടുക്കുന്നതിന് സമയ പരിധി നിശ്ചയിച്...

ജി എസ് റ്റി ഉള്‍പ്പെടെയുള്ള നികുതി നിയമങ്ങളുടെ ഭാഗമായി നികുതി വെട്ടിപ്പ് തടയുവാനായി സ്ഥാപനങ്ങളിലും വസതികളിലും പരിശോധനകള്...
05/09/2023

ജി എസ് റ്റി ഉള്‍പ്പെടെയുള്ള നികുതി നിയമങ്ങളുടെ ഭാഗമായി നികുതി വെട്ടിപ്പ് തടയുവാനായി സ്ഥാപനങ്ങളിലും വസതികളിലും പരിശോധനകള്‍ നടത്തുവാന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരം ഉണ്ട്. ജി എസ് റ്റി നിയമങ്ങളിലെ വകുപ്പ് 67 ( Power of inspection, search and seizure) ഉദ്യോഗസ്ഥര്‍ക്ക് പരിശോധനകള്‍ നടത്തുവാനും രേഖകള്‍ പിടിച്ചെടുക്കുവാനും അധികാരം നല്‍കുന്നു. വകുപ്പ് 67 (2) പ്രകാരം “any documents, books or things” എന്നിവയാണ് സ്ഥാപനത്തില്‍ നിന്ന് അഥവാ വസതിയില്‍ നിന്നും പിടിച്ചെടുക്കാവുന്നത്. ഇതില്‍ “things” എന്നതിന്‍റെ പരിധിയില്‍ പണം/കറന്‍സി നോട്ടുകള്‍ ഉള്‍പ്പെടുമോ എന്നതാണ് തര്‍ക്കം....

ജി എസ് റ്റി ഉള്‍പ്പെടെയുള്ള നികുതി നിയമങ്ങളുടെ ഭാഗമായി നികുതി വെട്ടിപ്പ് തടയുവാനായി സ്ഥാപനങ്ങളിലും വസതികളില....

P.I.Moideen Kutty Vs. Abdul Rasheed V & Anr, (Crl. Rev. Pet No. 39 of 2016 dated: 10.07.2023), എന്ന കേസില്‍ ആണ് സുപ്രധാന...
18/07/2023

P.I.Moideen Kutty Vs. Abdul Rasheed V & Anr, (Crl. Rev. Pet No. 39 of 2016 dated: 10.07.2023), എന്ന കേസില്‍ ആണ് സുപ്രധാനമായ നിയമ പ്രശ്നം പരിശോധിച്ച് തീര്‍പ്പ് കല്‍പ്പിച്ചത്. ഈ കേസിലെ പരാതിക്കാരന്‍ ( ശ്രി, മൊയ്ദീന്‍ കുട്ടി ) ഒരു ചെക്ക് കേസിലെ പ്രതി ആണ്. ₹50,000.00 ത്തിന്‍റെ ചെക്ക് ആണ് പണമില്ലാതെ മടങ്ങിയത്. ഈ കേസില്‍ മലപ്പുറം മജിസ്ട്രെറ്റ് കോടതിയും തുടര്‍ന്ന് മഞ്ചേരിയിലെ സ്പെഷ്യല്‍ കോടതിയും ഇദ്ദേഹത്തെ ശിക്ഷിച്ചു. ₹50,000.00 പിഴയും നാല് മാസം വെറും തടവും ആയിരുന്നു Negotiable Instruments Act ലെ വകുപ്പ് 138 ന്‍റെ ലംഘനത്തിനായി നല്‍കിയ ശിക്ഷ....

P.I.Moideen Kutty Vs. Abdul Rasheed V & Anr, (Crl. Rev. Pet No. 39 of 2016 dated: 10.07.2023), എന്ന കേസില്‍ ആണ് സുപ്രധാനമായ നിയമ പ്രശ്നം പരിശോധിച്ച് തീര്‍പ്പ് കല്‍പ്പിച.....

Penuel Nexus Pvt. Ltd. Vs. The Additional Commissioner Headquarters (Appeals), Ernakulam & Anr in WPC No. 15574 of 2023 ...
19/06/2023

Penuel Nexus Pvt. Ltd. Vs. The Additional Commissioner Headquarters (Appeals), Ernakulam & Anr in WPC No. 15574 of 2023 dated: 13.06.2023 ( കോടതി വിധിക്ക് വേണ്ടി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക) എന്ന കേസില്‍ ജസ്റ്റിസ്‌ സി. എസ്. ഡയസിന്റേതാണ്, ഈ വിഷയത്തില്‍ ഉള്ള ഏറ്റവും പുതിയ വിധി. ഈ കേസിലെ പരാതിക്കാരുടെ ബിസിനസ്‌ Covid -19 കാലത്ത് പ്രതിസന്ധിയിലാവുകയും റിട്ടേണുകള്‍ ഫയല്‍ ചെയ്യാന്‍ ആവാതെ വരികയും ചെയ്തു. തുടര്‍ന്ന് ഇവരുടെ ജി.എസ്.റ്റി രജിസ്ട്രെഷൻ റദ്ദു ചെയ്യപ്പെട്ടു....

Penuel Nexus Pvt. Ltd. Vs. The Additional Commissioner Headquarters (Appeals), Ernakulam & Anr in WPC No. 15574 of 2023 dated: 13.06.2023 ( കോടതി വിധിക്ക് വേണ്ടി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക) എ…

M.C. No. 183/2018 ന്ന കേസില്‍ എറണാകുളം ഫാമിലി കോര്‍ട്ട് ആണ് ഭാര്യക്ക് മാരക രോഗം ഉണ്ടെന്ന കാരണത്താല്‍ വിവാഹ മോചനം നല്‍കാന...
17/06/2023

M.C. No. 183/2018 ന്ന കേസില്‍ എറണാകുളം ഫാമിലി കോര്‍ട്ട് ആണ് ഭാര്യക്ക് മാരക രോഗം ഉണ്ടെന്ന കാരണത്താല്‍ വിവാഹ മോചനം നല്‍കാന്‍ ആവില്ലെന്ന് വിധിച്ചത്. ഈ കേസിലെ പരാതിക്കാരനായ സിമേഷ്, ഭാര്യ ധീരയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തുവനാണ് ഹര്‍ജി നല്‍കിയത്. ഇവരുടെ വിവാഹം 12.09.2010 ല്‍ ആയിരുന്നു. 01.09.2011 ല്‍ മകന്‍ സൂര്യ നാരായണന്‍ ജനിച്ചു. ഈ സമയം തന്നെ ധീരക്ക് രോഗ ശയ്യയില്‍ ആയ ഭത്രൂ മാതാവിനെ ശുശ്രൂഷിക്കെണ്ടിയും വന്നു. ഇതിനിടെ ധീരക്ക് വിട്ടു മാറാത്ത പനി വന്നതിനെ തുടര്‍ന്ന് 21.10.2012 ല്‍ സ്വന്തം വീട്ടിലേക്ക്‌ മാറി....

M.C. No. 183/2018 ന്ന കേസില്‍ എറണാകുളം ഫാമിലി കോര്‍ട്ട് ആണ് ഭാര്യക്ക് മാരക രോഗം ഉണ്ടെന്ന കാരണത്താല്‍ വിവാഹ മോചനം നല്‍കാന.....

( Pension Age Hike of Kerala High Court Employees to 58 - To be considered in cases where employees having meritorious s...
03/06/2023

( Pension Age Hike of Kerala High Court Employees to 58 - To be considered in cases where employees having meritorious service) കേരള ഹൈക്കോടതി ഉദ്യോഗസ്ഥനായ അജിത്‌ കുമാര്‍ വി എസ് ഉള്‍പ്പെടെ നിരവധി പേര്‍ ഹൈക്കൊടതിയില്‍ നല്‍കിയ റിട്ട് ഹര്‍ജികള്‍ പരിഗണിച്ച ബഹു: കോടതി വിഷയം സര്‍ക്കാരിന്റെ പരിഗണനക്ക് വിട്ടിരിക്കുകയാണ്. ഇതിന് മുന്‍പ് 25.10.2022 -ല്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്‍റെ ഒരു പ്രൊപ്പോസല്‍ ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ ഗവണ്മെന്റിനു നല്കിയിരുന്നു. 24.9.2022 ല്‍ ബഹു: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ബഹു: കേരള മുഖ്യ മന്ത്രിയുമായി നടത്തിയ ഒരു കൂടിക്കാഴ്ചയില്‍, മറ്റു പല വിഷയങ്ങല്‍ക്കൊപ്പം, ഹൈക്കോടതി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 56 ല്‍ നിന്നും 58 ലേക്ക് ഉയര്‍ത്തുന്ന കാര്യം അനുഭാവ പൂര്‍വ്വം പരിഗണിക്കാം എന്ന് മുഖ്യ മന്ത്രി സമ്മതിച്ചിരുന്നു....

( Pension Age Hike of Kerala High Court Employees to 58 – To be considered in cases where employees having meritorious service)   കേരള ഹൈക്കോടതി ഉദ്യോഗസ്ഥനായ അജിത്‌ കുമാര്‍ വി എസ് ഉള്‍പ്…

പാലക്കാട് ജില്ലയില്‍ മണ്ണാര്‍ക്കാട് താലൂക്കില്‍ പാലക്കയം വില്ലേജ് ഓഫീസിലെ വില്ലേജ് മാന്‍/ഫീല്‍ഡ് അസിസ്റ്റൻറ് സുരേഷ് കുമാ...
27/05/2023

പാലക്കാട് ജില്ലയില്‍ മണ്ണാര്‍ക്കാട് താലൂക്കില്‍ പാലക്കയം വില്ലേജ് ഓഫീസിലെ വില്ലേജ് മാന്‍/ഫീല്‍ഡ് അസിസ്റ്റൻറ് സുരേഷ് കുമാര്‍ താമസിച്ചിരുന്ന വാടക മുറിയില്‍ നിന്നും 35 ലക്ഷം രൂപയുടെ കറന്‍സി നോട്ടുകള്‍, 70 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപ വിവരങ്ങളും 17 കിലോ നാണയങ്ങളും വിജിലന്‍സ് റയിഡില്‍ കണ്ടെടുത്ത വാര്‍ത്ത, മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഇവ കൂടാതെ തേന്‍, കുടംപുളി, പടക്കം എന്നിങ്ങനെ കൈക്കൂലിയായി സംഭരിച്ചിരുന്ന നിരവധി വസ്തുക്കളും വിജിലന്‍സ് & ആന്‍റി കറപ്ഷന്‍ ബ്യുറോ ഉദ്യോഗസ്ഥർ പിടി കൂടി. കൂടാതെ പുഴുങ്ങിയ മുട്ട, ജാതിക്ക, പേന, തുണിത്തരങ്ങള്‍ എന്നിങ്ങനെ പലേ രൂപത്തിലും മേപ്പടിയാന്‍ കൈക്കൂലി വാങ്ങിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്....

പാലക്കാട് ജില്ലയില്‍ മണ്ണാര്‍ക്കാട് താലൂക്കില്‍ പാലക്കയം വില്ലേജ് ഓഫീസിലെ വില്ലേജ് മാന്‍/ഫീല്‍ഡ്  അസിസ്റ്റൻ...

(Return of the man who was declared as dead: Now family is unable to get cancelled the Death Certificate already issued)...
25/05/2023

(Return of the man who was declared as dead: Now family is unable to get cancelled the Death Certificate already issued) ചെന്നൈയില്‍, ആമ്പൂരിനു സമീപം ചിന്ന മലയമ്പട്ടു സ്വദേശി ശ്രിരാമലുവാണ് കടബാധ്യതയെ തുടര്‍ന്ന് 1996 ല്‍ നാടുവിട്ടത്. പിന്നീട് ഇദ്ദേഹത്തെ പറ്റി ഒരു വിവരവും കിട്ടാതായതോടെ 2003 ല്‍ ഭാര്യ സാവിത്രി റവനു അധികൃതരെ സമീപിച്ച് മരണ സര്‍ട്ടിഫിക്കറ്റ് വാങ്ങി ഇദ്ദേഹം ജോലി ചെയ്തിരുന്ന കമ്പനിയില്‍ നിന്നും ആനുകൂല്യങ്ങള്‍ കൈപ്പറ്റി. തുടര്‍ന്ന് 25 വര്‍ഷത്തോളം ഇയാള്‍ രാജ്യത്ത് വിവിധ സ്ഥലങ്ങളില്‍ പല തൊഴിലുകളില്‍ ഏര്‍പ്പെട്ടെങ്കിലും നാടുമായോ വീടുമായോ ബന്ധപെട്ടിരുന്നില്ല....

(Return of the man who was declared as dead: Now family is unable to get cancelled the Death Certificate already issued) ചെന്നൈയില്‍, ആമ്പൂരിനു സമീപം ചിന്ന മലയമ്പട്ടു  സ്വദേശി  ശ്രിരാമലു...

Address

റൂം 16, എംപയര്‍ ബില്‍ഡിംഗ്, കോംപാറ, ഹൈക്കോടതിക്ക് സമീപം
Kochi
682018

Alerts

Be the first to know and let us send you an email when Advocate Aji V. Dev/അഡ്വക്കേറ്റ് അജി വി. ദേവ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Advocate Aji V. Dev/അഡ്വക്കേറ്റ് അജി വി. ദേവ്:

Share