Adv Prathap G Padickal

Adv Prathap G Padickal Practicing lawyer at Kayamkulam, Mavelikkara & Alappuzha Courts.

ഒരു കൊലക്കേസ് വിചാരണയിൽ പ്രതിഭാഗം സാക്ഷിയായി മറ്റൊരു സെഷൻസ് ജഡ്ജിനെ കോടതിയിൽ വിസ്തരിക്കുന്നത് സാധാരണയല്ല.....എന്നാൽ കാട്...
07/09/2024

ഒരു കൊലക്കേസ് വിചാരണയിൽ പ്രതിഭാഗം സാക്ഷിയായി മറ്റൊരു സെഷൻസ് ജഡ്ജിനെ കോടതിയിൽ വിസ്തരിക്കുന്നത് സാധാരണയല്ല.....

എന്നാൽ കാട്ടാക്കട കേസിൻ്റെ വിചാരണയിൽ ഇങ്ങനെയൊരു സംഭവമുണ്ടായി.......

തിരുവനന്തപുരം അഡീ സെഷൻസ് കോടതിയിൽ നടന്ന വിചാരണക്കു ശേഷം ശ്രീപത്മനാഭ സ്വാമിയുടെ തട്ടകത്തിൽ ഒരു ചായക്കായി കൂടിയപ്പോൾ എടുത്ത ചിത്രം .......

പുണ്യമി മണ്ണ്പവിത്രമീ ജന്മം…….
26/08/2024

പുണ്യമി മണ്ണ്
പവിത്രമീ ജന്മം…….

കുട്ടികൾ: മുസ്ലിം തീവ്രവാദത്തിൻ്റെ അടുത്ത ആയുധം ?കുട്ടികളെ കരുവാക്കിക്കൊണ്ടുള്ള കുറ്റകൃത്യങ്ങൾ സംഘടിത രൂപത്തിൽ ആസൂത്രണം ...
25/05/2022

കുട്ടികൾ: മുസ്ലിം തീവ്രവാദത്തിൻ്റെ അടുത്ത ആയുധം ?

കുട്ടികളെ കരുവാക്കിക്കൊണ്ടുള്ള കുറ്റകൃത്യങ്ങൾ സംഘടിത രൂപത്തിൽ ആസൂത്രണം ചെയ്യുന്നത് കേരളത്തിൽ അത്ര സാധാരണമല്ല. പ്രത്യേകിച്ച് വർഗ്ഗീയമായ സംഘർഷങ്ങൾ ഇളക്കി വിടുക എന്നുള്ള ഉദ്ദേശത്തോടെ യാണെങ്കിൽ അത് അപൂർവ്വമെന്നു തന്നെ പറയാം. എന്നാൽ ഇപ്രകാരം അപൂർവ്വമായ ഒരു ആസൂത്രണവും അതിൻ്റെ പരിണിത ഫലവുമാണ് മെയ് 21 ന് ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ട് പ്രകടനത്തിൽ കണ്ടത്. വെറും പത്തോ പന്ത്രണ്ടോ വയസ് പ്രായം തോന്നിക്കുന്ന ഒരു ചെറു ബാല്യക്കാരൻ മറ്റൊരാളുടെ തോളിലിരുന്നു കൊണ്ട് പച്ചയായ വർഗ്ഗീയ വിദ്വേഷത്തോടെയുള്ള മുദ്രാവാക്യങ്ങൾ മുഴക്കുന്നത് സോഷ്യൽ മാധ്യമങ്ങളിൽ കൂടി വ്യാപകമായി പ്രചരിക്കുന്നത് നാം കണ്ടതാണ്...

ഇവിടെ ഉയരുന്ന ഒരു ചോദ്യം ഇത് കേവലം യാദൃശ്ചികമായ ഒരു സംഭവമാണോ അല്ലയോ എന്നതാണ്. എന്നാൽ ഇതിന് പിന്നിലെ ചേതോവികാരത്തെപ്പറ്റി ചിന്തിക്കുമ്പോൾ വലിയ ഒരു ഗൂഡാലോചനയുടെ പരിണിത ഫലമാണ് ഇത് എന്ന് വ്യക്തമാകുന്നുണ്ട്.

ഇൻഡ്യൻ ശിക്ഷാ നിയമത്തിലെ 153 എ വകുപ്പ് പ്രകാരം സാമുദായിക പരമോ വർഗ്ഗീയ പരമോ ആയതായ വിദ്വേഷം ഉളവാക്കുന്ന തരത്തിലുള്ള ഏത് പ്രവൃത്തിയും ശിക്ഷാർഹമാണെന്നു മാത്രമല്ല ജാമ്യമില്ലാത്ത കുറ്റകൃത്യം കൂടിയാണ്. രാഷ്ടീയ ശത്രുത കൊണ്ട് കേരളത്തിൽ പലപ്പോഴും ഈ വകുപ്പ് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതും നാം കണ്ടിട്ടുണ്ട്. എന്നാൽ പരസ്യമായി ഒരു കുറ്റകൃത്യം ചെയ്താൽ പോലും നിയമത്തിന് കയ്യും കെട്ടി നിസഹായരായി നോക്കി നിൽക്കേണ്ടി വരുന്ന ചില സാഹചര്യങ്ങൾ ഇന്ത്യൻ ശിക്ഷാ നിയമത്തിൽ തന്നെയുണ്ട്. അതിൻ്റെ ഏറ്റവും നല്ല ഉദാഹരണമാണ് 82, 83 വകുപ്പുകൾ.

IPC 82-ാം വകുപ്പ് പ്രകാരം ഏഴു വയസ് വരെ പ്രായമുള്ള ഒരു കുട്ടി എന്ത് തെറ്റ് ചെയ്താലും അത് കുറ്റകൃത്യമല്ല. അതേപോലെ തന്നെ പന്ത്രണ്ട് വയസു വരെ പ്രായമുണ്ടെങ്കിലും അത്രയും മാനസീക വളർച്ചയില്ലെങ്കിൽ ആ പ്രായത്തിലുള്ള കുട്ടി ചെയ്യുന്ന തെറ്റുകളെ 83-ാം വകുപ്പും ശിക്ഷയിൽ നിന്നും ഒഴിവാക്കുന്നു. ഈ സാഹചര്യം വ്യക്തമായി മനസിലാക്കിക്കൊണ്ട് കുട്ടികളെക്കൊണ്ട് ക്രിമിനൽ കുറ്റങ്ങൾ ചെയ്യിക്കാൻ തയ്യാറെടുപ്പിക്കുന്നതിൻ്റെ ഡ്രസ്സ് റിഹേഴ്സൽ അല്ലേ ആലപ്പുഴയിൽ നടന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

എന്തുകൊണ്ടാണ് ഒരു സംഘടിതമായ ഗൂഡാലോചന ഈ വിഷയത്തിൽ നടന്നതായി പറയുന്നു എന്ന് ചോദിക്കുകയാണെങ്കിൽ അതിന് മറുപടിയായ ചില വ്യക്തമായ സൂചനകൾ ആ കുട്ടിയുടെ പ്രവൃത്തി തന്നെ നമുക്ക് ചൂണ്ടിക്കാണിച്ചു തരുന്നുണ്ട്.

വളരെ വ്യക്തമായ പാറ്റേണിൽ കൃത്യമായ ഒരു താളത്തോടെ വരിവരിയായി മുദ്രാവാക്യം ആ കുട്ടി ചൊല്ലിക്കൊടുക്കുന്നത് സ്വയമേ തയ്യാറാക്കിയല്ല എന്ന് ഏവർക്കും മനസിലാകും. മറിച്ച് ദിവസങ്ങളോ ആഴ്ചകളോ എടുത്ത് ഇപ്രകാരം മുദ്രാവാക്യം തയ്യാറാക്കി, അതിന് പറ്റിയ കുട്ടികളെ കണ്ടെത്തി അവരെ അതു മനപാഠം ചെയ്യിച്ച് പല തവണ പരിശീലിപ്പിച്ച് ഒരു പ്രകടനത്തിനിടയിൽ ഈണത്തിൽ ചൊല്ലാൻ പഠിപ്പിക്കുകയും അത് ഏറ്റു പറയുവാൻ മറ്റൊരു കൂട്ടത്തെ സജ്ജമാക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ തീർച്ചയായും ഒരു ഗൂഡാലോചനയും തയ്യാറെടുപ്പും അതിന് പിന്നിലുണ്ട് എന്നുള്ളത് സുവ്യക്തമാണ്. "മാംഗെ ആസാദി" മുദ്രാവാക്യം മുഴക്കി ചില വർഗീയ സംഘടനകൾ കുറെ നാൾ മുമ്പ് രംഗത്ത് വന്നപ്പോൾ താളത്തോടെയുള്ള ഏറ്റു ചൊല്ലലുകൾക്ക് പകരം അവസാനത്തെ ഒന്നോ രണ്ടോ വാക്കുകൾ കോറസ് ആയി പാടുന്നതും നമ്മൾ കണ്ടതാണ്. ഒന്നോ രണ്ടോ വാക്കുകൾ കോറസായി പറഞ്ഞാൽ കൂടെ നില്ക്കുന്നവർക്ക് എതിരെ കേസ് എടുക്കാൻ സാധിക്കില്ലെന്നും പ്രധാന മുദ്രാവാക്യം വിളിക്കാരൻ കുട്ടി ആയതിനാൽ യാതൊരു കേസും രജിസ്റ്റർ ചെയ്യാൻ സാധിക്കുകയില്ല എന്നുമുള്ള ആത്മവിശ്വാസത്തിലാണ് ഇവർ ആലപ്പുഴയിലും ഈ പരിപാടി നടത്തിയത്. പക്ഷെ, ആവേശം കൂടിയപ്പോൾ വിവരമില്ലായ്മ പുറത്തു വന്നു എന്ന് പറയുന്നതുപോലെ ഈ മുദ്രാവാക്യം കുട്ടിയെ എടുത്തവനും കൂടെയുള്ളവരും ഏറ്റു പറഞ്ഞപ്പോൾ തീർച്ചയായും ആ കുറ്റകൃത്യത്തിൽ മുദ്രാവാക്യം വിളിക്കാരെല്ലാം പങ്കാളികളായി മാറി, സ്വഭാവികമായും അവരെല്ലാം കേസിൽ പ്രതികളുമാകും.

എന്നാൽ ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു വിഷയം കൂടിയുണ്ട്. ഇസ്ലാമിക തീവ്രവാദികൾ 'ലോകത്തിൻ്റെ പല ഭാഗങ്ങളിലും ശിശുക്കളെയും കുട്ടികളെയും ആയുധങ്ങൾ അണിയിച്ചും അവരെ ബോംബുകൾ കെട്ടിവെച്ച് സൂയിസൈഡ് ബോംബർ മാരാക്കിയും മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ആക്രമണങ്ങൾക്ക് ഉപയോഗിക്കുന്നതുമായ ഒരു പാട് വാർത്തകൾ നമ്മൾ കണ്ടതാണ്. ആ സാഹചര്യത്തിൽ ഈ കുട്ടിയുടെ പ്രവൃത്തിയെ വിശകലനം ചെയ്യുമ്പോൾ മുൻകാലങ്ങളിലെ അനുഭവങ്ങൾ നമ്മെ പഠിപ്പിച്ചിട്ടുള്ള മറ്റ് ചില സംഗതികൾ കൂടി ഓർക്കേണ്ടതുണ്ട്.

കേരളത്തിലെ ഇസ്ലാമിക തീവ്രവാദം ഓരോ ഘട്ടം കടക്കുന്നതിൻ്റേതായ വ്യക്തമായ സൂചന അറിഞ്ഞോ അറിയാതെയോ ആ വിഭാഗത്തിൽ നിന്നും തന്നെ സമൂഹത്തിൽ ലഭിക്കുവാറുണ്ട്. വളരെ ഇടുങ്ങിയ ഇസ്‌ലാമിക മതമൗലിക വാദത്തിലേക്ക് കേരളത്തിലെ മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങൾ ചുവടുവെച്ച തൊണ്ണൂറുകളിൽ നാദാപുരം ഡിഫൻസ് ഫോഴ്സ് എന്നുള്ള പേരിലും മറ്റും ഈ കൂട്ടർ പ്രവർത്തനം ആരംഭിച്ച സമയത്താണ് ഇന്നത്തെ താലിബാൻ മാതൃകയിൽ (അന്ന് താലിബാൻ പോലുമില്ല) സിനിമാശാലകൾ ഉൾപ്പെടെയുള്ള വിനോദ ഉപാധികൾ അനിസ്ലാമാണെന്ന് പറഞ്ഞ് തൊണ്ണൂറുകളുടെ മധ്യത്തിൽ മലബാറിലെ സിനിമാശാലകൾ വ്യാപകമായി അഗ്നിക്കിരയാക്കി നശിപ്പിച്ച സംഭവങ്ങൾ ഉണ്ടായത്. അന്നത്തെ ഭരണകൂടം അതിന് വേണ്ടുന്ന ഗൗരവം അറിഞ്ഞോ അറിയാതെയോ കൊടുക്കാതിരുന്നതിൻ്റെ ഫലമായി മുസ്ലിം സമുദായത്തിലെ സമാധാനകാംക്ഷികളായവരെ കൂടി പിൻതള്ളി കടുത്ത മതമൗലീകവാദത്തിൻ്റെ വക്താക്കളായ ചിലർ ശക്തമായ പിന്തിരപ്പൻ മത നിയമങ്ങൾ വസ്ത്രധാരണങ്ങളിൽ ഉൾപ്പെടെ അടിച്ചേൽപ്പിക്കുന്നതിന് കേരളം സാക്ഷിയായതാണ്. അതിനെ തുടർന്ന് മുസ്ലിം വനിതകളുടെ വസ്ത്രധാരണ രീതികളിലുൾപ്പെടെ മതപരമായ മാറ്റങ്ങൾ കൊണ്ടുവരികയും ആ പാദചൂഡം മൂടുന്ന ബുർഖ ഇവിടുത്തെ മുസ്ലിം വനിതകളുടെ പൊതുവസ്ത്രമായി അണിയമെന്നുള്ള രഹസ്യ നിർദ്ദേശങ്ങൾ ഇവരുടെ ചില കേന്ദ്രങ്ങളിൽ നിന്നുയർന്നു വരികയും അത് അനുസരിക്കുവാൻ മുസ്ലിം സമുദായത്തിലെ നിഷ്പക്ഷമതികൾ കൂടി നിർബന്ധിതരായി ത്തീരുന്നതും നാം കണ്ടു.

അടുത്തപടിയായി ഇതര സമുദായങ്ങളിൽ പെട്ടവരെ സാമൂഹികപരമായി ഉന്മൂലനം ചെയ്യണം എന്നുള്ള കടുത്ത തീവ്രവാദ സ്വഭാവത്തിലേക്ക് ഇക്കൂട്ടർ തിരിഞ്ഞു. ഈ സമയത്താണ് നമ്മുടെ നാട്ടിൽ വ്യാപകമായി തെരുവ് നായ്ക്കൾ വെട്ടേറ്റു കൊല്ലപ്പെട്ട രീതിയിൽ കാണപ്പെട്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. യഥാർത്ഥത്തിൽ ശത്രുക്കളെ വകവരുത്തുന്നതിനുള്ള പരിശീലനം എന്നുള്ള രീതിയിലാണ് കേരളത്തിൽ വ്യാപകമായി തെരുവുനായ്ക്കളേയും പന്നികളേയും വെട്ടിക്കൊലപ്പെടുത്തിയത് എന്നുള്ള സംഗതി പിന്നീട് പുറത്തു വന്നു. ഇതിൻ്റെ പരിണിത ഫലമായാണ് വർഗീയ കലാപങ്ങൾ അയിച്ചു വിടുക എന്ന ഉദ്ദേശ ലക്ഷ്യത്തിലുള്ള അതി ക്രൂരമായ കൊലപാതകങ്ങൾ നിരപരാധികൾക്ക് നേരെ ഈ കൂട്ടർ അഴിച്ചു വിടുന്നതിന് നാം സാക്ഷിയായത്.

അതുകൊണ്ടു തന്നെ പ്രത്യക്ഷത്തിൽ വലിയ കാര്യമല്ലെന്ന് തോന്നുന്നതായ ചില പ്രവർത്തികൾ ഇവരുടെ ഭാഗത്തുനിന്നും ഉണ്ടാകുമ്പോൾ അത് യഥാർത്ഥത്തിൽ മറ്റു ചില ലക്ഷ്യങ്ങളോടുകൂടി ഉള്ള പരിപാടികൾ ആവിഷ്കരിക്കുന്നതിന് മുന്നോടിയാണ് അവ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇന്ന് കുട്ടികളെ മുന്നിൽ നിർത്തി കൊണ്ടുള്ള ഈ കൂട്ടരുടെ പുതിയ സമരരീതി കാണുമ്പോൾ ഇസ്ലാമിക തീവ്രവാദം രൂക്ഷമാകുന്ന വിദേശരാജ്യങ്ങളിൽ ഇവർ പ്രാവർത്തികമാക്കി വരുന്ന അക്രമ പ്രവർത്തികളുടെ മുന്നൊരുക്കങ്ങൾ ആണോ ഇവ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.

കിടക്കപ്പായയിൽ നിന്നും എഴുന്നേറ്റു വരുന്നവരെയും ഭാര്യയുമായി വാഹനത്തിൽ യാത്ര ചെയ്യുന്നവരെയും മറ്റും അരും കൊല ചെയ്യുന്ന ഇസ്ലാമിക തീവ്രവാദത്തിന് കഴിഞ്ഞ ഏതാനും കാലങ്ങളായി കേരളം സാക്ഷിയാകുകയാണ്. സ്വന്തം മത വിശ്വാസം വെച്ച് പുലർത്തുന്നവരല്ലാത്തവരെയെല്ലാം അരും കൊല ചെയ്യുന്നവർക്ക് സ്വർഗ്ഗത്തിൽ ഹൂറി മാരെയും മദ്യപുഴയും ലഭ്യമാക്കുമെന്ന് മത ഗ്രന്ഥങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് സ്വന്തം അണികളെ പറഞ്ഞ് പഠിപ്പിച്ച് പ്രലോഭിപ്പിച്ച് ആയുധമെടുത്ത് രംഗത്തിറക്കുന്ന മത തീവ്രവാദികൾ, ഇവിടുത്തെ ഇതര മതസ്ഥർക്ക് നേരെ അടുത്ത ആയുധ മാക്കുന്നത് പിഞ്ച് കുട്ടികളെ ആണോയെന്ന് സ്വഭാവികമായും സംശയിക്കേണ്ടിയിരിക്കുന്നു. നമ്മുടെ അടുത്തേക്ക് എത്തുന്ന ചെറു ബാല്യക്കാരൻ നമ്മെ അവസാനിപ്പിക്കുവാനുള്ള ആയുധവുമായാണ് എത്തുന്നതെന്ന് ഒരിക്കലും ചിന്തിക്കാത്ത ഇരയെ എളുപ്പത്തിൽ കൊലപ്പെടുത്തുവാൻ ഇത്തരം മാർഗ്ഗങ്ങൾ പോലും ഇക്കൂട്ടർ ഉപയോഗിക്കും എന്ന് ആരെങ്കിലും ചിന്തിച്ചാൽ അവരെ കുറ്റപ്പെടുത്താൻ സാധിക്കില്ല.

കേരളത്തിലെ മുസ്ലിം തീവ്രവാദത്തിൻ്റെ മുന്നണിയിൽ നില്ക്കുന്നതായ പോപ്പുലർ ഫ്രണ്ടിൻ്റെ ഈ നയം -- കൊച്ചു കുട്ടികളെ പോലും മതവിദ്വേഷം കുത്തിവെച്ച് ഇതര മതസ്ഥരോട് വെറുപ്പും പകയും ദേഷ്യവും പുലർത്തുന്നവരായി വളർത്തുന്ന ഈ നടപടി ഇവിടുത്തെ ഹിന്ദു സമൂഹത്തിൻ്റെയും ക്രൈസ്തവ സമൂഹത്തിനും എതിരെ ഇവർ ഒരുക്കുന്ന പുതിയ "അസ്ത്രം " ആണെന്ന് അറിഞ്ഞു കൊണ്ടും മിണ്ടാതിരിക്കുന്ന മതേതര ഹിന്ദുവും ക്രിസ്ത്യാനിയും മണൽക്കൂനയിൽ തല പൂഴ്ത്തുന്ന ഒട്ടകപക്ഷിയായി ഇനിയും തുടരുകയാണ്....

അഡ്വ പ്രതാപ് ജി പടിക്കൽ

24/05/2022

ഹിന്ദുക്കളുടെ കാലന്മാരാണ് തങ്ങൾ എന്നു പറയുന്ന ഇവരോട് ഹിന്ദു സഖാക്കന്മാരുടെയും ഹിന്ദു കോൺഗ്രസുകാരുടെയും നിലപാട് അറിഞ്ഞാൽ നന്നായിരുന്നു...

23/05/2022

മെയ് 22 ന്‌ ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട്കാരുടെ പ്രകടനത്തിൽ ഒരു കുട്ടിയുടെ മുദ്രാവാക്യം വിളി സോഷ്യൽ മീഡിയകളിൽ നാം കണ്ടതാണ്....

കുന്തിരക്കവും അരിയും മറ്റും ചേർത്ത ആ മുദ്രാവാക്യം സ്വാഭാവികമായും വർഗ്ഗീയ കലാപമുണ്ടാക്കാൻ തക്ക പരാമർശങ്ങൾ ഉള്ളതാണ് ....

ആ കുട്ടിയുടെ ആ "പ്രകടനം" വെറും യാദൃശ്ചികമാണോ ?

അല്ല, വലിയ ഒരു ഗൂഡാലോചന ഇതിന് പിന്നിലുണ്ട്....

കാരണം ...

സാധാരണക്കാരനായ ഒരാൾ ഇത്തരമൊരു മുദ്രാവാക്യം മുഴക്കിയാൽ I P C 153 A വകുപ്പ് പ്രകാരം തീർച്ചയായും കേസ് എടുക്കാം ......

പക്ഷെ പറയുന്നത് കുട്ടിയാണെങ്കിലോ ?

IPC 82 -ാം വകുപ്പ് പ്രകാരം ഏഴു വയസ് വരെ പ്രായമുള്ള കുട്ടി എന്തു ചെയ്താലും അത് കുറ്റകരമല്ല....

IPC 83 -ാം വകുപ്പ് പ്രകാരം കുട്ടിക്ക് പന്ത്രണ്ട് വയസ് വരെ പ്രായമുണ്ടായാലും ആ പ്രായത്തിൻ്റെ മാനസീകമായ പക്വത ഇല്ലെങ്കിൽ അത് എന്തു ചെയ്താലും അത് കുറ്റകരമല്ല....

സ്വഭാവികമായും ആ പ്രായത്തിലുള്ള കുട്ടിയെ കൊണ്ട് എന്ത് പറയിച്ചാലും വലിയ നിയമപരമായ പ്രശ്നങ്ങളുണ്ടാകില്ല എന്ന ധാരണ....

അതു കൊണ്ടാകാം ആ കുട്ടിയെക്കൊണ്ട് ഇങ്ങനെ പറയിപ്പിച്ചത്.....

ഇത് ഗൂഡാലോചനയുടെ ഫലമെന്ന് പറയാൻ കാരണം ആ വീഡിയോ കണ്ടാൽ അറിയാം, ദിവസങ്ങളെടുത്ത് മന:പാഠമാക്കി പറയുന്നതാണ് ആ മുദ്രാവാക്യങ്ങളെന്ന് ...

ഒരിക്കലും ഒരു കുട്ടിയുടെ മനോമുകുരത്തിൽ സ്വമേധയാ ഉയർന്നു വരുന്ന വാചകങ്ങളല്ല അതിൻ്റെ വായിൽ നിന്നും വന്നിട്ടുള്ളത് ....

അപ്പോൾ ഇങ്ങനെ കുട്ടിയെ കൊണ്ട് പറയിപ്പിക്കുവാനായി ഒരു ഗൂഡാലോചന നടന്നിട്ടുണ്ട് .....

അതിന് വേണ്ടിയുള്ള മുദ്രാവാക്യം അതിന് വേണ്ടുന്ന താളത്തിൽ ഒരുക്കി ആ കുട്ടിയെ പഠിപ്പിച്ച് എടുത്തിട്ടുണ്ട്. അതായത് ഒരു കുറ്റകൃത്യത്തിന് വേണ്ട മുന്നൊരുക്കം (Preparation) നടന്നിട്ടുണ്ട് ....

കുട്ടിയെ എടുത്ത് ഉയർത്തി മുദ്രാവാക്യം ഉയർത്തുന്നതിന് സഹായികളുമുണ്ടായി....

അതായത് ലക്ഷണമൊത്ത ഒരു കുറ്റകൃത്യം ഒരു കുട്ടിയെ മുന്നിൽ നിർത്തി അവിടെ അരങ്ങേറി....

ഇവിടെ ശ്രദ്ധിക്കേണ്ട വസ്തുത വേറെയുണ്ട്....

ഇസ്ലാമിക തീവ്രവാദികൾ 'ലോകത്തിൻ്റെ പല ഭാഗങ്ങളിലും ശിശുക്കളെയും കുട്ടികളെയും ആയുധങ്ങൾ അണിയിച്ചും അവരെ ബോംബുകൾ കെട്ടിവെച്ച് സൂയിസൈഡ് ബോംബർ മാരാക്കിയും മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ആക്രമണങ്ങൾക്ക് ഉപയോഗിക്കുന്നതും നമ്മൾ കണ്ടതാണ്...

കേരളത്തിലെ മുസ്ലിം തീവ്രവാദത്തിൻ്റെ മുന്നണിയിൽ നില്ക്കുന്നതായ പോപ്പുലർ ഫ്രണ്ടിൻ്റെ ഈ നയം -- കൊച്ചു കുട്ടികളെ പോലും മതവിദ്വേഷം കുത്തിവെച്ച് ഇതര മതസ്ഥരോട് വെറുപ്പും പകയും ദേഷ്യവും പുലർത്തുന്നവരായി വളർത്തുന്ന ഈ നടപടി ഇവിടുത്തെ ഹിന്ദു സമൂഹത്തിൻ്റെയും ക്രൈസ്തവ സമൂഹത്തിനും എതിരെ ഇവർ ഒരുക്കുന്ന പുതിയ "അസ്ത്രം " ആണെന്ന് അറിഞ്ഞു കൊണ്ടും മിണ്ടാതിരിക്കുന്ന മതേതര ഹിന്ദുവും ക്രിസ്ത്യാനിയും മണൽക്കൂനയിൽ തല പൂഴ്ത്തുന്ന ഒട്ടകപക്ഷിയായി ഇനിയും തുടരുകയാണ്....

കഷ്ടം .....

അഡ്വ പ്രതാപ് ജി പടിക്കൽ

22/05/2022

ഏതെങ്കിലും ഒരു സംഘടനക്ക് ഈ അച്ചടക്കം അവകാശപ്പെടാനുണ്ടെങ്കിൽ, അത് നമുക്ക് മാത്രമാണ് .....

പഥ സഞ്ചലനം..... തൃതീയ വർഷം

16/05/2022

ഗ്യാൻ വാപി : പള്ളിയായി മാറിയ ക്ഷേത്രം ?

വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിനു സമീപമുള്ള ഗ്യാൻവാപി എന്ന പള്ളി, യഥാർത്ഥത്തിൽ ഹൈന്ദവ ക്ഷേത്രമാണെന്ന വിശ്വാസം പുരാതന കാലം മുതൽ തന്നെ നിലനിന്നിരുന്നു.

ഔറംഗസീബ് എന്ന ക്ഷേത്ര ധ്വംസകനായ മുഗൾ ഭരണ കർത്താവിൻ്റെ കാലഘട്ടത്തിൽ വടക്കെ ഇന്ത്യയിൽ വ്യാപകമായി ഹിന്ദു ആരാധനാലയങ്ങൾ നശിപ്പിച്ച് മുസ്ലിം പള്ളികളാക്കി മാറ്റിയിരുന്നു. അങ്ങനെ 1664 ൽ ഔറംഗസീബ് നശിപ്പിച്ച് പള്ളിയാക്കി മാറ്റിയ ക്ഷേത്രഭൂമിയാണ് ഇന്നത്തെ ഗ്യാൻ വാപി.

അതു കൊണ്ടു തന്നെ കാശി വിശ്വനാഥ ക്ഷേത്ര ഭാഗമായ ഗ്യാൻ വാപി നിയമ പരമായ മാർഗ്ഗത്തിൽ കൂടി മോചിപ്പിക്കുവാനുള്ള കോടതി നടപടികൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. 1991 ൽ വാരണാസി ജില്ല കോടതിയിൽ ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് ഒരു കേസ് ഫയൽ ചെയ്യപ്പെട്ടിരുന്നു. എന്നാൽ പിന്നീട് ആ കേസിൽ പള്ളി മാനേജ്മെൻ്റ് കമ്മിറ്റിയും മറ്റും ഹൈക്കോടതിയെ സമീപിച്ച് നേടിയ സ്റ്റേ ഉത്തരവിൻ്റെ ബലത്തിൽ തുടർനടപടികൾ മന്ദീഭവിക്കപ്പെട്ടിരുന്നു.

ഇങ്ങനെയിരിക്കെയാണ് 2021 ഏപ്രിൽ 18 ന് ദൽഹി സ്വദേശികളായ രാഖി സിംഗ്, ലക്ഷ്മിദേവി, സീതാ സാഹു തുടങ്ങിയ അഞ്ച് വനിതകൾ പുതിയ ഒരു കേസുമായി വാരണാസി കോടതിയെ സമീപിച്ചത്. ഗ്യാൻവാപിക്കുള്ളിൽ നിലവിലുള്ള പടിഞ്ഞാറെ ഭിത്തിയിൽ ഉള്ള ശൃംഗാർ ദേവി വിഗ്രഹവും ഗണപതി, നന്ദി, ഹനുമാൻ എന്നീ ഉപദേവതാ വിഗ്രഹങ്ങളും ദൈനം ദിനം ആരാധിക്കുവാൻ തങ്ങളെ അനുവദിക്കണമെന്നും ഗ്യാൻവാപിക്കുള്ളിലുള്ള മറ്റ് വിഗ്രഹങ്ങൾ നശിപ്പിക്കുവാൻ മറ്റുള്ളവരെ അനുവദിക്കരുതെന്നും മറ്റുമായിരുന്നു ത്ത കേസിൽ അവർ ഉയർത്തിയ ആവശ്യങ്ങൾ.

തുടർന്ന്, ഹർജിയിലെ ആരോപണങ്ങളുടെ നിജസ്ഥിതി പരിശോധിക്കുവാൻ വാരണാസി കോടതി അജയ് കുമാർ മിശ്ര, അജയ് സിംഗ്, വിശാൽ സിംഗ് എന്നിവർ അടങ്ങിയ ഒരു അഭിഭാഷക കമ്മീഷനെ നിയോഗിച്ചു. എന്നാൽ കമ്മീഷൻ സ്ഥലത്ത് പരിശോധന തുടങ്ങിയപ്പോൾ കള്ളി വെളിച്ചത്താകുമെന്ന് ഭയന്ന പള്ളിക്കമ്മിറ്റിക്കാർ, മുട്ടാത്തർക്കങ്ങൾ ഉയർത്തുവാൻ തുടങ്ങി. ഗൃംഗാർ ഗൗരി വിഗ്രഹം ഉണ്ടെന്ന് സമ്മതിച്ച അവർ, അത് പള്ളിക്കുള്ളിലല്ല എന്നും പുറത്താണ് സ്ഥിതി ചെയ്യുന്നതെന്നും സമ്മതിച്ചു. അതു കൊണ്ട് പള്ളിയുടെ ഉൾവശം കമ്മീഷണർ പരിശോധിച്ച് ചിത്രങ്ങൾ എടുക്കുന്നത് തടയണമെന്നും കമ്മീഷണറെ തങ്ങൾക്ക് വിശ്വാസമില്ലെന്നും ഉള്ള തരത്തിലുള്ള ആരോപണങ്ങൾ ഉയർത്തപ്പെടുകയുണ്ടായി.

എന്നാൽ നീതിന്യായ വ്യവസ്ഥയുടെ എല്ലാ കരുത്തും പ്രകടിപ്പിച്ചു കൊണ്ട്, കമ്മീഷണറുടെ നിയമപരമായ പ്രവൃത്തികൾക്ക് എല്ലാ സഹായങ്ങളും ചെയ്ത് കൊടുക്കുവാൻ ഉത്തർ പ്രദേശ് സർക്കാരിനും പോലിസ് സേനക്കും നിർദ്ദേശം കൊടുക്കുകയാണ് കോടതി ചെയ്തത്. അതിൻ്റെ അടിസ്ഥാനത്തിൽ രാവിലെ 8.00 മുതൽ ഉച്ചക്ക് 12.00 മണിവരെ ഗ്യാൻവാപിയിൽ എല്ലാ വിധവുമായ പരിശോധന നടത്തി റിപ്പോർട്ട് ചെയ്യുവാനുള്ള അധികാരവും കോടതി കമ്മീഷന് നല്കി.

അതിൻ്റെ അടിസ്ഥാനത്തിൽ മെയ് 16 തിങ്കളാഴ്ച നടന്ന പരിശോധനയിലാണ് ഗ്യാൻ വാപിയിലെ കിണറിനുള്ളിൽ (മഹാദേവ) ശിവലിംഗം കമ്മീഷണർ കണ്ടെത്തി എന്ന വാർത്ത പുറത്തുവന്നത്.

(ഔറംഗസീബിൻ്റെ ക്ഷേത്രധ്വംസന സമയത്ത് വിഗ്രഹവുമായി മുഖ്യപൂജാരി കിണറ്റിലേക്ക് മറഞ്ഞതാണെന്നുള്ള പഴമൊഴി പണ്ട് കാലം മുതലെ വ്യാപകമായി പ്രചാരത്തിലുണ്ടായിരുന്നു)

കോടതികളുടെ ഇടപെടൽ മൂലമാണെങ്കിൽ കൂടി ഹിന്ദുവിൻ്റെ ജന്മനാട്ടിൽ അവൻ്റെ ആരാധനാലയങ്ങൾ തിരികെ ലഭിക്കുന്നത് ശുഭ വാർത്തകളാണ്.

ടിപ്പുവിൻ്റെ ആക്രമണത്തിൽ രൂപം മാറ്റപ്പെട്ട വടക്കെ മലബാറിലെ ക്ഷേത്രങ്ങളും ക്ഷേത്ര സ്വത്തുക്കളും വീണ്ടെടുക്കുവാനുള്ള നിയമ പോരാട്ടങ്ങൾക്ക് ഉണർവേകാൻ ഗ്യാൻവാപി യിൽ നിന്നുമുള്ള നല്ല വാർത്തകൾക്കായി നമുക്ക് ഇനിയും കാതോർക്കാം ....

അഡ്വ പ്രതാപ് ജി പടിക്കൽ

11/05/2022

എന്താണ് ഇന്ന് സുപ്രീം കോടതി റദ്ദാക്കിയ രാജ്യദ്രോഹ നിയമം ?

S M വൊംബാത്ക്കരെ.... ഈ പേര് സാധാരണക്കാർക്ക് വലിയ പരിചയം ഉണ്ടായിരിക്കില്ല. 1996 ൽ ഇൻഡ്യൻ ആർമിയിൽ നിന്നും അഡീഷണൽ ഡയറക്ടർ ജനറൽ റാങ്കിൽ പെൻഷൻ പറ്റിയ, മൈസൂർ സ്വദേശിയായ ഒരു മേജർ ജനറലാണ് ഇദ്ദേഹം.

പൊതു താത്പര്യ വിഷയങ്ങളിൽ നിയമത്തിൻ്റെ വഴി തേടുന്ന ഇദ്ദേഹം ഭാരതത്തിലെ പരമോന്നത കോടതി മുമ്പാകെ IPC 124 A വകുപ്പിൻ്റെ (രാജ്യദ്രോഹ കുറ്റം) ഭരണഘടന സാധുത ചോദ്യം ചെയ്തു കൊണ്ട് ഒരു ഹർജി 2021 ൽ ഫയൽ ചെയ്തു.

സ്വഭാവികമായും ഈ വിഷയത്തിൽ കേന്ദ്ര ഗവൺമെൻ്റിൻ്റെ നിലപാട് വ്യക്തമാക്കാൻ കോടതി ആവശ്യപ്പെട്ടു. തുടർന്ന് ഭാരത സർക്കാർ തങ്ങളുടെ നിലപാട് സുവ്യക്തമാക്കി കൊണ്ട് സത്യവാങ്ങ്മൂലം ഹാജരാക്കി.....

എന്തായിരുന്നു ആ നിലപാട് എന്നത് ഇവിടുത്തെ പല മാമാ മാധ്യമങ്ങളും മന പുർവ്വം വ്യക്തമാക്കിയിട്ടില്ല.... കാരണം അത് വ്യക്തമായാൽ കേന്ദ്ര സർക്കാരിന് എന്തോ വലിയ പ്രഹരമേറ്റു എന്ന പ്രചാരണം കാറ്റ് പോയ ബലൂൺ പോലെ ആയി തീരുമെന്നുള്ളത് കൊണ്ട് പറഞ്ഞില്ല....

കേന്ദ്ര സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ അർത്ഥ ശങ്കക്കിടയില്ലാത്ത തരത്തിൽ തന്നെ പറഞ്ഞു, ...

" ചില സ്ഥലങ്ങളിൽ ഈ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്..... "

"ബ്രിട്ടീഷുകാരൻ്റെ കോളനി വാഴ്ചക്കാലത്തെ ഇത്തരം നിയമങ്ങൾ പരിഷ്ക്കരിക്കണമെന്ന് ഭാരത പ്രധാനമന്ത്രിക്ക് തന്നെ താത്പര്യമുണ്ട്."

"അത്തരം പ്രവർത്തികൾ കേന്ദ്ര സർക്കാർ ചെയ്യുന്നുമുണ്ട്."

''ആസാദി കാ അമൃത് മഹോത്സവ് എന്ന പേരിൽ സ്വാതന്ത്രത്തിൻ്റെ 75 -ാം വർഷം കൊണ്ടാടുന്ന വേളയിൽ പഴയ കോളനി വാഴ്ചയുടെ അവശിഷ്ട ഭാണ്ഡങ്ങളെ ഒഴിവാക്കണമെന്ന ശക്തമായ താത്പര്യം അദ്ദേഹത്തിനുണ്ട്..."

"അതിൻ്റെ ഭാഗമായി എകദേശം 1500 പഴയ നിയമങ്ങളെ ഇതുവരെയും ഒഴിവാക്കിയിട്ടുണ്ട് ... " (സത്യവാങ്ങ്മൂലം 4, 5 ഖണ്ഡികകൾ)

ഇതു കൂടാതെ ഹനുമാൻ ചാലീസ ജപിച്ചവർക്കെതിരെ പോലും ചില സ്ഥലങ്ങളിൽ ഇത്തരം കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ട സംഭവങ്ങളും കേസിൻ്റെ വാദത്തിനിടയിൽ ശ്രദ്ധയിൽ പെടുത്തുകയുണ്ടായി....

ഇവയെല്ലാം കൂടി, പ്രത്യേകിച്ച് കേന്ദ്ര ഗവൺമെൻ്റിൻ്റെ നിലപാട് പരിഗണിച്ചാണ് ഇന്ന് സുപ്രീം കോടതി ഈ ഒരു ഉത്തരവ് പുറപ്പെടുവിച്ചത്...

അല്ലാതെ ഇവിടുത്തെ സുടാപ്പികൾ പറയുന്നത് കണ്ണുമടച്ച് വിഴുങ്ങുന്ന മാധ്യമ ഹിജടകൾ കൊട്ടിഘോഷിക്കുന്നത് പോലെ കേന്ദ്ര സർക്കാരിന് എതിരായ വിധി എന്നു മാധ്യമങ്ങളിൽ കാണുമ്പോൾ ഓർമ്മ വരുന്നത് കുരുടൻ ആനയെ കണ്ട കഥയാണ് ..

അഡ്വ പ്രതാപ് ജി പടിക്കൽ

10/05/2022

തീവ്രവാദ സ്വഭാവമുള്ളവർ സർക്കാർ സർവ്വീസിലുൾപ്പെടെ പ്രവർത്തിക്കുന്നുണ്ട് എന്ന് മുൻ കാലങ്ങളിൽ നമ്മൾ പറഞ്ഞപ്പോൾ ഇവിടുത്തെ മതേ "തറ" കപട ബുദ്ധിജീവികൾ "ഫോബിയ" പറഞ്ഞ് അതിനെ നിസാരവത്കരിച്ചു.....

എന്നാൽ ഇന്ന്, പാലക്കാട്ട് സജ്ഞിത് --ശ്രീനിവാസ് കൊലപാതക കേസുകളിൽ അദ്ധ്യാപകനും ഫയർഫോഴ്സ് കാരനും അറസ്റ്റിലാകുമ്പോൾ പ്രതികരിക്കാൻ ഒരു മതേതരക്കാരനെയും കാണുന്നില്ല ....

കാണില്ലെന്ന് ഞങ്ങൾക്കറിയാം.....

കാരണം നോട്ടുകെട്ടുകളുടെ വാടകയിൽ കൂലിക്ക് കൊടുക്കുന്ന നാവുകളുമായി നടക്കുന്ന നിങ്ങൾക്കൊക്കെ അനുയോജ്യമായ പേരുകൾ മറ്റു പലതുമാണ് .....

അഡ്വ പ്രതാപ് ജി പടിക്കൽ

02/01/2022

ഡിസംബർ 18 നു ശേഷം നമ്മുടെ നാട്ടിലെ ചില വഴിയോര കച്ചവടക്കാർ (പ്രത്യേകിച്ച് യുവാക്കൾ) നാട്ടിൽ നിന്നും അപ്രത്യക്ഷരായതായി സംശയിക്കുന്നുണ്ട്. SDPI -PFI സംഘടനകളുമായി ഇവരിൽ പലർക്കും ബന്ധമുണ്ടാകാനും ഈ സംഘടനകളുടെ സ്ളീപ്പിംഗ് സെല്ലുകളായോ ഇൻഫോർമാരായോ ഇവർ പ്രവർത്തിച്ചു വന്നിരുന്നതായും ന്യായമായും സംശയിക്കേണ്ടതാണ്. അക്രമ പ്രവൃത്തികൾക്ക് നേരിട്ടോ അല്ലാതെയോ സഹായികളാകുന്ന ഇക്കൂട്ടരെ നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടത് നമുക്ക് അത്യാവശ്യവുമാണ്...

നിങ്ങൾക്ക് നിങ്ങളുടെ പ്രദേശത്ത് ഇപ്രകാരം ആരെയെങ്കിലും കുറിച്ച് (അവർ പെട്ടെന്ന് ഒളിവിൽ പോയതായോ മറ്റോ) സംശയം ഉണ്ടായിട്ടുണ്ടെങ്കിൽ ക്രമസമാധാന ചുമതലയുള്ള പോലിസ് ഉദ്യോഗസ്ഥരെയോ പ്രദേശത്തെ സംഘടനാ കാര്യകർത്താക്കളെയോ അറിയിക്കുക....

SDPI - PFI കൊലയാളി സംഘങ്ങളെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരിക നമ്മുടെ ഏവരുടെയും ധർമ്മമാണ്....

ഈ ദേശദ്രോഹികളുടെ കൊലക്കത്തിക്കിരയാകാൻ ഇനിയൊരു വിനോദും, വിശാലും, നന്ദുവും, സജ്ഞിത്തും, രജ്ഞിത്തും ഉണ്ടാകാതിരിക്കട്ടെ .....

അഡ്വ പ്രതാപ് ജി പടിക്കൽ

28/12/2021

രാത്രിയിൽ വീട്ടിലെത്തുന്ന പ്രിയ പോലിസ് സുഹൃത്തേ,

ആലപ്പുഴയിൽ രജ്ഞിത്തിൻ്റെ കൊലപാതകത്തിനു ശേഷം, കേരളത്തിൽ ആകമാനം സംഘപരിവാർ പ്രവർത്തകരുടെ വീടുകളിലെത്തി സ്വന്തം പേരും, അച്ഛൻ്റെയും അമ്മയുടെയും സഹോദരങ്ങളുടെയും ജീവിത പങ്കാളിയുടെയും മക്കളുടെയും സുഹൃത്തുക്കളുടെയും പേരും മേൽവിലാസവും ഫോൺ നമ്പരും ഫോട്ടോയും പോലിസ് ശേഖരിക്കുമ്പോഴും ഞങ്ങൾ ആരും വിളിച്ച് കൂവി ആളെ കൂട്ടിയില്ല, ഓടി രക്ഷപെടാൻ ശ്രമിച്ചില്ല, കളവായ വിവരങ്ങൾ നല്കിയില്ല....

കാരണം, ഞങ്ങൾക്ക് ഒരു വിശ്വാസമുണ്ടായിരുന്നു....

നിങ്ങൾ ചെയ്യുന്നത്, ഔദ്യോഗിക ക്യത്യനിർവ്വഹണമാണെന്ന്....
ഞങ്ങൾക്ക് രാഷ്ട്രീയ ശത്രുക്കൾ ഉണ്ടെന്ന് ഞങ്ങൾക്ക് വ്യക്തമായി അറിയാം.....

അന്ധമായ മത വെറി കൊണ്ട് ഞങ്ങളുടെ കഴുത്ത് വെട്ടാൻ ആയുധങ്ങൾ മൂർച്ച കൂട്ടിക്കൊണ്ട് ദേശവിരുദ്ധർ നമ്മുടെ ഇടയിലുണ്ടെന്ന് ഞങ്ങൾക്ക് നന്നായി അറിയാം.....

ഞങ്ങളുടെ വിവരങ്ങൾ അവർ ഏത് മാർഗ്ഗത്തിൽ കൂടിയും ശേഖരിക്കുവാൻ ശ്രമിക്കുന്നുണ്ടെന്നും ഞങ്ങൾക്കറിയാം.....

ഞങ്ങളുടെ വിവരങ്ങൾ ചില ഉത്തരവാദിത്വപ്പെട്ട കേന്ദ്രങ്ങളിൽ നിന്ന് മത തീവ്രവാദികൾക്ക് ചോർന്നു കിട്ടുന്നുണ്ടെന്ന് ഞങ്ങൾ ഇടക്ക് പറയുന്നുമുണ്ടായിരുന്നു താനും.....

ഇപ്പോൾ കിട്ടിയ വാർത്ത ഞങ്ങളുടെ സംശയത്തെ ശരിവെക്കുന്നതല്ലേ ?

കരിമണ്ണുർ പോലിസ് സ്റ്റേഷനിലെ സിവിൽ പോലിസ് ഓഫിസറെ സസ്പെൻ്റ് ചെയ്തത് രഹസ്യ വിവരങ്ങൾ ചോർത്തിയതിനാണെങ്കിൽ അത് അതീവ ഗൗരവമല്ലേ ?

പോലിസ് ആക്ടിൽ 31 എന്നൊരു വകുപ്പ് ഉണ്ട് എന്നുള്ളത് നിങ്ങൾക്ക് മാത്രമല്ല ഞങ്ങൾക്കും അറിയാം.....

ആ പോലിസ് ഓഫിസർ ഇപ്രകാരം വിവരം ചോർത്തിയിട്ടുണ്ടെങ്കിൽ ഈ നാട്ടിലെ ഒരു പാട് സ്വയം സേവകരുടെ ജീവനല്ലേ അയാൾ അപകടത്തിലാക്കിയിട്ടുള്ളത് ...?

സസ്പെൻഷനിൽ നിർത്തി ജനശ്രദ്ധ ഒഴിയുമ്പോൾ തിരികെ വീണ്ടും പോലിസിൽ ഉദ്യോഗത്തിൽ പ്രവേശിപ്പിക്കുന്ന രീതി ഇയാളുടെ കാര്യത്തിൽ സ്വീകരിക്കുമോ.....

ഞങ്ങൾക്ക് ആശങ്കയുണ്ട്....

അടിയന്തിരമായി അന്വേഷണം പൂർത്തിയാക്കി, അയാളെ സർവീസിൽ നിന്ന് പുറത്താക്കുകയാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത് ......

ക്രിമിനൽ നടപടികൾക്ക് വിചാരണക്ക് അയാളെ വിധേയനാക്കുകയും ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.....

കാരണം വിളവ് തിന്നുന്ന വേലിയെ ഞങ്ങൾക്ക് ഒരിക്കലും വിശ്വസിക്കാൻ സാധിക്കില്ല ....

അഡ്വ പ്രതാപ് ജി പടിക്കൽ

26/12/2021

രഞ്ജിത്തിൻ്റെ ഇൻക്വസ്റ്റ് റിപ്പോർട്ട് ഏതാനും ദിവസമായി മേശപ്പുറത്തുണ്ട് .... അഭിഭാഷക ജോലിയിൽ പല കൊലപാതക കേസുകളിലെയും ഇൻക്വസ്റ്റ് റിപ്പോർട്ടുകൾ കണ്ടിട്ടുണ്ട്. അതിൽ എനിക്ക് ഭീകരമായി തോന്നിയത് വിനോദ് എന്ന സ്വയം സേവകനെ NDF കാർ വള്ളികുന്നത്ത് കൊല ചെയ്തതിൻ്റെ റിപ്പോർട്ടായിരുന്നു. എന്നാൽ രഞ്ജിത്തിൻ്റെ പ്രേത വിചാരണ റിപ്പോർട്ട് (ഇൻക്വസ്റ്റ്) അതിലും ഭീകരമായിരുന്നു ....

രഞ്ജിത്തിൻ്റെ മൃതദേഹം പരിശോധിച്ച് ആലപ്പുഴ മെഡിക്കൽ കോളേജിലെ ഫ്രീസർ യൂണീറ്റിന് സമീപം വെച്ച് തയ്യാറാക്കിയ ഇൻക്വസ്റ്റ് റിപ്പോർട്ട് കൊലയാളികളുടെ മതവെറി വെളിവാക്കുന്നതാണ്....

ഒരാളെ വകവരുത്താനായി ആക്രമിക്കുമ്പോൾ തലയിൽ ആഴത്തിൽ ഉണ്ടാക്കുന്ന രണ്ടോ മൂന്നോ മുറിവുകൾ സാധാരണ ഗതിയിൽ മരണകാരണമാകും. എന്നാൽ മരണശേഷം വായ്ക്കരി ഇടാൻ മുഖം പോലും അവശേഷിക്കരുതെന്ന രീതിയിൽ പൈശാചികവും ബീഭത്സവുമായി ആക്രമിക്കുമ്പോൾ അത് ഒരു സാധാരണ കൊലപാതകമല്ല, മറിച്ച് മതപരമായ വെറിയുള്ള അപൂർവ്വങ്ങളിൽ അപൂർവ്വമായ കൊലപാതകമാണെന്ന് മനസിലാകുന്നു.....

ഇന്ന് ഞായറാഴ്ചയാണ് ....

രഞ്ജിത്ത് കൊല്ലപ്പെട്ടിട്ട് ഏഴ് ദിവസമാകുന്നു.....

കേസിൻ്റെ അന്വേഷണം നടത്തുന്ന പോലീസ് ഉദ്യോഗസ്ഥർ എല്ലാവരും മിടുക്കന്മാരായ ഉദ്യോഗസ്ഥരാണ്.

പക്ഷെ ......

കൃത്യത്തിൽ നേരിട്ട് ഉൾപ്പെട്ട പ്രതികളെ നിങ്ങൾ അറസ്റ്റ് ചെയ്യാൻ താമസിക്കുന്നത് എന്തു കൊണ്ടാണ് ?

ചെയ്തത് ആരാണ് എന്ന് നിങ്ങൾക്ക് കൃത്യമായ വിവരം കിട്ടിയിട്ടുണ്ട് എന്ന് ഞങ്ങൾക്കറിയാം...

അവരുടെ ചിത്രങ്ങളൊക്കെ സാക്ഷികൾ കണ്ട് തിരിച്ചറിഞ്ഞിട്ടുമുണ്ടാകാം .....

നന്ദുവിൻ്റെ കേസിലും പാലക്കാട്ടെ സജ്ഞിത്തിൻ്റെ കേസിലും സമയം നീട്ടി നീട്ടി കൊണ്ട് പോയി കേസ് ആറിത്തണുപ്പിച്ച് പ്രതികൾക്ക് പെട്ടെന്ന് ജാമ്യം കിട്ടാനായി ചെയ്യുന്ന പൊടിക്കെകൾക്ക് സുടാപ്പികളുടെ അരുമകളായ മാർക്സിസ്റ്റ് കളുടെ പരോക്ഷ പിന്തുണ ഉണ്ടാകുമെന്നും ഞങ്ങൾക്ക് അറിയാം ....

MLA യോ മെമ്പറോ ആരു വേണമെങ്കിലും സുടാപ്പികളെ സഹായിച്ചോട്ടെ.....

പക്ഷെ, കേരള പോലിസ്, ഇപ്പോഴും ഞങ്ങൾ നിങ്ങളെ വിശ്വസിക്കുന്നു, നിങ്ങൾ ഈ കേസിൽ പ്രതികളെ ഉടൻ പിടിക്കുമെന്ന് ഞങ്ങൾ കരുതുന്നു.....

ഞങ്ങളുടെ വിശ്വാസം നശിപ്പിക്കരുത്....

കാരണം, ഞങ്ങളും ഇവിടുത്തെ പൗരന്മാരാണ്.

പ്രതികളുടെ ഒളിവിടങ്ങൾ നിങ്ങൾക്ക് കണ്ടെത്തുവാൻ സാധിക്കുന്നില്ലെങ്കിൽ അവരുടെ ചിത്രങ്ങൾ പുറത്തു വിടൂ....

നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ ഗ്രാസ്റൂട്ട് ലെവലിൽ പ്രവർത്തകരുള്ള ചങ്കൂറ്റമുള്ള തൻ്റേടമുളള പ്രവർത്തകർ ഈ ഭാരത രാഷ്ട്രത്തിൻ്റെ മുക്കിലും മൂലയിലുമുള്ള ഒരു പ്രസ്ഥാനത്തിൻ്റെ പ്രവർത്തകനാണ് രജ്ഞിത്ത്. സ്വഭാവികമായും പ്രതികളെ സംബന്ധിച്ച് കിട്ടുന്ന ഏത് വിവരവും ഞൊടിയിടയിൽ നിങ്ങൾക്ക് എത്തിച്ച് നല്കാൻ സാധിക്കും....

ഞങ്ങളെ നിരാശപ്പെടുത്തരുത്.....

അഡ്വ പ്രതാപ് ജി പടിക്കൽ

Address

Padickal
Kayamkulam
690559

Telephone

+919961566078

Website

Alerts

Be the first to know and let us send you an email when Adv Prathap G Padickal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Adv Prathap G Padickal:

Share