18/05/2020
#വീണ്ടുംഓഫീസിലേക്കു ,
#കോടതികളിലേക്കു.
മാർച്ച് 21 മുതലാണ് കാസർഗോഡ് സമ്പൂർണ്ണ ലോക് ഡൗൺ തുടങ്ങിയത്.
കേരളത്തിൽ കൊവിഡ് 19 ൻ്റെ പ്രത്യാഘാതം ആദ്യം അനുഭവിച്ചു തുടങ്ങിയത് ഞങ്ങൾ കാസർഗോഡുകാരാണ്.
മാർച്ച് 19 നു സെഷൻസ് കോടതിയിൽ ഒരു bail വാദം കഴിഞ്ഞു, ബഹു. ജഡ്ജ് വിധി പറയുവാൻ 21 ലേക്കു മാറ്റിയതാണ്.
21 മുതൽ ലോക് ഡൗൺ തുടങ്ങി.
എത്ര ഓർഡറുകളാണ് ഗർഭാവസ്ഥയിൽ കിടക്കുന്നത്.?
പിറ്റേ ദിവസം ഫയൽ ചെയ്യുന്നതിനു തയ്യാറാക്കി വെച്ച എത്ര ഹർജികളാണ് മുളയ്ക്കാതെ മേശപ്പുറത്ത് കിടക്കുന്നത്.
ഇതിനിടയിൽ ചിലരു വിളിച്ചു .
ജാമ്യം, വിവാഹ ന മോചനം , കുട്ടിയുടെ കസ്റ്റഡി, അപ്പീലു അങ്ങിനെ,
രണ്ടു കക്ഷികളെ പ്രത്യേകം ഓർക്കും ,
അവരാണ് എന്നെ തേടി പിടിച്ചു താമസ സ്ഥലത്ത് വന്നു ഫീസ് ഏൽപിച്ചവർ.
ഇന്നു എഴുതുന്നതിനിടയിൽ ഒരാൾ വന്നു..
സുപ്രിം കോടതിയും ഹൈക്കോടതിയും സ്വമേധയാ എടുത്ത നിലപാടുകൾ കാരണം പലരും ജയിലിൽ നിന്നും പുറത്തേക്കു വന്നു.
ഇന്നു വീണ്ടും ഓഫീസിലേക്കു, അറുപതു ദിവസങ്ങൾക്കു ശേഷം.
ഓഫീസ് പൊടി തട്ടണം. ഫയലുകൾ തിയ്യതി പ്രകാരം സീരിയലുകളായി വെക്കണം.
കോടതികൾ തുടങ്ങി,
വലിയ ക്രമീകരണങ്ങളാണ് ഹൈക്കോടതി പറയുന്നത്.
പ്രയോഗത്തിൽ " പേരിനു ഒരു കോടതി "
ഞങ്ങൾ 5 അഭിഭാഷകരും രണ്ട് ക്ലാർക്കുമാരുമാണ് Ceeyes Associates ൽ ഉള്ളത്. ഫയലുകളും പുസ്തകങ്ങളും മാത്രം ഉണ്ടായിരുന്ന മുറിയിൽ മാസ്കും സാനിറ്റൈസറും കൂടി ഇടം പിടിച്ചു.
മറ്റെല്ലാവരെയും പോലെ അതിജീവനത്തിനുള്ള പോരാട്ടത്തിലാണ് ഞങ്ങളും .
ഈ ഘട്ടത്തിൽ, കൊറോണക്കാലത്ത് , സാധാരണ പോലെ കോട്ടും ഗൗണുമില്ലാതെ, വെള്ളക്കുപ്പായത്തിനു പുറത്ത് ബാൻഡു കെട്ടിയാണ് കോടതി ഹാളിൽ കയറേണ്ടത്.. കൂടെ മാസ്ക്കും. ഓരോ ഇടത്തും കൈ അണു മുക്തമാക്കുവാൻ സാനിറ്റൈസറും .
പുതിയ കാലം , പുതിയ രീതി, പുതിയ കോടതി,
#അതിജീവന_പാതയിൽ_അഭിഭാഷകരും