Adv. Afeefa Nafeesa

Adv. Afeefa Nafeesa Advocate | Social worker
Working on the ground for you.

ഫാത്തിമ ലത്തീഫ്, സിദ്ധാർത്ഥ്, നിതിൻ രാജ്…കേട്ട് മറന്നുപോകുന്ന ചില പേരുകൾ. ചില നാളുകൾ മാത്രം ഓർമയിൽ നിൽക്കുന്ന വാർത്തകൾ. ...
14/04/2026

ഫാത്തിമ ലത്തീഫ്, സിദ്ധാർത്ഥ്, നിതിൻ രാജ്…

കേട്ട് മറന്നുപോകുന്ന ചില പേരുകൾ. ചില നാളുകൾ മാത്രം ഓർമയിൽ നിൽക്കുന്ന വാർത്തകൾ. എന്നാൽ അവർ വെറും “വാർത്തകൾ” മാത്രമായിരുന്നില്ല ഓരോരുത്തരും ഒരു കുടുംബത്തിന്റെ സ്വപ്നങ്ങൾ ആയിരുന്നു.

പ്രതീക്ഷകളുടെ ആകാശവുമായി ക്യാമ്പസുകളുടെ പടികയറി വന്ന മിടുക്കരായ വിദ്യാർത്ഥികൾ..
നാളെ രാജ്യത്തിന്റെ ഉന്നമനത്തിൽ പങ്കാളികളാകേണ്ട “ബ്രെയിനുകൾ”.

എന്നാൽ സ്നേഹവും സഹോദര്യവും അധ്യാപക വിദ്യാർത്ഥി ബന്ധത്തിന്റെ മാധുര്യവും പൂക്കേണ്ട ക്യാമ്പസുകൾ, ഇന്ന് പലപ്പോഴും ദുരൂഹ മരണങ്ങളുടെ ഇടങ്ങളായി മാറുന്നു.
അപ്പോഴും നമ്മൾ പറയുന്നു “നമ്മൾ ഏറെ മുന്നിലാണ്, എല്ലാം കൊണ്ടും No.1.”

സമൂഹത്തിലെ ജീർണിച്ച ചിന്തകളെ കാലം പോലും മായ്ക്കാൻ ശ്രമിക്കുമ്പോഴും, കറുത്ത ഹൃദയമുള്ള ചിലർ അതിനെ പിടിച്ചുപറ്റി തുടരുന്ന അതിക്രമങ്ങൾ. അവയെ വെളിച്ചത്തിൽ കൊണ്ടുവന്ന് ചോദ്യം ചെയ്യേണ്ട സംവിധാനങ്ങൾ പലപ്പോഴും മൗനത്തിലും..
ഭരണകൂടങ്ങളും സ്ഥാപനങ്ങളും ഇത്തരം സംഭവങ്ങളെ അട്ടിമറിച്ച്, ചിലപ്പോൾ “ആത്മഹത്യ” എന്ന ഒറ്റ വാക്കിൽ ഒതുക്കുന്ന ശ്രമങ്ങൾ നടക്കുന്നു
അപ്പോഴും നമ്മൾ പറയുന്നു നമ്മൾ No.1 ആണെന്ന്,,

ഈ നാട്ടിലെ ക്യാമ്പസുകളിൽ സ്വപ്നങ്ങൾ നെയ്ത് പഠിക്കുന്ന ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ജീവൻ, ഏതു നിമിഷവും ചോദ്യം ചെയ്യപ്പെടാവുന്ന അവസ്ഥയിലാണ്. ഇനിയും പുതിയ നിതിൻ രാജുമാർ ഉണ്ടാകാം. അപ്പോഴും നമ്മൾ “മുന്നിലാണ്” എന്ന് അഭിമാനിക്കുന്നു.

ഒരു മനുഷ്യൻ സ്വയം ജീവിതം അവസാനിപ്പിച്ചാൽ അത് ആത്മഹത്യയായിരിക്കാം.
പക്ഷേ ആ തീരുമാനത്തിലേക്ക് അവനെ തള്ളിയ ഒരു സംവിധാനം ഉണ്ടെങ്കിൽ, അത് വെറും ആത്മഹത്യയല്ല ഒരു institutional failure ആണ്.

അധ്യാപകർ അവരുടെ ധർമ്മം തിരിച്ചറിയണം. സോഷ്യലി റിഗ്രെസ്സീവ് ആയ, ബിഗോട്ടഡ് ചിന്തകൾ കൊണ്ട് പ്രവർത്തിക്കുന്നവർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇടം ഉണ്ടാകരുത്. വിദ്യാർത്ഥികളുടെ ഭാവിയെ സംരക്ഷിക്കാൻ ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശവും വിദ്യാഭ്യാസാവകാശവും സംരക്ഷിക്കപ്പെടണം.

ഭരണകൂടത്തിന്റെ ഉത്തരവാദിത്തം, ഇത്തരം സംവിധാന വീഴ്ചകളെ മറച്ചുവയ്ക്കുന്നത് അല്ല; മറിച്ച് അവയെ തുറന്നുകാട്ടി നീതി ഉറപ്പാക്കുന്നതാണ്.

വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന സംവിധാനങ്ങൾ ശക്തിപ്പെടേണ്ട കാലത്ത് ഇത്തരം സാമൂഹിക ജീർണതകളെക്കുറിച്ച് ചർച്ച ചെയ്യേണ്ടി വരുകയെന്നത് പോലും എത്ര നിർഭാഗ്യകരമാണ്!

✍︎ .affy

ബേപ്പൂരിൽ മാറ്റത്തിന്റെ കാറ്റ്“തുടരെ തുടരെ മാറി മാറി ഇടത് എം.എൽ.എ മ്മാർ ബേപ്പൂർ മണ്ഡലം ഭരിച്ചിട്ടും ഒരു മന്ത്രിയുടെ മണ്ഡ...
29/03/2026

ബേപ്പൂരിൽ മാറ്റത്തിന്റെ കാറ്റ്“

തുടരെ തുടരെ മാറി മാറി ഇടത് എം.എൽ.എ മ്മാർ ബേപ്പൂർ മണ്ഡലം ഭരിച്ചിട്ടും ഒരു മന്ത്രിയുടെ മണ്ഡലത്തിലെ വിദ്യാർഥികൾക്ക് ഒരു ഗവണ്മെന്റ് കോളേജോ അല്ലെങ്കിലൊരു പ്രൈവറ്റ് കോളേജെങ്കിലും കൊണ്ടു വരാൻ പോലും സാധിക്കാത്ത കഴിവ് കെട്ട ഇടത് ഭരണത്തിൽ നിന്നും ബേപ്പൂരിനെ കാത്ത് രക്ഷിക്കാൻ ഇവിടുത്തെ പുതു തലമുറ ഒരുങ്ങി കഴിഞ്ഞു ഇത് വെറും പുതു തലമുറയല്ല മാറ്റത്തിന്റെ പുതു തലമുറ അവർ ബേപ്പൂരിനൊപ്പമാണ്!

We’re about to flip this whole scene.🫵❤️‍🔥

മുസ്ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. പ്രിയപ്പെട്ടവർക്ക് വിജയാശംസകൾ ✨💚 ഇനി നമുക്ക് ഒന്നിച്ച് ഒരു മനസ്സായി ഇറങ്ങാം ⚡️
17/03/2026

മുസ്ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. പ്രിയപ്പെട്ടവർക്ക് വിജയാശംസകൾ ✨💚 ഇനി നമുക്ക് ഒന്നിച്ച് ഒരു മനസ്സായി ഇറങ്ങാം ⚡️

27/02/2026

ഓർമ്മകളെ സാക്ഷിയാക്കി
സ്വപ്നങ്ങളെ കൂട്ട് പിടിച്ചു
മുമ്പോട്ട് നീങ്ങുന്ന മനുഷ്യർക്ക്
മുസ്ലിം ലീഗിന്റെ സ്നേഹഭവനം ✨🤍
നാളെ താക്കോൽ കൈമാറുന്ന സ്നേഹഭവനങ്ങളുടെ രാത്രിദൃശ്യങ്ങൾ ✨🌙

24/02/2026

സമാനതകളില്ലാത്ത ഈ ജീവകാരുണ്യ പ്രവര്‍ത്തനം കൂടുതല്‍ മികവോടെ തുടരട്ടെ... ധനസമാഹരണത്തിൽ പങ്കാളികളാവുക.
🤝🏻

> കോഴിക്കോട് സി.എച്ച് സെന്റര്‍ ദിനം ഫെബ്രുവരി 27
> റമദാനിലെ രണ്ടാമത്തെ വെളളി

App download ചെയ്യാന്‍ താഴെ ലിങ്ക് ക്ലിക്ക് ചെയ്യുക.
👇🏻👇🏻👇🏻
https://chcentrekozhikkodedeeplink-395736832032.us-central1.run.app/ch-centre-kozhikkode

Web link
👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
https://chcentre.org/donation/

__________________________
CH CENTRE, MEDICAL COLLEGE, KOZHIKODE

📍കാലത്തിൽ നിന്നും കാലത്തിലേക്ക്"കാതലോടെ(the core)”
05/02/2026

📍കാലത്തിൽ നിന്നും കാലത്തിലേക്ക്
"കാതലോടെ(the core)”

നല്ല നേരങ്ങൾ;)It was a great joy to return to my alma mater .chaliyam after many years and conduct a session for our SPC...
06/01/2026

നല്ല നേരങ്ങൾ;)

It was a great joy to return to my alma mater .chaliyam after many years and conduct a session for our SPC students on the “Importance of Legal Literacy.”

🤍✨

ഇളം കാറ്റ് പോൽ തണുത്തൊരിടം🍃” I had the wonderful opportunity to attend the union inauguration of PTM Govt College Perint...
03/01/2026

ഇളം കാറ്റ് പോൽ തണുത്തൊരിടം🍃”


I had the wonderful opportunity to attend the union inauguration of PTM Govt College Perinthalmanna, as a guest along with the beloved MLA of Perinthalmanna.

During the discussions with the students, we reflected on how a new age truly recognizes individuals when they honestly and confidently express their ideology and abilities to the world, without concealing their identity.

Undoubtedly, those who will shape tomorrow are among us, and it is for us to channel these beautiful talents and energies to their fullest.

നല്ലത് വരട്ടെ!

🤗✨

Thank you Blossom for having me✨🤍 Union Inauguration ||“നല്ല നേരങ്ങൾ “
01/01/2026

Thank you Blossom for having me✨🤍
Union Inauguration ||

“നല്ല നേരങ്ങൾ “

17/12/2025

അയ്യപ്പന്റെ സ്വർണം കട്ടതോ
നിത്യ ബ്രഹ്മചാര്യയായ അയ്യപ്പന്റെ സന്നിധിയിലേക്ക് കേരളത്തിലെ വിശ്വാസി സമൂഹത്തിന്റെ ഇട നെഞ്ചിലൂടെ സ്ത്രീ പ്രവേശനം നടത്തിച്ചതോ തെരെഞ്ഞെടുപ്പിൽ പൊതുജനം വിധി എഴുതിയപ്പോൾ എട്ട് നിലയിൽ പരാജയം നേരിട്ട് അങ്ങാടിയിൽ തോറ്റതിന് അമ്മയുടെന്ന പോലെ തോൽ‌വിയിൽ വിറളി പൂണ്ട് നാട്ടിൽ അക്രമങ്ങൾ നടത്തിയതോ, ജനങ്ങൾ ക്ഷേമ പെൻഷനൊക്കെ വാങ്ങി ശാപ്പാടടിച്ചിട്ട് നന്ദികേട് കാണിച്ചു എന്ന് ഒരു മുതിർന്ന തൊഴിലാളി നേതാവ് പറഞ്ഞതോ, നടു റോട്ടിൽ ജൻഡർ ഇക്വാളിറ്റിക്ക് ക്‌ളാസ്സെടുക്കുന്ന തുല്യതയുടെ കുത്തക അവകാശം ഞങ്ങൾക്കാണെന്ന് വാദിക്കുന്ന പാർട്ടിയുടെ ഒരു ലോക്കൽ സെക്രട്ടറി മറുപടി പോലും അർഹിക്കാത്ത പക്കാ സ്ത്രീ അതിക്ഷേപം നടത്തിയതോ ഒന്നുമല്ല പ്രശ്നം.

പ്രശ്നം പാട്ടാണ് തീർത്തും രാഷ്ട്രീയത്തിന് പോലും അതീതമായി പുതിയ കാലം ഏറ്റടുത്ത സമകാലിക വിഷയവുമായ് ബന്ധപ്പെട്ട ഒരാളുടെ ഭാവനയിൽ വിരിഞ്ഞ മനോഹരമായ കലാ സൃഷ്ടി അയ്യപ്പന് പോലും ഇഷ്ടപ്പെട്ടു കാണും, ഇല്ലാത്ത അയ്യപ്പ സ്നേഹം അയ്യപ്പ സംഗമത്തോടെ ഉണ്ടാക്കി എടുത്തു എന്ന് വിശ്വസിച്ചവർക്ക് ഇപ്പോൾ പാട്ടാണ് പ്രശ്നം.

അയ്യപ്പനല്ല കൺസേൺ, ഭക്തിയല്ല മാറ്റർ!
ഈ കൊടും കളവ് സാക്ഷാൽ അയ്യപ്പനിൽ പോലും നടത്തിയതിനെ വിമർശിക്കുന്നതാണ് തെറ്റ് .

ആവിഷ്കാര സ്വാതന്ത്ര്യത്തെ പോലും അംഗീകരിക്കാനാകാത്ത തീർത്തും മനോഹരമായ നർമ്മം ചാലിച്ച ഒരു കലാ സൃഷ്ടിയോട് പോലും അസഹിഷ്ണുത കാണിക്കുന്ന ഈ കൂട്ടത്തിൻമേലാണോ കേരളത്തിലെ കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖർ അടിമ പണി തുടരുന്നത് ...?

കേരളം ഏറ്റെടുത്തിട്ടുണ്ട് ഈ കളവ്!
അത് പാട്ടായും കഥയായും പറച്ചിലുകളായും ഉയരുക തന്നെ ചെയ്യും ഓർക്കുക ഒഴുക്കുള്ള വെള്ളത്തെ കെട്ടി നിർത്തുക അസാധ്യമാണ്!

കേരളത്തിലെ പുതിയ കാലത്തിന്റെ ഒഴുക്ക് തീർത്തും ജനത്തോടൊപ്പമാണ് കലാകാരൻമാർക്കൊപ്പമാണ് വിശ്വാസികൾക്കൊപ്പമാണ് ജാതി മത രാഷ്ട്രീയ ഭേദമന്യേ അയ്യപ്പനൊപ്പമാണ്!

അഡ്വ: അഫീഫ നഫീസ!

ഏറ്റവും പ്രിയപ്പെട്ട എൻ്റെ കടലുണ്ടി ഡിവിഷനിലെ സ്നേഹം നിറഞ്ഞ മനുഷ്യരെ,ഇത്രയും നാൾ എന്നെ കേട്ടതിനും, സംസാരിച്ചതിനും, എന്നോ...
11/12/2025

ഏറ്റവും പ്രിയപ്പെട്ട എൻ്റെ കടലുണ്ടി ഡിവിഷനിലെ സ്നേഹം നിറഞ്ഞ മനുഷ്യരെ,

ഇത്രയും നാൾ എന്നെ കേട്ടതിനും, സംസാരിച്ചതിനും, എന്നോട് പരിഭവങ്ങൾ പങ്കിട്ടതിനും, എൻ്റെ വിശേഷങ്ങൾ തിരക്കിയതിനും, വികസന സ്വപ്‌നങ്ങൾ ഒരുമിച്ചിരുന്നു ഒരു ചായക്കപ്പുറം പങ്കിട്ടതിനും ഹൃദയം കൊണ്ട് നന്ദി.

മുമ്പോട്ട് നടക്കാൻ എനിക്ക് പ്രചോദനമായ നിങ്ങൾ ഓരോരുത്തരോടും ഞാൻ കടപ്പെട്ടിരിക്കുന്നു. നിങ്ങൾ തന്ന നല്ല വാക്കുകൾക്കും, മനസ്സിൽ നിറഞ്ഞ സ്നേഹത്തിനും, ചേർത്ത നിർത്തലുകൾക്കും നന്ദി .

പകലന്തിയോളം ഉറക്കമൊഴിഞ്ഞു ഉണർന്നു പ്രവർത്തിച്ച മുന്നണിയുടെ ഏറ്റവും അടിത്തട്ടിലുള്ള ഓരോ പ്രവർത്തകനും, എനിക്കും മുന്നണിക്കും വേണ്ടി ഓടിയെത്തിയ സ്നേഹം നിറഞ്ഞ നേതാക്കൾ തുടങ്ങി, സോഷ്യൽ മീഡിയയിലും, വിദേശത്ത് നിന്നും മറ്റുമൊക്കെയായി ചേർത്തു നിർത്തിയ എല്ലാ പ്രിയപ്പെട്ടവർക്കും...

വികസനം കൊതിക്കുന്ന കടലുണ്ടിക്ക് വേണ്ടി, ദുർഭരണത്തിനെതിരെ വിധിയെഴുതി, നമ്മുടെ സുന്ദരമായ ജനാധിപത്യത്തിൻ്റെ ഭാഗമായതിന് ഹൃദയത്തിൽ നിന്ന് നന്ദി!

നിങ്ങൾ എൻ്റെ ചെറുപ്പത്തിൽ അർപ്പിച്ച പ്രതീക്ഷകൾക്ക്, എന്നിൽ അർപ്പിച്ച സ്നേഹത്തിന്, ഞാൻ എൻ്റെ ജനാധിപത്യ കർത്തവ്യം നിറവേറ്റും.

സ്നേഹത്തോടെ, സ്വന്തം അഫി

Address

Kadalundi

Website

Alerts

Be the first to know and let us send you an email when Adv. Afeefa Nafeesa posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Adv. Afeefa Nafeesa:

Share