30/11/2025
കഴിഞ്ഞ അഞ്ചു വർഷക്കാലം ഹരിപ്പാട് നഗരസഭ രണ്ടാം വാർഡിനെ പ്രതിനിധീകരിച്ച
ജനപ്രതിനിധി എന്ന നിലയിലുള്ള കാലാവധി പൂർത്തീകരിക്കുകയാണ്. പശ്ചാതല സംവിധാനങ്ങൾ ഏറെ പിന്നോക്കം നിന്ന നഗരസഭ വാർഡുകളിൽ ഒന്ന് തന്നെയാണ് എന്റെ വാർഡും. നഗരസഭയിൽ നിന്നും വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിക്കുന്ന തുകകൾ മാത്രം ആണ് വാർഡിലെ പദ്ധതി രൂപീകരണത്തിന് അനുമതി ലഭിക്കുകയുള്ളു. വാർഡിന്റെ ശോചനീയത ചുണ്ടി കാട്ടി നിവേദനം നൽകി എങ്കിലും MLA ഫണ്ട് വാർഡിന് കഴിഞ്ഞ 5 വർഷം നൽകിയുമില്ല.
2021,2022 ൽ ചെയ്ത വർക്ക്കളുടെ തുക പോലും കരാറുകാർക്ക് നഗരസഭ നൽകാത്തത് പുതിയതായി അനുവദിച്ച പ്രധാന റോഡുകളുടെ പണികൾ പോലും തുടങ്ങുന്നത് വൈകുന്നതിന് കാരണം ആകുന്നു.
പടിയിറങ്ങുമ്പോൾ പൂർത്തി ആക്കിയതും അനുവദിച്ചതുമായ പ്രധാന പ്രവർത്തികൾ കുറിക്കുന്നു ;
1. കുട്ടത്തേത്ത് - സപര്യ ഓട നിർമ്മാണം.
2. കുട്ടത്തേത്ത്-സപര്യ റോഡ് ടാറിങ് പകുതി വർക്ക് പൂർത്തിആക്കി ബാക്കി വർക്ക്‌കൾക്ക് കരാർ ആയി ഉടനെ ശേഷിക്കുന്ന ഭാഗം പൂർത്തിയാകും.
3. ആമിനകുട്ടി റോഡ് ഓട നിർമ്മാണം.
4. കിളിക്കാകുളങ്ങര കുളം നാല് വശവും സംരക്ഷണ ഭിത്തി കെട്ടി ഫിഷറീസ് വകുപ്പിൽ നിന്നും മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് കൃഷി നടത്തുന്നു.
5. പുറത്തുട്ടേത്ത് നടവഴി കോൺക്രീറ്റ്.
6. കോയിക്കപറമ്പ്- ചക്കാലപറമ്പ് റോഡ് ടാറിങ് (2,3 വാർഡുകൾ).
7. തുക്കയിൽ കുളത്തിലെക്ക് ക്രോസ്സ് ലൈൻ കോൺക്രീറ്റ് ഓട.
8. കോളാറ്റ് തെക്ക് ഓട ഇന്റർലോക്ക് .
9. ചക്കാലപറമ്പ്-പറത്തറ റോഡ് വർക്ക് ടെൻഡർ ചെയ്തു.
10. വാർഡിലേ ഒരു ഇട റോഡ് പോലും നഗരസഭയുടെ അസ്തിയിൽ ഇല്ലായിരുന്നു അസ്തിയിൽ 2024 ഡിസംബറിൽ ഉൾപ്പെടുത്തിയപ്പോൾതന്നെ പ്രവർത്തികൾക്ക് തുക അനുവദിപ്പിച്ചു. അതിൽ പടിക്കവള്ളിൽ കിഴക്കേ ഇടവഴി, ചുള്ളിയിൽ കിഴക്കേ ഇടവഴി കോൺക്രീറ്റ് ചെയ്യുവാനുള്ള സാമഗ്രികൾ ഇറക്കി. പറത്തറ വടക്ക് ഇടവഴി കോൺക്രീറ്റ് ചെയ്യുവാൻ പ്രൊജക്റ്റ് വെച്ചു എങ്കിലും ഓട നിർമ്മാണം ആദ്യം നടത്തണം എന്ന് ഗുണഭോക്താക്കൾ പറഞ്ഞതിനാൽ ഭേദഗതി നടത്തുവാൻ കൗൺസിലിൽ തീരുമാനിച്ചു. ബാക്കി ഇടവഴികളുടെ വർക്ക് ടെൻഡർ ചെയ്തു.
11. കോവിഡ് കാലത്ത് വാർഡ് അടച്ചപ്പോൾ ആവശ്യക്കാർക്ക് 3 നേരം ഭക്ഷണം, മരുന്ന്, ആവശ്യ സാധനങ്ങൾ, വീട് ശുചീകാരണം, ആംബുലൻസ് സേവനം എല്ലാം നടത്തി. 43 കോവിഡ് രോഗികൾ ഉണ്ടായത് 2 ആഴ്ച കൊണ്ട് 0 ആക്കിയത് ആരോഗ്യ വിഭാഗം തന്നെ അഭിനന്ദിച്ചു. ഒപ്പം നിന്ന ആരോഗ്യ പ്രവർത്തകർക്ക് നന്ദി 🙏 വാർഡ് അടച്ചപ്പോൾ രാത്രി 12 മണിക്കും 2 മണിക്കും ഹാർട്ട് അറ്റാക്ക് വന്നവരെയും, സ്ട്രോക് വന്ന ആളിനെയും ആംബുലൻസ് കൊണ്ട് വന്ന് ആശുപത്രി യഥാ സമയം എത്തിച്ചു ജീവൻ തിരിച്ചു പിടിച്ചു. ഡെങ്കി പനി ബാധിച്ച പ്രദേശം ഫോഗിംഗ് നടത്തി പകർച്ച വ്യാധികളെ തുരുത്തി.
12. PMAY-LIFE ഭവന പദ്ധതിയിൽ 16 പുതിയ വീടുകൾ അനുവദിപ്പിച്ചു.
13. നിർദ്ദനരുടെ താമസ യോഗ്യമല്ലാത്ത 6 വീടുകൾ വാസ യോഗ്യമാക്കി.
14. SC കുട്ടികൾക്ക് പഠന മുറി, സ്കോളർഷിപ്, വിവാഹ ധനസഹായം നൽകി.
15. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോഴി, കുറ്റി കുരുമുളക്, വാഴ, ഓമ ,കട്ടിൽ, വീട് വാസയോഗ്യമാക്കൽ സെപ്റ്റിക് ടാങ്ക്, കക്കുസ് തുടങ്ങിയവ അർഹരുടെ കരങ്ങളിൽ.
15. പൈപ്പ് ലൈൻ ഇല്ലാത്ത മുഴുവൻ പ്രദേശത്തും കുടിവെള്ള പൈപ്പ് ലൈൻ വലിച്ചു, നിർധനരായ 30 വീടുകൾക്ക് സൗജന്യ വാട്ടർ കണക്ഷൻ നൽകി.
16. ഗുരുതര രോഗങ്ങൾ ബാധിച്ചവർക്ക് ജനകീയ കമ്മിറ്റികൾ വിളിച്ചുകൂട്ടി ആവശ്യമായ ചികിത്സ ധന സഹായം.
17. അർഹതപെട്ട മുഴുവൻ അപേക്ഷകർക്കും സാമൂഹിക സുരക്ഷ പെൻഷൻ നിലവിൽ വാർഡിൽ 214 പേര് സാമൂഹിക സുരക്ഷ പെൻഷൻ വാങ്ങുന്നു.
18. അംഗനവാടി കെട്ടിടം നവികരിച്ചു.
19. വാർഡിലേ മുഴുവൻ തെരുവ് വിളക്കുകളും പ്രകാശിപ്പിച്ചു.
20. മുഖ്യമന്ത്രിയുടെ ചികിത്സ സഹായം വാർഡിലേ അർഹർക്ക് ലഭിച്ചു.
21. കിടപ്പ് രോഗികക്ക് സന്നദ്ധ സംഘടനയുമായി ചേർന്ന് വാട്ടർ ബെഡ്, എയർ ബെഡ്,ഡയപ്പർ, ഓക്സിജൻ തുടങ്ങിയവ എത്തിച്ചു നൽകി. ഇരുപ്പ് രോഗിക്ക് വീൽ ചെയർ നൽകി.
22. ലഹരി ഉപയോഗം തടയുവാൻ പോലീസ് എക്‌സൈസിനെ കൊണ്ട് ബോധവൽകരണ ക്ലാസുകൾ സംഘടിപ്പിച്ചു.
23. വാർഡിലേ മാനസിക രോഗം ബാധിച്ച 2 പേർക്ക് ചികിത്സയും, സ്നേഹ സംരക്ഷണവും നൽകി.
24. കോളറ്റ് തെക്ക് തിരുവണിക്കൽ റോഡ് ടാറിങ് പൂർത്തിയാക്കി.(1,2വാർഡ്)
25. നിരവധി മെഡിക്കൽ ക്യാമ്പ് വാർഡിൽ സംഘടിപ്പിച്ചു. 17 പേർക്ക് സൗജന്യ തിമിര ശസ്ത്രക്രിയ.
ജനങ്ങൾക്ക് നൽകിയ ഉറപ്പ് ഒരു പ്രതിപക്ഷ കൗൺസിലർ എന്ന പരിധിയിൽ നിന്ന് പരമാവധി നീതിപൂർവമായി നിർവഹിക്കുവാൻ ശ്രമിച്ചു.
പ്രാദേശിക വികസനത്തിന്റെ കാര്യത്തിൽ ജനങ്ങൾ ചൂണ്ടികാണിച്ച നിരവധി കാര്യങ്ങൾ ഏറ്റെടുത്ത് പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടുണ്ട്.
ചില പ്രവർത്തനങ്ങൾ ഇപ്പോഴും നടന്നു വരുന്നു.....
നാടിന്റെ വികസനത്തിനൊപ്പം ജനങ്ങൾക്കൊപ്പം നിങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്തം രാഷ്ട്രീയത്തിനതീമായി....
സത്യസന്ധമായി നിർവഹിച്ചിട്ടുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു ..
നിങ്ങൾ നൽകിയ സ്നേഹത്തിന്
കരുതലിന്...❤️
ഒരായിരം നന്ദി...🙏
സ്നേഹത്തോടെ
അഡ്വ ആർ രാജേഷ്.