Advocate Vishnu Radhakrishnan

Advocate Vishnu Radhakrishnan Civil, Criminal and Family Laws, Document writing, Document Verification Legal Consultation etc Advocate, Legal consultant & document writer

വായ്പ അടച്ചുതീര്‍ത്താല്‍ 30 ദിവസത്തിനകം രേഖകള്‍ തിരികെ നല്‍കണം; ലംഘിച്ചാൽ ബാങ്കുകൾക്ക് പ്രതിദിനം 5000 രൂപ പിഴ           ...
14/09/2023

വായ്പ അടച്ചുതീര്‍ത്താല്‍ 30 ദിവസത്തിനകം രേഖകള്‍ തിരികെ നല്‍കണം; ലംഘിച്ചാൽ ബാങ്കുകൾക്ക് പ്രതിദിനം 5000 രൂപ പിഴ

എന്താണ് എഫ് ഐ ആർ അഥവാ ഫസ്റ്റ് ഇൻഫർമേഷൻ റിപ്പോർട്ട് ?പോലീസിന് നേരിട്ട് കേസ് എടുക്കാവുന്ന കൊഗ്നൈസബിൾ കുറ്റകൃത്യങ്ങളിൽ പോലീ...
23/08/2023

എന്താണ് എഫ് ഐ ആർ അഥവാ ഫസ്റ്റ് ഇൻഫർമേഷൻ റിപ്പോർട്ട് ?

പോലീസിന് നേരിട്ട് കേസ് എടുക്കാവുന്ന കൊഗ്നൈസബിൾ കുറ്റകൃത്യങ്ങളിൽ പോലീസ് സ്‌റ്റേഷനിൽ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന് CrPC 154 വകുപ്പ് പ്രകാരം എഫ്‌ ഐ ആർ രജിസ്റ്റർ ചെയ്യാം. നിലവിൽ പോലീസ് ഇൻസ്പെക്ടർക്കാണ് സ്റ്റേഷൻ ചുമതല എങ്കിലും അദ്ദേഹം സ്ഥലത്തില്ലെങ്കിൽ നിലവിൽ സ്റ്റേഷനിലുള്ള സീനിയർ സിവിൽ പോലീസ് ഓഫീസർ റാങ്കിനു മുകളിലുള്ള ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥന് നിയമപ്രകാരം എഫ്‌ ഐ ആർ രജിസ്റ്റർ ചെയ്യാവുന്നതാണ്.
കുറ്റകൃത്യം നടന്നു എന്നതു സംബന്ധിച്ച് പോലീസ് സ്റ്റേഷനിൽ ആദ്യം ലഭിക്കുന്ന വിവരം എന്ന നിലയിൽ നിയമത്തിനു മുന്നിൽ എഫ്‌ ഐ ആറിന് വളരെ പ്രാധാന്യമുണ്ട്.

പോലീസിന് നേരിട്ട് കേസെടുക്കാൻ കഴിയുന്ന കൊഗ്നൈസബിൾ കുറ്റകൃത്യങ്ങളിൽ മാത്രമാണ് എഫ്‌ ഐ ആർ രജിസ്റ്റർ ചെയ്യുന്നത്. മറ്റു കുറ്റകൃത്യങ്ങളിൽ എഫ്‌ ഐ ആർ രജിസ്റ്റർ ചെയ്യുന്നതിന് പരാതിക്കാർ ചാർജ് ഉള്ള മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ച് കേസെടുക്കാൻ ഉത്തരവ് നേടണം.

ക്രിമിനൽ കുറ്റങ്ങൾ കൈകാര്യം ചെയ്യുന്നതിനാണ് പോലീസിന് അധികാരമുള്ളത്. വസ്തു തർക്കം, കരാർ ലംഘനം, കിട്ടാക്കടം തിരിച്ചുപിടിക്കൽ തുടങ്ങിയ സിവിൽ വിഷയങ്ങൾ തീർപ്പാക്കാൻ സിവിൽ കോടതിയെയാണ് സമീപിക്കേണ്ടത്.

ഒപ്പിട്ടുനൽകിയ മൊഴിയിലോ പരാതിയിലോ നിയമപ്രകാരം പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന് എഫ്‌ ഐ ആർ രജിസ്റ്റർ ചെയ്യാം. പരാതി തയ്യാറാക്കാതെ പോലീസ് സ്‌റ്റേഷനിൽ എത്തിയാലും വിശദമായ മൊഴി രേഖപ്പെടുത്തി നൽകാൻ പോലീസ് സ്റേഷനിലെ ഹെൽപ് ഡെസ്കിന്റെ സഹായം ലഭിക്കും. ഐ ടി നിയമപ്രകാരം ഡിജിറ്റൽ ഒപ്പും സ്വീകാര്യമാണ്.

India Passes Long-Awaited Privacy LawOn August 9, 2023, India passed a data protection law that will govern how entities...
22/08/2023

India Passes Long-Awaited Privacy Law

On August 9, 2023, India passed a data protection law that will govern how entities who process users’ personal data. The Digital Personal Data Protection Act (“the Act”) will establish guardrails for how organizations should handle personal data and offer citizens control over the personal data gathered for them.



https://www.jdsupra.com/legalnews/india-passes-long-awaited-privacy-law-5979452/

15/08/2023
രണ്ടുലിറ്റർ ലിക്വിഡ് ഡിറ്റർജെന്‍റിന്‍റെ വിലയ്ക്ക് രണ്ടരലിറ്റർ ലഭിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ച പരസ്യംനൽകി വിൽപന നടത്തിയെ...
03/05/2023

രണ്ടുലിറ്റർ ലിക്വിഡ് ഡിറ്റർജെന്‍റിന്‍റെ വിലയ്ക്ക് രണ്ടരലിറ്റർ ലഭിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ച പരസ്യംനൽകി വിൽപന നടത്തിയെന്ന പരാതിയിൽ ജില്ല ഉപഭോക്തൃകാര്യ തർക്കപരിഹാര കമീഷൻ ഏരിയൽ ലിക്വിഡ് ഡിറ്റർജെന്‍റിന്‍റെ നിർമാതാക്കളായ പ്രോക്ടർ ആൻഡ് ഗാമ്പിൾ ഹോം പ്രോഡക്ട്‌സിന് ഒരു ലക്ഷംരൂപ പിഴയിട്ടു. കോട്ടയം സ്വദേശിയായ അഡ്വ.ആർ. രാഹുലിന്‍റെ പരാതിയിലാണ് നടപടി. 2.5 ലിറ്റർ ഏരിയൽ ഫ്രണ്ട് ലോഡ് മാറ്റിക് ലിക്വിഡ് ഡിറ്റർജെന്‍റ് 605 രൂപക്കാണ് ഹോമിലി സ്‌മാർട്ട് എന്ന കടയിൽനിന്ന് രാഹുൽ കഴിഞ്ഞ സെപ്റ്റംബർ 17ന് വാങ്ങിയത്. രണ്ടുലിറ്റർ ബോട്ടിലിൽ പരമാവധി വിൽപന വില 604 രൂപയായും ഒരുലിറ്ററിന് 302.50 രൂപയാണെന്നും പ്രിന്‍റ് ചെയ്തിരുന്നു. തൊട്ടടുത്ത ദിവസം അതേ കടയിൽനിന്ന് ഇതേ ഉൽപന്നത്തിന്‍റെ ഒരു ലിറ്റർ 250 രൂപക്ക് വാങ്ങി. ഇതോടെ തെറ്റിദ്ധരിപ്പിച്ച് ഏരിയൽ ഡിറ്റർജന്‍റ് നിർമാതാക്കൾ ഉപഭോക്താക്കളിൽനിന്ന് വൻതുക അനധികൃതമായി സമ്പാദിക്കുന്നതായി ആരോപിച്ച് രാഹുൽ ഉപഭോക്തൃ തർക്കപരിഹാര കമീഷനെ സമീപിക്കുകയായിരുന്നു. കമീഷൻ നടത്തിയ പരിശോധനയിൽ ഒരേ ഗുണനിലവാരവും തൂക്കവും നിറവുമുള്ള ഉൽപന്നം വ്യത്യസ്തമായ പരമാവധി വിലക്ക് പ്രോക്ടർ ആൻഡ് ഗാമ്പിൾ വിൽപന നടത്തിയതായും ഇരട്ടവില നിർണയം എന്ന നിയമലംഘനം നടത്തിയതായും കണ്ടെത്തി.

വിവാഹം കഴിഞ്ഞ വിവരം പങ്കാളിയോട് കൃത്യമായി പറഞ്ഞശേഷം ലിവ് ഇന്‍ ബന്ധത്തിലേക്ക് കടക്കുന്നത് വിശ്വാസ വഞ്ചനയായി കാണാന്‍ സാധിക...
02/05/2023

വിവാഹം കഴിഞ്ഞ വിവരം പങ്കാളിയോട് കൃത്യമായി പറഞ്ഞശേഷം ലിവ് ഇന്‍ ബന്ധത്തിലേക്ക് കടക്കുന്നത് വിശ്വാസ വഞ്ചനയായി കാണാന്‍ സാധിക്കില്ലെന്ന് കല്‍ക്കട്ടപതിനൊന്ന് മാസത്തെ ലിവിംഗ് റിലേഷന് ശേഷം വീണ്ടും ഭാര്യയ്‌ക്കൊപ്പം ജീവിക്കാന്‍ പോയ ഹോട്ടല്‍ എക്‌സിക്യൂട്ടീവ് 10 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ വിധി.ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 415-ാം വകുപ്പ് നിര്‍വചിച്ചിരിക്കുന്ന പ്രകാരം വഞ്ചന എന്നത് സത്യസന്ധമല്ലാത്തതോ വഞ്ചനാപരമായതോ ആയ വിധത്തിലുള്ള പ്രേരണകളെ പരാമര്‍ശിക്കുന്നതെന്ന് കോടതി പറയുന്നു.

ഈ കേസില്‍ പരാതിക്കാരിയെ പ്രലോഭിപ്പിച്ച്‌ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനായി വിവാഹം കഴിക്കാം എന്ന് പ്രതി വാഗ്ദാനം നല്‍കി എന്ന വാദം തെറ്റാണ് എന്നാണ് കോടതി നിരീക്ഷിച്ചത്. മറുവശത്ത്, വ്യക്തി തന്റെ വിവാഹ നിലയെക്കുറിച്ചും കുട്ടികളുള്ളതിനെക്കുറിച്ചും മറച്ചുവെക്കുന്നില്ലെങ്കില്‍, അത് അത്തരം ബന്ധങ്ങളില്‍ അനിശ്ചിതത്വത്തിന്റെ ഒരു ഘടകം ഉണ്ടാവാന്‍ കാരണം ആകുമെന്നും കോടതി പറഞ്ഞു . പ്രതി വസ്തുതകള്‍ മറച്ചുവച്ചതായി തെളിയിക്കാത്ത സാഹചര്യത്തില്‍ വിശ്വാസവഞ്ചന നടത്തി എന്ന് പരാതിക്കാരിയുടെ വാദം‌ തെറ്റാണ് എന്ന് കോടതി പറയുന്നു.

On this International Labour Day, let us celebrate the hard work and dedication of workers around the world. May your ef...
01/05/2023

On this International Labour Day, let us celebrate the hard work and dedication of workers around the world. May your efforts be recognized and appreciated, and may you be rewarded with success and prosperity.

Address

Ground Floor, Lakshmi Building, PO, Near SBI, Desom, Aluva
Eranakulam
683102

Alerts

Be the first to know and let us send you an email when Advocate Vishnu Radhakrishnan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Advocate Vishnu Radhakrishnan:

Share