Divorced peoples group

Divorced peoples group Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Divorced peoples group, Divorce & Family Lawyer, DPG, Edapally.
(9)

ഞാൻ സജീവ്..ഇരുപത്തിയൊന്നാം വയസ്സിൽ ഒരു കുടുംബത്തിന്റെ ഭാരം മുഴുവൻ ചുമലിലേറ്റുമ്പോൾ എനിക്ക് വലിയ സ്വപ്നങ്ങളൊന്നും ഉണ്ടായി...
05/08/2026

ഞാൻ സജീവ്..
ഇരുപത്തിയൊന്നാം വയസ്സിൽ ഒരു കുടുംബത്തിന്റെ ഭാരം മുഴുവൻ ചുമലിലേറ്റുമ്പോൾ എനിക്ക് വലിയ സ്വപ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഒന്നേ ഉണ്ടായിരുന്നുള്ളൂ—നല്ലൊരു ജീവിതം. ആ പ്രായത്തിലാണ് എന്റെ കല്യാണം കഴിയുന്നത്. സാമ്പത്തികമായി ഒട്ടും മെച്ചമല്ലാത്ത, വളരെ പിന്നോക്കം നിൽക്കുന്ന സാഹചര്യത്തിൽ നിന്നായിരുന്നു അവളെ ഞാൻ ജീവിതത്തിലേക്ക് കൂട്ടിയത്. ഇല്ലായ്മയുടെ വിഷമം എന്താണെന്ന് നന്നായി അറിയാവുന്നതുകൊണ്ട്, അവളെ എപ്പോഴും ചേർത്തുപിടിക്കണമെന്നും സന്തോഷത്തോടെ നിർത്തണമെന്നും മാത്രമായിരുന്നു ചിന്ത.

​അധികം വൈകാതെ ഞങ്ങളുടെ ജീവിതത്തിലേക്ക് ഒരു മകനും മകളും വന്നു. കുരുന്നുകളുടെ പുഞ്ചിരി കണ്ടപ്പോൾ ഭാവി മുഴുവൻ വെളിച്ചം നിറഞ്ഞതായി തോന്നി. പക്ഷേ, അവരുടെ സന്തോഷത്തിനും വയറു വിശക്കാത്ത ജീവിതത്തിനും വേണ്ടി എനിക്ക് സ്വന്തം നാടും പ്രിയപ്പെട്ടവരെയും പിരിഞ്ഞ് ഗൾഫിലേക്ക് കടൽ കടക്കേണ്ടി വന്നു.

​മണലാരണ്യത്തിലെ കൊടും ചൂടിൽ ചോരനീരാക്കി അധ്വാനിക്കുമ്പോഴും മനസ്സിൽ ഒരൊറ്റ പ്രതീക്ഷയേ ഉണ്ടായിരുന്നുള്ളൂ—നാട്ടിൽ എന്നെയും കാത്തിരിക്കുന്ന എന്റെ കുടുംബം. മാസംതോറും കഷ്ടപ്പെട്ടുണ്ടാക്കുന്ന അമ്പതിനായിരം രൂപയോളം മുടങ്ങാതെ ഞാൻ നാട്ടിലേക്ക് അയച്ചു കൊടുത്തു. സ്വന്തം ആഗ്രഹങ്ങൾ പലതും വേണ്ടെന്നുവെച്ച്, പ്രവാസത്തിന്റെ പ്രയാസങ്ങൾ സഹിച്ചത് അവൾക്കും മക്കൾക്കും യാതൊരു കുറവും വരരുത് എന്ന ഒരൊറ്റ നിർബന്ധം കൊണ്ടായിരുന്നു.

​പക്ഷേ, കാലം എനിക്കായി കാത്തുവെച്ചത് വലിയൊരു നെഞ്ചകം പിളരുന്ന ചതിയായിരുന്നു.

​ഏറ്റവും കൂടുതൽ വിശ്വസിച്ചവളിൽ നിന്ന് കേട്ട ആ വാർത്ത എന്നെ തകർത്തു കളഞ്ഞു. ഞാൻ ചോരനീരാക്കി ഉണ്ടാക്കിയ സമ്പാദ്യവും, അർപ്പിച്ച വിശ്വാസവും, പവിത്രമായി കരുതിയ ബന്ധവും കാറ്റിൽ പറത്തി അവൾക്ക് വേറൊരു അഫയർ ഉണ്ടെന്ന സത്യം ഞാൻ അറിഞ്ഞു. ആ അനുഭവമുണ്ടാക്കിയ വേദന വാക്കുകൾക്ക് അപ്പുറമായിരുന്നു.

​പക്ഷേ, എന്നെ ഏറ്റവും കൂടുതൽ തളർത്തുന്നത് മറ്റൊരു വേദനയാണ്. ചോരനീരാക്കി അധ്വാനിച്ച് ഞാൻ നെഞ്ചിലേറ്റിയ എന്റെ മക്കൾ ഇന്ന് എന്റെ കൂടെയില്ല. അവരെ പിരിഞ്ഞിരിക്കുന്ന ഓരോ നിമിഷവും നീറുന്ന ഒരോർമ്മയാണ്. ജീവനായി കണ്ടവരിൽ നിന്ന് ചതിയും ഏകാന്തതയും മാത്രമാണ് എനിക്ക് തിരികെ ലഭിച്ചത്.

​ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ, ആ അനുഭവങ്ങൾ എന്നെ വലിയൊരു പാഠം പഠിപ്പിച്ചു—ചില മനുഷ്യർ നമ്മൾ നൽകുന്ന സ്നേഹത്തിനും ത്യാഗത്തിനും ഒട്ടും അർഹരല്ല എന്ന്. എങ്കിലും തളർന്നു വീഴാൻ ഞാൻ തയ്യാറല്ല. എല്ലാ നഷ്ടങ്ങൾക്കും നടുവിലും, അകലെയാണെങ്കിലും എന്റെ മക്കളുടെ ഓർമ്മകളെ നെഞ്ചോടു ചേർത്ത്, തകർന്നുവീണയിടത്തുനിന്ന് ഒന്നേമുതൽ ജീവിതം കെട്ടിപ്പടുക്കാൻ ഞാൻ വീണ്ടും പോരാടുകയാണ്... എനിക്കായി, എന്റെ നാളെയക്കായി.

നന്ദി 🙏

നമസ്കാരം. എന്റെ പേര് സുമംഗല. ഞാൻ എറണാകുളത്താണ് ഉള്ളത്. ഇപ്പോ ഒരു study centre ന്റെ hostel സെക്യൂരിറ്റി ഓഫീസർ ആയി ജോലി നോ...
05/08/2026

നമസ്കാരം. എന്റെ പേര് സുമംഗല. ഞാൻ എറണാകുളത്താണ് ഉള്ളത്. ഇപ്പോ ഒരു study centre ന്റെ hostel സെക്യൂരിറ്റി ഓഫീസർ ആയി ജോലി നോക്കുന്നു.

ജീവിതം എങ്ങനെയോ ആകണം എന്ന് കരുതി.. ഇങ്ങനെ ആയി തീർന്നു. വിധവയായതിനു ശേഷം സാമ്പത്തിക ഭദ്രതക്കു നേടാൻ വേണ്ടിയുള്ള ഓട്ടത്തിന് ഇടയിൽ എനിക്ക് ഈ വേഷവും കെട്ടേണ്ടി വന്നു. എന്നാലും സ്വന്തമായി അധ്വാനിച്ചു ആഹാരം കഴിക്കുമ്പോൾ ഉള്ള സന്തോഷം ഒന്ന് വെറേ തന്നെ.

ഞാൻ ഇനി ഒരിക്കലും വിവാഹം കഴിക്കില്ല എന്നൊന്നും പറയുന്നില്ല. മകളെ ഒരു കൈയ്യിൽ പിടിച്ചു ഏൽപ്പിച്ചിട്ടു എനിക്കും ഒരു തണൽ തേടണം.

ഇനി എത്രകാലം ഈ ജോലി ചെയ്യാൻ പറ്റും എന്ന് ഒന്നും അറിയില്ല. എന്തായാലും എല്ലാപേരെയും കണ്ടതിൽ സന്തോഷം. എന്റെ വിശദമായ കഥ ഞാൻ ഇനി ഒരിക്കൽ പറയാം..

കുടുംബജീവിതം സന്തോഷകരവും മനോഹരവുമാക്കുക എന്നത് ഏതൊരു വ്യക്തിയുടെയും ആഗ്രഹമാണ്. സ്നേഹം, പരസ്പര ബഹുമാനം, വിട്ടുവീഴ്ചാമനോഭാ...
05/08/2026

കുടുംബജീവിതം സന്തോഷകരവും മനോഹരവുമാക്കുക എന്നത് ഏതൊരു വ്യക്തിയുടെയും ആഗ്രഹമാണ്. സ്നേഹം, പരസ്പര ബഹുമാനം, വിട്ടുവീഴ്ചാമനോഭാവം എന്നിവയാണ് ഒരു നല്ല കുടുംബത്തിന്റെ അടിത്തറ.

1. തുറന്ന ആശയവിനിമയം (Open Communication)
മനസ്സുതുറന്ന് സംസാരിക്കുക:
കുടുംബാംഗങ്ങൾക്കിടയിൽ കാര്യങ്ങൾ ഒളിച്ചുവെക്കാതെ തുറന്നു സംസാരിക്കാനുള്ള അന്തരീക്ഷം ഉണ്ടായിരിക്കണം.

കേൾക്കാൻ തയ്യാറാവുക: പങ്കാളിയോ കുട്ടികളോ പറയുമ്പോൾ അത് ശ്രദ്ധയോടെ കേൾക്കുക. സംസാരിക്കുന്നതിനേക്കാൾ പ്രധാനം മറ്റുള്ളവരെ മനസ്സിലാക്കി കേൾക്കുക എന്നതാണ്.

2. പരസ്പര ബഹുമാനവും അംഗീകാരവും
വ്യക്തിത്വത്തെ ബഹുമാനിക്കുക: എല്ലാവർക്കും അവരുടേതായ അഭിപ്രായങ്ങളും വ്യക്തിത്വവുമുണ്ട്. അത് അംഗീകരിക്കുക.

നന്ദിയുള്ളവരായിരിക്കുക: ചെറിയ കാര്യങ്ങൾക്ക് പോലും പരസ്പരം നന്ദി പറയുന്നതും അഭിനന്ദിക്കുന്നതും ബന്ധങ്ങൾക്ക് കൂടുതൽ കരുത്തേകും.

3. ഗുണനിലവാരമുള്ള സമയം ഒന്നിച്ചു ചെലവഴിക്കുക (Quality Time)

ഒരുമിച്ച് സമയം കണ്ടെത്തുക: ജോലിത്തിരക്കുകൾക്കിടയിലും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

ഭക്ഷണം ഒരുമിച്ചിരുന്ന് കഴിക്കുക: ദിവസത്തിൽ ഒരു നേരമെങ്കിലും എല്ലാവരും ഒരുമിച്ചിരുന്ന് സംസാരിച്ച് ഭക്ഷണം കഴിക്കുന്നത് ബന്ധം ഊഷ്മളമാക്കും.

യാത്രകളും വിനോദങ്ങളും:വല്ലപ്പോഴും ഒരുമിച്ച് ചെറിയ യാത്രകൾ പോകുന്നതും വിനോദങ്ങളിൽ ഏർപ്പെടുന്നതും മനസ്സിന് ഉന്മേഷം നൽകും.

4. വിട്ടുവീഴ്ചയും പങ്കുവെക്കലും
*എല്ലാം സ്വാർത്ഥതയില്ലാതെ പങ്കിടുക: സന്തോഷവും സങ്കടവും വീട്ടിലെ ഉത്തരവാദിത്തങ്ങളും ഒരുപോലെ പങ്കുവെക്കുക.

ക്ഷമിക്കാൻ പഠിക്കുക: തെറ്റുകൾ മനുഷ്യസഹജമാണ്. തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നതിനൊപ്പം ക്ഷമിക്കാനും മറക്കാനും തയ്യാറാവുക. നിസ്സാര കാര്യങ്ങൾക്ക് വഴക്കിടുന്നത് ഒഴിവാക്കുക.

5. സാമ്പത്തിക അച്ചടക്കം (Financial Discipline)
ആസൂത്രണം ചെയ്യുക:സാമ്പത്തിക കാര്യങ്ങളിൽ വ്യക്തമായ പ്ലാനിംഗ് ഉണ്ടായിരിക്കണം. വരുമാനത്തിനും ചെലവിനും അനുസരിച്ച് കുടുംബ ബജറ്റ് തയ്യാറാക്കുക.

സുതാര്യത: സാമ്പത്തിക തീരുമാനങ്ങൾ പങ്കാളിയുമായി ചർച്ച ചെയ്ത് മാത്രം എടുക്കുക.

6. കുട്ടികളുടെ വളർച്ചയും പങ്കാളിത്തവും
നല്ല മാതൃകയാവുക: കുട്ടികളെ ഉപദേശിക്കുന്നതിനേക്കാൾ സ്വന്തം പ്രവൃത്തികളിലൂടെ അവർക്ക് നല്ല മാതൃക കാണിച്ചു കൊടുക്കുക.

സ്നേഹവും പിന്തുണയും നൽകുക: കുട്ടികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും അവരുടെ പ്രശ്നങ്ങളിൽ തണലായി നിൽക്കുകയും ചെയ്യുക.

ഓർക്കുക: സന്തോഷമുള്ള ഒരു കുടുംബം എന്നാൽ പ്രശ്നങ്ങൾ ഇല്ലാത്ത ഒന്നല്ല, മറിച്ച് ഉണ്ടാകുന്ന പ്രശ്നങ്ങളെ ഒത്തൊരുമയോടെയും സ്നേഹത്തോടെയും നേരിടുന്ന ഒന്നാണ്. ഓരോ ദിവസവും സ്നേഹവും സന്തോഷവും നിറയ്ക്കാൻ ചെറിയ ശ്രമങ്ങൾ നടത്തിയാൽ കുടുംബജീവിതം എന്നും മനോഹരമായിരിക്കും.

05/08/2026

Part 1
നോ എന്ന് പറഞ്ഞാൽ അതിന്റെ അർത്ഥം 'നോ' എന്ന് തന്നെയാണ്! സോഷ്യൽ മീഡിയ സൗഹൃദങ്ങൾക്കുള്ളതാണ്, അനാവശ്യമായ സന്ദേശങ്ങൾ അയച്ച് അതിരുകൾ ലംഘിക്കാനുള്ളതല്ല. സ്വയം മര്യാദ കാത്തുസൂക്ഷിക്കുക. 🛑✋
​ "

എന്റെ പേരു ലക്ഷ്മി (രാജലക്ഷ്മി )കുറച്ചു നാളായി ഈ കൂട്ടായ്മയിൽ ഉണ്ട് ഞാനും.... 6 വർഷമായി സെപ്പറേറ്റഡ് ആയിട്ട്... രണ്ട് കു...
05/08/2026

എന്റെ പേരു ലക്ഷ്മി (രാജലക്ഷ്മി )കുറച്ചു നാളായി ഈ കൂട്ടായ്മയിൽ ഉണ്ട് ഞാനും....

6 വർഷമായി സെപ്പറേറ്റഡ് ആയിട്ട്... രണ്ട് കുഞ്ഞു മക്കൾ ഉണ്ട്...... ഇപ്പൊ ദുബായിലാണ് വർക്ക്‌ ചെയ്യുന്നത്.....ആരൊക്കെ ചുറ്റിലും ഉണ്ടായാലും പലപ്പോഴും ഈ ജീവിതം എന്താ ഇങ്ങനെ എന്ന് ചിന്തിച്ചു പോകുന്നുണ്ട്... എന്നാലും അടുത്ത ഒരു ജീവിതം കണ്ടെത്താൻ ധൈര്യമില്ലാത്തത് കൊണ്ടും....

ഇനി ഒരു പരീക്ഷണത്തിന് തയാറാവാൻ മനസ്സ് സമ്മദിക്കാത്തത് കൊണ്ടും ഒറ്റയ്ക്ക് തന്നെ തുടരുന്നു...... എല്ലാവർക്കും നല്ലൊരു ദിവസം നേരുന്നു.

പുനർ വിവാഹം Name : RejeeshAge.42Status.divorse Qualification. Diploma Job. Privet sector Bahrain Hight..158Weight..63Fat...
04/08/2026

പുനർ വിവാഹം

Name : Rejeesh
Age.42
Status.divorse
Qualification. Diploma
Job. Privet sector Bahrain
Hight..158
Weight..63
Father.Sivadasan
Mother..Sudha
Cast: Hindhu Ezhava
Brother . 1
District. Kollam
Place. Kottarakkara
Preference Nothing
Demand. Nothing

എൻ്റെപേര് രജീഷ് എന്നാണ് ഡിവോഴ്‌സാണ് താല്പര്യമുള്ളവർക്ക് contact ചെയ്യാം. 32 വയസ്സ്. മുതൽ 40 വയസിനു ഇടയിൽ ഉള്ള ആളെ ആണ് നോക്കുന്നത്. ഞാൻ ഇപ്പോ ബഹറിനിൽ അത്യാവശ്യം നല്ലൊരു പോസ്റ്റിൽ ആണ് ജോലി ചെയ്യുന്നത്.

താല്പര്യം ഉള്ളവർ വിളിക്കുക അല്ലെങ്കിൽ whatsapp ചെയ്യുക.

00/973/34/15/18/95?

+91 9898/9 4/23/37?

Photo ഒർജിനലിന്റെ AI ആണ്

മോശം കമന്റ്‌ ചെയ്യുന്നവരെ അറിയിപ്പ് ഇല്ലാതെ remove ചെയ്യുന്നതാണ്..

ഈ കഴിഞ്ഞ ദിവസം Divorced peoples group  നടത്തിയ selfie contest ഇലെ ഇത്തവണത്തെ രാക്ജി ആയി തിരഞ്ഞെടുക്കപ്പെട്ട സീമക്ക് അഭിന...
04/08/2026

ഈ കഴിഞ്ഞ ദിവസം Divorced peoples group നടത്തിയ selfie contest ഇലെ ഇത്തവണത്തെ രാക്ജി ആയി തിരഞ്ഞെടുക്കപ്പെട്ട സീമക്ക് അഭിനന്ദനങ്ങൾ. അങ്ങനെ ഇത്തവണ സ്ത്രീകൾ പൂർവ്വധികം ശക്തിയോടെ അവരുടെ കിരീടം തിരിച്ചു പിടിച്ചതായി അറിയിച്ചു കൊള്ളുന്നു. കഴിഞ്ഞ തവണ ഒരു പുരുഷൻ ആയിരുന്നു വിജയി..

എന്തായാലും പങ്കെടുത്ത എല്ലാപേർക്കും നന്ദി അറിയിക്കുന്നു. സീമക്കുള്ള സമ്മാനത്തിനായി അവരുടെ details നമുക്ക് message ആയി അയച്ചു നൽകുക.

Congrats princess of the week - seema ❤️

സത്യം പറഞ്ഞാൽ പിരിഞ്ഞതിനു ശേഷം സ്നേഹം തരാൻ ഒത്തിരി ആൾക്കാർ ഉണ്ടാകും, പക്ഷെ ആത്മാർത്ഥം ആയി സ്നേഹിക്കാൻ ആരും കാണില്ല. അതാണ...
04/08/2026

സത്യം പറഞ്ഞാൽ പിരിഞ്ഞതിനു ശേഷം സ്നേഹം തരാൻ ഒത്തിരി ആൾക്കാർ ഉണ്ടാകും, പക്ഷെ ആത്മാർത്ഥം ആയി സ്നേഹിക്കാൻ ആരും കാണില്ല. അതാണ് സത്യം. കപട വാഗ്ദാനങ്ങൾ നൽകി നമ്മളെ പ്രലോഭപ്പിക്കാൻ ശ്രമിക്കുന്ന ഒരുകൂട്ടം ആളുകൾക്കു ഇടയിൽ ആണ് ഞാൻ ജീവിക്കുന്നത് എന്ന ബോധം എന്നെപ്പോലെ എല്ലാപേർക്കും ഉണ്ടാകണം.

ആരെ വിശ്വസിക്കും, എല്ലാത്തിനെയും സംശയത്തോടെ നോക്കേണ്ട അവസ്ഥ. അതാണ് ഇപ്പോഴത്തെ അവസ്ഥ.

നമ്മൾ രണ്ടുപേരും ഒത്തുചേർന്നപ്പോൾ ഒരു കഥയുണ്ടായി. പക്ഷെ നമ്മൾ പിരിഞ്ഞപ്പോൾ മൂന്ന് കഥയുണ്ടായി. അതിൽ ഒന്ന് എന്റെ കഥ അതു എന...
04/08/2026

നമ്മൾ രണ്ടുപേരും ഒത്തുചേർന്നപ്പോൾ ഒരു കഥയുണ്ടായി.

പക്ഷെ നമ്മൾ പിരിഞ്ഞപ്പോൾ മൂന്ന് കഥയുണ്ടായി.

അതിൽ ഒന്ന് എന്റെ കഥ അതു എനിക്ക് മനസ്സിലായി.

മറ്റേതു നിന്റെ കഥ അതു നിനക്ക് മനസ്സിലായി .

മൂന്നാമത്തെ പറയാത്തൊരു കഥ, ചിലപ്പോൾ നമ്മൾ പരസ്പരം ഇരുന്നു സംസാരിച്ചിരുന്നെങ്കിൽ നമുക്ക് മനസിലാകുമായിരുന്ന കഥ.

ഹായ് എന്റെ പേര് റീജ സ്ഥലം കായംകുളം ആണ് ഞാൻ ഈ ഗ്രൂപ്പിൽ വന്നിട്ട് കുറെ നാളായി പക്ഷേ ഇതുവരെ വെൽക്കം പോസ്റ്റ് ചെയ്തിട്ടില്ല...
04/08/2026

ഹായ് എന്റെ പേര് റീജ സ്ഥലം കായംകുളം ആണ് ഞാൻ ഈ ഗ്രൂപ്പിൽ വന്നിട്ട് കുറെ നാളായി പക്ഷേ ഇതുവരെ വെൽക്കം പോസ്റ്റ് ചെയ്തിട്ടില്ല ഞാൻ ഒരു വിധവയാണ് 41 വയസ്സുണ്ട്2മക്കൾ ഉണ്ട് ഒരു ചെറിയ ജോലിയുണ്ട്. ജീവിതം അങ്ങനെ മുന്നോട്ടു പോകുന്നു.

ഈ കൂട്ടായ്മ എന്തുകൊണ്ടും വളരെ നല്ല കാര്യമാണ്. ജീവിതത്തിൽ ഒറ്റപ്പെട്ട എന്നെപോലെ ഉള്ളവർക്ക് ഒരു തണൽ ആകാൻ ഇതുപോലത്തെ കൂട്ടായമകൾക്കു കഴിയട്ടെ എന്ന് ആശംസിക്കുന്നു.

എല്ലാപേർക്കും നന്മകൾ വരട്ടെ.. ജീവിതം എല്ലാപേരുടെയും തളിർത്തു പൂവിടട്ടെ.. ആശംസകൾ. എല്ലാപേരെയും കണ്ടതിൽ സന്തോഷം.

Address

DPG
Edapally

Alerts

Be the first to know and let us send you an email when Divorced peoples group posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share