De Novo Solicitors

De Novo Solicitors A leading law firm in the UK offering legal advice and a broad array of legal services to a diverse range of clients.

With over 20 years of experience in the field of law.

05/08/2025
21/01/2021

“എന്റെ ചേച്ചീടെ മോൾ ബാംഗ്ലൂരിൽ നിന്ന് നഴ്‌സിംഗ് കഴിഞ്ഞു യുകെക്ക് വരാൻ എന്താണ് മാർഗം ??”

“IELTSന് സ്‌കോർ ഉണ്ടോ ??”
“ഇല്ല”

“അതെന്താ അതില്ലാതെ യുകെയ്ക്ക് വർക് പെര്മിറ്റിൽ വരാൻ കഴിയില്ലേ ?”
ഈ മില്ലിയൺ ഡോളർ ചോദ്യം ഞാനും നിങ്ങളും പലതവണ കേട്ടിരിക്കുന്നു. കഴിഞ്ഞ ഡിസംബർ മുതൽഅല്പം ഉയർന്ന ‘ഡെസിബലില്’ അത് മുഴങ്ങി കേൾക്കുന്നുമുണ്ട്..

ഉത്തരം ലളിതമല്ല, ഒരു ഇംഗ്ലീഷ് പടത്തിന്റെ പേര് പോലെ ‘its complicated..’

അതിനു കാരണം, ഞാൻ മനസിലാക്കുന്ന നിയമപ്രകാരം, അല്പം ഉയർന്ന ലെവൽ സിക്സ് ജോലികളിൽ നിന്ന് റിക്വർമെൻറ് പടിയിറങ്ങി താഴേക്കിറങ്ങി വന്നു ‘സീനിയർ കെയറർ’ പോലെയുള്ളവയും പുതിയ സ്‌കിൽഡ് വർക്കർ (പഴയ വർക്ക് പെർമിറ്റ്) കാറ്റഗറിയിൽ എലിജിബിൾ ആയി..
എന്നാൽ.... (അടിവരയിടേണ്ട കടുത്ത ഒരു എന്നാൽ ആണത്)
എന്ത് ജോലിക്കും പുറത്തു നിന്ന് ആളുകളെ കൊണ്ട് വരണമെങ്കിൽ, ഡിഫൈൻഡ് (defined) COS എന്നൊന്നുണ്ട്.
അതായത് എംപ്ലോയർ എന്തിന് ആ തസ്തികക്ക് പുറമെ നിന്ന് ആളെകൊണ്ട് വരണം എന്ന് മുൻകൂട്ടി ഹോം ഓഫീസിനോട് ചോദിച്ചു അപ്പ്രൂവൽ വാങ്ങുന്ന ആ ഏർപ്പാട് ആണത്, അതായത് ലിസ്റ്റിൽ ഉണ്ടെന്ന് കരുതി ആ പുറമെ നിന്ന് ആളെ ഓടിച്ചിട്ട് പിടിച്ചു കൊണ്ട് വരാം എന്നല്ല അത്. ഞാൻ മനസിലാക്കുന്നത് അങ്ങനെയാണ്.

അതിന് പുറമെ ‘സ്യൂട്ടബിലിറ്റി’, 'ജെനുവിൻനെസ്സ്' ഇനീ കടമ്പകൾ വേറെയുമുണ്ട്, അതൊക്കെ കടന്ന് ആരേലുമൊക്കെ ഇങ്ങോട്ട് വരുന്നതില് സന്തോഷമേയുള്ളൂ. അവരെ നിരുത്സാഹപ്പെടുത്താൻ അല്ല ഈ പോസ്റ്റ്, മറിച്ചു എന്റെ നിലപാട് പറയാനാണ്.
ഇതൊരു അടഞ്ഞ അദ്ധ്യായമല്ല, നാളെ വല്യ തോതിൽ ആളുകൾ ഈ റൂട്ടിൽ വന്നേക്കാം, ചിലപ്പോൾ ഒന്നും നടന്ന്നില്ല എന്ന് വരാം, എന്തായാലൂം തല്ക്കാലം എന്റെ അജണ്ടയിലെ വിഷയമേയല്ല അതൊന്നും.

അതായത് അങ്ങനെ ഒരു ജോലി തരപ്പെടുത്തുന്നിടത്തും, അനുമതി വാങ്ങുന്നയിടത്തുമൊന്നും പൂച്ചക്ക് പൊന്നുരുക്കുന്നിടത്ത് എന്ന പോലെ ഒരു സോളിസിറ്റർക്ക് കാര്യമൊന്ന്നുമില്ല.

എന്തിനാ അതിപ്പോ പറയുന്നത്.. 🤔

റിക്രൂട്ട്മെന്റിന് ഞാൻ ഇറങ്ങി എന്നൊരു കരക്കമ്പി കേട്ടു. ലീഡ്‌സിലെ വെൽക്കെയറ്247 എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട് ഈ വിഷയത്തിൽ കൈകൊടുത്തോ എന്ന് പലരും ഇങ്ങോട്ട് ചോദിച്ചു.
അറിഞ്ഞപ്പോൾ അവരും എന്നെ പോലെ ഞെട്ടലിലാണ്.

അവർക്കും മനസ്സറിവുള്ള കാര്യമല്ലത്.

അവരുമായോ അതിനോട് പേരുകൊണ്ട് സാമ്യമുള്ള ആരോടെങ്കിലുമോ ചേർന്ന് ഞാൻ ഈ വിസിനസിൽ ഇല്ല, നാളെ ഇറങ്ങുവാണേൽ തുറന്നു പറയാൻ ഒട്ടു മടിയുമില്ല..

സുലാൻ 🙏

Address

Wrotham Road
Gravesend
DA117LL

Alerts

Be the first to know and let us send you an email when De Novo Solicitors posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share