Adv. Syam J. Sam

Adv. Syam J. Sam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Adv. Syam J. Sam, Ernakulam.

''വായിച്ചാൽ വളരും വായിച്ചില്ലെങ്കിലും വളരും "വായിച്ചാൽ വിളയും വായിച്ചില്ലെങ്കിൽ വളയും "❤️❤️❤️
17/07/2024

''വായിച്ചാൽ വളരും
വായിച്ചില്ലെങ്കിലും വളരും "
വായിച്ചാൽ വിളയും
വായിച്ചില്ലെങ്കിൽ വളയും "❤️❤️❤️

Authorities Will Do Needful To Prevent Illegal Abandonment Of Newborn Babies : Kerala High Court.ഇത്തരം ഒരു വിഷയവുമായി ശ...
19/02/2024

Authorities Will Do Needful To Prevent Illegal Abandonment Of Newborn Babies : Kerala High Court.

ഇത്തരം ഒരു വിഷയവുമായി ശ്രീ Alex Mampuzha ഓഫീസിൽ വരുമ്പോൾ സംഭവത്തിന്റെ ഗൗരവം ആദ്യം കണക്കിലെടുത്തില്ല. പക്ഷെ കുറ്റ പത്രം പോലും കൊടുക്കാത്ത 3 FIR ഉകൾ, ഇനിയും ഇത്തരം കുറ്റ കൃത്യം സംഭവിക്കാൻ സാധ്യതയുള്ള കൃത്യ സ്ഥലം , പിന്നിൽ ഒരു സംഘം ഉണ്ടോ എന്ന ചിന്ത, ചിലരുടെ അഭിപ്രായത്തിൽ ഒരു ആഭി ചാര ക്രിയ,പിന്നെ അധികാരികളുടെ തണുപ്പൻ നിലപാടുകൾ.

കേരള ഹൈ കോടതിയുടെ ചീഫ് ജസ്റ്റിസ്‌ ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ചിന്റെ വിധി കേരള സംസ്ഥാന പോലീസ് മേധാവിയുടെ പരിഗണനക്കു ഇപ്പോൾ .

https://youtu.be/JKIUIDdIr3w?si=Vf0SPL8hxxhJdGC_

&

https://youtu.be/F1dzMzhVq9U?si=eqAFD_cAMaW6AjZD

Have a chat over tea with Law Students Puthotta Law College, Ernakulam
18/01/2024

Have a chat over tea with Law Students Puthotta Law College, Ernakulam

https://www.madhyamam.com/kerala/high-court-stays-child-rights-commissions-order-not-to-conduct-night-classes-in-tuition...
16/12/2023

https://www.madhyamam.com/kerala/high-court-stays-child-rights-commissions-order-not-to-conduct-night-classes-in-tuition-centers-1215169

കേരള ബാലവകാശ കമ്മീഷൻ സംസ്ഥാനത്തു സായാഹ്ന ട്യൂഷൻ പഠന ക്ലാസ്സ്‌ നിരോധിച്ച ഉത്തരവിനു ഹൈ കോടതി സ്റ്റേ. ഒരു ട്യൂഷൻ പ്രസ്ഥാനത്തിനെയോ, ഒരു വിദ്യാർത്ഥിയെയോ കേൾക്കാതെ യാണ് നമ്മുടെ ബാലവകാശ കമ്മിഷൻ ഇത്തരത്തിൽ ഒരു ഉത്തരവ് ഇട്ടതു. അതും ഒരു എയിഡഡ് സ്കൂൾ വാധ്യാരുടെ ഹർജിയിൽ.

https://www.livelaw.in/high-court/kerala-high-court/kerala-high-court-stays-operation-state-child-rights-commission-order-banning-tuition-classes-night-240373

BUDS ACT ???? Is it an Antidote??നിയമ വിധേയമല്ലാത്ത എല്ലാ നിക്ഷേപങ്ങളും അനധികൃതമാണ്. സമ്മാന ചിട്ടികളും, മണി സർക്കുലേഷൻ സ...
25/11/2023

BUDS ACT ???? Is it an Antidote??
നിയമ വിധേയമല്ലാത്ത എല്ലാ നിക്ഷേപങ്ങളും അനധികൃതമാണ്. സമ്മാന ചിട്ടികളും, മണി സർക്കുലേഷൻ സ്കീം മുകളും BUDS നിയമത്തിൽ നിരോധിതം ആണ്. ഇത്തരം നിക്ഷേപകരെ സൂക്ഷിക്കുക. പണം പോയിട്ട് ഇരുന്നു കരയരുത്.
അമിത ലാഭം നമുക്ക് ആപത്തു, ചിട്ടി മുതലാളിയോ പണക്കാരൻ ആകും

KITS, KottayamStudents Induction Programme Chief Guest and speaker
15/10/2023

KITS, Kottayam
Students Induction Programme Chief Guest and speaker

നമ്മുടെ സഹകരണ ബാങ്കുകൾ / സംഘങ്ങൾ കുറിച്ച് പറയുമ്പോൾ താഴെ പറയുന്ന അഭിപ്രായങ്ങൾ ആണ് ഉള്ളത്.( തിരുത്തലിനു വിധേയം )1. ലോൺ എത...
16/09/2023

നമ്മുടെ സഹകരണ ബാങ്കുകൾ / സംഘങ്ങൾ കുറിച്ച് പറയുമ്പോൾ താഴെ പറയുന്ന അഭിപ്രായങ്ങൾ ആണ് ഉള്ളത്.( തിരുത്തലിനു വിധേയം )

1. ലോൺ എത്ര രൂപയും തരും, നല്ല പലിശ പിഴിയും.😔

2. അത് പോലെ ഡെപ്പോസിറ് ഇട്ടാലോ, തിരിച്ചും നല്ല പലിശ കിട്ടും.👌

3. ഈ ഡെപ്പോസിറ്റിനു വല്ല സുരക്ഷിതത്വവും ഉണ്ടോ? ആ, ഓ

4. ബിടെക് കാരനൊക്കെ നാഷണലൈസ്ഡ് ബാങ്ക് ടെസ്റ്റ്‌ എഴുതി ജോലിക്ക് കയറാൻ ക്യു നിൽക്കുമ്പോൾ ഇബിടെ അൽപ സ്വല്പം പിൻ വാതിൽ നിയമനങ്ങൾ ഒക്കെ ഉണ്ടോ?

5. Co operative Socities Act,1969 അനുസരിച്ചു ആർബിട്രേഷൻ കോടതിയും, ഓം ബുഡ്‌ഡ്‌സ്മനും ഒക്കെ ഉണ്ടെങ്കിലും കള്ളത്തരങ്ങൾക്കു ഒരു കുറവും ഇല്ല അല്ലെ 😊.

6. ലോൺ കിട്ടുന്നതിനും, പലിശ ഇളവ് ചെയ്യുന്നതിനും അൽപ സ്വല്പ സ്വാധീനങ്ങൾ പ്രയോഗിച്ചാൽ കാര്യം നടക്കും അത്രേ.😄

7. റിസർവ് ബാങ്കിന് നല്ല നിയന്ത്രണം ഉണ്ടോ സഹകരണത്തിന്റെ മുകളിൽ.😔

8. ഒരു ലോൺ കരാർ തീർന്നാലും പ്രമാണങ്ങൾ തിരിച്ചു കൊടുക്കില്ല( മറ്റു ലോണിനു വേണ്ടി )എന്ന ഒരു ആക്ഷേപവും ഉണ്ട്.

(🥰 പക്ഷെ നിങ്ങൾക്ക് അറിയാമോ, നല്ലത് പോലെ, സുതാര്യമായി നടത്തിയാൽ, ജനാധിപത്യ മര്യാദയിൽ നടത്തിയാൽ, ചെറിയ ഇക്കോണമികളെ പ്രോത്സാഹിപ്പിച്ചാൽ
അമൃത് സെൻ മൈക്രോ ബാങ്കിംഗ് പോലെയൊക്കെ ആകാൻ സാധിക്കും🥰 )

ഏതായാലും
നാട്ടിലെ ജനങ്ങളെ കൂടുതൽ സഹകരിപിച്ചു, സ്നേഹിച്ച ഒരു ബാങ്ക്
ഉള്ള കാശുകൾ ഒക്കെ കൊടുക്കാൻ ഹൈ കോടതി വിധിയായി.👌👌🙏🙏

നോട്ടീസ് കൂടാതെ ഉള്ള ഒരു നടപടി ക്രമവും അത് പ്രിലിമിനറി ആയിക്കോട്ടെ അന്തിമ വാദം ആയിക്കോട്ടെ നിയമ വിരുദ്ധം.. വിവരവകാശ കമ്മ...
31/08/2023

നോട്ടീസ് കൂടാതെ ഉള്ള ഒരു നടപടി ക്രമവും അത് പ്രിലിമിനറി ആയിക്കോട്ടെ അന്തിമ വാദം ആയിക്കോട്ടെ നിയമ വിരുദ്ധം.. വിവരവകാശ കമ്മിഷൻ ഉത്തരവ് മരവിപ്പിച്ചു കേരള ഹൈ കോടതി

2022-2023 കാലയളവിൽ നിയമ ബിരുദാനന്ദ ബിരുദം (LL M) പ്രവേശനാ പരീക്ഷക്കു  തെമിസ് Law firm തികച്ചും സൗജന്യ അടിസ്ഥാനത്തിൽ ഓൺലൈ...
01/07/2023

2022-2023 കാലയളവിൽ നിയമ ബിരുദാനന്ദ ബിരുദം (LL M) പ്രവേശനാ പരീക്ഷക്കു തെമിസ് Law firm തികച്ചും സൗജന്യ അടിസ്ഥാനത്തിൽ ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിച്ചു. ഈ ഉദ്യമത്തിൽ പങ്കാളികളായ പ്രിയപ്പെട്ട നിയമ കലാലയങ്ങളിലെ അധ്യാപകർ, അഭിഭാഷകർ, എന്റെ ജൂനിയർ അഭിഭാഷകർ, പ്രിയപ്പെട്ട നിയമ വിദ്യാർഥികൾ എല്ലാവർക്കും നന്ദി. എല്ലാ വർഷവും നിയമ വിദ്യാർഥികൾക്കായി സൗജന്യമായി VIVA VOCE ഓൺലൈൻ പരിശീലനവും വാട്സ്ആപ്പ് കൂട്ടായ്മയുടെ ഭാഗമായി നടത്തപ്പെടുന്നുhttps://m.facebook.com/story.php?story_fbid=5299985020090834&id=100002381662160&mibextid=Nif5oz

ഒരു ജില്ലയിലും നിയമത്തിന് ( CrPC, Kerala പോലീസ് Act )വിരുദ്ധമായി  പോലീസ് സ്ക്വാഡ് പ്രവര്‍ത്തിക്കുന്നതു പൊലീസിന്റെ കെട്ടു...
20/06/2023

ഒരു ജില്ലയിലും നിയമത്തിന് ( CrPC, Kerala പോലീസ് Act )
വിരുദ്ധമായി പോലീസ് സ്ക്വാഡ് പ്രവര്‍ത്തിക്കുന്നതു പൊലീസിന്റെ
കെട്ടുറപ്പിനെ ഇല്ലാതെ ആക്കും.

All the very best my new juniors who got enrolledon March 19 and took charge in this noble profession.Welcome Adv പ്രിയങ...
14/06/2023

All the very best my new juniors who got enrolled
on March 19 and took charge in this noble profession.Welcome Adv പ്രിയങ്ക സൂസൻ എബ്രഹാം ❤️ ,Adv മീരാ ബാബു പടിക്കൽ ❤️, Adv അമീന നൗഫീഖ് ❤️, Adv മറിയം ജെ മണവാളൻ ❤️ ,Adv അനന്ദകൃഷ്‌ണൻ K ❤️

വക്കീൽ ഓഫീസുകളിൽ അന്യം നിന്നു പോയ ഒരു കലാ രൂപം ഒന്ന് ഓർമപ്പെടുത്താം എന്ന് വിചാരിച്ചു❤️.

ഇന്നേക്ക് 19 വർഷം മുമ്പ് കൊട്ടാരക്കരയിലെ സീനിയർ സിവിൽ ലോയർ K ഉണ്ണികൃഷ്ണൻ നായർ സാറിന്റെ ഓഫീസ് ആണ് കൃത്യ സ്ഥലം.
അഭിഭാഷകനായി എറണാകുളം മഹാരാജാസ് കോളേജിൽ വച്ചു നടന്ന എൻറോൾമെന്റ് ( അന്ന് വർഷത്തിൽ ഒരു എൻറോൾമെന്റ് മാത്രമേ ഉണ്ടായിരുന്നുള്ളു ) കഴിഞ്ഞിട്ട് ആദ്യ മായി വക്കീൽ ഓഫീസിലേക്ക് വന്നു. സാറിനെ കാണുന്നതിന് മുമ്പ് അവിടുത്തെ വക്കീൽ ഗുമസ്തൻ മാരായ ബാബു അണ്ണനും,സദാ ശിവൻ പിള്ള ചേട്ടനും കൂടി എന്നോട് പറഞ്ഞു ''വക്കീൽ അദ്ദേഹം( അന്ന് സാർ വിളി ഇല്ലായിരുന്നു )
വെറ്റയും പാക്കും കൊണ്ട് വന്നോ "അതിൽ വച്ചു വേണം ദക്ഷിണ കൊടുക്കാൻ സാറിന്"

സത്യം പറഞ്ഞാൽ അന്ന് അങ്ങനെ ഈ പണിയിൽ ഗണപതി കുറിച്ച എനിക്ക് പിന്നീട് ഒരിക്കലും തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ❤️
ദക്ഷിണ ക്കു ശേഷം കന്നി വക്കാലത്തു ഒപ്പിടിക്കും. അതിനു ശേഷം സീനിയർ കൂടിരുത്തി കോടതിയിൽ പോയി കേസ് റപ്പർസന്റ് ചെയ്യിക്കും. പിന്നീട് സ്ഥലം
ജഡ്ജി മാരുടെ ചേമ്പർ ൽ കൊണ്ട് പോയി പരിചയപെടുത്തും.

സീനിയർ ആയതിനു ശേഷം ഞാനും ആ ചടങ്ങ് തുടർന്ന് പോയി. ചിലപ്പോൾ വെറ്റയും, പാക്കും ഇല്ലെങ്കിലും ദക്ഷിണ കിട്ടും 🙏😄.കന്നി വക്കാലതും ഇടുവിക്കും, കോടതിയിൽ ആദ്യ ദിവസം തന്നെ കേസ് പറയിപ്പിക്കും, ജഡ്ജിയുടെ ചേമ്പറിൽ കൊണ്ട് പോകും.
ഇത്രയും കാലയളവിൽ
17 ൽ കൂടുതൽ ജൂനിയർസ് അങ്ങനെ ദക്ഷിണ തന്നിട്ടുണ്ട്.❤️❤️

അപ്പോൾ ഈ കലാ രൂപവും, രാജവാഴച യോളം കാലം പഴക്കമുള്ള ഈ പ്രൊഫഷനും നീണാൾ വാഴട്ടെ.

https://m.facebook.com/story.php?story_fbid=4628476343908375&id=100002381662160&mibextid=Nif5oz

Address

Ernakulam

Alerts

Be the first to know and let us send you an email when Adv. Syam J. Sam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Adv. Syam J. Sam:

Share