Ashbin Krishna

  • Home
  • Ashbin Krishna

Ashbin Krishna Advocate

ഇൻസ്റ്റാഗ്രാമിൽ ബിജെപി ഗവൺമെന്റിന്റെ ചെയ്തികളും മറ്റു ആനുകാലിക വിഷയങ്ങളും റീൽസ് / വീഡിയോ സീരിസ് ആയി ചെയ്തു തുടങ്ങിയിട്ടു...
17/01/2025

ഇൻസ്റ്റാഗ്രാമിൽ ബിജെപി ഗവൺമെന്റിന്റെ ചെയ്തികളും മറ്റു ആനുകാലിക വിഷയങ്ങളും റീൽസ് / വീഡിയോ സീരിസ് ആയി ചെയ്തു തുടങ്ങിയിട്ടുണ്ട്.
സപ്പോർട്ട് പ്രതീക്ഷിക്കുന്നു.

https://www.instagram.com/aashbinkrishna?igsh=OWlid2RsZDU0ZW1t

17/01/2025
പ്രിയപ്പെട്ടവരേ,കുറച്ചധികം നാളുകൾക്ക് ശേഷം യൂട്യൂബ് ചാനലിൽ വീഡിയോ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ഇനിയങ്ങോട്ട് ചെയ്തു തുടങ്ങാമ...
12/01/2025

പ്രിയപ്പെട്ടവരേ,
കുറച്ചധികം നാളുകൾക്ക് ശേഷം യൂട്യൂബ് ചാനലിൽ വീഡിയോ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ഇനിയങ്ങോട്ട് ചെയ്തു തുടങ്ങാമെന്നും കരുതുന്നുണ്ട്. വീഡിയോ ഇഷ്ടപ്പെടുകയാണെങ്കിൽ സപ്പോർട്ട് ചെയ്യുക.

06/04/2024

❓പാർലിമെന്റ് പ്രതിനിധിയെ എങ്ങനെ തെരഞ്ഞെടുക്കണം

ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ ഏറ്റവും വലിയ പൊതു തെരഞ്ഞെടുപ്പാണ് ലോകസഭ തെരഞ്ഞെടുപ്പ്. പ്രതിനിധികളെ തിരഞ്ഞെടുക്കുമ്പോൾ 'ജനാധിപത്യ വിശ്വാസികളായ' ജനങ്ങൾ ശ്രദ്ധിക്കേണ്ട മാനദണ്ഡങ്ങളാണ് ചുവടെ വിശദീകരിക്കുന്നത്.👇

1️⃣ കൃത്യമായ പൊളിറ്റിക്കൽ വിഷൻ :
ഇന്നത്തെ കാലത്ത് മാധ്യമങ്ങൾ തെരഞ്ഞെടുപ്പിനെ വ്യക്തികേന്ദ്രീകൃതമാക്കുവാൻ ശ്രമിക്കുന്നുണ്ടെങ്കിൽ കൂടിയും ഒരു ജനാധിപത്യ രാജ്യത്തെ ഇലക്ഷന് കൂടുതൽ weightage കൊടുക്കേണ്ടത് വ്യക്തികൾ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ ആശയങ്ങൾക്ക് തന്നെയാകണം.

👉 പതിനെട്ടാം ലോകസഭ തെരഞ്ഞെടുപ്പിൽ മാറ്റുരക്കപ്പെടുന്നത് രണ്ട് ആശയങ്ങൾ തമ്മിലാണ് :
'ഇന്ത്യ' എന്ന ജനാധിപത്യ ആശയവും ഭാരതം എന്ന പേരിന് പിന്നിൽ ഒളിച്ചു കടത്താൻ ശ്രമിക്കുന്ന 'ഹിന്ദുരാഷ്ട്രം' എന്ന ഫാസിസ്റ്റ് ആശയവും.

🔸 അരാഷ്ട്രീയത inject ചെയ്യാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് സുരേഷ് ഗോപി എന്ന ബിജെപി ചിഹ്നത്തിൽ മത്സരിക്കുന്ന സ്ഥാനാർഥിയുടെ വർഗീയ നിലപാടുകൾ വ്യക്തമായിവിശദീകരിച്ച വ്യക്തിയോട് വീണ്ടും, സുരേഷ് ഗോപി എന്ന വ്യക്തിയെ നിങ്ങൾക്ക് ഇഷ്ടമാണോ എന്ന് ചോദിപ്പിക്കാൻ മാധ്യമങ്ങളെ പ്രേരിപ്പിക്കുന്നതും, എന്നാൽഅതിന് മറുപടിയായി അദ്ദേഹം രാഷ്ട്രീയ നിലപാടുകളാണ് ഒരാളിലെ വ്യക്തിത്വത്തെ സൂചിപ്പിക്കുന്നത് എന്ന വ്യക്തമായ മറുപടിയിലൂടെ മലയാളികൾ എത്രമാത്രം രാഷ്ട്രീയ പ്രബുദ്ധതയുള്ളവരാണെന്ന് മനസ്സിലാക്കിത്തരികയാണ് ചെയ്തത്.

2️⃣ നിലപാട്

👉 രാഷ്ട്രീയ ബോധം പോലെ തന്നേ പ്രധാനമാണ് സ്ഥാനാർഥികൾ / രാഷ്ട്രീയ പാർട്ടികൾ മുന്നോട്ട് വക്കുന്ന നിലപാടുകൾ.
വർഗീയവാദികളുടെ വോട്ടുകൾ വേണ്ട എന്ന് ഇടതുപക്ഷ പാർട്ടികൾക്ക് പറയാൻ സാധിക്കുന്നതും കോൺഗ്രസ് പോലുള്ള പാർട്ടികൾക്ക് നിലപാട് പറയാൻ ആർജ്ജവമില്ലാതെ പോകുന്നതും മേല്പറഞ്ഞ രാഷ്ട്രീയ ആശയ ദാരിദ്ര്യത്തിന്റെ കാരണങ്ങൾ കൊണ്ട് തന്നെയാണ്.

3️⃣ പ്രകടന പത്രിക

👉 ഒരു രാഷ്ട്രീയ പാർട്ടി മുന്നോട്ട് വക്കുന്ന തെരഞ്ഞെടുപ്പ് പ്രകടന പത്രികയും നാം ഓരോരുത്തരും അതീവ ജാഗ്രതയോടെ വിശദീകരണം ചെയ്യേണ്ടതുണ്ട്.
തെരഞ്ഞെടുപ്പ് പ്രകടന പത്രികയെല്ലാം വെറും കോമഡി അല്ലേയെന്ന് പറഞ്ഞു ജനങ്ങളെ നോക്കി കൊഞ്ഞനം കുത്തുന്നവരുടെ മോഹനവാഗ്ദാനങ്ങളിൽ വീണു പോകാതിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്.
പ്രകടന പത്രികയിൽ രാജ്യത്തിന്റെഅടിസ്ഥാന വിഭാഗങ്ങളെ എത്രമാത്രം പരിഗണിക്കുന്നുണ്ട്. മതേതര - ജനാധിപത്യ മൂല്യങ്ങൾ എത്രമാത്രം reflect ചെയ്യുന്നുണ്ട് തുടങ്ങിയ കാര്യങ്ങൾ കൃത്യമായും വിശകലനം ചെയ്തു പോകുക തന്നേ വേണം.

4️⃣ സ്ഥാനാർഥിയുടെ capability

👉 തെരഞ്ഞെടുപ്പ് ആശയങ്ങൾ തമ്മിലകണമെന്ന് പറയുമ്പോൾ കൂടിയും സ്ഥാനാർഥിയുടെ പ്രവർത്തനമികവിനും പ്രവൃത്തിപരിചയത്തിനും കൂടെ അതിന്റെതായ പ്രാധാന്യം നൽകേണ്ടതുണ്ട്.
ഇന്ത്യൻ ജനാധിപത്യം ഭീഷണികൾ നേരിട്ട സമയത്ത്, പ്രതിസന്ധികളും മഹാമാരികളും പ്രളയവുമെല്ലാം നമ്മെ ബാധിച്ച സന്ദർഭങ്ങളിൽ എത്രത്തോളം ജനങ്ങളുടെ കൂടെ നിന്നവരാണ് ഇവർ എന്നത് കൂടെ analyse ചെയ്യുക.
മുൻപ് എംപി ആയി ഇരുന്നവരാണെങ്കിൽ അവരുടെ മുൻകാല പ്രവർത്തനങ്ങൾ എങ്ങനെയായിരുന്നു എന്നതും വിലയിരുത്തുക. പങ്കെടുത്ത ഡിബേറ്റുകൾ, അവതരിപ്പിച്ച ബില്ലുകൾ, അറ്റന്റൻസ് ഇവയെല്ലാം ദേശീയ ശരാശരിയെക്കാൾ താഴെയാണോ, എങ്കിൽ അങ്ങനെയുള്ളവർക്ക് വീണ്ടും അവസരം നൽകിയിട്ട് എന്ത് പ്രയോജനം എന്നതും ചിന്തിക്കുക.

5️⃣ ഫെഡറൽ മൂല്യങ്ങൾ

👉 ഇന്ത്യയൊരു ഫെഡറൽ രാജ്യമാണ്, സംസ്ഥാന സർക്കാരുകൾക്കും അർഹമായ പരിഗണന നൽകേണ്ടതുണ്ട്. അത്തരത്തിൽ നമ്മുടെ സംസ്ഥാനത്തിന്റെ അവകാശങ്ങൾ ഹനിക്കപ്പെട്ട ഘട്ടങ്ങൾ നാം ഒരുപാട് കണ്ടതുമാണ്. ആ ഘട്ടങ്ങളിൽ എംപി മാർ അതിന് ചോദ്യം ചെയ്യുകയും അതിനെതിരായി പ്രതികരിക്കുകയും വേണം. അതിന് കൂടി അവർ പ്രാപ്തരാണോ എന്നതും നാം നോക്കേണ്ടതുണ്ട്.

‼️ ഓർക്കുക, ഇന്ത്യൻ ഭരണഘടന പ്രകാരം പരമാധികാരം ഇപ്പോലുമുള്ളത് ജനങ്ങൾക്ക് തന്നെയാണ്. ആ അധികാരം കൃത്യമായി ഉപയോഗിക്കേണ്ടുന്നത് നമ്മുടെ വോട്ടവകാശത്തിലൂടെ ജനാധിപത്യത്തെ സംരക്ഷിക്കുമെന്ന് ഉറപ്പുള്ള ജനപ്രതിനിധികളെ പാർലിമെന്റിലേക്ക് അയച്ചുകൊണ്ടായിരിക്കണം.

ആഗോള പട്ടിണി സൂചികയിലെ 125 രാജ്യങ്ങളിൽ 111 ആം സ്ഥാനത്തുള്ള 42% ബിരുദധാരികളും തൊഴിൽരഹിതരായരാജ്യത്തെ ഭരണാധികളുടെ ആത്മവിശ്വ...
14/03/2024

ആഗോള പട്ടിണി സൂചികയിലെ 125 രാജ്യങ്ങളിൽ 111 ആം സ്ഥാനത്തുള്ള
42% ബിരുദധാരികളും തൊഴിൽരഹിതരായ
രാജ്യത്തെ ഭരണാധികളുടെ ആത്മവിശ്വാസത്തിന്റെ കാരണം ഇതിനെപ്പറ്റിയൊന്ന് ചിന്തിക്കാൻ പോലും ഇന്നാട്ടിലെ ജനങ്ങൾക്ക് കഴിയുന്നില്ല എന്നതിലാണ്..

കോവിഡ് സമയത്ത് ജനങ്ങൾ പണം നിക്ഷേപിച്ച PM കെയർ ഫണ്ട്‌ പോലും സുതാര്യമല്ലാതിരുന്ന ഇവിടത്തെ സർക്കാരിന്റെ ഓഡിറ്റിംഗ് കണക്കുകൾ പോലും Comptroller & Auditor General of India പുറത്ത് വിട്ടിട്ട് കാലങ്ങളായെന്നും അതിനെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തു എന്ന വാർത്ത പോലും നമ്മിലേക്ക്‌ എത്തുന്നില്ല..

അദാനിമാർ തടിച്ചുകൊഴുക്കുന്നതിലൂടെ ജിഡിപി കൂട്ടി സാധാരണക്കാരന്റെ കണ്ണിൽ പൊടിയിട്ടുകൊണ്ടും ,
ഇലക്ടറൽ ബോണ്ടിലൂടെ തങ്ങൾക്ക് വേണ്ടത് അവരിൽ നിന്ന് കാണിക്കലാക്കിക്കൊണ്ടും,
ചോദ്യം ചെയ്യുന്നത് കോടതിയാണെങ്കിൽ കൂടിയും മതം പൗരത്വത്തിൽ ചേർത്ത് അതിൽ മുക്കി ചോദ്യങ്ങളെയെല്ലാം ഇല്ലായ്മ ചെയ്തുകൊണ്ടുമിരിക്കുകയാണ് അവർ..!!

ഭരണഘടനയുടെ അടിസ്ഥാന തത്വമായ മതേതരത്വതെപ്പോലും വീട്ടിമാറ്റാനൊരുങ്ങുന്നവരാണ്..

ഇന്ത്യ - മതേതര ഇന്ത്യയായി തുടരണോ
കോർപറേറ്റുകൾക്ക് വിട്ടുത്തുലാക്കാനുള്ള ഹിന്ദുത്വ രാഷ്ട്രമായി തകരണോ എന്നുള്ള ചോദ്യമാണ് ഓരോരുത്തരും അവരവരോട് തന്നെ ചോദിക്കേണ്ടത്..

അതിനുള്ള ഉത്തരമായിരിക്കണം സമ്മതിദാനാവകാശത്തിലൂടെ നാം നൽകേണ്ടത്..!!

20/01/2024

ഞാനൊന്ന് ചിന്തിക്കുകയായിരുന്നു...
ഒരു ഹർത്താൽ അല്ലെങ്കിൽ മറ്റേതെങ്കിലും സമരങ്ങൾ നടക്കുന്ന ദിവസങ്ങളിൽ തലപ്പൊക്കുന്ന ചിലരുണ്ട്...
അവയിലൂടെ ഉന്നയിക്കപ്പെടുന്ന ന്യായമായ ആവശ്യങ്ങളെ പാടെ ബഹിഷ്കരിച്ചു കൊണ്ട് സമരങ്ങൾ വീശിഷ്യ ഹർത്താലുകൾ നാടിന് ഭൂഷണമല്ലെന്നും തൊഴിലാളികൾ വേണമെങ്കിൽ കറുത്ത ബാഡ്ജ് കുത്തി തൊഴിലാളികൾ പണിയെടുത്ത് പ്രതിഷേധിക്കട്ടെ എന്നും വരെ പറഞ്ഞു കളഞ്ഞ മഹാന്മാരുണ്ട്..
വിയർപ്പിന്റെ അസുഖമുള്ളതുകൊണ്ട് രാഷ്ട്രീയം നിരീക്ഷണത്തിലൊതുക്കി പഞ്ചപുച്ഛം വിളമ്പുന്ന ചിലരും കൊച്ചൗസേപ്പുമാരുമൊക്കെ ഇതെ ഗണത്തിൽ പെടും..

അതിനേക്കാൾ ഉച്ചത്തിൽ പൊതുജനങ്ങൾക്കിടയിൽ സമരവിരുദ്ധ വികാരമുണ്ടാക്കാൻ അഹോരാത്രം പണിയെടുക്കാറുള്ള മാപ്രകളെയും നാം കാണാതെ പോകരുത്..

എന്നാൽ,
ബാബരി മസ്ജിദ് പൊളിച്ച് അതിന് മുകളിൽ ക്ഷേത്രം നിർമിച്ചതിന്റെ മഹാമാഹത്തോട് പ്രമാണിച്ച് അന്നേ ദിവസം കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് അവധി കൊടുത്തതിനെതിരെ മേല്പറഞ്ഞ ഏതെങ്കിലും വ്യക്തികൾ ഉരിയാടിയതായി പറയാൻ സാധിക്കുമോ ❓

സംഘപരിവാറിന്റെ നാവും നോട്ടീസുമായി കേരളത്തിലെ ദിനപത്രങ്ങൾ പ്രത്യേകിച്ച് മാതൃഭൂമിയടക്കം മാറിയതും നാം കണ്ടതാണ്..!!

ഇവറ്റകളിൽ നിന്നൊക്കെ ഇത്രയേ പ്രതീക്ഷിക്കേണ്ടതുള്ളൂ എന്നറിയാം.. എങ്കിലും, ഇനി മേലാൽ ജനാധിപത്യം എന്നും മറ്റും പറഞ്ഞ് ഈ വക വിഷ ജന്തുക്കൾ ചാനലിലിരുന്ന് ഗീർവാണം വിടുകയാണെങ്കിൽ ഓലപ്പത്തൽ മടക്കിയടിക്കണം!!

മണിച്ചിത്രതാഴിട്ടു പൂട്ടുന്ന ബിജെപിയുടെ അഴിമതികൾ ❗ഒരു ഭരണകൂടത്തിന്റെ ഏറ്റവും പരമപ്രധാനമായ ഉത്തരവാദിത്തമാണ് ജനങ്ങളോട് അക്...
16/10/2023

മണിച്ചിത്രതാഴിട്ടു പൂട്ടുന്ന ബിജെപിയുടെ അഴിമതികൾ ❗

ഒരു ഭരണകൂടത്തിന്റെ ഏറ്റവും പരമപ്രധാനമായ ഉത്തരവാദിത്തമാണ് ജനങ്ങളോട് അക്കൗണ്ടബിൾ ആയിരിക്കുക അത് വഴി തങ്ങളുടെ ഭരണം സുതാര്യമാക്കുക എന്നുള്ളത്.
എന്നാൽ കഴിഞ്ഞ പത്ത് വർഷത്തോളമെത്തുന്ന NDA സർക്കാർ എത്രമാത്രം ഇതിനോട് നീതി പുലർത്തിയിട്ടുണ്ട് ❓

പൊതുസ്ഥാപനങ്ങളെ സ്വകാര്യവത്കരിച്ചുകൊണ്ടും പൊതുസ്വത്തുക്കൾ കോര്പറേറ്റുകൾക്ക് ഭാഗിച്ച് നൽകിയും അനാവശ്യ സാമ്പത്തിക പ്രതിസന്ധികൾ സൃഷ്ടിച്ചും അവർ ഭരണം തുടരുകയാണ്. കോവിഡ് സമയത്ത് പോലും അവർ മുന്നോട്ട് വച്ച PM കെയർ ഫണ്ടിനു യാതൊരു ആധികാരികതയുമില്ലെന്നും നാം കണ്ടതാണ്.

ഇന്നിതാ, സർക്കാരിന്റെ വകുപ്പുകളെയും മന്ത്രിതലങ്ങളെയും സംബന്ധിച്ച CAG ഓഡിറ്റിംഗ് പോലും നിർത്തിവക്കുവാൻ ഉത്തരവിറങ്ങിരിക്കുകയാണ്.
അതിനെക്കാളുപരി മോദി സർക്കാർ അഭിമാന പദ്ധതികളായി മുന്നോട്ട് വക്കുന്ന ആയുഷ്മാൻ ഭാരത് ഉൾപ്പടെയുള്ള പദ്ധതികളിലെ ക്രമക്കേടുകൾ ചൂണ്ടിക്കാണിച്ച മൂന്ന് CAG ഉദ്യോഗസ്ഥർക്ക് നൽകിയ പരിതോഷികം സ്ഥലംമാറ്റമായിരുന്നു. ❗

രാജ്യത്തിന്റെ വിഭവങ്ങൾ കൊള്ളയടിച്ച് അത് പിടിക്കപ്പെടാതിരിക്കാൻ ഭരണഘടനാ സംവിധാനങ്ങളെ വരെ സ്വാർത്ഥ താല്പര്യങ്ങൾക്കായി ഉപയോഗിച്ച് എതിർസ്വരങ്ങളെ ഇല്ലാതാക്കിക്കൊണ്ടും സാധാരണ ജനങ്ങൾക്ക് മുൻപിൽ കൺകെട്ട് വിദ്യ കാണിച്ച് വിഷയം മാറ്റിക്കൊണ്ടും ഇന്ത്യയെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ് ഇവർ.

ഇതിനെതിരെയെല്ലാം ഇനിയുള്ള അവസരത്തിലെങ്കിലും നാം നമ്മുടെ ജനാധിപത്യാവകാശം ഉപയോഗിച്ച് പ്രതികരിച്ചില്ലെങ്കിൽ നാം വലിയ വില നൽകേണ്ടി വരും..!!

കോട്ടയം കുഞ്ഞച്ചൻ എന്ന വ്യാജ അക്കൗണ്ടിലൂടെ സ്ത്രീകൾക്കെതിരെ അശ്ലീലം പടച്ചുവിടുന്ന കോൺഗ്രസ്‌ നേതാവ് അബിൻ കോടങ്കരയെ വീണ്ടു...
25/09/2023

കോട്ടയം കുഞ്ഞച്ചൻ എന്ന വ്യാജ അക്കൗണ്ടിലൂടെ സ്ത്രീകൾക്കെതിരെ അശ്ലീലം പടച്ചുവിടുന്ന കോൺഗ്രസ്‌ നേതാവ് അബിൻ കോടങ്കരയെ വീണ്ടും പോലീസ് അറസ്റ്റ് ചെയ്തതായറിഞ്ഞു... സന്തോഷം

ഈയവസരത്തിൽ ഈ ക്രിമിനലിനെ ഭാരവാഹിത്വങ്ങളിൽ നിന്നും മാറ്റുവാനോ ഇയാൾക്കെതിരെ എന്തെങ്കിലും നടപടികൾ സ്വീകരിക്കുവാനോ കോൺഗ്രസ് തയ്യാറാണോ എന്ന ചോദ്യത്തിന് അപ്പുറത്തേക്ക് ഈ പോലീസ് കേസിന്റെ പേരിൽ എന്ത് സ്ഥാനക്കയറ്റം ആണ് കോൺഗ്രസ്‌ ടിയാന് നൽകാൻ ഉദ്ദേശിക്കുന്നത് എന്ന് ചോദിക്കുന്നതായിരിക്കും കൂടുതൽ ഉത്തമം.

ഈ ക്രിമിനലിനെ മുൻപ് കോടതിയിൽ അമ്പതിനായിരം രൂപയും കെട്ടിവെച്ച് ഉപാധികളുടെ ജാമ്യം എടുത്തപ്പോൾ കോൺഗ്രസ് ഐടി സെൽ മേധാവിയായ സരിൻ നടത്തിയ ന്യായീകരണങ്ങൾ കാണുമ്പോൾ മറ്റെന്ത് ചോദിക്കാൻ...
നിഖിൽ പൈലിമാർ ചിരിക്കുമായിരിക്കും..

നിഷ്കളങ്കരായ ഒരു യുവാവിനെ പിണറായി പോലീസ് ആകാരണമായി തടങ്കലിൽ വച്ചപ്പോൾ അതിധീരമായി കോൺഗ്രസ് പുറത്തുകൊണ്ടുവന്ന രീതിയിലായിരുന്നു സരിന്റെ പോസ്റ്റിന്റെ ഉള്ളടക്കം.

കോൺഗ്രസ്സും വലതുപക്ഷ മുന്നണിയും സ്വീകരിച്ചു വരുന്ന നയവും ഇത് തന്നെയാണ്.
കേരളത്തിന്റെ ആരോഗ്യമന്ത്രിയെ സാധനം എന്ന വാക്കുകൊണ്ടൊക്കെ വിശേഷിപ്പിച്ച കെഎം ഷാജിക്കെതിരെ നാളിതുവരെ ഒരു വാക്ക് ഒരു വാക്ക് ഉരിയാടാൻ എങ്കിലും ഏതെങ്കിലും ഒരു വലതുപക്ഷ മുന്നണി നേതാവിന് ആയിട്ടുണ്ടോ..!!

ഇടതുപക്ഷ വനിതാ നേതാക്കളെ പൂതന മാരോട് ഉപമിച്ച കെ സുരേന്ദ്രന്റെ സംസ്കാരവും ഇതിനോട് യോജിച്ചു പോകുന്നത് തന്നെയാണ്.

നോക്കൂ ഒരു മാസം മുൻപാണ് പുതുപ്പള്ളി ഇലക്ഷൻ സമയത്ത് വീണ വിജയന് അപകീർത്തിപ്പെടുത്തുമാറ് കോൺഗ്രസ് സൈബർ ഇടങ്ങളിൽ നിന്നും പോസ്റ്റുകൾ വന്നതിൽ പ്രകോപിതരായിക്കൊണ്ട് ഇടതുപക്ഷ ഐഡികളിൽ നിന്ന് ഉമ്മൻചാണ്ടിയുടെ ജീവിതരീതിയെയും അവർ ചെലവാക്കുന്ന പണത്തിന്റെ സോഴ്സിനെ പറ്റി ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ടും പോസ്റ്റുകൾ വന്നിരുന്നു. എന്നാൽ അതേപ്പറ്റി ചോദിച്ചപ്പോൾ അതിനെ നിഷിദ്ധമായി വിമർശിച്ചു കൊണ്ടാണ് ഇടതുപക്ഷ സ്ഥാനാർഥി ജെയ്ക് സംസാരിച്ചത്. പാർട്ടിയും ശക്തമായ നിലപാടാണ് ഈ പോസ്റ്റുകൾക്കെതിരെ സ്വീകരിച്ചത്.
തന്നെ വേട്ടയാടാൻ അവസരം കിട്ടിയിട്ടും പിണറായി വിജയന് മുതിർന്നില്ല എന്നും ഉമ്മൻചാണ്ടി ആത്മകഥയിൽ പറഞ്ഞതും ഇതോടൊപ്പം കൂട്ടി വായിച്ചു പോകാവുന്നതാണ്.

ഇതുകൊണ്ടൊക്കെ തന്നെയാണ് ഇടതുപക്ഷത്തെയും ഇടതുപക്ഷ മൂല്യങ്ങളെയും വലതുപക്ഷ അടവുനയ രാഷ്ട്രീയം കൊണ്ട് കീഴ്പ്പെടുത്താൻ ആവില്ല എന്ന് പറയുന്നത്...!!

"അവളൊക്കെ ഗുസ്തിക്കാരികളല്ലേ, പീഡിപ്പിക്കാൻ വന്നോന്മാരെ എടുത്തിട്ട് പെരുമാറരുന്നില്ലേ.."റസ്ലിംഗ് താരങ്ങളുടെ പ്രതിഷേധവുമാ...
31/05/2023

"അവളൊക്കെ ഗുസ്തിക്കാരികളല്ലേ, പീഡിപ്പിക്കാൻ വന്നോന്മാരെ എടുത്തിട്ട് പെരുമാറരുന്നില്ലേ.."
റസ്ലിംഗ് താരങ്ങളുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട് സ്ക്രോൾ ചെയ്തപ്പോൾ കണ്ട വല്ലാത്തൊരു തരം കമന്റ് ആയിരുന്നു ഇത്...
എന്ത് തരം ചിന്താഗതിയാണ് ഇവരെക്കൊണ്ടൊക്കെ ഇങ്ങനെ പറയിപ്പിക്കുന്നതെന്ന് മനസിലാകുന്നില്ല..

മെഡൽ വാങ്ങുന്ന അന്ന് ഇന്ത്യയുടെ അഭിമാനം എന്ന് ബോൾഡ് അക്ഷരത്തിൽ എഴുതി സ്റ്റാറ്റസ് ആക്കുന്നതിനും യൂട്യൂബിലെ മോട്ടിവേഷൻ വീഡിയോകളിൽ ഇവർ പിന്നിട്ട വഴികളെപ്പറ്റി കേൾക്കുമ്പോൾ ഊറ്റം കൊല്ലുന്നതിനുമപ്പുറം ഇന്ത്യയിൽ കായിക താരങ്ങൾ നേരിടുന്ന ലൈംഗിക അതിക്രമങ്ങളെയും മറ്റു വിഷയങ്ങളെക്കുറിച്ചും നാം അറിയേണ്ടതുണ്ട്.

2020 ഇൽ ഇന്ത്യൻ എക്സ്പ്രസ്സ്‌ നടത്തിയ സർവേ പ്രകാരം അതിന് മുൻപുള്ള 10 വർഷത്തെ കണക്കിൽ 45 ലൈംഗിക അതിക്രമ കേസുകളാണ് റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുള്ളത്. അതിൽത്തന്നെ 29 എണ്ണവും പരിശീലകർക്ക് എതിരായി ഉള്ളതായിരുന്നു.

കായിക ഇടങ്ങളിലെ ലൈംഗിക അതിക്രമങ്ങളെ (Sexual harassment in sports) സ്ത്രീകൾക്കെതിരെ പണിയിടങ്ങളിൽ നടക്കുന്ന അതിക്രമങ്ങൾ ചെറുക്കുന്നതിനായുള്ള Sexual harassment of Women at workplace ( Prevention, Prohibition and Redressal) Act, 2013 ന്റെ പരിധിയിൽ നിർവചിക്കാമെന്ന് കോടതി വിധി ഉണ്ടെങ്കിൽക്കൂടിയും പ്രായോഗിക തലത്തിൽഅതിന് ഉതകുന്ന നിയമനിർമാനങ്ങളോ Internal complaints committee കളോ ഒന്നും തന്നെ കാര്യക്ഷമമായി കായിക മേഖലയിൽ വന്നിട്ടില്ല എന്നുള്ളത് അത്യന്തം ഗൗരവകരമായി നോക്കിക്കാണേണ്ട ഒന്നാണ്.

ഇങ്ങനെയുള്ള ഘട്ടത്തിൽ Wrestling Federation of India യുടെ പ്രസിഡന്റും എംപിയുമായ ബ്രിജ് ഭൂഷന് എതിരെ 7 ഗുസ്തി താരങ്ങൾ സെക്ഷ്വലി ഹാരാസ്മെന്റിനു പരാതി നൽകിയിട്ടുള്ളത്. പരാതിക്കാരികളിൽ ഒരാൾ മൈനർ ആണെന്നുള്ളതും വിഷയത്തിന്റെ ഗൗരവം കൂട്ടുന്നു.
എന്നാൽ പോക്സോ വകുപ്പ് വരെ ഉൾപ്പെട്ടിട്ടുള്ള ഇത്രമാത്രം ഗൗരവകരമായ പരാതികൾ വന്നിട്ടു പോലും ന്യായമായ ഒരു അന്വേഷണം ഈ വിഷയത്തിൽ ഉണ്ടായില്ലെന്ന് മാത്രമല്ല, Sports Association of India (SAI) യും കേന്ദ്ര കായിക മന്ത്രിമാരുമുൾപ്പടെ ബ്രിജ് ഭൂഷന് ഓശാന പാടുന്ന പ്രവൃത്തികളാണ് ചെയ്തുകൊണ്ടിരിക്കുന്നത്.

ഒളിമ്പിക്സ് ജേതാക്കളായ സാക്ഷി മാലിക്കും ബജറങ് പുനിയയും ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ ജേതാവായിട്ടുള്ള വിനേഷ് പോഗാട്ടും ഉൾപ്പടെയുള്ള ഗുസ്തി താരങ്ങൾ പ്രതിഷേധവുമായി ഇറങ്ങിയതും ഇതിനെതിരെയാണ്.

ന്യായമായ അന്വേഷണം നടത്തുന്നതിന് പകരമായി പരാതിക്കാരെ നിശബ്ദരാക്കുക എന്നൊരു നിലപാട് ഭരണകൂടം സ്വീകരിക്കുന്നത് അത്യന്തം അപലപനീയം തന്നെയാണ്..
കായിക മേഖലയിൽ സ്ത്രീകളുടെ സംരക്ഷണം ഉറപ്പ് വരുത്തുക എന്നത് രാജ്യത്തിന്റെ കടമ തന്നെയാണ്..

ഇന്ത്യയുടെ യശസ്സ് വാനോളംമുയർത്തിയവരാണ് കായിക പ്രതിഭകൾ..
അവരെ തെരുവിൽ വലിച്ചിഴച്ചും മർദ്ദനങ്ങൾക്ക് വിധേയരാക്കുകയും ചെയ്യുമ്പോൾ തലകുനിക്കുന്നത് ഇന്ത്യയുടെ തന്നെയാണ്..
ഇതിനെതിരെ പ്രതിഷേധിക്കേണ്ടത് ഓരോ ദേശാസ്നേഹിയുടെയും കടമയാണ് ‼️

29/05/2023

ഇന്ത്യയിൽ ഒരു മതവും ഒന്നാമത്തേതല്ല..❗️
രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും
യാതൊരു മതങ്ങൾക്കും കല്പിച്ച് നൽകിയിട്ടുമില്ല..❕️

ശാസ്ത്രയുക്തിയുടെ കണ്ണുകളിലൂടെ നോക്കുമ്പോൾ വിയോജിപ്പുകൾ ഉണ്ടായിരുന്നെങ്കിൽക്കൂടിയും ഇന്ത്യയിൽ ഔദ്യോഗിക വേളകളിൽ നടത്തിവന്നിരുന്ന സർവധർമ പൂജ വിളിച്ചോതുന്ന തത്ത്വവും
നാനാത്വത്തിൽ ഏകത്വത്തിന്റേത് തന്നെയായിരുന്നു...!!

എന്നാൽ, ഒരു മതത്തിനു മാത്രം പ്രത്യേക പ്രാധാന്യം നൽകിക്കൊണ്ട് മതേതര ഇന്ത്യയുടെ ഉന്നത നിയമനിർമ്മാണ സഭയുടെ ഉത്ഘാടനം നടത്തുക എന്നത് എത്രമാത്രം അപലപനീയമാണ്..!!

ഇന്ത്യ പോലെ വിവിധ സംസ്കാരങ്ങളെയും ഭാഷകളെയും മതങ്ങളെയും ഒരുപോലെ ഉൾകൊള്ളുന്ന ഒരു രാജ്യത്തെ മാതാരാഷ്ട്രമാക്കുവാനാണ് ശ്രമിക്കുന്നതെങ്കിൽ
ഫലത്തിൽ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ഏറ്റവും വലിയ അസംതൃപ്ത രാജ്യമായി പരിണമിക്കുന്നതിലേക്കെ അത് നയിക്കുകയുള്ളൂ...

മതേതര ഇന്ത്യയുടെ പാർലിമെന്റാണ്...
അത് പൂജനീയമാക്കുക എന്നതിലുപരി ജനകീയമാക്കി നിലനിൽക്കുന്നിടത്ത് മാത്രമാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവി..‼️

Address


Website

Alerts

Be the first to know and let us send you an email when Ashbin Krishna posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Ashbin Krishna:

  • Want your practice to be the top-listed Law Practice?

Share